2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

പോയ വര്‍ഷം പകുതിയോടെ തന്നെ അന്താരാഷ്ട്ര വിപണികളില്‍ ശ്രദ്ധേയമായ മാറ്റങ്ങളോടെ 2022 ആഫ്രിക്ക ട്വിന്നിനെ ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട അവതരിപ്പിച്ചിരുന്നു. ഈ നവീകരിച്ച പതിപ്പിനെ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

16.01 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ മോട്ടോര്‍സൈക്കിള്‍ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ബിഗ് വിംഗ് ടോപ്ലൈന്‍ ഷോറൂമുകളില്‍ മോട്ടോര്‍സൈക്കിളിനുള്ള ബുക്കിംഗും കമ്പനി സ്വീകരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

CKD (Completely Knock Down) മോഡലായാണ് ഹോണ്ട ബൈക്കിനെ പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമായും രണ്ട് കളര്‍ ഓപ്ഷനുകളിലാണ് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ പേള്‍ ഗ്ലെയര്‍ വൈറ്റ് ട്രൈക്കോളറിന് 16.01 ലക്ഷം രൂപയും (എക്‌സ്‌ഷോറൂം) മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക്കിന് 17.55 ലക്ഷം രൂപയുമാണ് (എക്‌സ്‌ഷോറൂം) വില.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

രണ്ട് വേരിയന്റുകളില്‍ ബൈക്ക് ലഭ്യമാക്കിയിട്ടുണ്ട് - ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (DCT), മാനുവല്‍ ട്രാന്‍സ്മിഷന്‍. 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സിന് 1082.96 സിസി ലിക്വിഡ് കൂള്‍ഡ് 4-സ്‌ട്രോക്ക് 8-വാല്‍വ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

ഓവര്‍ഹെഡ് കാംഷാഫ്റ്റ് (OHC) ടൈപ്പ് വാല്‍വ് സിസ്റ്റം, 7,500 rpm-ല്‍ 73 bhp കരുത്തും 6,000 rpm-ല്‍ 103 Nm torque ഉം സൃഷ്ടിക്കും. പുതിയ മോട്ടോര്‍സൈക്കിളിന് ആറ് ആക്സിസ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (IMU), 2-ചാനല്‍ എബിഎസ്, HSTC (ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍), ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചര്‍ എന്നിവ ലഭിക്കുന്നു.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

MT, DCT വേരിയന്റുകള്‍ക്ക് നാല് ഡിഫോള്‍ട്ട് റൈഡിംഗ് മോഡ് ക്രമീകരണങ്ങള്‍ ലഭിക്കും: ടൂര്‍, അര്‍ബന്‍, ഗ്രേവല്‍, ഓഫ് റോഡ്, കൂടാതെ രണ്ട് ഇഷ്ടാനുസൃതമാക്കാവുന്ന യൂസര്‍ 1 & 2 ക്രമീകരണങ്ങള്‍.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

ഇത് പുനഃക്രമീകരിച്ച കണ്‍സോള്‍ സ്‌ക്രീനോടെയാണ് വരുന്നത്. വിനോദത്തിന്റെ കാര്യത്തില്‍, പുതിയ 2022 മോഡല്‍ ആപ്പിള്‍ കാര്‍പ്ലേ, പുതുതായി ചേര്‍ത്ത ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയില്‍ കൂടുതല്‍ പ്രവേശനക്ഷമത വാഗ്ദാനം ചെയ്യുന്നു.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

എഴുന്നേറ്റു നില്‍ക്കുമ്പോള്‍ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഇടുങ്ങിയ മധ്യഭാഗവും വിശാലമായ മുന്‍ഭാഗവും ഇതിന് ലഭിക്കുന്നു. ബൈക്കിലെ ഹാര്‍ഡ്‌വെയറില്‍ ടെലിസ്‌കോപിക് ഫ്രണ്ട് സസ്പെന്‍ഷനും പ്രോ-ലിങ്ക് റിയര്‍ സസ്‌പെന്‍ഷനും അടങ്ങിയിരിക്കുന്നു.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

ക്രമീകരിക്കാവുന്ന സീറ്റ്, റാലി സ്‌റ്റൈല്‍ പോസിറ്റീവ് എല്‍സിഡി കളര്‍ ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളും മോഡലില്‍ ഉള്‍പ്പെടുന്നു. കരുത്ത് മെച്ചപ്പെടുത്തുന്നതിനും എഞ്ചിനെ പിന്തുണയ്ക്കുന്നതിനുമായി ഒരു സെമി-ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ഫ്രെയിമും ഘടിപ്പിച്ചിരിക്കുന്നു.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

മുന്‍വശത്ത് ഡേടൈം റണ്ണിംഗ് ലൈറ്റുകളും (ഡിആര്‍എല്‍) കോര്‍ണറിംഗ് ലൈറ്റുകളുമുള്ള ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 24.5 ലീറ്റര്‍ ഇന്ധന ശേഷിയുള്ള പുതുതായി രൂപകല്‍പ്പന ചെയ്ത ഫ്യുവല്‍ ടാങ്കും മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

'2017-ല്‍ എത്തിയതുമുതല്‍, ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ അഡ്വര്‍ സവാരിയുടെ പുതിയ കൊടുമുടികള്‍ നിര്‍വചിച്ചുവെന്നാണ് അവതരണ വേളയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞത്.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

ഒരു പടി കൂടി മുന്നോട്ട് പോയി, 2022 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ് റൈഡര്‍മാരെ അവരുടെ സ്വന്തം പാതകള്‍ കൊത്തിയെടുക്കാനും അജ്ഞാതമായത് കൂടുതല്‍ പര്യവേക്ഷണം ചെയ്യാനും പ്രചോദിപ്പിക്കുന്നു. പുതിയ മോഡല്‍ ഇപ്പോള്‍ ബുക്കിംഗിനായി തുറന്നിരിക്കുന്നു, അഡ്വര്‍ യാത്രകള്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ പര്യവേക്ഷണങ്ങളും അനുഭവങ്ങളും ആവേശവും നിറഞ്ഞ ഒരു വര്‍ഷം ഞങ്ങള്‍ ആശംസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

അതേസമയം ബ്രാന്‍ഡിന്റെ പ്രതിമാസ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ആഭ്യന്തര വില്‍പ്പനയില്‍ 2022 ഫെബ്രുവരി മാസം 24.36 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 ജനുവരി കാലയളവില്‍ 4,16,716 യൂണിറ്റുകളായിരുന്ന വില്‍പ്പന കഴിഞ്ഞ മാസം 3,15,216 യൂണിറ്റുകളായി കുറഞ്ഞു. ഡ്രീം കമ്മ്യൂട്ടര്‍ ബൈക്ക് ഒഴികെ കമ്പനി ലൈനപ്പിലെ എല്ലാ ഉല്‍പ്പന്നങ്ങളും ഇടിവ് രേഖപ്പെടുത്തി.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ വില്‍പ്പന ചാര്‍ട്ടില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2021 ജനുവരിയില്‍ വിറ്റ 2,11,660 യൂണിറ്റുകളില്‍ നിന്ന് വില്‍പ്പന 32.33 ശതമാനം ഇടിഞ്ഞ് 1,43,234 യൂണിറ്റായി. ടിവിഎസ് ജൂപ്പിറ്റര്‍, സുസുക്കി ആക്സസ് എന്നിവയ്ക്ക് മുമ്പില്‍ ഫിനിഷ് ചെയ്ത് കമ്പനി ലൈനപ്പില്‍ മാത്രമല്ല, രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ് ആക്ടിവ.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

2021 ജനുവരിയില്‍ വിറ്റ 1,16,222 യൂണിറ്റുകളെ അപേക്ഷിച്ച് 9.52 ശതമാനം ഇടിഞ്ഞ് 1,05,159 യൂണിറ്റുകളുമായി ഹോണ്ട സിബി ഷൈന്‍ രണ്ടാം സ്ഥാനത്താണ്. 33.36 ശതമാനം ഓഹരിയാണ് സിബി ഷൈന്‍ നിലനിര്‍ത്തുന്നത്. കമ്പനി ലൈനപ്പിലെ രണ്ട് മോഡലുകള്‍ മാത്രമായിരുന്നു 1 ലക്ഷം യൂണിറ്റിന് മുകളിലുള്ള വില്‍പ്പന നേടിയത്.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

ഹോണ്ട ഡിയോ സ്‌കൂട്ടറിന്റെ കാര്യത്തിലും വാര്‍ഷിക വില്‍പ്പന കുറഞ്ഞു. 2021 ജനുവരിയില്‍ വിറ്റ 28,914 യൂണിറ്റുകളില്‍ നിന്ന് കഴിഞ്ഞ മാസത്തെ വില്‍പ്പന 3.72 ശതമാനം ഇടിഞ്ഞ് 27,837 യൂണിറ്റായി.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

അതിനുശേഷം, യൂണികോണ്‍ 160 (11,349 യൂണിറ്റുകള്‍), ലിവോ (5,408 യൂണിറ്റുകള്‍), ഗ്രാസിയ (4,761 യൂണിറ്റുകള്‍), CB350 (3,212 യൂണിറ്റുകള്‍) എന്നിവയുടെ വില്‍പ്പന വാര്‍ഷിക വില്‍പ്പനയിലും ഇടിവ് രേഖപ്പെടുത്തി.

2022 Africa Twin അവതരിപ്പിച്ച് Honda; വില 16.01 ലക്ഷം രൂപ

അടുത്തിടെ പുറത്തിറക്കിയ CB200X, CB300R എന്നിവ യഥാക്രമം 472 യൂണിറ്റുകളും 252 യൂണിറ്റുകളും വില്‍പ്പന നടത്തി, ഹോര്‍നെറ്റ് 2.0 (248 യൂണിറ്റുകള്‍), എക്‌സ്-ബ്ലേഡ് (225 യൂണിറ്റുകള്‍) എന്നിവയും യഥാക്രമം 94.73 ശതമാനവും 86.79 ശതമാനവും വളര്‍ച്ചാ നിരക്കില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം 18 യൂണിറ്റുകള്‍ വിറ്റഴിച്ച CB500 നൊപ്പം CB650 വില്‍പനയില്‍ 20 യൂണിറ്റുകളും ഹോണ്ട വിറ്റു.

More from DriveSpark

Article Published On: Thursday, March 17, 2022, 15:59 [IST]
English summary
Honda launched 2022 africa twin adventure sports in india at rs 16 01 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X