റൈഡർമാർക്ക് ഒരൽപ്പം ആശ്വാസം! CB500X -ന് 1.07 ലക്ഷം രൂപ വില കുറച്ച് Honda
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഹോണ്ട CB500X രാജ്യത്ത് അവതരിപ്പിച്ചത്. 6.87 ലക്ഷം രൂപ എന്ന ഉയർന്ന എക്സ്- ഷോറൂം വിലയ്ക്ക് മോട്ടോർസൈക്കിൾ വിമർശിക്കപ്പെട്ടിരുന്നു. അഡ്വഞ്ചർ ടൂറർ ഒരു CKD അല്ലെങ്കിൽ കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ യൂണിറ്റായി ഇന്ത്യയിലേക്ക് എത്തിക്കുന്നതാണ് ഈ ഉയർന്ന വിലയ്ക്ക് പിന്നിലെ കാരണം.

എന്നാൽ ഇപ്പോൾ, CB500X -ന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 5.80 ലക്ഷം രൂപ മുതലാണ്. അതായത് 1.07 ലക്ഷം രൂപയുടെ വിലക്കുറവാണ് മോട്ടോർസൈക്കിളിന് ലഭിക്കുന്നത്. എന്നാൽ ഈ വിലക്കുറവ് താത്കാലികം മാത്രമാണെന്നാണ് സൂചന.

മോട്ടോർസൈക്കിളിന്റെ 2022 അപ്പ്ഡേറ്റ് അടുത്തിടെ ഹോണ്ട രാജ്യത്ത് അവതരിപ്പിച്ചും, ഇതിന് കൂടുതൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഫ്യുവൽ ഇഞ്ചക്ഷനും ലിക്വിഡ് കൂളിംഗും ലഭിക്കുന്ന അതേ 471.03 സിസി, ഫോർ സ്ട്രോക്ക്, പാരലൽ ട്വിൻ എഞ്ചിനിലാണ് CB500X ഇപ്പോഴും വരുന്നത്.

ഇത് 8,500 rpm -ൽ 47 bhp പരമാവധി കരുത്തും 6,500 rpm -ൽ 43.2 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്നു. സ്ലിപ്പും അസിസ്റ്റ് ക്ലച്ചും ലഭിക്കുന്ന ആറ് സ്പീഡ് യൂണിറ്റാണ് ഗിയർബോക്‌സ്.

ലോ-മിഡ് റേഞ്ചിനായി എഞ്ചിൻ ട്യൂൺ ചെയ്തിട്ടുണ്ടെന്ന് ഹോണ്ട പറയുന്നു. റൈഡർക്ക് നിരന്തരം ഗിയർ മാറ്റേണ്ടതില്ലെന്നും ഡൗൺ-ഷിഫ്റ്റിംഗ് കൂടാതെ എളുപ്പത്തിൽ ഓവർടേക്ക് ചെയ്യാൻ കഴിയുമെന്നും ഇത് ഉറപ്പാക്കുന്നു.

CB500X ഒരു എൻട്രി ലെവൽ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളാണ്. റോയൽ എൻഫീൽഡ് ഹിമാലയൻ, ബിഎംഡബ്ല്യു GS 310R, കെടിഎം അഡ്വഞ്ചർ 390 എന്നിവയിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഇത്.

ബെനല്ലി TRK 502 -ന് എതിരെയാണ് CB500X മത്സരിക്കുന്നത്. 5.11 ലക്ഷം രൂപയാണ് RK 502 -ന്റെ എക്സ്-ഷോറൂം വില. ഉയർന്ന വില കാരണം, സുസുക്കി V-സ്ട്രോം 650XT, കവസാക്കി വെർസിസ് 650 എന്നിവ പോലെയുള്ള കൂടുതൽ ശക്തവും ചെലവേറിയതുമായ അഡ്വഞ്ചർ ടൂറർക്കെതിരെയും CB500X മത്സരിക്കുന്നുണ്ട്.

ഹോണ്ട CB500X -ന് 199 കിലോഗ്രാം ഭാരവും 181 mm ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്, ഇത് റോഡ് ഉപയോഗത്തിനെങ്കിലും തികച്ചും മാന്യമാണ്. 17.7 ലിറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി.

സസ്പെൻഷൻ ചുമതലകൾ മുൻവശത്ത് ലോംഗ് ട്രാവൽ 41 mm ടെലിസ്‌കോപിക് സസ്പെൻഷനും പിന്നിൽ ഒമ്പത് സ്റ്റേജ് അഡ്ജസ്റ്റബിൾ ഹോണ്ട പ്രോലിങ്ക് മോണോ-ഷോക്കും ആണ് നിർവ്വഹിക്കുന്നത്. CB500X -ന്റെ 2022 മോഡലിന് മുൻവശത്ത് അപ്-സൈഡ് ഡൗൺ ഫോർക്കുകൾ ലഭിക്കുന്നു. മോട്ടോർസൈക്കിളിന് സ്റ്റീൽ ട്യൂബ് ഫ്രെയിമാണ് ഹോണ്ട ഉപയോഗിക്കുന്നത്.

മുന്നിൽ 310 mm ഡിസ്‌ക്കും പിന്നിൽ 240 mm ഡിസ്‌ക്കും ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നു. 2022 മോഡലിൽ, മുൻവശത്ത് ഇരട്ട ഡിസ്കുകൾ ഉണ്ട്. വീലുകൾ ലോക്ക്-അപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഡ്യുവൽ-ചാനൽ ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനമുണ്ട്.

മുൻവശത്തെ ടയർ 110/80-19 അളക്കുമ്പോൾ പിന്നിൽ 160/60-17 ആണ്. രണ്ടും ട്യൂബ്‌ലെസ്, ഡ്യുവൽ പർപ്പസ് ടയറുകളാണ്. മുൻ വീൽ 19 ഇഞ്ച് വലിപ്പവുമായി വരുമ്പോൾ പിന്നിൽ 17 ഇഞ്ചാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

ഒരു ചെറിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉണ്ട്. ഇത് ഒരു നെഗറ്റീവ് LCD ഡിസ്പ്ലേ ആയതിനാൽ നേരിട്ടുള്ള സൂര്യപ്രകാശത്തിലും ഇത് എളുപ്പത്തിൽ കാണാൻ കഴിയും. ഇത് മോട്ടോർസൈക്കിളിനെക്കുറിച്ചുള്ള പല വിവരങ്ങളും നകും. സ്പീഡോമീറ്റർ, ഓഡോമീറ്റർ, ടാക്കോമീറ്റർ, ഡ്യുവൽ ട്രിപ്പ് മീറ്ററുകൾ, ഫ്യൂവൽ ഗേജ്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, കൺസ്യൂഷൻ ഗേജ്, ഷിഫ്റ്റ് ഇൻഡിക്കേറ്റർ എന്നിവയുണ്ട്.

പെട്ടെന്നുള്ള ബ്രേക്കിംഗിൽ ഹസാർഡ് സിഗ്നൽ ഫ്ലാഷുചെയ്യുന്ന ഒരു എമർജൻസി സ്റ്റോപ്പ് സിഗ്നലും നിങ്ങൾക്ക് ഇതിൽ ലഭിക്കും. ഹൈ ബീം, ലോ ബീം, ടേൺ ഇൻഡിക്കേറ്ററുകൾ, ടെയിൽ ലാമ്പ് എന്നിവയ്‌ക്കായി എൽഇഡി സജ്ജീകരണമാണ് ഹോണ്ട ഉപയോഗിക്കുന്നത്.

CB500X -ന്റെ സീറ്റ് ഉയരം 830 mm ആണ്, ഇത് ചെറിയ റൈഡർമാർക്ക് അല്പം ഉയർന്നേക്കാം. എന്നിരുന്നാലും, റൈഡിംഗ് ട്രയാംഗിൾ ഇപ്പോഴും അപ്പ്-റൈറ്റും റിലാക്സ്ഡുമാണ്, ഇത് ദീർഘദൂര ടൂറുകൾ നടത്തുമ്പോൾ നല്ലതാണ്. നേരിട്ടുള്ള വിൻഡ് ബ്ലാസ്റ്റിൽ നിന്ന് റൈഡറെ സംരക്ഷിക്കാൻ മുൻവശത്ത് ഒരു വിൻഡ്സ്ക്രീനുമുണ്ട്.


Click it and Unblock the Notifications








