Xpulse 200 -ന് വെല്ലുവിളിയായി CRF190L; രാജ്യത്ത് പേറ്റന്റ് ഫയൽ ചെയ്ത് Honda
ജാപ്പനീസ് മോട്ടോർസൈക്കിൾ ഭീമനായ ഹോണ്ട ഇന്ത്യൻ വിപണിയൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടേർസ് ഇന്ത്യ (HMSI) പ്രസിഡന്റ് അറ്റ്‌സുഷി ഒഗാറ്റ അടുത്തിടെ ഒരു അഭിമുഖത്തിലാണ് തന്റെ ബ്രാൻഡ് അടുത്ത സാമ്പത്തിക വർഷത്തിൽ ആഭ്യന്തര വിപണിയിൽ ആദ്യത്തെ ഇലക്ട്രിക് വാഹനം കൊണ്ടുവരുമെന്ന് വെളിപ്പെടുത്തിയത്.

ജാപ്പനീസ് നിർമ്മാതാക്കൾ തങ്ങളുടെ മോട്ടോർസൈക്കിൾ പോർട്ട്‌ഫോളിയോ 150 സിസിയ്ക്കും അതിനുമുകളിലുള്ളതുമായ ഇടത്തേക്ക് ശക്തിപ്പെടുത്താൻ നോക്കുന്നു, CBR 150R -ന് ബ്രാൻഡ് പേറ്റന്റ് കൈവരിച്ചതായി ഞങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

ഫെയർഡ് സൂപ്പർസ്‌പോർട്ടിന് മത്സരാധിഷ്ഠിത വിലയുണ്ടെങ്കിൽ യമഹ R15 V4 -ന്റെ ശക്തമായ എതിരാളിയായി മാറാൻ കഴിയും, എന്നാൽ ഇത് ഇന്ത്യയിൽ അവതരിപ്പിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ അറിവായിട്ടില്ല.

കമ്പനി ഇപ്പോൾ CRF190L എന്ന മോഡലും പേറ്റന്റ് ചെയ്തിരിക്കുകയാണ്. എൻട്രി ലെവൽ അഡ്വഞ്ചർ ടൂറിംഗ് മെഷീൻ ഇതിനോടകം ചൈനയിൽ ബ്രാൻഡ് വിൽക്കുന്നുണ്ട്, ഇത് CRF1100Lഎന്ന മോഡലിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊള്ളുന്നു.

NT1100 (CRF1100L ആഫ്രിക്ക ട്വിനിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു സ്‌പോർട്-ടൂറർ) കൂടാതെ മുമ്പ് CRF300L ഡ്യുവൽ സ്‌പോർട് മോട്ടോർസൈക്കിളിനും ഹോണ്ട ഡിസൈൻ പേറ്റന്റുകൾ നൽകിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഹോണ്ട CRF190L അതിന്റെ ആഗോള പ്രീമിയർ 2021 -ലാണ് നടത്തിയത്, CB150X -ന് മുകളിൽ, ഉദ്ദേശ്യ-നിർമ്മിത രൂപത്തിലുള്ള കൂടുതൽ ഓഫ്-റോഡ് അധിഷ്ഠിത മോട്ടോർസൈക്കിളായി സ്ഥാനം പിടിച്ചിരിക്കുന്നു.

ഡിസൈനിനെ സംബന്ധിച്ചിടത്തോളം, CRF190L-ൽ ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ്, വൃത്താകൃതിയിലുള്ള റിയർവ്യൂ മിററുകൾ, സിംഗിൾ പീസ് സീറ്റ് സജ്ജീകരണം, സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ദൃഢമായ ഗ്രാബ് റെയിൽ, ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, ലഗേജ് റാക്ക്, എൻഡ്യൂറോ ലൈക്ക് ബോഡി പാനലുകളുള്ള ഡാകാർ പ്രചോദിത ബോഡി ഗ്രാഫിക്സ് മിഡിൽ സെറ്റ് ഫുട്‌പെഗുകൾ, നേരായ ഹാൻഡിൽബാർ പൊസിഷനിംഗ് തുടങ്ങിയവയുണ്ട്.

ഹോണ്ട CRF190L-ന് 830 mm (KTM 390 Adv-നേക്കാൾ 25 mm കുറവും Hero Xpulse 200-നേക്കാൾ 7.0 mm കൂടുതലും) ഉയരമുള്ള സീറ്റ് ഹൈറ്റ് ഉണ്ട്. ഇതിന് 240 mm ഗ്രൗണ്ട് ക്ലിയറൻസും 145 കിലോഗ്രാം ഭാരവുമുണ്ട്. 184 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിൻ തന്നെ ഹോർനെറ്റ് 2.0, CB200X എന്നിവയുമായി പങ്കിടുന്നതിനാൽ CRF190L ഇന്ത്യയിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇന്ത്യയിൽ എത്തുമ്പോൾ പവർട്രെയിനിന് പരമാവധി 17.3 bhp പവറും 16.1 Nm പീക്ക് torque ഉം നൽകാനാവും, ചൈനയിൽ ഈ മോട്ടോർ 8,500 rpm-ൽ 15.70 bhp കരുത്തും 6,000 rpm-ൽ 15.75 Nm torqueഉം മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. ഇത് അഞ്ച് സ്പീഡ് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഡ്യുവൽ പർപ്പസ് ടയറുകളാൽ റാപ്പ് ചെയ്ത 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ സ്‌പോക്ക് വീലുകൾ, രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകൾ, ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, മോണോഷോക്ക് റിയർ സസ്‌പെൻഷൻ തുടങ്ങിയവയാണ് മോട്ടോർസൈക്കിളിന്റെ മറ്റ് ഹൈലൈറ്റുകൾ.


Click it and Unblock the Notifications








