Honda CB300F വില അരലക്ഷം രൂപ വെട്ടിക്കുറച്ചു; Bajaj Dominar 250-യേക്കാള്‍ കുറഞ്ഞ വിലക്ക് വാങ്ങാം
വിലക്കയറ്റത്തിന്റെ പേര് പറഞ്ഞ് രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ എല്ലാം തന്നെ ഉല്‍പ്പന്ന നിരയില്‍ വില വര്‍ധിപ്പിക്കുന്ന കാലമാണിപ്പോള്‍. എന്നാല്‍ തങ്ങളുടെ ഒരു ബൈക്കിന്റെ വില അരലക്ഷം രൂപ വെട്ടിക്കുറച്ചിരിക്കുറച്ച് ഞെട്ടിക്കുകയാണ് ഹോണ്ട. CBF300F മോട്ടോര്‍ സൈക്കിളിന്റെ വിലയാണ് 50,000 രൂപ കുറച്ചിരിക്കുന്നത്.
ഫോര്‍സ 350 മാക്‌സി സ്‌കൂട്ടറിന്റെ ലോഞ്ച് പ്രതീക്ഷിച്ചിരുന്ന ഇന്ത്യന്‍ മോട്ടോര്‍ വാഹന വിപണിക്ക് അപ്രതീക്ഷിതമായി ഹോണ്ട സമ്മാനിച്ചതാണ് ഹോണ്ട CB300F. മോട്ടോര്‍സൈക്കിളിന്റെ ഭാരം കുറഞ്ഞ സ്വഭാവം അതിന്റെ പെപ്പി പെര്‍ഫോമന്‍സിനും മികച്ച പവര്‍-ടു-വെയ്റ്റ് അനുപാതത്തിനും കാരണമാകും.
മോഡലിന്റെ ഡീലക്‌സ് വേരിയന്റിന് 2.26 ലക്ഷം രൂപയും (എക്‌സ് ഷോറൂം) ഡീലക്‌സ് പ്രോ വേരിയന്റിന് 2.29 ലക്ഷം (എക്‌സ് ഷോറൂം) വിലയിട്ടതാണ് ഹോണ്ട CB300F മോട്ടോര്‍സൈക്കിളിന്റെ ഒരു പോരായ്മയായി തോന്നിയത്.

അതിന്റെ പ്രതിച്ഛായയെ കൂടുതല്‍ ദോഷകരമായി ബാധിച്ചത് മോഡലിനൊപ്പം തന്നെ വിറ്റഴിച്ച കൂടുതല്‍ ശക്തമായ CB300R ന്റെ വിലയായിരുന്നു. 2.77 ലക്ഷം (എക്‌സ് ഷോറൂം) രൂപയായിരുന്നു ഹോണ്ട CB300R-ന്റെ വില. എന്നാലിപ്പോള്‍ ജാപ്പനീസ് ബ്രാന്‍ഡ് CB300F ന്റെ എക്സ്‌ഷോറൂം വില വെട്ടിക്കുറച്ചതായാണ് ഡീലര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ ബൈക്ക് 50,000 രൂപ വിലക്കുറവില്‍ ലഭ്യമാകും. ഇത് CB300F-നുള്ള ഹോണ്ടയുടെ വര്‍ഷാവസാന ഓഫറിന്റെ ഭാഗമാണ്. ഇതോടെ ഹോണ്ട CB300F ബൈക്കിന്റെ എക്സ്‌ഷോറും വില ഏകദേശം 1.75 ലക്ഷം രൂപയായി മാറി.
തെലങ്കാന സംസ്ഥാനത്ത് ഏകദേശം 2.10 ലക്ഷവും കര്‍ണാടകയില്‍ ഏകദേശം 2.2 ലക്ഷവും നല്‍കിയാല്‍ ഹോണ്ട CB300R നിരത്തില്‍ എത്തിക്കാം. കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡീഗഡില്‍ നിന്നോ പുതുച്ചേരിയില്‍ നിന്നോ ഈ ഹോണ്ട ബൈക്ക് വാങ്ങുകയാണെങ്കില്‍ ഓണ്‍റോഡ് വിലയായി ഏകദേശം 2 ലക്ഷം രൂപ നല്‍കിയാല്‍ മതി. 300 സിസി മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഹോണ്ട ആരാധകര്‍ക്ക് ഇത് ഒരു നല്ല ഡീലാണെന്ന് ഉറപ്പിച്ച് പറയാം.
50,000 രൂപ വില കുറച്ചതോടെ ഹോണ്ട CB300F മോഡലിന് മൊത്തത്തില്‍ മാറ്റത്തിന്റെ ഒരു വെളിച്ചം വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുപോലൊരു ഓഫര്‍ ഹോണ്ട വാഗ്ദാനം ചെയ്യുകയാണെങ്കില്‍ അത് വളരെ നല്ലതായിരിക്കുമെന്ന് തോന്നിയതിനാല്‍ വാറങ്കല്‍, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ഹോണ്ട ബിഗ് വിംഗ് ഡീലര്‍ഷിപ്പുകളില്‍ വിളിച്ച് ഓഫര്‍ സ്ഥിരീകരിച്ചിരുന്നു. ഈ വില നിലവാരത്തില്‍ CB300F 250 സിസി സ്ട്രീറ്റ് മോട്ടോര്‍സൈക്കിളുകളായ ബജാജ് ഡൊമിനാര്‍ 250, സുസുക്കി ജിക്‌സര്‍ 250 എന്നിവയുമായി മത്സരിക്കുന്നു.
1.75 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) ബജാജ് ഡൊമിനാര്‍ 250-യുടെ വില. സുസുക്കി ജിക്‌സര്‍ 250-ക്ക് 1.77 ലക്ഷം രൂപയും (എക്‌സ്‌ഷോറും) നല്‍കണം. ഇയര്‍ എന്‍ഡ് ഓഫര്‍ കാരണം പുതുക്കിയ വില നോക്കുമ്പോള്‍ ഹോണ്ട CB300F-നേക്കാള്‍ വില കൂടുതലാണ് കെടിഎം ഡ്യൂക്ക് 200 പോലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്ക്. ഈ വിലയ്ക്ക് ഹോണ്ട CB300F മുന്നില്‍ ഗോള്‍ഡ് USD ഫോര്‍ക്കുകളും ഒരു കോപ്പര്‍ നിറമുള്ള എഞ്ചിന്‍ ഹെഡും ക്ലച്ച് കവറും വാഗ്ദാനം ചെയ്യുന്നു.
ഹോണ്ട പൊതുവെ ലക്ഷ്യമിടുന്ന പ്രീമിയം ഫീല്‍ ഉയര്‍ത്താന്‍ ഈ ഘടകങ്ങള്‍ സഹായിക്കുന്നു. അടിസ്ഥാനപരമായി ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റമായ HSTC (ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍), ഡ്യുവല്‍-ചാനല്‍ ABS, ക്രമീകരിക്കാവുന്ന തെളിച്ചമുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ബ്ലൂടൂത്ത് വഴിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, ചുറ്റും ഫുള്‍ LED ലൈറ്റിംഗ് എന്നിവ കൂടാതെ കമ്പനി CB300F-ല്‍ 10 പേറ്റന്റ് ടെക്‌നോളജിയും ഉള്‍ക്കൊള്ളിക്കുന്നു. DOHC സജ്ജീകരണവും 4V ഹെഡും ലഭിക്കുന്ന പുതിയ 293 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട CB300F-ന് കരുത്ത് പകരുന്നത്.
ഹോണ്ട CB300F 7,500 rpm-ല്‍ 23.8 bhp കരുത്തും കുറഞ്ഞ 5,500 rpm-ല്‍ 25.6 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ ഹോണ്ട CB300F മോട്ടോര്‍സൈക്കിള്‍ ഓയില്‍ കൂളിംഗും സ്ലിപ്പര്‍ ക്ലച്ചുമായാണ് വരുന്നത്. ഈ മോട്ടോര്‍സൈക്കിളിന്റെ കുറഞ്ഞ ഭാരമാണ് മറ്റൊരു പ്രധാന ഹൈലൈറ്റ് ആയി എടുത്ത് പറയാൻ സാധിക്കുന്നത്. 153 കിലോഗ്രാം മാത്രമാണ് ഇതിന്റെ കെര്‍ബ് വെയിറ്റ്.
എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍, ഭാരം കുറഞ്ഞതും സങ്കീര്‍ണ്ണമല്ലാത്തതുമായ SOHC സജ്ജീകരണം ലഭിച്ചിട്ടും ഒരു കെടിഎം ഡ്യൂക്ക് 200-ന് 159 കിലോഗ്രാം ഭാരവും സുസുക്കി ജിക്‌സര്‍ 250-ന് 156 കിലോഗ്രാം ഭാരവുമുണ്ട്. ഇയര്‍ എന്‍ഡ് ഓഫറിന്റെ ഭാഗമായാണ് ഹോണ്ട CB300F-ന്റെ വില വെട്ടിക്കുറച്ചിരിക്കുന്നത്. ഈ വര്‍ഷം കഴിഞ്ഞാല്‍ ഓഫര്‍ ലഭ്യമാകില്ലെന്നിരിക്കേ 300 സിസി മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പ്ലാന്‍ ഉള്ളയാളാണ് നിങ്ങളെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള ഹോണ്ട ഷോറൂം സന്ദര്‍ശിക്കൂ.


Click it and Unblock the Notifications








