പരീക്ഷണയോട്ടം നടത്തി Benly ഇലക്ട്രിക് സ്‌കൂട്ടര്‍; വരവ് സ്ഥിരീകരിക്കാതെ Honda

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഹോണ്ടയും ഈ വിഭാഗത്തില്‍ ചേരാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ - ബെന്‍ലി കഴിഞ്ഞ വര്‍ഷം ഒരു ടെസ്റ്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഹോണ്ട പരീക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും ചെയ്തിരുന്നു.

പരീക്ഷണയോട്ടം നടത്തി Benly ഇലക്ട്രിക് സ്‌കൂട്ടര്‍; വരവ് സ്ഥിരീകരിക്കാതെ Honda

ഇതിന് ശേഷം, ഗ്രീന്‍ രജിസ്‌ട്രേഷന്‍ നമ്പറില്‍ ഇതിന്റെ മറ്റൊരു പതിപ്പും ഇപ്പോള്‍ ക്യാമറയില്‍ കുടുങ്ങിയിരിക്കുകയാണ്. അതേസമയം പുതിയ ബെന്‍ലി e ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട കൊണ്ടുവരുമോ? ഇല്ലയോ, എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

പരീക്ഷണയോട്ടം നടത്തി Benly ഇലക്ട്രിക് സ്‌കൂട്ടര്‍; വരവ് സ്ഥിരീകരിക്കാതെ Honda

പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ കാണുന്നതുപോലെ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, ഇത് കര്‍ണാടകയിലെ ജയനഗറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹോണ്ടയുടെ ഇന്ത്യയിലെ പുതിയ സംരംഭം - ഹോണ്ട പവര്‍ പാക്ക് എനര്‍ജി ഇന്ത്യ ഇതേ മേഖലയിലാണ്.

MOST READ: കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു

പരീക്ഷണയോട്ടം നടത്തി Benly ഇലക്ട്രിക് സ്‌കൂട്ടര്‍; വരവ് സ്ഥിരീകരിക്കാതെ Honda

ഹോണ്ട പവര്‍ പാക്ക് എനര്‍ജി ഇന്ത്യ ബെന്‍ലി e-യിലെ ബാറ്ററി പായ്ക്കുകള്‍ പരീക്ഷിക്കുന്നതായിട്ടാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറക്കുമതി ചെയ്ത സ്‌കൂട്ടറിന് ഹോണ്ട മൊബൈല്‍ പവര്‍ പാക്ക് ലിഥിയം അയണ്‍ ബാറ്ററിയാണ് കരുത്ത് പകരുന്നത്.

പരീക്ഷണയോട്ടം നടത്തി Benly ഇലക്ട്രിക് സ്‌കൂട്ടര്‍; വരവ് സ്ഥിരീകരിക്കാതെ Honda

ഹിന്ദുസ്ഥാന്‍ പെട്രോള്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ബെംഗളൂരു മെട്രോ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ഹോണ്ടയുടെ പുതിയ വെര്‍ട്ടിക്കളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

MOST READ: ക്രെറ്റയും, സെൽറ്റോസും വിറയ്ക്കും! അവതാരപ്പിറവി എടുത്ത് ടൊയോട്ടയുടെ തുറുപ്പുചീട്ട് Urban Cruiser Hyryder

പരീക്ഷണയോട്ടം നടത്തി Benly ഇലക്ട്രിക് സ്‌കൂട്ടര്‍; വരവ് സ്ഥിരീകരിക്കാതെ Honda

ഇലക്ട്രിക് ടൂ, ത്രീ വീലര്‍ വാഹനങ്ങള്‍ക്ക് ബാറ്ററി പായ്ക്കുകള്‍ നല്‍കാന്‍ സ്വാപ്പിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. ഹോണ്ട പവര്‍ പാക്ക് ഇന്ത്യ ഇതുവരെ ഇന്ത്യയില്‍ അതിന്റെ സേവനങ്ങള്‍ ആരംഭിച്ചിട്ടില്ലെങ്കിലും, 2022 ആവസാനത്തോടെ സേവനങ്ങള്‍ ആരംഭിച്ചേക്കുമെന്ന് ഓര്‍ഗനൈസേഷന്‍ വെളിപ്പെടുത്തി.

പരീക്ഷണയോട്ടം നടത്തി Benly ഇലക്ട്രിക് സ്‌കൂട്ടര്‍; വരവ് സ്ഥിരീകരിക്കാതെ Honda

ബെന്‍ലി e ഒരു വാണിജ്യ ഇലക്ട്രിക് സ്‌കൂട്ടറാണ്. ഹോണ്ട ക്ലിക്കിന്റെ അതേ വലിപ്പമാണ് മോഡലിനുള്ളത്. ഡെലിവറി ബിസിനസുകളെ ലക്ഷ്യമിട്ടുള്ള സമാനമായ വാണിജ്യ സ്‌കൂട്ടറാണ് ബെന്‍ലി e.

MOST READ: Toyota HyRyder Vs Creta Vs Seltos Vs Astor Vs Kushaq Vs Taigun; എതിരാളികള്‍ തമ്മില്‍ ഒരു താരതമ്യം ഇതാ

പരീക്ഷണയോട്ടം നടത്തി Benly ഇലക്ട്രിക് സ്‌കൂട്ടര്‍; വരവ് സ്ഥിരീകരിക്കാതെ Honda

കഴിയുന്നത്ര ചരക്ക് സുരക്ഷിതമായി കൊണ്ടുപോകുന്നതിനാണ് സ്‌കൂട്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, കൂടാതെ ഏതാണ്ട് പൂജ്യം പ്രവര്‍ത്തനരഹിതമായ സമയം ഉറപ്പാക്കുന്ന സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നു.

പരീക്ഷണയോട്ടം നടത്തി Benly ഇലക്ട്രിക് സ്‌കൂട്ടര്‍; വരവ് സ്ഥിരീകരിക്കാതെ Honda

കഴിഞ്ഞ വര്‍ഷം ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ (ARAI) ബെന്‍ലി e സ്‌കൂട്ടര്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തിയിരുന്നു. സ്‌കൂട്ടറിന് 60 കിലോ വരെ ഭാരം വഹിക്കാനാകും.

MOST READ: കാറിന്റെ മറ്റ് ഭാഗങ്ങള്‍ പോലെ വിന്‍ഡ് സ്‌ക്രീന്‍ പരിപാലനവും പ്രധാനം; പിന്തുടരാവുന്ന ചില എളുപ്പ വഴികള്‍

പരീക്ഷണയോട്ടം നടത്തി Benly ഇലക്ട്രിക് സ്‌കൂട്ടര്‍; വരവ് സ്ഥിരീകരിക്കാതെ Honda

മുന്‍വശത്തെ ഏപ്രണില്‍ ഒരു ബാസ്‌കറ്റ് ഘടിപ്പിക്കാനുള്ള വ്യവസ്ഥയും ഇതിന് ലഭിക്കുന്നു. സ്‌കൂട്ടറിന് എല്‍ഇഡി ലൈറ്റ്, ചാര്‍ജിംഗ് സോക്കറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ലഭിക്കുന്നു. രാജ്യാന്തര വിപണികളില്‍ വിവിധ ബാറ്ററി പാക്കുകളും ഓപ്ഷനുകളും സഹിതം ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാണ്.

പരീക്ഷണയോട്ടം നടത്തി Benly ഇലക്ട്രിക് സ്‌കൂട്ടര്‍; വരവ് സ്ഥിരീകരിക്കാതെ Honda

ഹോണ്ട അടിസ്ഥാന പതിപ്പിനൊപ്പം 2.8 kW ഇലക്ട്രിക് മോട്ടോര്‍ വാഗ്ദാനം ചെയ്യുന്നു, കൂടുതല്‍ ശക്തമായ പതിപ്പുകള്‍ക്ക് 4.2 kW ഇലക്ട്രിക് മോട്ടോര്‍ ലഭിക്കും.

പരീക്ഷണയോട്ടം നടത്തി Benly ഇലക്ട്രിക് സ്‌കൂട്ടര്‍; വരവ് സ്ഥിരീകരിക്കാതെ Honda

എല്ലാ വേരിയന്റുകളിലും രണ്ട് സ്വാപ്പ് ചെയ്യാവുന്ന 48V ബാറ്ററികള്‍ ഉണ്ട്. ബെന്‍ലി e-യുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവിനെക്കുറിച്ച് ഹോണ്ട ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ നടത്തിയിട്ടില്ല.

More from DriveSpark

Article Published On: Saturday, July 2, 2022, 16:43 [IST]
English summary
Honda benly electric scooter spied in india read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X