പുത്തൻ ലുക്കിൽ Xpulse 200T തിരികെ എത്തുന്നു; 2023 മോഡലിന്റെ ടീസർ പങ്കുവെച്ച് Hero
ഹീറോ മോട്ടോകോർപ് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എക്സ്പൾസ് 200T -യുടെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് ഔദ്യോഗികമായി ടീസ് ചെയ്തിരിക്കുകയാണ്. ഉടനടി ഈ മോട്ടോർസൈക്കിളിന്റെ ലോഞ്ച് ഇന്ത്യയിൽ നടക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

2022 ജൂലൈയിൽ ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് പുതിയ എക്‌സ്‌പൾസ് 200T -യുടെ പരിഷ്കരിച്ച മോഡൽ മറയില്ലാത്ത സ്പൈ ചിത്രങ്ങൾ ആദ്യമായി ക്യാമറയിൽ പതിഞ്ഞത്. 2019 മെയ് മാസത്തിൽ പുറത്തിറക്കിയ 200T മോഡലിന് 2021 മാർച്ചിൽ BSVI അപ്‌ഡേറ്റ് ലഭിച്ചിരുന്നു.

എന്നിരുന്നാലും മോട്ടോർസൈക്കിളിന് ഉയർന്ന അളവിലുള്ള വിൽപ്പന നേടാനായില്ല, അതിനാൽ ഇത് കമ്പനി നിർത്തലാക്കി. എന്നാൽ നിലവിൽ എൻട്രി ലെവൽ റെട്രോ-തീം മോട്ടോർസൈക്കിളുകൾ ഉപഭോക്താക്കൾക്കിടയിൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നതിനാൽ, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ പുതുക്കിയ എക്സ്പൾസ് 200T തിരികെ കൊണ്ടുവരാനുള്ള ഉചിതമായ സമയമാണിത് എന്ന് തിരിച്ചറിഞ്ഞാണ് ഈ നീക്കം.

2023 ഹീറോ എക്സ്പൾസ് 200T നിരവധി വിഷ്വൽ മാറ്റങ്ങൾക്ക് വിധേയമാകും. റോയൽ എൻഫീൽഡ് 350, ടിവിഎസ് റോണിൻ 225, യമഹ FZ-X എന്നിവയ്‌ക്കെതിരെ നിയോ-റെട്രോ സ്റ്റാൻസുള്ള താങ്ങാനാവുന്ന റോഡ്‌സ്റ്റർ മത്സരിക്കും.

സിൽവർ കേസിംഗ്, പുതിയ വിൻഡ്‌സ്‌ക്രീൻ, ഫോർക്ക് ഗെയ്‌റ്ററുകൾ എന്നിവയ്‌ക്കൊപ്പം റീ പൊസിഷനിംഗ് എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റ് എന്നിവ വാഹനം നേടുന്നു.

ഹെഡ്‌ലൈറ്റിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന വിൻഡ്‌സ്‌ക്രീൻ ബോഡി കളറിൽ ഫിനിഷ് ചെയ്‌തിരിക്കുന്നു. അതേസമയം ബെല്ലി പാൻ പുതിയതാണ്, കൂടാതെ സിംഗിൾ പീസ് ട്യൂബുലാർ ഗ്രാബ് റെയിൽ ലഗേജ് റാക്കിനെ പകരം വയ്ക്കുന്നു.

വിഷ്വൽ റിവിഷനുകൾ മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള ലുക്ക് മെച്ചപ്പെടുത്തി, എന്നാൽ കോസ്മെറ്റിക് അപ്‌ഡേറ്റുകൾക്കൊപ്പം മെക്കാനിക്കൽ മാറ്റങ്ങളൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.

എക്സ്പൾസ് 200 -ൽ ഉള്ളത് പോലെ 199.6 സിസി ഓയിൽ-കൂൾഡ് സിംഗിൾ-സിലിണ്ടർ ഫ്യൂവൽ-ഇൻജക്റ്റഡ് എഞ്ചിൻ ഇതിൽ ഫീച്ചർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് ഫോർ വാൽവ് കോൺഫിഗറേഷൻ മാത്രമേ ലഭിക്കൂ, കൂടാതെ പെർഫോമെൻസ് കണക്കുകൾ അതിന്റെ അഡ്വഞ്ചർ സഹോദരന് സമാനമായിരിക്കും.

പവർട്രെയിൻ 8,500 rpm -ൽ പരമാവധി 18.8 bhp പവർ ഔട്ട്പുട്ടും 6,500 rpm -ൽ 17.35 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ഇത് അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

സസ്‌പെൻഷനെ സംബന്ധിച്ചിടത്തോളം, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും സെവൻ-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് റിയർ സസ്‌പെൻഷനും വഹിക്കും, ബ്രേക്കിംഗ് കിറ്റിലും മാറ്റമുണ്ടാവില്ല.

276 mm ഫ്രണ്ട് ഡിസ്‌കും സിംഗിൾ-ചാനൽ ABS -ഓടുകൂടിയ 220 mm റിയർ ഡിസ്‌കുമായി ഇത് വരും. എക്സ്-ഷോറൂം വിലകൾ ഏകദേശം 1.29 ലക്ഷം രൂപയോളം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനുമുള്ള ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും, അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് യൂണിറ്റും എക്യുപ്മെന്റ് ലിസ്റ്റിൽ ഉണ്ടാവും.


Click it and Unblock the Notifications








