Yamaha Aerox -ന് വെല്ലുവിളിയായി പുത്തൻ Click 160 അവതരിപ്പിച്ച് Honda

ക്ലിക്ക് 160 എന്ന് പേരിൽ തായ് വിപണിയിൽ ഹോണ്ട പുതിയ സ്‌കൂട്ടർ അവതരിപ്പിച്ചിരിക്കുകയാണ്. 2017 ജൂണിനും 2020 ഏപ്രിലിനും ഇടയിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ അത്ര പോപ്പുലർ അല്ലാത്ത ക്ലിഖുമായി ഈ മോഡലിനെ തെറ്റിദ്ധരിക്കരുത്.

Yamaha Aerox -ന് വെല്ലുവിളിയായി പുത്തൻ Click 160 അവതരിപ്പിച്ച് Honda

ക്ലിഖ് 110 കൂടുതൽ കൺസർവേറ്റീവ് ആയിരുന്നെങ്കിലും, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സ്‌കൂട്ടറായതിനാൽ ക്ലിക്ക് 160 നേരെ വിപരീതമാണ്. യമഹ എയറോക്സ് 155 മോഡലുമായി ഏറ്റുമുട്ടാനാണ് ഈ മോഡൽ എത്തിയിരിക്കുന്നത്.

Yamaha Aerox -ന് വെല്ലുവിളിയായി പുത്തൻ Click 160 അവതരിപ്പിച്ച് Honda

ഹോണ്ട ക്ലിക്ക് 160 അതിന്റെ 150 സിസി സഹോദരങ്ങൾക്ക് പകരമായി കൂടുതൽ ഫീച്ചറുകളും ബോൾഡർ ഡിസൈൻ ഫിലോസഫിയും ഉൾക്കൊള്ളുന്നതിനാൽ ഏഷ്യൻ വിപണിക്ക് മാത്രമായി വികസിപ്പിച്ചെടുത്തതാണ്. ഷാർപ്പ് ക്രീസുകളുള്ള ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകളും ബ്ലാക്ക് നിറത്തിലുള്ള ഫ്രണ്ട് ഏപ്രണും ഇതിന് അഗ്രസീവ് ഫ്രണ്ട് ഫാസിയ നൽകുന്നു. അതോടൊപ്പം ബ്ലാക്ക് റിയർവ്യൂ മിററുകളും പുതുതായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന Y ആകൃതിയിലുള്ള ബോൾഡ് അലോയി വീലുകളും സ്കൂട്ടറിന് ലഭിക്കുന്നു.

Yamaha Aerox -ന് വെല്ലുവിളിയായി പുത്തൻ Click 160 അവതരിപ്പിച്ച് Honda

വൈറ്റ്, റെഡ്, ബ്ലാക്ക് എന്നിങ്ങനെ ഒന്നിലധികം കളർ സ്കീമുകളിൽ സ്കൂട്ടർ വാഗ്ദാനം ചെയ്യും. ഷാർപ്പ് സൈഡ് ബോഡി പാനലുകൾ, വലിയ ഫ്രണ്ട് ഫെൻഡർ, വശങ്ങളിൽ ക്ലിക്ക് ബാഡ്‌ജിംഗ്, എൽഇഡി ടെയിൽ ലാമ്പ് ക്ലസ്റ്ററുള്ള കോം‌പാക്റ്റ് റിയർ പ്രൊഫൈൽ, സ്ലീക്ക് ലുക്കിംഗ് ടേൺ സിഗ്നലുകൾ, സിംഗിൾ പീസ് സീറ്റ്, യുഎസ്ബി ചാർജിംഗ് ഓപ്ഷൻ, ആവശ്യമായ വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മുതലായവ എല്ലാം ഇതിലുണ്ട്.

Yamaha Aerox -ന് വെല്ലുവിളിയായി പുത്തൻ Click 160 അവതരിപ്പിച്ച് Honda

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, പരിഷ്കരിച്ച 157 സിസി സിംഗിൾ സിലിണ്ടർ ഫ്യൂവൽ ഇഞ്ചക്റ്റഡ് ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഹോണ്ട ക്ലിക്ക് 160 -ൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 15 bhp പരമാവധി പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ് കൂടാതെ CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. നഗരത്തിനുള്ളിലെ ആവേശകരമായ റൈഡിംഗിനും ഇടയ്ക്കിടെ ഹൈവേകളിൽ ത്രില്ലിംഗിനും ആവശ്യമായ എല്ലാ ഘടകങ്ങളും വാഹനത്തിൽ ജാപ്പനീസ് നിർമ്മാതാക്കൾ ഒരുക്കിയിട്ടുണ്ട്.

Yamaha Aerox -ന് വെല്ലുവിളിയായി പുത്തൻ Click 160 അവതരിപ്പിച്ച് Honda

ഫ്യുവൽ മിശ്രിതത്തിൽ 20 ശതമാനം വരെ സ്വീകരിക്കാൻ കഴിയുമെന്നതിനാൽ പവർട്രെയിനിന് എഥനോൾ ഉപയോഗിച്ചും പ്രവർത്തിക്കാനും കഴിയും. ഇന്ത്യയെപ്പോലുള്ള വിപണികളിൽ ഹോണ്ട ക്ലിക്ക് 160 വളരെ പ്രോമിസിംഗ് ഔട്ട്ലുക്കാണ് നൽകുത്, എന്നാൽ സ്കൂട്ടർ ഇന്ത്യൻ പ്രാദേശിക തീരങ്ങളിൽ എത്താനുള്ള സാധ്യത വളരെ കുറവാണ്. ജാപ്പനീസ് നിർമ്മാതാക്കൾ സമീപഭാവിയിൽ രാജ്യത്ത് ലോഞ്ച് ചെയ്യുന്നതിനായി ഒരു ഇലക്ട്രിക് സ്കൂട്ടറിൽ പ്രവർത്തിക്കുന്നതായി വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Yamaha Aerox -ന് വെല്ലുവിളിയായി പുത്തൻ Click 160 അവതരിപ്പിച്ച് Honda

സുസുക്കി ഇതിനകം തന്നെ ബർഗ്‌മാൻ സ്ട്രീറ്റിനെ അടിസ്ഥാനമാക്കി സീറോ എമിഷൻ സ്‌കൂട്ടർ വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, വിഡ ബ്രാൻഡ് വഴി ഹീറോ മോട്ടോകോർപ്പ് ഒരു ഇ-സ്‌കൂട്ടർ അനാവരണം ചെയ്യാൻ തയ്യാറെടുക്കുന്നതിനാൽ ഇന്ത്യൻ ഇരുചക്രവാഹന വിപണി മുഖ്യധാരാ നിർമ്മാതാക്കളിൽ നിന്ന് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ താമസിയാതെ കാണുമെന്ന് പ്രതീക്ഷിക്കുന്നു.

Yamaha Aerox -ന് വെല്ലുവിളിയായി പുത്തൻ Click 160 അവതരിപ്പിച്ച് Honda

ഹോണ്ടയിൽ നിന്ന് ഇന്ത്യയ്ക്കായി വരാനിരിക്കുന്ന ജനപ്രിയ ആക്ടിവ മോഡലിന്റെ ഇലക്ട്രിക് പതിപ്പാവും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് സ്വാപ്പബിൾ ബാറ്ററി സെറ്റപ്പുമായി ഒരുക്കപ്പെടുമെന്നാണ് സൂചന.

Yamaha Aerox -ന് വെല്ലുവിളിയായി പുത്തൻ Click 160 അവതരിപ്പിച്ച് Honda

ബാറ്ററി ടെക്ക്, ഇലക്ട്രിക് മോട്ടോർ എന്നിവ കൂടാതെ, ഇന്ത്യയ്ക്കായി ഒരുങ്ങുന്ന ഹോണ്ട ആക്ടിവ ഇവി നിലവിലെ മോഡലിന്റെ അതേ ഡിസൈനും സ്റ്റൈലിംഗും അതോടൊപ്പം ഇലക്ട്രിക് പതിപ്പിനെ വ്യക്തമാക്കുന്നതിന് കൂടുതൽ ഫ്യൂച്ചറിസ്റ്റിക് ഫിനിഷും ശൈലിയും അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Yamaha Aerox -ന് വെല്ലുവിളിയായി പുത്തൻ Click 160 അവതരിപ്പിച്ച് Honda

നിലവിൽ, ഔട്ട്‌ഗോയിംഗ് ഹോണ്ട ആക്ടിവയ്ക്ക് ഓൾ-മെറ്റൽ ബോഡിയാണ് ഉള്ളത്, ആക്ടിവയുടെ എല്ലാ തലമുറകളിലും ഇത് അങ്ങനെതന്നെയാണ്, എന്നാൽ ബാറ്ററി കാരണം ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇതിനകം തന്നെ ഭാരമുള്ളതിനാൽ, ഹോണ്ടയിൽ നിന്നുള്ള ഇലക്ട്രിക് സ്‌കൂട്ടർ ഇപ്പോഴും മെറ്റൽ ബോഡി നിർമ്മാണത്തിന് ഉപയോഗിക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം.

Yamaha Aerox -ന് വെല്ലുവിളിയായി പുത്തൻ Click 160 അവതരിപ്പിച്ച് Honda

ഇതുവരെ, ആക്ടിവ ഇലക്ട്രിക്കിന്റെ വില HMSI വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ബാറ്ററി പായ്ക്ക് ഉൾപ്പെടുത്തിയാൽ സ്കൂട്ടറിന്റെ വില 1.25 മുതൽ 1.40 ലക്ഷം രൂപ വരെയായിരിക്കുമെന്ന് നമുക്ക് അനുമാനിക്കാം. സർവീസ് മോഡലായി ബാറ്ററിയുള്ള വാഹനത്തിന് ഏകദേശം ഒരു ലക്ഷം രൂപയായിരിക്കും വില.

Yamaha Aerox -ന് വെല്ലുവിളിയായി പുത്തൻ Click 160 അവതരിപ്പിച്ച് Honda

കൂടാതെ, വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ സബ്‌സിഡികൾക്കൊപ്പം ബാറ്ററികളുടെ വില ചെറുതായി കുറയുന്നതോടെ ഇ-സ്‌കൂട്ടറിന്റെ വില കൂടുതൽ മത്സരാധിഷ്ഠിതമാകും. ഇതിന് ശേഷം കൂടുതൽ ബാറ്ററി ഇലക്ട്രിക് മോഡലുകളും ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, April 7, 2022, 10:42 [IST]
English summary
Honda unveiled all new click 160 performance scooter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X