Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

ഇന്ത്യയിലെ സ്‌കൂട്ടര്‍ സെഗ്മെന്റില്‍ വന്‍ മുന്നേറ്റമാണ് ഹോണ്ടക്കുള്ളത്. ആക്ടിവ ബ്രാന്‍ഡ് വിപണിയില്‍ വളരെ ജനപ്രിയവുമാണ്. ആക്ടിവ എന്നത് സ്‌കൂട്ടറുകളുടെ പര്യായമായതിനാല്‍ ഇന്ത്യയിലെ മിക്ക സ്‌കൂട്ടര്‍ വാങ്ങുന്നവര്‍ക്കും ഇതൊരു ഡിഫോള്‍ട്ട് തിരഞ്ഞെടുപ്പാണ്.

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

വന്നകാലം മുതല്‍ സെഗ്മെന്റില്‍ അരങ്ങുതകര്‍ക്കുകയാണ് ആക്ടിവ. ബജാജ് ഒരു കാലത്ത് കൈയ്യിപ്പിടിയില്‍ വെച്ചിരുന്ന സെഗ്മെന്റാണ് ഇപ്പോള്‍ ജാപ്പനീസ് ബ്രാന്‍ഡ് നേടിയെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ന്, വില്‍പ്പന കണക്കുകള്‍ നോക്കുമ്പോള്‍, ആക്ടീവ മത്സരത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നുവെന്ന് വേണം പറയാന്‍.

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹോണ്ട ഇടയ്ക്കിടെ ആക്ടിവയെ നവീകരിക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ ഇത് വ്യക്തമാക്കുന്ന ഏതാനും ടീസറുകളും കമ്പനി പങ്കുവെച്ചിരുന്നു. വാരാനിരിക്കുന്ന പുതിയ മോഡല്‍ ആക്ടിവ 7G ആകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

എന്നാല്‍ ഇത് ആക്ടിവ 6G-യുടെ പ്രീമിയം പതിപ്പാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം പുതിയൊരു ടീസര്‍ പങ്കുവെച്ചാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്. വരാനിരിക്കുന്ന ഹോണ്ട ആക്ടിവ സ്‌കൂട്ടറിന്റെ സിലൗറ്റും ബാഡ്ജിംഗും വെളിപ്പെടുത്തിയ ഹോണ്ടയുടെ ഏറ്റവും പുതിയ ടീസറിലൂടെ ഇത് സ്ഥിരീകരിച്ചു.

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

വെളിപ്പെടുത്തിയ ബാഡ്ജിംഗില്‍ നമ്മളില്‍ പലരും പ്രതീക്ഷിച്ചിരുന്ന 'ആക്ടിവ 7G' എന്നതിന് പകരം 'ആക്ടിവ പ്രീമിയം എഡിഷന്‍' എന്ന് എഴുതിയിരിക്കുന്നത് കാണാന്‍ സാധിക്കും. പുതിയ ആക്ടിവയ്ക്കായുള്ള ഹോണ്ടയുടെ ടീസറുകള്‍ ഇപ്പോഴും എക്സ്റ്റീരിയര്‍ മാത്രമായിട്ടാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

അവയൊന്നും എഞ്ചിന്‍ സവിശേഷതകളും ഈ പുതിയ സ്‌കൂട്ടര്‍ പട്ടികയില്‍ കൊണ്ടുവരുന്ന യഥാര്‍ത്ഥ മാറ്റങ്ങളും വെളിപ്പെടുത്തുന്നില്ല. ഹോണ്ട പങ്കുവെച്ചിരിക്കുന്ന ഈ ടീസര്‍ നോക്കി എന്താണ് മാറ്റങ്ങള്‍ എന്ന് കൃത്യമായി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ആദ്യകാഴ്ചയില്‍ ഇത് ആക്ടിവ 6G-യുമായി സാമ്യമുള്ളതാണെന്ന് വേണം പറയാന്‍.

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

അടുത്തിടെയാണ് ഹോണ്ട തങ്ങളുടെ മറ്റൊരു മോഡലായ ഡിയോയ്ക്ക് സ്പോര്‍ട്സ് ലിമിറ്റഡ് എഡിഷന്‍ എന്നൊരു പതിപ്പ് സമ്മാനിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആക്ടിവ 6G-യിലേക്കും ഒരു ലിമിറ്റഡ് എഡിഷന്‍ പതിപ്പ് അവതരിപ്പിക്കുന്നത്. ഉത്സവ സീസണ്‍ അടുത്തതോടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്ന് വേണം പറയാന്‍.

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

അതുകൊണ്ട് തന്നെ അധികം വൈകാതെ സ്‌കൂട്ടറിന്റെ ലോഞ്ച് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു ലോഞ്ച് ഹോണ്ട ആക്ടിവ സ്‌കൂട്ടറിന്റെ വില്‍പ്പന മെച്ചപ്പെടുത്തുക മാത്രമല്ല, രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളിലെ തിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഹോണ്ടയുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയിലെ മറ്റ് മോഡലുകളുടെ വില്‍പ്പനയെ ഗുണപരമായി ബാധിക്കുകയും ചെയ്യും.

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

ടീസര്‍ ചിത്രത്തിലേക്ക് വന്നാല്‍, വരാനിരിക്കുന്ന ഹോണ്ട ആക്ടിവ പ്രീമിയം എഡിഷന് പച്ച നിറത്തിലുള്ള ഷേഡുള്ളതായി ടീസര്‍ കാണിക്കുന്നു. ഈ കളര്‍ ഷേഡിനൊപ്പം ഗോള്‍ഡ് ആക്സന്റും വരാനിരിക്കുന്ന ഹോണ്ട ആക്ടിവ പ്രീമിയം എഡിഷനെ ശരിക്കും മികച്ചതാക്കുന്നു.

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

വരാനിരിക്കുന്ന ഹോണ്ട ആക്ടിവ പ്രീമിയം എഡിഷന്‍ സ്‌പോര്‍ട്‌സ് മറ്റ് എക്സ്റ്റീരിയര്‍ നിറങ്ങളിലും ലഭ്യമാണെന്നും ഏറ്റവും പുതിയ ടീസര്‍ ചിത്രം വെളിപ്പെടുത്തുന്നു.

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

വരാനിരിക്കുന്ന ഹോണ്ട ആക്ടിവ പ്രീമിയം എഡിഷനിലെ അധിക ഫീച്ചറുകളെ കുറിച്ച് ഹോണ്ട വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മോഡലിലെ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ പോലുള്ള കുറച്ച് അധിക സവിശേഷതകള്‍ പ്രതീക്ഷിക്കാം, കാരണം അത്തരം സവിശേഷതകള്‍ നിരവധി ഉപയോക്താക്കള്‍ക്ക് വളരെ സഹായകരമാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

ഓരോ മാസവും ശരാശരി 1.5 ലക്ഷത്തിലധികം സ്‌കൂട്ടറുകള്‍ വിറ്റഴിക്കുന്ന ഹോണ്ട ആക്ടിവ 6G നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറാണ്. കൂടാതെ, 2022 ജൂണില്‍ മാത്രം 1.84 ലക്ഷം ആക്ടിവ 6G സ്‌കൂട്ടറുകള്‍ ഹോണ്ട വിറ്റു. ഇത് വര്‍ഷം തോറും 94 ശതമാനത്തിലധികം വില്‍പ്പന വര്‍ധനവാണ് കാണിക്കുന്നത്.

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

ഹോണ്ട ആക്ടിവ 6G-യെ കുറിച്ച് പറയുകയാണെങ്കില്‍, ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷനും എക്സ്റ്റേണല്‍ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്പും ഫീച്ചര്‍ ചെയ്യുന്ന ആക്ടിവ സ്‌കൂട്ടറുകളുടെ വ്യത്യസ്ത തലമുറകളില്‍ ആദ്യത്തേതാണ് ഇത്.

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

ഇന്നത്തെ കാലത്ത് പല സ്‌കൂട്ടറുകളിലും ഈ സവിശേഷത ഒരു സാധാരണ കാഴ്ചയാണെങ്കിലും, ഹോണ്ട മോട്ടോര്‍സൈക്കിളും സ്‌കൂട്ടര്‍ ഇന്ത്യയും തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നത്തില്‍ ഈ സവിശേഷത അവതരിപ്പിക്കാന്‍ 20 വര്‍ഷത്തിലേറെ സമയമെടുത്തു.

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

109.57 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്റ്റഡ്, ബിഎസ് VI എഞ്ചിനാണ് ഹോണ്ട ആക്ടിവ 6G-യ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 8,000 rpm-ല്‍ 7.68 bhp പവറും 5,500 rpm-ല്‍ 8.84 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കൂടാതെ, ഈ എഞ്ചിന്‍ അതിന്റെ വിശ്വാസ്യതയ്ക്കും വളരെ പ്രശസ്തമാണ്.

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

നിലവില്‍, ഹോണ്ട ആക്ടിവ 6G, മാറ്റ് മെച്ചര്‍ ബ്രൗണ്‍, പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, മാറ്റ് മാഗ്‌നിഫിസെന്റ് കോപ്പര്‍ മെറ്റാലിക്, പേള്‍ പ്രഷ്യസ് വൈറ്റ്, ഡീസെന്റ് ബ്ലൂ, റെഡ് റിബല്‍ മെറ്റാലിക്, ബ്ലാക്ക് എന്നിങ്ങനെ ആറ് വ്യത്യസ്ത കളര്‍ ഷേഡുകളില്‍ ലഭ്യമാണ്, മോഡലുകളുടെ വില STD വേരിയന്റിന് 72,400 (എക്‌സ്‌ഷോറൂം, ഡല്‍ഹി) മുതല്‍ ആരംഭിക്കുന്നു, അതേസമയം ആക്ടിവ 6G DLX-ന് 74,400 രൂപയാണ് വില (എക്‌സ്‌ഷോറൂം, ഡല്‍ഹി).

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ ഹോണ്ട ആക്ടിവ പ്രീമിയം എഡിഷന്‍ സ്‌കൂട്ടര്‍ അവതരിപ്പിക്കാന്‍ ഹോണ്ട സജീവമായി ഉറ്റുനോക്കുകയാണെന്ന് പുതിയ ടീസറുകളുടെ പരമ്പര സൂചന നല്‍കുന്നു.

Activa 6G-യ്ക്ക് പ്രീമിയം എഡിഷന്‍ ഒരുങ്ങുന്നു; ടീസര്‍ ചിത്രവുമായി Honda

വരാനിരിക്കുന്ന പുതിയ ആക്ടിവ പ്രീമിയം പതിപ്പ് രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നും ഉത്സവ സീസണില്‍ ഇന്ത്യയിലെ വാഹന നിര്‍മ്മാതാവിന്റെ മൊത്തത്തിലുള്ള വില്‍പ്പന മെച്ചപ്പെടുത്തുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, August 16, 2022, 9:53 [IST]
English summary
Honda teased new activa 6g premium edition find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X