H'ness CB350, CB350 RS മോഡലുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുമായി Honda; അവതരണം ഉടന്‍
ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട അതിന്റെ നിരയിലെ ഹൈനസ് CB350, CB350 RS മോട്ടോര്‍സൈക്കിളുകളില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉടന്‍ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലുകള്‍ കമ്പനിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ ഹൈനസ് CB350-യ്ക്ക് മോണോ-ടോണ്‍ ഫിനിഷുള്ള മാറ്റ് ഗ്രേ കളര്‍ ലഭിക്കുമ്പോള്‍, CB350 RS-ന് സിംഗിള്‍-ടോണ്‍ ഗ്ലോസി ബ്ലൂ കളര്‍ ഓപ്ഷനാകും കമ്പനി വാഗ്ദാനം ചെയ്യുക. ഈ ഓപ്ഷന്‍ ബൈക്കിന്റെ ഫ്രണ്ട് ഫെന്‍ഡറിനും എഞ്ചിന്‍ കവറുകള്‍ക്കും മുകളില്‍ ഒരു ബ്ലാക്ക് ഫിനിഷും അവതരിപ്പിക്കും.

ഈ പുതിയ കളര്‍ ഓപ്ഷനുകള്‍ കൂടാതെ, മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് വിത്ത് മാറ്റ് മാസിവ് ഗ്രേ മെറ്റാലിക്, ബ്ലൂ മെറ്റാലിക് വിത്ത് വെര്‍ച്വസ് വൈറ്റ്, നൈറ്റ് സ്റ്റാര്‍ ബ്ലാക്ക് വിത്ത് സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലും ഹൈനസ് വാഗ്ദാനം ചെയ്യുന്നു.

എന്നിരുന്നാലും, മാറ്റങ്ങള്‍ കോസ്‌മെറ്റിക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മൊത്തത്തിലുള്ള പ്രൊഫൈലും സവിശേഷതകളും ഹാര്‍ഡ്‌വെയറും നിലവിലെ പതിപ്പിന് സമാനമായി തന്നെ തുടരുകയും ചെയ്യും.

രണ്ട് ബൈക്കുകളും നിയോ-റെട്രോ സ്‌റ്റൈലിംഗ് നിലനിര്‍ത്തുന്നത് തുടരുന്നു. 5,500 rpm-ല്‍ 20.8 bhp പവറും 3,000 rpm-ല്‍ 30 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന അതേ 349 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനിനൊപ്പം മോട്ടോര്‍സൈക്കിളുകള്‍ വില്‍പ്പനയ്ക്ക് ലഭ്യമാകും.

ഗിയര്‍ബോക്‌സ് ഓപ്ഷനും അതേ 5-സ്പീഡ് യൂണിറ്റായി തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഹൈനസ് CB350, CB350 RS ഇപ്പോള്‍ രാജ്യത്തുടനീളമുള്ള ഒന്നിലധികം നഗരങ്ങളിലെ ക്യാന്റീന്‍ സ്റ്റോര്‍ ഡിപ്പാര്‍ട്ട്മെന്റുകളില്‍ (CSD) ലഭ്യമാണെന്ന് അടുത്തിടെ ഹോണ്ട പ്രഖ്യാപിച്ചിരുന്നു.

ഹോണ്ട ബിഗ്‌വിംഗില്‍ നിന്നുള്ള രണ്ട് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുകളും 35 CSD ഡിപ്പോകളിലൂടെ ഹൈനസ് CB350 DLX വേരിയന്റിന് 1.70 ലക്ഷം രൂപയ്ക്കും DLX പ്രോ വേരിയന്റിന് 1.74 ലക്ഷം രൂപയ്ക്കും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ഹൈനസ് CB350 RS മോണോടോണിന് 1.74 ലക്ഷം രൂപയാണ് വില, അതേസമയം ഡ്യുവല്‍-ടോണ്‍ വേരിയന്റിന് അല്‍പ്പം വില കൂടുതലാണ്. എല്ലാ വിലകളും എക്സ്‌ഷോറൂം വിലയാണെന്നും കമ്പനി വ്യക്തമാക്കി.

350 ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് കൈയ്യടക്കിവെച്ചിരിക്കുന്ന വിപണി ലക്ഷ്യമിട്ടായിരുന്നു ഈ രണ്ട് മോഡലുകളെയും കമ്പനി അവതരിപ്പിക്കുന്നത്. ഇരുമോഡലുകളും ഒരേ പ്ലാറ്റ്‌ഫോം, എഞ്ചിന്‍, ഡിസൈന്‍, ഫീച്ചറുകള്‍ പങ്കിടുന്നുണ്ടെങ്കിലും കാഴ്ചയില്‍ അല്‍പ്പം സ്‌പോര്‍ട്ടിനെസ് ഉള്ളത് ഹൈനസ് CB350RS ആണ്.

ഇനി ഹൈനസ് CB350-യുടെ ഡിസൈനും സവിശേഷതകളും പരിശോധിക്കുകയാണെങ്കില്‍, ഈ മോഡലിന് ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, വിങ്കറുകളോട് കൂടിയ ടെയില്‍ലാമ്പ്, ക്രോം പൂശിയ എക്‌സ്‌ഹോസ്റ്റും മിററുകളും ലഭിക്കുന്നതായി കാണാം.

മാത്രമല്ല, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് പാനല്‍, സ്ലിപ്പര്‍ ക്ലച്ച് അസിസ്റ്റ്, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ഹസാര്‍ഡ് സ്വിച്ച് തുടങ്ങിയ ഫീച്ചറുകളും മോട്ടോര്‍സൈക്കിളില്‍ കാണാന്‍ സാധിക്കും. ഈ മോഡലിന്റെ ഉയര്‍ന്ന വേരിയന്റില്‍ കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ വോയ്‌സ് കണ്‍ട്രോളും വാഗ്ദാനം ചെയ്യുന്നുണ്ട്.

അതേസമയം ഹൈനസ് CB350RS-ലേക്ക് വന്നാല്‍, സാധാരണ മോഡലിന് ലഭിക്കുന്ന ഫീച്ചറുകള്‍ ലഭിക്കുന്നുണ്ടെങ്കിലും, നേരത്തെ പറഞ്ഞതുപോലെ ഇത്തിരി സ്‌പോര്‍ട്ടി ഡിസൈനാണ് മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്. സ്‌കല്‍പ്റ്റഡ് ഡ്യുവല്‍-ടോണ്‍ നിറമുള്ള ഫ്യുവല്‍ ടാങ്ക്, റൗണ്ട് എല്‍ഇഡി ഹെഡ്‌ലൈറ്റ്, സ്‌പോര്‍ട്ടി സ്റ്റാന്‍സ് എന്നിവ ഇതിന് ലഭിക്കുന്നു.

മോട്ടോര്‍സൈക്കിളിലെ 'RS' ബാഡ്ജിംഗ് 'റോഡ് സെയിലിംഗ്' എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. മോട്ടോര്‍ സൈക്കിള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഹോണ്ട പറയുന്നു. ഇത്തരത്തിലുള്ള യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് സീറ്റിംഗും ഒരുക്കിയിരിക്കുന്നത്.

അതേസമയം, ഹോണ്ട അടുത്തിടെ ചൈനയുടെ വിപണിയില്‍ പുതിയ CG125 സ്‌പെഷ്യല്‍ അവതരിപ്പിച്ചിരുന്നു. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ വിറ്റ ഹീറോ ഹോണ്ട CD 100-ന് സമാനമായ രൂപകല്‍പ്പനയാണ് ഈ ബൈക്കിന് ഉള്ളത്.

ഇത് 125 സിസി, എയര്‍-കൂള്‍ഡ് എഞ്ചിനിലാണ് പ്രവര്‍ത്തിക്കുന്നത്, ഇത് പരമാവധി 9.9 bhp കരുത്തും 9.5 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ലിറ്ററിന് 55.5 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുന്നതാണ് എഞ്ചിന്‍.


Click it and Unblock the Notifications








