എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയുമായി Ola Electric; ഒക്‌ടോബറില്‍ വിറ്റത് 20,000 യൂണിറ്റ്

ഓല ഇലക്ട്രിക് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന സ്വന്തമാക്കിയ മാസമായി 2022 ഒക്‌ടോബര്‍. കഴിഞ്ഞ മാസം കമ്പനി 20,000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചതായി ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗര്‍വാള്‍ അവകാശപ്പെട്ടു. ഓലയുടെ മാത്രമല്ല ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളുടെയും എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന കണക്കാണിത്.

എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയുമായി Ola Electric; ഒക്‌ടോബറില്‍ വിറ്റത് 20,000 യൂണിറ്റ്

അടുത്ത കാലത്തായി ഓല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പന ചാര്‍ട്ടുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. മാസാന്തര വില്‍പ്പന കണക്കുകള്‍ ഏകദേശം 60 ശതമാനം ഉയര്‍ന്നു. മുഴുവന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വ്യവസായവും വളര്‍ച്ച നേടുകയാണ്. 30 ശതമാനമാണ് വളര്‍ച്ച.

എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയുമായി Ola Electric; ഒക്‌ടോബറില്‍ വിറ്റത് 20,000 യൂണിറ്റ്

ഓല ഇലക്ട്രിക്കിന്റെ വില്‍പ്പന കണക്കുകളിലെ ഈ ഉയര്‍ച്ച ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയുടെ വളര്‍ച്ചയെ പ്രതിനിധീകരിക്കുക മാത്രമല്ല രാജ്യത്ത് ഇവി സ്റ്റാര്‍ട്ടപ്പിന് ലഭിക്കുന്ന സ്വീകാര്യതയെയും വ്യക്തമാക്കുന്നു.

എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയുമായി Ola Electric; ഒക്‌ടോബറില്‍ വിറ്റത് 20,000 യൂണിറ്റ്

ഓല S1, ഓല S1 പ്രോ, ഓല S1 എയര്‍ എന്നിങ്ങനെ മൂന്ന് ഉല്‍പ്പന്നങ്ങളാണ് നിലവില്‍ ഓല ഇലക്ട്രിക്് വാഗ്ദാനം ചെയ്യുന്നത്. ഈ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഓല S1 പ്രോ കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലാണ്. അടിസ്ഥാന വേരിയന്റായ ഓല S1 എയര്‍ അടുത്തിടെയാണ് പുറത്തിറക്കിയത്. ഈ മോഡലിന്റെ ഡെലിവറി 2023 മുതല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയുമായി Ola Electric; ഒക്‌ടോബറില്‍ വിറ്റത് 20,000 യൂണിറ്റ്

വിജയദശമി, ദസറ സമയങ്ങളില്‍ അതിന്റെ ശരാശരി വില്‍പ്പനയുടെ 10 മടങ്ങ് വില്‍പ്പന കണക്കുകള്‍ വര്‍ധിച്ചതായി ഓല ഇലക്ട്രിക് അവകാശപ്പെട്ടു. ഉത്സവ സീസണാണ് പുതിയ നാഴികക്കല്ലിലെത്താന്‍ ഇവി നിര്‍മ്മാതാക്കളെ സഹായിച്ചത്. അടുത്തിടെ, ഓല ഇലക്ട്രിക്ക് തങ്ങളുടെ ആക്സസറികളും വസ്ത്ര ശ്രേണിയും രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ചില ഓട്ടോമോട്ടീവ് നിര്‍മ്മാതാക്കളില്‍ നിന്ന് വ്യത്യസ്തമായി ഓല ഇലക്ട്രിക്കിന്റെ പുതിയ ശ്രേണിയിലുള്ള ആക്സസറികളും വസ്ത്രങ്ങളും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകും. 2000 രൂപയാണ് പരമാവധി വില.

എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയുമായി Ola Electric; ഒക്‌ടോബറില്‍ വിറ്റത് 20,000 യൂണിറ്റ്

ഓലയുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഓല S1 എയറിനെ കുറിച്ച് പറയുമ്പോള്‍, ഈ ഇലക്ട്രിക് സ്‌കൂട്ടറിന് ഇപ്പോള്‍ 84,999 രൂപയാണ് വില. 999 രൂപ നല്‍കി മോഡല്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. വില കുറവാണെങ്കിലും ഫീച്ചറുകളുടെയും മറ്റും കാര്യത്തില്‍ ഓല പിശുക്ക് കാണിച്ചിട്ടില്ല.

എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയുമായി Ola Electric; ഒക്‌ടോബറില്‍ വിറ്റത് 20,000 യൂണിറ്റ്

ഓലS1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വലിയ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍, ഒടിഎ അപ്ഡേറ്റുകള്‍, റിവേഴ്സ് മോഡ്, റിമോട്ട് ബൂട്ട് അണ്‍ലോക്ക്, എല്‍ഇഡി ലൈറ്റിംഗ് തുടങ്ങി നിരവധി സവിശേഷതകളാല്‍ സജ്ജീകരിച്ചിരിക്കുന്നു.

എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയുമായി Ola Electric; ഒക്‌ടോബറില്‍ വിറ്റത് 20,000 യൂണിറ്റ്

എന്നിരുന്നാലും, ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ഓല S1 എയര്‍ കുറച്ച് മെക്കാനിക്കല്‍ പരിഷ്‌കരണങ്ങള്‍ നടത്തുന്നു. ഡിസ്‌ക് ബ്രേക്കുകള്‍, അലോയ് വീലുകള്‍, മോണോ ഫ്രണ്ട് ആന്‍ഡ് റിയര്‍ സസ്പെന്‍ഷന്‍, ഏറ്റവും പ്രധാനമായി ഒല S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്നുള്ള പവര്‍ട്രെയിന്‍ എന്നിവയുടെ അഭാവം ഇതില്‍ അനുഭവപ്പെടും.

എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയുമായി Ola Electric; ഒക്‌ടോബറില്‍ വിറ്റത് 20,000 യൂണിറ്റ്

4.5kW പീക്ക് പവര്‍ ഔട്ട്പുട്ടും 2.7kW റേറ്റുചെയ്ത പവര്‍ ഔട്ട്പുട്ടും ഉള്ള ഒരു പുതിയ ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് പുതിയ ഓല S1 എയര്‍ വരുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ ഒരു ചെറിയ 2.5kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇത്രയധികം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഓല S1 എയറിന് 101 കിലോമീറ്റര്‍ എആര്‍എഐ-റേറ്റഡ് റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഈ മോഡലിനേക്കാള്‍ വില കൂടിയ ചില എതിരാളികളേക്കാള്‍ മികച്ച റേഞ്ചുണ്ട്.

More from DriveSpark

Article Published On: Wednesday, November 2, 2022, 15:13 [IST]
English summary
Highest monthly sales figure for ola electric in 2022 october sold 20 000 electric scooters
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X