Xpulse 200T 4V എത്തിയതോടെ കളം മാറ്റി Hero; Xpulse 200T 2V വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു

കഴിഞ്ഞ ദിവസമാണ് നിര്‍മാതാക്കളായ ഹീറോ, എക്‌സപള്‍സ് 200T യുടെ പുതിയ ഫോര്‍-വാല്‍വ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 1.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മോട്ടോര്‍സൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നത്. ഈ മോഡലിന്റെ അവതരണത്തിന് പിന്നാലെ ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് മോട്ടോര്‍സൈക്കിളിന്റെ പഴയ ടൂ-വാല്‍വ് പതിപ്പിനെ നീക്കം ചെയ്തിരിക്കുകയാണ്.

പഴയ മോഡലിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചതായി കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കൂടുതല്‍ ശക്തമായ ഫോര്‍ വാല്‍വ് പതിപ്പിന്റെ വില്‍പ്പനയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്ന് വേണം പറയാന്‍. നേരത്തെ ഹീറോ എക്‌സ്പള്‍സ് 200 2V മോഡലിനെ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. പുതിയ 4വാല്‍വ് പതിപ്പ് വിപണിയില്‍ എത്തിയതിന് പിന്നാലെയായിരുന്നു കമ്പനിയുടെ നീക്കും. ഇതേ രീതി തന്നെയാണ് കമ്പനി ഇവിടെയും പരീക്ഷിച്ചിരിക്കുന്നത്.

Xpulse 200T 4V എത്തിയതോടെ കളം മാറ്റി Hero; Xpulse 200T 2V വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു

എക്‌സ്പള്‍സ് 200 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ കൂടുതല്‍ റോഡ് ഫോക്കസ്ഡ് പതിപ്പാണ് 200T. അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ 21-18 ഇഞ്ച് സ്പോക്ക് വീല്‍ കോമ്പിനേഷനില്‍ നിന്ന് വ്യത്യസ്തമായി 17 ഇഞ്ച് അലോയ് വീലുകളാണ് ഇതിനെ കൂടുതല്‍ ടാര്‍മാക്ക് സൗഹൃദമാക്കുന്നത്. ഏറ്റവും പുതിയ 4V ആവര്‍ത്തനത്തില്‍ ചെറുതായി ട്വീക്ക് ചെയ്ത വ്യത്യസ്തമായ ഒരു സ്‌റ്റൈലിംഗും ഇതിന് ലഭിക്കുന്നു. പുതിയ മോഡലില്‍ ചെറിയ ഫ്‌ലൈ സ്‌ക്രീന്‍, ഫ്രണ്ട് ഫോര്‍ക്ക് ഗെയ്റ്ററുകള്‍, ബോഡി-നിറമുള്ള സിലിണ്ടര്‍ ഹെഡ്, ട്യൂബുലാര്‍ പിലിയന്‍ ഗ്രാബ് റെയില്‍, മറ്റൊരു സീറ്റ് എന്നിവ ഉള്‍പ്പെടുന്നു.

മാത്രമല്ല, മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളുടെ ആമുഖം അതിനെ കൂടുതല്‍ പുതുമയുള്ളതും സ്‌റ്റൈലിഷും ആക്കുന്നുവെന്ന് വേണം പറയാന്‍. പുതുതായി പുറത്തിറക്കിയ ഹീറോ എക്‌സ്പള്‍സ് 200T 4V-യെ കുറിച്ച് പറയുമ്പോള്‍, എക്‌സ്പള്‍സ് 200 4V മോട്ടോര്‍സൈക്കിളിന്റെ കൂടുതല്‍ റോഡ്-ബയാസ്ഡ് പതിപ്പാണ് ഈ മോട്ടോര്‍സൈക്കിള്‍. ഈ റോഡ്-ബയാസ്ഡ് സജ്ജീകരണത്തിന് അനുയോജ്യമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ഇടയ്ക്കിടെയുള്ള ദീര്‍ഘയാത്രകള്‍ക്ക് മാന്യമായ ടൂറിംഗ് കഴിവുകളുള്ള ഒരു പെപ്പി സിറ്റി-ഫ്രണ്ട്ലി മോട്ടോര്‍സൈക്കിള്‍ തിരയുന്നവര്‍ക്ക് പുതിയ ഹീറോ എക്‌സ്പള്‍സ് 200T 4V മോട്ടോര്‍സൈക്കിള്‍ കൂടുതല്‍ അനുയോജ്യമാണ്.

കഴിവുകളെക്കുറിച്ച് പറയുകയാണെങ്കില്‍, പുതിയ ഹീറോ എക്‌സ്പള്‍സ് 200T 4V-യില്‍ 199.6 സിസി 4-വാല്‍വ്, ഓയില്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 8,500 rpm-ല്‍ 18.83 bhp പീക്ക് പവറും 6,500 rpm-ല്‍ 17.35 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. കൂടാതെ, ഈ എഞ്ചിന്‍ ഹീറോ എക്‌സ്പള്‍സ് 200 4V മോട്ടോര്‍സൈക്കിളിന്റെ അതേ 5-സ്പീഡ് ട്രാന്‍സ്മിഷനിലാണ് വരുന്നത്. താരതമ്യപ്പെടുത്തുമ്പോള്‍, ഹീറോ എക്‌സ്പള്‍സ് 200T മോട്ടോര്‍സൈക്കിളിന്റെ മുന്‍ പതിപ്പ് 199.6 സിസി, 2-വാല്‍വ് എഞ്ചിന്‍ ഉപയോഗിക്കുന്നു.

ഈ എഞ്ചിന്‍ 8,500 rpm-ല്‍ 17.85 bhp പീക്ക് പവറും 6,500 rpm-ല്‍ 16.15 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഇത് പുതിയ 4-വാല്‍വ് പവര്‍ട്രെയിനിനെ പഴയ 2-വാല്‍വ് എഞ്ചിനേക്കാള്‍ 6 ശതമാനം കൂടുതല്‍ കരുത്തുള്ളതാക്കുന്നുവെന്ന് വേണം പറയാന്‍, ഇത് ആത്യന്തികമായി ഉയര്‍ന്ന വേഗതയില്‍ കൂടുതല്‍ ശാന്തമായ മോട്ടോര്‍സൈക്കിളിന് കാരണമാകുന്നു. മാറ്റ് ഫങ്ക് ലൈം യെല്ലോ, മാറ്റ് ഷീല്‍ഡ് ഗോള്‍ഡ്, സ്പോര്‍ട്സ് റെഡ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ പുതിയ ഹീറോ എക്സ്പള്‍സ് 200T 4V മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്.

അതിലുപരിയായി, ബെല്ലി പാന്‍, ഫോര്‍ക്ക് ഗെയ്റ്ററുകള്‍, പുതിയ ഫ്‌ലൈ സ്‌ക്രീന്‍, പുതിയ ഡ്യുവല്‍-ടോണ്‍ സീറ്റ് എന്നിങ്ങനെയുള്ള ചില കോസ്‌മെറ്റിക് നവീകരണങ്ങളും മോട്ടോര്‍സൈക്കിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ തുടങ്ങി ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഒരു ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, ഒരു ട്രിപ്പ് മീറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നിവയും അതിലേറെയും ഫീച്ചറുകളുമായാണ് പുതിയ ഹീറോ എകസ്പള്‍സ് 200T 4V മോട്ടോര്‍സൈക്കിള്‍ വരുന്നത്.

എന്നിരുന്നാലും, ഹീറോ മോട്ടോര്‍സൈക്കിളില്‍ അല്‍പ്പം വലിയ എല്‍സിഡി യൂണിറ്റ് സജ്ജീകരിച്ചിരുന്നുവെങ്കില്‍ അത് ഭാവിയില്‍ കൂടുതല്‍ തെളിവാകുമായിരുന്നു. എക്‌സ്പള്‍സ് 200T 4V അവതരിപ്പിക്കുന്നതോടെ, മോട്ടോര്‍സൈക്കിള്‍ അതിന്റെ ടാര്‍ഗെറ്റ് പ്രേക്ഷകരില്‍ നന്നായി ക്ലിക്കുചെയ്യുമെന്നും കൂടുതല്‍ വാങ്ങുന്നവരെ ഷോറൂമിലേക്ക് ആകര്‍ഷിക്കുമെന്നുമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ പുതിയ ലോഞ്ച് ഹീറോ മോട്ടോകോര്‍പ്പിനെ രാജ്യത്തെ വിപണി വിഹിതം കൂടുതല്‍ വിപുലീകരിക്കാനും സഹായിക്കും.

More from DriveSpark

Article Published On: Friday, December 23, 2022, 13:20 [IST]
English summary
Hero removed xpulse 200t 2v from official website details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X