CB350 Brigade; പുതിയ ട്രെയ്ഡ്മാര്‍ക്ക് ഫയല്‍ ചെയ്ത് Honda, എതിരാളി ക്ലാസിക് 350

മോട്ടോര്‍സൈക്കിളുകളെക്കുറിച്ച് പറയുമ്പോള്‍, രാജ്യത്ത് ഹീറോയ്ക്ക് തൊട്ടുപിന്നിലുള്ള ബ്രാന്‍ഡുകളില്‍ ഒന്നാണ് ഹോണ്ട. എന്ന് സ്‌കൂട്ടറുകളുടെ കാര്യം എടുത്താല്‍ ഹോണ്ടയാണ് മുന്നിലെന്ന് വേണം പറയാന്‍.

CB350 Brigade; പുതിയ ട്രെയ്ഡ്മാര്‍ക്ക് ഫയല്‍ ചെയ്ത് Honda, എതിരാളി ക്ലാസിക് 350

ഹോണ്ടയുടെ ജനപ്രീയ മോഡലായ ആക്ടിവ ഈ വിഭാഗത്തില്‍ ഇന്നും അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്ന് വേണം പറയാന്‍. പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിരയിലും ഏതാനും മോഡലുകളെ ഹോണ്ട രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

CB350 Brigade; പുതിയ ട്രെയ്ഡ്മാര്‍ക്ക് ഫയല്‍ ചെയ്ത് Honda, എതിരാളി ക്ലാസിക് 350

ഹൈനസ് CB350 പോലുള്ള ഹോണ്ടയുടെ പ്രീമിയം ഓഫറുകള്‍ ആക്ടിവയെക്കാള്‍ 50 മടങ്ങ് കുറവാണ് വില്‍പ്പന. യാത്രക്കാരും ബജറ്റ് സ്‌കൂട്ടറുകളും എല്ലാം കവച്ചുവെക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇത് പ്രതീക്ഷിക്കാവുന്ന കാര്യം തന്നെയാണ്. എന്നാല്‍ നൊസ്റ്റാല്‍ജിക്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള റെട്രോ ശൈലിയിലുള്ള മോട്ടോര്‍സൈക്കിളാണ് ഹോണ്ട CB350.

CB350 Brigade; പുതിയ ട്രെയ്ഡ്മാര്‍ക്ക് ഫയല്‍ ചെയ്ത് Honda, എതിരാളി ക്ലാസിക് 350

സമാനമായ ഒരു തന്ത്രമാണ് റോയല്‍ എന്‍ഫീല്‍ഡും വിപണിയില്‍ പയറ്റുന്നത്. CB350-ന്റെ മുഖ്യ എതിരാളിയായ ക്ലാസിക് 350-നും 2022 ജൂണില്‍ 25,425 യൂണിറ്റുകളും 2022 മെയ് മാസത്തില്‍ 29,959 യൂണിറ്റുകളുമാണ് വിറ്റഴിച്ചത്. ഹോണ്ട ഹൈനസ് CB350 മെയ് മാസത്തില്‍ 3,308 യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

CB350 Brigade; പുതിയ ട്രെയ്ഡ്മാര്‍ക്ക് ഫയല്‍ ചെയ്ത് Honda, എതിരാളി ക്ലാസിക് 350

കണക്കുകള്‍ നോക്കിയാല്‍ ഇതൊരു വലിയ വ്യത്യാസമാണെന്ന് തന്നെ വേണം പറയാന്‍. ഇത് മറികടക്കാന്‍ പുതുവഴികള്‍ തേടുകയാണ് നിര്‍മാതാക്കളായ ഹോണ്ട. CB350-യുടെ എഞ്ചിന്‍ കണക്കുകള്‍ പരിശോധിച്ചാല്‍, 20.78 bhp ഉം 30 Nm ഉം സൃഷ്ടിക്കുന്നു, ഇത് ക്ലാസിക് 350-ന്റെ 20.2 bhp, 27 Nm എന്നിവയേക്കാള്‍ കൂടുതലാണ്. എന്നിരുന്നാലും, ക്ലാസിക് 350 ഈ ഘട്ടത്തില്‍ സമാനതകളില്ലാതെ മുന്നേറുന്നുവെന്ന് വേണം പറയാന്‍. വില്‍പ്പന കണക്കുകളും ഇത് തന്നെയാണ് കാണിക്കുന്നത്.

CB350 Brigade; പുതിയ ട്രെയ്ഡ്മാര്‍ക്ക് ഫയല്‍ ചെയ്ത് Honda, എതിരാളി ക്ലാസിക് 350

കൂടുതല്‍ വില്‍പ്പന നടത്താനുള്ള ശ്രമത്തില്‍, ഇന്ത്യന്‍ നൊസ്റ്റാള്‍ജിയയെ കുറച്ചുകൂടി തങ്ങളിലേക്ക് അടുപ്പിക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ (HMSI) അടുത്തിടെ ഇന്ത്യയില്‍ CB350 ബ്രിഗേഡ് നാമത്തിനായി ഒരു ട്രെയിഡ്മാര്‍ക്ക് ഫയല്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

CB350 Brigade; പുതിയ ട്രെയ്ഡ്മാര്‍ക്ക് ഫയല്‍ ചെയ്ത് Honda, എതിരാളി ക്ലാസിക് 350

ജൂലൈ മാസത്തിന്റെ തുടക്കത്തില്‍, ആഗസ്റ്റ് 8-ന് ഹോണ്ട ഈ മോഡലിന്റെ അവതരണം ഉണ്ടായേക്കുമെന്ന് കാട്ടി ഒരു പുതിയ ടീസര്‍ പങ്കിട്ടിരുന്നു. ഹോണ്ട ടീസറില്‍ ഫോര്‍മിഡബിള്‍ എന്ന വാക്ക് പരാമര്‍ശിച്ചിരുന്നു. ഇത് CB350 ബ്രിഗേഡിന്റെ ടീസറാണോ - ദി ഫോര്‍മിഡബിള്‍ ബ്രിഗേഡ് ഉടന്‍ വരുന്നു എന്ന സൂചനയാണ് നല്‍കുന്നത്.

CB350 Brigade; പുതിയ ട്രെയ്ഡ്മാര്‍ക്ക് ഫയല്‍ ചെയ്ത് Honda, എതിരാളി ക്ലാസിക് 350

ഫോര്‍സ 350 മാക്സി-സ്‌കൂട്ടര്‍ അല്ലെങ്കില്‍ CRF300L ADV CRF300L ADV അടുത്തിടെ ഒരു ഹോണ്ട ഡീലര്‍ഷിപ്പില്‍ കണ്ടെത്തിയിരുന്നു, ഇത് അടുത്ത മാസം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുള്ള ഉല്‍പ്പന്നമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

CB350 Brigade; പുതിയ ട്രെയ്ഡ്മാര്‍ക്ക് ഫയല്‍ ചെയ്ത് Honda, എതിരാളി ക്ലാസിക് 350

അപ്പോള്‍, എന്താണ് ഹോണ്ട CB350 ബ്രിഗേഡ് എന്ന് നിങ്ങളില്‍ പലരും ചിന്തിക്കുന്നുണ്ടാകും. ഒന്നുകില്‍ CB350RS ലഭിച്ചതുപോലെ ഇതൊരു പുതിയ വേരിയന്റാകാം, അല്ലെങ്കില്‍ ഇന്ത്യന്‍ സായുധ സേനയ്ക്ക് ആദരാവ് അര്‍പ്പിക്കാനുള്ള ഹോണ്ടയുടെ ശ്രമമായിരിക്കാം CB350 ബ്രിഗേഡ്. ഇത് CB350 ന്റെ ഒരു പ്രത്യേക പതിപ്പായിരിക്കാം.

CB350 Brigade; പുതിയ ട്രെയ്ഡ്മാര്‍ക്ക് ഫയല്‍ ചെയ്ത് Honda, എതിരാളി ക്ലാസിക് 350

ഇത് ഒരു പുതിയ കണ്‍സെപ്റ്റല്ലെന്ന് വേണം പറയാന്‍, കാരണം റോയല്‍ എന്‍ഫീല്‍ഡ് കുറച്ച് കാലമായി ഇത് ചെയ്യുന്നു. ജാവയും യെസ്ഡിയും ഇതുതന്നെയാണ് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായതിനാല്‍ അതിന് സാധ്യതയുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

CB350 Brigade; പുതിയ ട്രെയ്ഡ്മാര്‍ക്ക് ഫയല്‍ ചെയ്ത് Honda, എതിരാളി ക്ലാസിക് 350

റോയല്‍ എന്‍ഫീല്‍ഡ് സ്റ്റേബിളില്‍ നിന്ന്, പെഗാസസ് 500, 350 സിഗ്‌നല്‍ പതിപ്പുകള്‍ ഇതിനോടകം തന്നെ കണ്ടതാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്രിട്ടീഷ് ആര്‍മിയുടെ പങ്കാളിത്തത്തിന് ആദരവ് അര്‍പ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു ലിമിറ്റഡ് എഡിഷന്‍ മോഡലായിരുന്നു പെഗാസസ് 500.

CB350 Brigade; പുതിയ ട്രെയ്ഡ്മാര്‍ക്ക് ഫയല്‍ ചെയ്ത് Honda, എതിരാളി ക്ലാസിക് 350

ഇത് ലോകമെമ്പാടും 1,000 യൂണിറ്റുകള്‍ മാത്രമായി പരിമിതപ്പെടുത്തി വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നു. ആ 1,000 യൂണിറ്റുകളില്‍ ചിലത് ഇന്ത്യയിലും വിറ്റു. ഒലിവ് ഡ്രാബ് ഗ്രീന്‍, സര്‍വീസ് ബ്രൗണ്‍ എന്നീ രണ്ട് എക്സ്‌ക്ലൂസീവ് ഷെയ്ഡുകളില്‍ പെഗാസസ് 500 ക്ലാസിക് 500-നൊപ്പം മാത്രമാണ് ഓഫര്‍ ചെയ്തത്.

CB350 Brigade; പുതിയ ട്രെയ്ഡ്മാര്‍ക്ക് ഫയല്‍ ചെയ്ത് Honda, എതിരാളി ക്ലാസിക് 350

പെഗാസസ് 500 പോലെ സിഗ്‌നല്‍സ് എഡിഷന്‍ ഒരു പരിമിത പതിപ്പല്ല. കൂടാതെ, ആഗോളതലത്തില്‍ ഓഫര്‍ ചെയ്തിരുന്ന പെഗാസസ് 500-ല്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ മാത്രമേ സിഗ്‌നല്‍ എഡിഷന്‍ വാഗ്ദാനം ചെയ്യൂ. കാഴ്ചയില്‍ പെഗാസസ് 500-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് സിഗ്‌നല്‍സ് എഡിഷന്‍, എന്നാല്‍ ക്ലാസിക് 350 അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

CB350 Brigade; പുതിയ ട്രെയ്ഡ്മാര്‍ക്ക് ഫയല്‍ ചെയ്ത് Honda, എതിരാളി ക്ലാസിക് 350

ഇന്ത്യന്‍ മിലിട്ടറിക്ക് ആദരാവ് അര്‍പ്പിക്കാനുള്ള ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ ശ്രമമാണ് റോയല്‍ എന്‍ഫീല്‍ഡ് സിഗ്‌നല്‍സ് എഡിഷന്‍. എയര്‍ബോണ്‍ ബ്ലൂ, സ്റ്റോംറൈഡര്‍ സാന്‍ഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഇത് വാഗ്ദാനം ചെയ്തിരുന്നത്.

CB350 Brigade; പുതിയ ട്രെയ്ഡ്മാര്‍ക്ക് ഫയല്‍ ചെയ്ത് Honda, എതിരാളി ക്ലാസിക് 350

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിഗ്‌നല്‍സ് എഡിഷന്റെ അതേ വൈബ് ഹോണ്ട CB350-ന് ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇത് സിഗ്‌നല്‍ പതിപ്പ് പോലെയുള്ള നമ്പറിംഗും ഫീച്ചര്‍ ചെയ്യുകയും പ്രത്യേക നിറങ്ങള്‍ നേടുകയും ചെയ്‌തേക്കാം. ഇപ്പോള്‍, ഹോണ്ട CB350 ശ്രേണിയുടെ വില ആരംഭിക്കുന്നത് 1.95 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ്. എന്നാല്‍ ബ്രിഗേഡ് വേരിയന്റിന് 15,000 ഈ പതിപ്പിനെക്കാള്‍ അധികമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Honda cb350 brigade trademark filed read to find more details
Story first published: Saturday, July 23, 2022, 18:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X