നിരത്തില്‍ കളറാകാനൊരുങ്ങി Hero Xpulse 200T 4V; കളര്‍ ഓപ്ഷന്‍ വിവരങ്ങള്‍ പുറത്ത്

എക്‌സ്പള്‍സ് 200T 4V അവതരിപ്പിക്കുന്നതോടെ ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ ഇന്ത്യന്‍ പോര്‍ട്ട്ഫോളിയോ അപ്ഡേറ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ്. കമ്പനി അതിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇതിനോടകം തന്നെ മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ വീഡിയോകളും ചിത്രങ്ങളും പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

നിരത്തില്‍ കളറാകാനൊരുങ്ങി Hero Xpulse 200T 4V; കളര്‍ ഓപ്ഷന്‍ വിവരങ്ങള്‍ പുറത്ത്

എന്നിരുന്നാലും, ലോഞ്ച് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മുമ്പ്, ഈ പുതിയ മോട്ടോര്‍സൈക്കിളില്‍ വരാനിരിക്കുന്ന ഫീച്ചറുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു.

നിരത്തില്‍ കളറാകാനൊരുങ്ങി Hero Xpulse 200T 4V; കളര്‍ ഓപ്ഷന്‍ വിവരങ്ങള്‍ പുറത്ത്

ഇപ്പോള്‍, ഇത് മോട്ടോര്‍സൈക്കിളിന്റെ പുതിയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്. പുതിയതായി പുറത്തുവന്ന ചിത്രങ്ങള്‍ ഈ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളിന്റെ കളര്‍ ഓപ്ഷനുകളാണ് വെളിപ്പെടുത്തുന്നത്.

നിരത്തില്‍ കളറാകാനൊരുങ്ങി Hero Xpulse 200T 4V; കളര്‍ ഓപ്ഷന്‍ വിവരങ്ങള്‍ പുറത്ത്

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, പുതിയ എക്‌സ്പള്‍സ് 200T 4V കുറഞ്ഞത് മൂന്ന് കളര്‍ ഓപ്ഷനുകളിലെങ്കിലും ലഭ്യമാകും. എല്ലാ കളര്‍ തീമുകളും ഡ്യുവല്‍-ടോണ്‍ ഫിനിഷും നിറവുമായി പൊരുത്തപ്പെടുന്ന ഫ്രണ്ട് ഫെന്‍ഡറും വിസറും സ്വന്തമാക്കുകയും ചെയ്യുന്നു. കൂടാതെ, മോട്ടോര്‍സൈക്കിളിന് ഫ്യുവല്‍ ടാങ്കില്‍ 'എക്‌സ്പള്‍സ്', '200T' ഡീക്കലുകള്‍ എന്നിവ ഉള്‍പ്പെടുന്ന പരിഷ്‌കരിച്ച ഗ്രാഫിക്‌സ് ലഭിക്കുന്നു.

നിരത്തില്‍ കളറാകാനൊരുങ്ങി Hero Xpulse 200T 4V; കളര്‍ ഓപ്ഷന്‍ വിവരങ്ങള്‍ പുറത്ത്

സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍, പുതിയ ഹീറോ എക്‌സ്പള്‍സ് 200T 4V-ക്ക് ഹെഡ്‌ലൈറ്റിന് താഴ്ന്ന സ്ഥാനത്തോടുകൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ഫാസിയ ലഭിക്കും. കൂടാതെ, മാറ്റിസ്ഥാപിച്ച ഹെഡ്‌ലൈറ്റിന് ഇപ്പോള്‍ ബോഡി കളര്‍ വിസറിനൊപ്പം മുന്‍വശത്തെ ഫോര്‍ക്ക് ട്യൂബുകള്‍ ഗൈറ്റര്‍ ചെയ്യുന്നു.

നിരത്തില്‍ കളറാകാനൊരുങ്ങി Hero Xpulse 200T 4V; കളര്‍ ഓപ്ഷന്‍ വിവരങ്ങള്‍ പുറത്ത്

തുടര്‍ന്ന്, ഈ പുതിയ വേരിയന്റില്‍ ഒരു പുതിയ ട്യൂബുലാര്‍ പില്യണ്‍ ഗ്രാബ് റെയില്‍, ഒരു ബെല്ലി പാന്‍ എന്നിവയും ഉള്‍പ്പെടുന്നു, അതേസമയം എക്‌സ്പള്‍സ് 200 4V യില്‍ കാണുന്ന ലഗേജ് റാക്ക് നഷ്ടപ്പെടുമെന്ന് വേണം പറയാന്‍.

നിരത്തില്‍ കളറാകാനൊരുങ്ങി Hero Xpulse 200T 4V; കളര്‍ ഓപ്ഷന്‍ വിവരങ്ങള്‍ പുറത്ത്

മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകളില്‍ എക്‌സ്പള്‍സ് 200 4V-യില്‍ 199.6 സിസി സിംഗിള്‍-സിലിണ്ടര്‍, ഓയില്‍/എയര്‍-കൂള്‍ഡ് മോട്ടോര്‍, ഫോര്‍-വാല്‍വ് സജ്ജീകരണം എന്നിവ ഉള്‍പ്പെടുന്നു. ഈ യൂണിറ്റ് 8,500 rpm-ല്‍ 18.8 bhp പരമാവധി ഔട്ട്പുട്ടും 6,500 rpm-ല്‍ 17.35 Nm torque ഉം നല്‍കുന്നതിനാണ് ഈ മോട്ടോര്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

നിരത്തില്‍ കളറാകാനൊരുങ്ങി Hero Xpulse 200T 4V; കളര്‍ ഓപ്ഷന്‍ വിവരങ്ങള്‍ പുറത്ത്

എല്‍ഇഡി ഹെഡ്‌ലൈറ്റും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ ഫംഗ്ഷനോടുകൂടിയ ബ്ലൂടൂത്ത്-പ്രാപ്തമാക്കിയ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷനും രണ്ട്-വാല്‍വ് വേരിയന്റില്‍ നിന്ന് നിലനിര്‍ത്തിയിരിക്കുന്ന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

നിരത്തില്‍ കളറാകാനൊരുങ്ങി Hero Xpulse 200T 4V; കളര്‍ ഓപ്ഷന്‍ വിവരങ്ങള്‍ പുറത്ത്

എക്സ്പള്‍സ് 200 ശ്രേണിയുടെ ഈ പുതിയ വേരിയന്റ് അധികം വൈകാതെ തന്നെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വാല്‍വ് വേരിയന്റിനേക്കാള്‍ ഉയര്‍ന്ന വിലയും മോട്ടോര്‍സൈക്കിളില്‍ പ്രതീക്ഷിക്കാം. വരാനിരിക്കുന്ന എക്‌സ്പള്‍സ് 200T 4V 1.28-1.30 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വില പരിധിയില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Hero xpulse 200t 4v colour options leaked ahead of launch details
Story first published: Monday, November 7, 2022, 21:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X