വേട്ട തുടങ്ങി മക്കളേ! ഓഫ്റോഡ് പുലിക്കുട്ടിയെ അവതരിപ്പിക്കാനൊരുങ്ങി Honda Motorcycle
എല്ലാവർക്കും അറിയാവുന്നത് പോലെ നിലവിൽ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ വിൽപ്പനയിൽ രണ്ടാം സ്ഥാനത്തുളള കമ്പനിയാണ് ഹോണ്ട. ജൂണിലെ കണക്ക് ശ്രദ്ധിച്ചാൽ പെട്ടെന്ന് മനസിലാകും. 2021 ജൂണിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 45.18 ശതമാനം വളർച്ചയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്.

2021 ജൂണിലെ കണക്ക് അനുസരിച്ച് 1,96,785 യുണിറ്റാണ് വിറ്റഴിച്ചത്. എന്നാൽ 2022 ജൂണിൽ അത് 2,85,691 യുണിറ്റായി ഉയർന്നു. 25.53 ശതമാനം മാർക്കറ്റ് ഷെയറുണ്ട് ജാപ്പനീസ് കമ്പനിയായ ഹോണ്ടയ്ക്ക്.

2022 ആഗസ്റ്റ് മാസം 8 -ആം തീയതിയോടെ ഹോണ്ട തങ്ങളുടെ പുതിയ വാഹനം ലോഞ്ച് ചെയ്യാനിരിക്കുകയാണ്. ഇന്ത്യയിലേക്കും ആ ഭീകരൻ എത്തുമെന്നാണ് ഹോണ്ട പറഞ്ഞത്. ഭീകരൻ എന്ന വാക്ക് ഹോണ്ട ഉപയോഗിച്ചപ്പോൾ ഞങ്ങൾ കരുതിയത് 125 മുതൽ 300 സിസി വരെയുളള ഫോഴ്സാ മാക്സി സ്കൂട്ടറായിരിക്കും കമ്പനി പരിചയപ്പെടുത്തുക എന്നാണ്.

അപ്രിലയ്ക്ക് എതിരെ ഹോണ്ടയുടെ ഒരു പുതിയ എതിരാളി എന്ന നിലയിലാണ് ഞങ്ങൾ കരുതിയത്. ആ സെഗ്മെൻ്റിൽ ഹോണ്ട ഒരു പുതിയ വാഹനം എത്തിച്ചാൽ കടുത്ത മത്സരം കാണാം എന്ന് കരുതി ഇരിക്കുകയായിരുന്നു.

എന്നാൽ ഹോണ്ടയുടെ ഭീകരൻ വീണ്ടും വാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ്. എത്താൻ പോകുന്നത് വെറു ഒരു ഫോഴ്സാ മാക്സി സ്കൂട്ടറല്ല. എന്താണ് ഹോണ്ട അവതരിപ്പിക്കുന്ന ഭീകരൻ്റെ ഉദ്ദേശം. ആരായിരിക്കും അവൻ്റെ എതിരാളികൾ. അത് ഒക്കെ ഒന്ന് അറിഞ്ഞിരിക്കണ്ടേ.. കൂടുതൽ അറിയാം.

ഹോണ്ട വീണ്ടു വാർത്തകളിൽ ഇടം പിടിച്ചത് ഹോണ്ടയുടെ ഷോറൂമിൽ ഒരു പുതിയ അതിഥി ഇരിക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ്. CRF300L ആണ് താരം. ഹോണ്ടയുടെ CRF ശ്രേണിക്ക് മോട്ടോക്രോസ് സ്വഭാവമാണ്. ഏത് terrain -ലും മികച്ച പ്രകടനം കാണിക്കുന്ന ഹോണ്ടയുടെ ശ്രേണിയാണ് CRF. അത് മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ഓഫ്- റോഡ് പ്രേമികളാണ് ഹോണ്ട.

ഹീറോ മോട്ടോകോർപ്പിൻ്റെ ഓഫ്റോഡറായ XPulse 200 4V -ന് ഒരു എതിരാളിയായി ഹോണ്ട CRF 190L എന്ന വാഹനം അവതരിപ്പിക്കുമെന്ന കുപ്രചാരണം നിലനിൽക്കുന്ന അതേ സമയത്ത് തന്നെയാണ് ഹോണ്ടയുടെ ഷോറൂമിൽ CRF300 L എന്ന ഭീകരനെ കണ്ടത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

2020-ൽ ഗുഡ്ഗാവിലെ ബിഗ്‌വിംഗ് ഡീലർഷിപ്പിൽ ഫോർസ 300 മാക്സി സ്കൂട്ടർ പ്രദർശിപ്പിച്ചപ്പോൾ ഹോണ്ട സമാനമായ ഒരു കാര്യം ചെയ്തു. നാല് യൂണിറ്റുകൾ പൊതുജനങ്ങൾക്കും വിറ്റു. ഒരു ഉൽപ്പന്നത്തെക്കുറിച്ചോ ഉൽപ്പന്ന വിഭാഗത്തെക്കുറിച്ചോ മാർക്കറ്റ് അഭിപ്രായവും ഫീഡ്‌ബാക്കും നേടാൻ അവർ ആഗ്രഹിക്കുന്ന സമാനമായ ഒരു ഡ്രില്ലായിരിക്കാം ഇത്.

ഹോണ്ട CRF300L ഓഫ്-റോഡ് പ്രേമികൾക്കായി മാത്രം നിർമിച്ചിരിക്കുന്ന ഭീകരനാണ്. ചെറിയ ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, അപ്പ്-സ്വീപ്റ്റ് എക്‌സ്‌ഹോസ്റ്റ്, എഞ്ചിൻ ഗാർഡ് എന്നിവയ്‌ക്കൊപ്പം മോട്ടോക്രോസ്-സ്റ്റൈൽ ബോഡിയും ഇതിന് ലഭിക്കുന്നു. ഹോണ്ട CRF300L-ന് മുന്നിൽ XPulse 200 4V പോലെ 21" സ്‌പോക്ക് വീലും പിന്നിൽ 18" സ്‌പോക്ക് വീലും ഉണ്ട്, കൂടാതെ നോബി ടയറുകളുമുണ്ട്.

ഇതിന് മുൻവശത്ത് നോൺ-അഡ്ജസ്റ്റബിൾ ഷോവ ലോംഗ്-ട്രാവൽ 43 എംഎം യുഎസ്ഡി ഫോർക്കുകളും പിന്നിൽ പ്രോലിങ്ക് സസ്പെൻഷനും 285 എംഎം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്നു. ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് 256 മില്ലീമീറ്ററും പിൻ ഡിസ്‌കിന് 220 മില്ലീമീറ്ററുമാണ് വ്യാസം.

ഇതിന് ചുറ്റും സാധാരണ ഹാലജൻ ബൾബുകളും ഇൻസ്ട്രുമെന്റേഷനായി ഒരു ആധുനിക LCD ഡാഷ്‌ബോർഡും ലഭിക്കുന്നു. 286 സിസി എഞ്ചിൻ 27 bhp കരുത്തും 26.6 Nm torque ഉം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതിന് ഒരു സ്ലിപ്പ് അസിസ്റ്റ് ക്ലച്ചും 6-സ്പീഡ് ഗിയർബോക്സും ലഭിക്കുന്നു.

ഹോണ്ട CRF300L ന് ഏകദേശം 142 കിലോഗ്രാം ഭാരവും 880 mm ഉയരമുള്ള സീറ്റ് ഉയരവുമുണ്ട്. മോട്ടോർസൈക്കിളിന് ഇന്ത്യയിൽ പേറ്റന്റ് പോലും ഹോണ്ട നേടിയിട്ടുണ്ട്. ഈ CRF300L ഇന്ത്യയിൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന ഞങ്ങൾക്ക് ഉറപ്പിച്ച് പറയാറായിട്ടില്ല.

എന്നാൽ, ഹോണ്ട എപ്പോഴെങ്കിലും ഇത് ഇന്ത്യയിൽ അവതരിപ്പിക്കുകയാണെങ്കിൽ, അത് എക്സ്പൾസ് 200 4V റാലി എഡിഷന്റെ എക്‌സ്ട്രീം ഓഫ് റോഡിങ്ങിന് ശക്തമായ എതിരാളിയായിരിക്കും. കാരണം ഒാഫ് റോഡിങ്ങിലെ പ്രധാന ഘടകമാണ് നേരിയ വേഗതയും ശക്തിയും. ഇക്കാര്യത്തിൽ, CRF300L കൂടുതൽ ശക്തവും അതേ സമയം XPulse 200 4V റാലി പതിപ്പിനേക്കാൾ ഭാരം കുറഞ്ഞതുമാണ്.

ഹാർഡ്‌കോർ എതിരാളികളെ നോക്കുകയാണെങ്കിൽ, 250 അല്ലെങ്കിൽ 450 സിസി എഞ്ചിനുകളുള്ള മോട്ടോക്രോസ് ബൈക്കുകളുടെ കവാസാക്കി KX, KLX സീരീസ് പോലുള്ള ഇറക്കുമതികൾ ഉണ്ടല്ലോ. സോഫ്റ്റ്‌കോർ ട്രയൽ റൈഡിംഗിനും terrain -ലെ മറ്റ് എതിരാളികളെ നോക്കുകയാണെങ്കിൽ, ഇത് റോയൽ എൻഫീൽഡ് ഹിമാലയൻ, യെസ്ഡി അഡ്വഞ്ചർ, കെടിഎം 390 അഡ്വഞ്ചർ എന്നിവയുമായി താരതമ്യപ്പെടുത്താവുന്നതാണ്. CRF300L ആഗസ്റ്റ് മാസം 8ന് ഫോഴ്സാ മാക്സി സ്കൂട്ടറിന് പകരം കമ്പനി അവതരിപ്പിച്ചാൽ വാഹനത്തിൻ്റെ വില കുത്തനെ ഉയരും.


Click it and Unblock the Notifications








