തലമുറ മാറ്റത്തിനൊരുങ്ങി Honda Activa; പ്രതീക്ഷിക്കാവുന്ന മാറ്റങ്ങളും നവീകരങ്ങളും

സ്‌കൂട്ടര്‍ വിഭാഗത്തിലെ മിന്നും താരമായി മുന്നേറുകയാണ് ഹോണ്ട ആക്ടിവ. ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ അംഗികാരം തന്നെയാണ്, വര്‍ഷങ്ങളായി വില്‍പ്പനയില്‍ തലപ്പത്താണ് ആക്ടിവ. ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാവ് അത് വാങ്ങുന്നയാളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു.

കൂടാതെ നമ്മള്‍ ഇപ്പോള്‍ വിപണിയിലെ മത്സരം നോക്കുകയാണെങ്കില്‍, ധാരാളം ഇലക്ട്രിക്, അതുപോലെ തന്നെ ICE എതിരാളികള്‍ വര്‍ദ്ധിച്ചതായി നമുക്ക് കാണാന്‍ കഴിയും. അത് മനസ്സിലാക്കിയ കമ്പനി ഇപ്പോള്‍ ആക്ടിവയുടെ ഒരു പുതിയ പതിപ്പിനെ അവതരിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ്. ഹോണ്ടയുടെ പുതിയ ആക്ടിവയില്‍ എന്താണ് ചേര്‍ക്കാന്‍ കഴിയുക? ഈ ലേഖനത്തില്‍, വരാനിരിക്കുന്ന ഹോണ്ട ആക്ടിവയുടെ പുതിയ സവിശേഷതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ചെയ്യുന്നത്.

തലമുറ മാറ്റത്തിനൊരുങ്ങി Honda Activa; പ്രതീക്ഷിക്കാവുന്ന മാറ്റങ്ങളും നവീകരങ്ങളും

കഴിഞ്ഞ കുറച്ച് തലമുറകളായി ആക്ടിവയുടെ ഡിസൈന്‍ ഏറെക്കുറെ സമാനമാണ്. അതിനാല്‍ ആക്ടിവയുടെ പുതിയ പതിപ്പിലും ഹോണ്ട വലിയ ഡിസൈന്‍ മാറ്റങ്ങളൊന്നും നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. യുവ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഹോണ്ടയ്ക്ക് ഷാര്‍പ്പായിട്ടുള്ള ഡിസൈന്‍ നല്‍കാനാകും.

ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍

നിലവില്‍ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ 6G ആവര്‍ത്തനങ്ങളില്‍ ലഭ്യമാണ്, എന്നാല്‍ ആക്ടിവയ്ക്ക് ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നില്ല. ഇന്നത്തെ സ്‌കൂട്ടറുകളില്‍ ഇത് സാധാരണമായതിനാല്‍ ഹോണ്ട ഒരു ഡിജിറ്റല്‍ ക്ലസ്റ്റര്‍ ചേര്‍ത്തേക്കാം. ഇത് ചേര്‍ക്കുന്നത് ആക്ടിവയ്ക്ക് ആധുനിക രൂപം നല്‍കുകയും വിപണിയില്‍ എതിരാളികളോട് ശക്തമായി മത്സരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് വേണം പറയാന്‍.

USB ചാര്‍ജിംഗ്

യാത്രയ്ക്കിടയിലും ഒരു ചാര്‍ജിംഗ് പോര്‍ട്ട് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. സാങ്കേതികവിദ്യ ലോകത്തെ ഭരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍, 'ഓണ്‍ലൈനില്‍' തുടരുക എന്നത് ഒരു വലിയ മുന്‍ഗണനയായി മാറിയിരിക്കുന്നു. ട്രാക്കില്‍ തിരിച്ചെത്തിയാല്‍, പുതിയ ആക്ടിവയുടെ ബൂട്ടില്‍ നമുക്ക് ടൈപ്പ് സി അല്ലെങ്കില്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ കാണാം.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി

ആക്ടിവയ്ക്ക് ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കണമെങ്കില്‍, അത് ബ്ലൂടൂത്ത് സാങ്കേതികവിദ്യയില്‍ ഉള്‍പ്പെടുത്തുന്നത് മികച്ച സ്വീകാര്യതയ്ക്ക് വഴിയൊരുക്കും. ഇക്കാലത്ത്, വാഹനത്തിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ വ്യത്യസ്ത സെല്ലുലാര്‍ വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ സഹായിക്കുന്ന ഈ സാങ്കേതികവിദ്യയുമായി നിരവധി ഇരുചക്രവാഹനങ്ങളും വരുന്നു. ഇതുവഴി കോള്‍ അലേര്‍ട്ടുകള്‍, എസ്എംഎസ് അലേര്‍ട്ടുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ആക്സസ് ചെയ്യാനാവും.

വലിയ ബൂട്ട് ശേഷി

അടുത്ത തലമുറ ആക്ടിവയ്ക്ക് വലിയ ബൂട്ട് ഉണ്ടായിരിക്കും. നിലവിലെ തലമുറ മോഡലിന് ഫുള്‍ ഫെയ്സ് ഹെല്‍മെറ്റ് ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, എന്നാല്‍ ടിവിഎസ് ജൂപ്പിറ്റര്‍ 125 നോക്കുകയാണെങ്കില്‍, അതില്‍ രണ്ട് ഫുള്‍ ഫെയ്സ് ഹെല്‍മെറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇത് ഹോണ്ട സ്‌കൂട്ടറിന് വലിയ ബൂട്ട് ലഭിക്കാനുള്ള ഉയര്‍ന്ന സാധ്യതയെ ചിത്രീകരിക്കുന്നു.

ഹൈബ്രിഡ് സജ്ജീകരണം

കിംവദന്തികള്‍ അനുസരിച്ച്, യമഹ സ്‌കൂട്ടര്‍ മോഡലുകളായ ഫാസിനോ, റേ ZR എന്നിവയില്‍ കാണാന്‍ കഴിയുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യ ഹോണ്ട ചേര്‍ത്തേക്കാം. ഈ സ്‌കൂട്ടറുകള്‍ക്ക് ഐഡല്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ലഭിക്കുന്നു, ഇത് വരാനിരിക്കുന്ന പുതുയ ആക്ടിവയില്‍ മറ്റൊരു അനുഗ്രഹമായിരിക്കും. ഇത് കൂടുതല്‍ ഇന്ധനക്ഷമതയ്ക്കും മികച്ച മൈലേജിനും കാരണമാകും. ഇതുകൂടാതെ, മികച്ച റൈഡിംഗ് ഡൈനാമിക്‌സിനും സ്റ്റെബിലിറ്റിക്ക് വലിയ ടയറുകളും നമുക്ക് പ്രതീക്ഷിക്കാം.

ലോഞ്ച് & പ്രതീക്ഷിക്കാവുന്ന വില

ഹോണ്ട 2018-ല്‍ ആക്ടിവ 5G, ആക്ടിവ 6G 2020-ലും അവതരിപ്പിച്ചു. അതിനാല്‍ സാങ്കേതികമായി ഹോണ്ട 2022-ല്‍ ആക്ടിവയുടെ പുതിയ പതിപ്പ് അവതരിപ്പിക്കേണ്ടതായിരുന്നു, എന്നാല്‍ നിലവിലുള്ള ചിപ്പ് ക്ഷാമം ഹോണ്ടയുടെ പ്ലാനിനെ ബാധിച്ചിരിക്കണം. അപ്പോള്‍, പുതിയ ആക്ടിവയുടെ ലോഞ്ച് എപ്പോള്‍ പ്രതീക്ഷിക്കാം? 2023 മധ്യത്തോടെ ലോഞ്ച് നടക്കുമെന്നാണ് സൂചന. വിലയുടെ കാര്യത്തില്‍, പുതിയ ആക്ടിവയ്ക്ക് വേരിയന്റുകളെ ആശ്രയിച്ച് 5,000 രൂപ മുതല്‍ 10,000 രൂപ വരെ വില വര്‍ദ്ധന ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Most Read Articles

Malayalam
English summary
Honda planning to launch new activa what to expect
Story first published: Saturday, December 3, 2022, 17:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X