ഹാർഡ്‌വെയർ അപ്പ്ഡേറ്റുകൾക്കൊപ്പം പരിഷ്കരിച്ച 2022 CB500X മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് Honda
ഹോണ്ട ഇന്ത്യയിൽ ഏറ്റവും പുതിയ CB500X മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. സ്പെസിഫിക്കേഷനുകൾ അനുസരിച്ച്, പുതിയ CB500X മോട്ടോർസൈക്കിളിൽ അതിന്റെ കഴിവുകൾ വർധിപ്പിക്കുന്നതിനായി ഹോണ്ട ചില പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പുതിയ ഹോണ്ട CB500X മോട്ടോർസൈക്കിളിൽ കാണുന്ന ഏറ്റവും വലിയ മാറ്റം അതിന്റെ പുതിയ 41 mm, നോൺ അഡ്ജസ്റ്റബിൾ, ഷോവ SFF-BP USD ഫോർക്ക് ആണ്, അത് മുൻ മോഡലിലെ ടെലിസ്കോപ്പിക് ഫോർക്കിന് പകരമാണ്. ഈ നവീകരണം റൈഡറിനുള്ള ഫീഡ്‌ബാക്ക് മെച്ചപ്പെടുത്തും, അതേസമയം റോഡുകളുടെ മോശം പാച്ചുകളിൽ അല്പം കൂടുതൽ അബ്സോർബെന്റും കംപ്ലയിന്റും ആവുകയും ചെയ്യും.

കൂടാതെ, ഈ സസ്പെൻഷൻ സിസ്റ്റം നേരിയ ഓഫ്-റോഡ് ഉപയോഗത്തിനായി 132 mm വീൽ ട്രാവൽ സഹിതം വരുന്നു, കൂടാതെ ഓൺ-റോഡ്, ഓഫ്-റോഡ് സജ്ജീകരണങ്ങൾക്കിടയിൽ ശരിയായ ബാലൻസ് ഉണ്ടാക്കുന്നതായി തോന്നുന്നു.

പുതിയ ഹോണ്ട CB500X -ലെ മറ്റ് മാറ്റങ്ങൾ പുതിയ അലുമിനിയം ഫ്രണ്ട് വീലിന്റെ രൂപത്തിലാണ് വരുന്നത്, ഇതിന് മുൻതലമുറ മോഡലിലെ വീലിനേക്കാൾ 100 ഗ്രാം ഭാരം കുറവാണ്. ഇതിനർത്ഥം, മോട്ടോർസൈക്കിളിന് ലോവർ അപ്പ്സ്വങ് മാസ് ഉണ്ടായിരിക്കും എന്നാണ്, ഇത് മോട്ടോർസൈക്കിളിന്റെ റൈഡിനെയും ഹാൻഡ്‌ലിംഗ് സവിശേഷതകളെയും ഗുണപരമായി ബാധിക്കും.

ഇതിനുപുറമെ, പുതിയ സ്വിംഗ്ആം ഉപയോഗിച്ച് ഹോണ്ട ഒരു കിലോ ഭാരം കുറയ്ക്കുകയും ചെയ്തു. മുമ്പത്തേതിനേക്കാൾ ഭാരം കുറവാണെങ്കിലും ഈ പുതിയ സ്വിംഗ്ആമിന് അതേ കരുത്തുണ്ടെന്ന് ഹോണ്ട പറയുന്നു.

മാത്രമല്ല, മുൻവശത്ത് ഒരു 310 mm ഡിസ്‌ക് ഉപയോഗിക്കുന്നതിന് പകരം ഇരട്ട 296 mm ഡിസ്‌ക് ബ്രേക്ക് ഉപയോഗിച്ച് പുതിയ ഹോണ്ട CB500X -ന്റെ ബ്രേക്കിംഗ് ഹാർഡ്‌വെയറും ജാപ്പനീസ് ബ്രാൻഡ് നവീകരിച്ചു. മറ്റ് മാറ്റങ്ങളിൽ 2022 -ലെ പുതിയ പേൾ ഓർഗാനിക് ഗ്രീൻ, ബ്ലാക്ക് കളർ ഓപ്ഷൻ ഉൾപ്പെടുന്നു.

എന്നിരുന്നാലും, പുതിയ ഹോണ്ട CB500X മോട്ടോർസൈക്കിളിലെ പവർട്രെയിനിൽ ഹോണ്ട മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, നിലവിലെ അതേ 471 സിസി ലിക്വിഡ്-കൂൾഡ് പാരലൽ-ട്വിൻ എഞ്ചിൻ തന്നെയാണ് ഇതിൽ വരുന്നത്. ഈ എഞ്ചിൻ 8,500 rpm -ൽ 47 bhp മാക്സ് പവറും 6,500 rpm -ൽ 43.2 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

നിലവിൽ, ഹോണ്ട CB500X -ന് 6.87 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. എന്നിരുന്നാലും, അപ്‌ഗ്രേഡ് ചെയ്‌ത ഹാർഡ്‌വെയറിന് കോമ്പൻസേഷനായി ഈ സംഖ്യ അല്പം ഉയരുമെന്ന് പ്രതീക്ഷിക്കാം.

ഞങ്ങളുടെ അഭിപ്രായം
ഹോണ്ട CB500X സിറ്റി റൈഡിനും, ലോംഗ് ടൂറിംഗ് ആവശ്യങ്ങൾക്കും അനുയോജ്യമായ ഒരു വലിയ മോട്ടോർസൈക്കിളാണ്. മാത്രമല്ല, റഗ്ഗഡ് ബിൽഡ് മോട്ടോർസൈക്കിളിന്റെ കഴിവുകൾ ഒരു പരിധി വരെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനുപുറമെ, ഏറ്റവും പുതിയ നവീകരണം ഹോണ്ട CB500X -നെ കൂടുതൽ ഡിസയറബിൾ ആക്കുന്നു.


Click it and Unblock the Notifications








