മാറ്റത്തിന്റെ പാതയില്‍ Hero Xpulse 200T 4V; പ്രധാന ഹൈലൈറ്റുകള്‍ അറിയാം
ഹീറോ മോട്ടോകോര്‍പ്പ് ക്ലോക്ക് വര്‍ക്ക് പോലെ വില്‍പ്പന വര്‍ദ്ധിപ്പിക്കുകയാണ്. പണത്തിന് ഏറ്റവും മൂല്യമുള്ള ചില ഉല്‍പ്പന്നങ്ങളുടെ ഒരു പോര്‍ട്ട്ഫോളിയോ കമ്പനിക്കുണ്ടെന്ന് വേണം പറയാന്‍. സ്പ്ലെന്‍ഡര്‍ പോലുള്ള മോഡലുകള്‍ ഇപ്പോഴും മറ്റെല്ലാ മോട്ടോര്‍സൈക്കിളുകളേയും തകര്‍ത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളായി മാറിക്കൊണ്ടിരിക്കുകയാണ്.
കമ്പനിയുടെ നിലവിലെ മുന്‍നിര എക്‌സ്പള്‍സ് ശ്രേണി എടുക്കുകയാണെങ്കില്‍, അവര്‍ പള്‍സര്‍ സീരീസ് അല്ലെങ്കില്‍ അപ്പാച്ചെ സീരീസ് അല്ലെങ്കില്‍ FZ സീരീസ് പോലെ വില്‍ക്കുന്നില്ലെങ്കിലും, ഹീറോ സെയില്‍സ് ബ്രേക്കപ്പ് പോസ്റ്റ് കാണുന്നത് പോലെ, ഹീറോയുടെ വില്‍പ്പനയിലെ മികച്ച 10 ലിസ്റ്റുകളില്‍ എക്‌സ്പള്‍സ് ഇപ്പോഴും മികച്ച വില്‍പ്പന നേടി ഇടംപിടിക്കുന്നുവെന്ന് വേണം പറയാന്‍. എന്നാല്‍ ഈ 200 സിസി പ്ലാറ്റ്ഫോമിനുള്ളില്‍, 200S, 200T എന്നിവ അത്ര ജനപ്രിയമല്ല, ഹീറോ അവയിലൊന്ന് ഇപ്പോള്‍ നവീകരിച്ച് വീണ്ടും വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. പുതിയ ഹീറോ എക്സ്പള്‍സ് 200T 4V-യെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങള്‍ ഇതാ.

പുതുക്കിയ സ്‌റ്റൈലിംഗ്
എക്‌സ്പള്‍സ് 200T 4V റോഡ്-ബയാസ്ഡ് പതിപ്പാണ്, തല്‍ഫലമായി, ഓണ്‍/ഓഫ്-റോഡ് ബൈക്കില്‍ നിന്ന് വളരെ വ്യത്യസ്തമായി കാണപ്പെടുകയും ചെയ്യുന്നു. ടാങ്കും ബോഡി പാനലുകളും ഒരുപോലെയാണെങ്കിലും, പുതിയ ട്യുവല്‍-ടോണ്‍ നിറങ്ങളിലാണ് ഇത് പൂര്‍ത്തിയായിരിക്കുന്നത് - സ്‌പോര്‍ട്‌സ് റെഡ്, മാറ്റ് ഫങ്ക് ലൈം യെല്ലോ, മാറ്റ് ഷീല്‍ഡ് ഗോള്‍ഡ്. എക്‌സ്പള്‍സ് 200 4V യേക്കാള്‍ താഴെയുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ് ക്രൗണിന് നല്‍കുന്ന ഒരു ചെറിയ ഫ്‌ലൈസ്‌ക്രീനും ഇതിന് ലഭിക്കുന്നു. മുന്‍ ചക്രത്തിന് മുകളിലുള്ള ഉയര്‍ന്ന മഡ്ഗാര്‍ഡ് അഴിച്ചുമാറ്റി, പകരം, നിങ്ങള്‍ക്ക് പരമ്പരാഗതമായി മൗണ്ട് ചെയ്ത യൂണിറ്റ് ലഭിക്കും.
ചക്രങ്ങള്‍ തന്നെ ചെറുതും രണ്ടറ്റത്തും 17 ഇഞ്ച് അലോയ് വീലുകളും ട്യൂബ്‌ലെസ്, റോഡ്-ബയേസ്ഡ് ടയറുകള്‍. യഥാര്‍ത്ഥത്തില്‍ പിന്‍ ടയര്‍ ഒരു റേഡിയല്‍ ആണ്, 130 mm വീതിയുമുണ്ട്. ഫ്രണ്ട് ഫോര്‍ക്കുകളും എക്സ്ഹോസ്റ്റ് കവറും ഇപ്പോള്‍ ബ്ലാക്ക് അല്ലെങ്കില്‍ ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലാണ് പൂര്‍ത്തിയായിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള എഞ്ചിന്‍ ഗാര്‍ഡ് അല്ലെങ്കില്‍ ബെല്ലി പാന്‍ എന്നിവയും പുതിയതാണ്. ഗ്രാബ് റെയിലുകളും പുതിയതും നിലവില്‍ വില്‍ക്കുന്നതിനേക്കാള്‍ ലളിതവുമാണ്. ഹെഡ്‌ലൈറ്റ് യൂണിറ്റും ഹാന്‍ഡില്‍ബാറും ഇപ്പോഴും സമാനമാണ്.
എക്‌സ്പള്‍സ് 200 4V-യുടെ അതേ എഞ്ചിന്‍
എക്‌സ്പള്‍സ് 200-ന് കരുത്ത് പകരുന്ന ആധുനിക, 4-വാല്‍വ് എഞ്ചിന്റെ രൂപത്തിലാണ് 200T-യുടെ ഒരു വലിയ ചുവടുവെപ്പ്. 199.6 സിസി എയര്‍-ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ 8,500 rpm-ല്‍ 19.1 bhp കരുത്തും 6,500 rpm-ല്‍ 17.3 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. ഇത് 5-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. പഴയ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍, പീക്ക് ഔട്ട്പുട്ട് കണക്കുകള്‍ 0.7 bhp ഉം 0.2 Nm ഉം കൂടുതലാണെന്നാണ് ഹീറോ പറയുന്നത്.
ആധുനിക സവിശേഷതകള്‍
നിരവധി സവിശേഷതകളോടും പുതുമകളോടുമൊപ്പമാണ് പുതിയ മോഡല്‍ വരുന്നത്. എല്‍ഇഡി ഹെഡ്‌ലൈറ്റ്, ടെയില്‍-ലൈറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ പോലുള്ള മാന്യമായ ഫീച്ചറുകളാണ് എക്‌സ്പള്‍സ് 200T 4V-ക്ക് ഉള്ളത്. സീറ്റിനടിയില്‍ ഒരു നിഫ്റ്റി, യുഎസ്ബി ചാര്‍ജര്‍, സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് എന്നിവയും ഹീറോ പുതിയ മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നത്.
ആകര്‍ഷകമായ വിലനിര്‍ണ്ണയം
എക്‌സ്പള്‍സ് 200T 4V യുടെ വിലനിര്‍ണ്ണയത്തില്‍ ഹീറോ ഒരു മികച്ച പദ്ധതി നടപ്പാക്കിയെന്ന് വേണം പറയാന്‍. 1.25 ലക്ഷം രൂപയ്ക്ക് (എക്‌സ്‌ഷോറൂം, ഡല്‍ഹി) ആണ് മോട്ടോര്‍സൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നത്. യമഹ FZS-Fi, ഹോണ്ട X-ബ്ലെഡ് തുടങ്ങിയ 150 സിസി ബൈക്കുകളുടെ വിലയ്ക്ക് നിങ്ങള്‍ക്ക് 200 സിസി ക്ലാസ്, 20 bhp ബൈക്ക് ലഭിക്കും. ഔട്ട്പുട്ട് കണക്കുകളും വിലയും അടിസ്ഥാനമാക്കി - അതിനോട് അടുത്ത് വരാന്‍ കഴിയുന്ന ഒരേയൊരു മോട്ടോര്‍സൈക്കിള്‍ ടിവിഎസ് അപ്പാച്ചെ RTR 160 4V ആണ്.
ലഭ്യത
ഹീറോ എക്‌സ്പള്‍സ് 200T 4V ഇന്ത്യയിലെ ഏത് ഹീറോ മോട്ടോകോര്‍പ് ഡീലര്‍ഷിപ്പിലും ബുക്ക് ചെയ്യാം. ബൈക്കിന്റെ ഡെലിവറി ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റൈഡറുകള്‍ക്ക് ഒരു വ്യതിരിക്തമായ അനുഭവം പ്രദാനം ചെയ്യുന്ന, ഹീറോ എക്‌സ്പള്‍ 200T 4V യഥാര്‍ത്ഥത്തില്‍ ഒരു പുതിയ അവതാറില്‍ വരുന്നുവെന്ന് വേണം പറയാന്‍, അതിന്റെ ബോള്‍ഡ്, യൂത്ത്, റെട്രോ ഡിസൈന്‍ ഘടകങ്ങള്‍ ബൈക്കിനെ മനോഹരമാക്കുന്നു. പുതിയ മോട്ടോര്‍സൈക്കിള്‍ തികച്ചും സുഖകരവും പ്രകടനവുമായി സമാനതകളില്ലാത്ത ടൂറിംഗ് അനുഭവം നല്‍കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications








