125 സിസി വിഭാഗത്തില്‍ ഇത് ആദ്യം; ഒരു കോടി യൂണിറ്റ് വില്‍പ്പന പിന്നിട്ട് Honda Shine

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ബൈക്ക് ശ്രേണിയില്‍ ഏറ്റവും വില്‍പനയുള്ള മോഡുകളില്‍ ഒന്നാണ് ഷൈന്‍. 125 സിസി വിഭാഗത്തില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഈ മോഡലില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍ കമ്പനി.

125 സിസി വിഭാഗത്തില്‍ ഇത് ആദ്യം; ഒരു കോടി യൂണിറ്റ് വില്‍പ്പന പിന്നിട്ട് Honda Shine

മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന ഒരു കോടി യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു. ലോകമെമ്പാടും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹോണ്ട മോട്ടോര്‍സൈക്കിളാണ് ഷൈന്‍, കൂടാതെ 50 ശതമാനത്തിലധികം വിപണി വിഹിതവുമായി ഇന്ത്യയിലെ 125 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും വഹിക്കുന്നു.

125 സിസി വിഭാഗത്തില്‍ ഇത് ആദ്യം; ഒരു കോടി യൂണിറ്റ് വില്‍പ്പന പിന്നിട്ട് Honda Shine

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (SIAM) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഹോണ്ട ഷൈനിന് വര്‍ഷാവര്‍ഷം 29 ശതമാനം വളര്‍ച്ചയാണ് കൈവരിക്കാന്‍ സാധിച്ചത്. ഇപ്പോള്‍ 1 കോടി ഉപഭോക്തൃ നാഴികക്കല്ലില്‍ എത്തുന്ന ആദ്യത്തെ 125 സിസി മോട്ടോര്‍സൈക്കിളായി മാറാനും ഷൈനിന് സാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

125 സിസി വിഭാഗത്തില്‍ ഇത് ആദ്യം; ഒരു കോടി യൂണിറ്റ് വില്‍പ്പന പിന്നിട്ട് Honda Shine

'വര്‍ഷങ്ങളായി ഷൈനിന് ലഭിച്ച മികച്ച പ്രതികരണത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഈ നേട്ടത്തെക്കുറിച്ച് സംസാരിച്ച ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാറ്റ പറഞ്ഞു.

125 സിസി വിഭാഗത്തില്‍ ഇത് ആദ്യം; ഒരു കോടി യൂണിറ്റ് വില്‍പ്പന പിന്നിട്ട് Honda Shine

ഇന്ത്യ വിസ്മയിപ്പിക്കുന്ന ഷൈനുമായി 2022-ലേക്ക് കയറുമ്പോള്‍, പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനും തങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കളെ മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ബ്രാന്‍ഡ് ഷൈനില്‍ വിലയേറിയ വിശ്വാസം അര്‍പ്പിക്കുന്ന ഞങ്ങളുടെ ഉപഭോക്താക്കളെ ഹോണ്ട കുടുംബത്തിന്റെ പേരില്‍ താന്‍ നന്ദി അറിയിക്കുന്നുവെന്നും ഒഗാറ്റ കൂട്ടിച്ചേര്‍ത്തു.

125 സിസി വിഭാഗത്തില്‍ ഇത് ആദ്യം; ഒരു കോടി യൂണിറ്റ് വില്‍പ്പന പിന്നിട്ട് Honda Shine

'ദശലക്ഷക്കണക്കിന് ഷൈന്‍ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച സ്‌നേഹത്തിനും വിശ്വാസത്തിനും തങ്ങള്‍ ആദരവും നന്ദിയും അറിയിക്കുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെയില്‍സ് & മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദ്വിന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

125 സിസി വിഭാഗത്തില്‍ ഇത് ആദ്യം; ഒരു കോടി യൂണിറ്റ് വില്‍പ്പന പിന്നിട്ട് Honda Shine

ഒന്നര പതിറ്റാണ്ടിലേറെയായി ഷൈന്‍ ബ്രാന്‍ഡ് രാജ്യത്ത് തുടരുന്നു. നിരവധി തലമുറകളിലെ റൈഡര്‍മാര്‍ക്കുള്ള ഒരു യഥാര്‍ത്ഥ കൂട്ടാളി, ഇത് എല്ലാ പ്രദേശങ്ങളിലുമുള്ള ഇന്ത്യന്‍ കുടുംബങ്ങളിലെ ഏറ്റവും ജനപ്രിയ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നായി മാറുകയും ചെയ്യുന്നു.

125 സിസി വിഭാഗത്തില്‍ ഇത് ആദ്യം; ഒരു കോടി യൂണിറ്റ് വില്‍പ്പന പിന്നിട്ട് Honda Shine

125 സിസി സെഗ്മെന്റിലെ വിശ്വാസ്യതയുടെയും ശ്രദ്ധേയമായ ഗുണനിലവാരത്തിന്റെയും യഥാര്‍ത്ഥ മാനദണ്ഡം അഭിമാനപൂര്‍വ്വം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഉപഭോക്തൃ വിശ്വസ്തത തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

125 സിസി വിഭാഗത്തില്‍ ഇത് ആദ്യം; ഒരു കോടി യൂണിറ്റ് വില്‍പ്പന പിന്നിട്ട് Honda Shine

അതിശയകരമായ ഒരു ഉല്‍പ്പന്നത്തിന്റെ ഫലമാണ്, അതുപോലെ തന്നെ സമാനതകളില്ലാത്ത വില്‍പ്പനാനന്തര സേവനവും. ഇത് മനസ്സില്‍ വെച്ചുകൊണ്ട്, തങ്ങള്‍ ഞങ്ങളുടെ ഉപഭോക്താക്കളെ മികവോടെ സേവിക്കുന്നത് തുടരുമെന്നും യാദ്വിന്ദര്‍ സിംഗ് ഗുലേരിയ വ്യക്തമാക്കി.

125 സിസി വിഭാഗത്തില്‍ ഇത് ആദ്യം; ഒരു കോടി യൂണിറ്റ് വില്‍പ്പന പിന്നിട്ട് Honda Shine

ഹോണ്ട ഷൈന്‍ ആദ്യമായി 2006-ല്‍ പുറത്തിറങ്ങി, 2008-ല്‍ അവതരിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന 125 സിസി മോട്ടോര്‍സൈക്കിളായി ഇത് മാറുകയും ചെയ്തു.

125 സിസി വിഭാഗത്തില്‍ ഇത് ആദ്യം; ഒരു കോടി യൂണിറ്റ് വില്‍പ്പന പിന്നിട്ട് Honda Shine

2017-ല്‍, 50 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ 125 സിസി മോട്ടോര്‍സൈക്കിളായി ഹോണ്ട ഷൈന്‍ മാറി. 2018 ആയപ്പോഴേക്കും 70 ലക്ഷം യൂണിറ്റ് വില്‍പ്പന നടത്തി. 2019-ല്‍, ഹോണ്ട സിബി ഷൈന്‍ SP-ക്ക് പകരമായി 5 സ്പീഡ് ഗിയര്‍ബോക്സുമായി ഹോണ്ട SP 125 പുറത്തിറക്കി.

125 സിസി വിഭാഗത്തില്‍ ഇത് ആദ്യം; ഒരു കോടി യൂണിറ്റ് വില്‍പ്പന പിന്നിട്ട് Honda Shine

2020 ആയപ്പോഴേക്കും 90 ലക്ഷത്തിലധികം ഉപഭോക്താക്കളെ ഹോണ്ട ഷൈന്‍ കുടുംബം നേടിയെടുത്തു, ഇപ്പോള്‍, 2022 ല്‍, അത് ഒരു കോടിയിലധികം ഉപഭോക്താക്കളെ നേടി ജൈത്ര യാത്ര തുടരുകയും ചെയ്യുന്നു.

125 സിസി വിഭാഗത്തില്‍ ഇത് ആദ്യം; ഒരു കോടി യൂണിറ്റ് വില്‍പ്പന പിന്നിട്ട് Honda Shine

ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ എത്തുന്ന മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ പതിപ്പിന് 71,550 രൂപയും ഉയര്‍ന്ന പതിപ്പിന് 76,346 രൂപയുമാണ് എക്‌സ്‌ഷോറൂം വില. 7,500 rpm-ല്‍ 10.72 bhp കരുത്തും 6,000 rpm-ല്‍ 10.9 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 125 സിസി എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്.

125 സിസി വിഭാഗത്തില്‍ ഇത് ആദ്യം; ഒരു കോടി യൂണിറ്റ് വില്‍പ്പന പിന്നിട്ട് Honda Shine

നേരത്തെ ഉണ്ടായിരുന്ന 4-സ്പീഡ് ഗിയര്‍ബോക്സിന് പകരം പുതിയ മോഡലുകളില്‍ 5-സ്പീഡ് ഗിയര്‍ബോക്സ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പവര്‍ ചെറിയ തോതില്‍ വര്‍ധിച്ചതോടൊപ്പം പുത്തന്‍ ഷൈനിന്റെ മൈലേജ് 14 ശതമാനം കൂടിയിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

125 സിസി വിഭാഗത്തില്‍ ഇത് ആദ്യം; ഒരു കോടി യൂണിറ്റ് വില്‍പ്പന പിന്നിട്ട് Honda Shine

പുതിയ ബോഡി ഗ്രാഫിക്‌സിനൊപ്പം ധാരാളം ക്രോം ഹൈലൈറ്റുകള്‍ പുത്തന്‍ ഷൈനിന്റെ പ്രധാന സവിശേഷതകളാണ്. ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, റിബല്‍ റെഡ് മെറ്റാലിക്, അത്ലറ്റിക് ബ്ലൂ മെറ്റാലിക് എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് പുത്തന്‍ ഹോണ്ട ഷൈന്‍ വിപണിയില്‍ എത്തുന്നത്.

125 സിസി വിഭാഗത്തില്‍ ഇത് ആദ്യം; ഒരു കോടി യൂണിറ്റ് വില്‍പ്പന പിന്നിട്ട് Honda Shine

ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം, എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, ടു-വേ എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഹെഡ്‌ലാമ്പ് ബീം, പാസിംഗ് സ്വിച്ച്, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ പുത്തന്‍ ഷൈനിലെ പ്രധാന ഹൈലൈറ്റുകളാണ്.

Most Read Articles

Malayalam
English summary
Honda shine hit 1 crore customer milestone in india find here all details
Story first published: Tuesday, January 18, 2022, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X