Yamaha Aerox 155 -ന് കടുത്ത വെല്ലുവിളിയായി Vario 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

വേരിയോ 160 എന്ന പുതിയ പവർ സ്‌കൂട്ടർ ഹോണ്ട ഇന്തോനേഷ്യയിൽ പുറത്തിറക്കി. വേരിയോ 125, വേരിയോ 150 എന്നിവ ഉൾപ്പെടുന്ന നിലവിലുള്ള വേരിയോ ലൈനപ്പിൽ ഇതും ചേരുന്നു. 150 മോഡൽ ഇന്തോനേഷ്യയിൽ സമീപ ഭാവിയിലേക്കുള്ള മുഴുവൻ യൂണിറ്റുകളും വിറ്റഴിക്കപ്പെട്ടു.

Yamaha Aerox 155 -ന് കടുത്ത വെല്ലുവിളിയായി Vario 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

വേരിയോ ലൈനപ്പ് 2006 മുതൽ പ്രൊഡക്ഷനിൽ ഉള്ളതാണ്, സ്കൂട്ടറിന്റെ ഏഴാം തലമുറയിൽ, ഇത് സൗന്ദര്യവർധക മെച്ചപ്പെടുത്തലുകൾ മാത്രമല്ല, പെർഫോമെൻസ് നവീകരണവും നേടുന്നു. മാക്‌സി സ്‌കൂട്ടറുകളുടെ സ്‌റ്റൈലിംഗിനെ അനുകരിക്കുന്ന കൂടുതൽ ആകർഷകവും ഷാർപ്പുമായ സ്‌റ്റൈലിംഗ് സ്‌കൂട്ടറിന് ലഭിക്കുന്നു. എന്നിരുന്നാലും, വേരിയോ 160 ശരിയായ മാക്സി സ്റ്റൈൽ സ്കൂട്ടറല്ല.

Yamaha Aerox 155 -ന് കടുത്ത വെല്ലുവിളിയായി Vario 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

വാരിയോ 160 -യുടെ ഏറ്റവും പുതിയ ആവർത്തനം, ഇപ്പോൾ ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ വലിപ്പമുള്ള ഒരു സ്‌പോർട്ടി പ്രീമിയം ഡിസൈൻ കാണിക്കുന്നു. ഒരു തരത്തിൽ, വേരിയോ 160 -യുടെ സ്റ്റൈലിംഗ് ഹെവി ഫെയർഡ് ഫ്രണ്ട് ഫെൻഡർ ലഭിക്കുന്ന സുസുക്കിയിൽ നിന്നുള്ള ബർഗ്മാൻ സ്കൂട്ടറുകളെ അനുസ്മരിപ്പിക്കുന്നതാണ്.

Yamaha Aerox 155 -ന് കടുത്ത വെല്ലുവിളിയായി Vario 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

മുൻവശത്ത്, സ്‌കൂട്ടറിൽ പുതിയ ട്വിൻ-ബീം എൽഇഡി ഹെഡ്‌ലാമ്പും മുൻവശത്തെ ഏപ്രണിന്റെ മുകളിലേക്ക് നീളുന്ന എൽഇഡി ഡിആർഎൽ ഐബ്രോകളും ലഭിക്കുന്നു, ഇത് സ്‌കൂട്ടറിന് ഒരു ആംഗ്രി ഫേസ് നൽകുന്നു. ഇരട്ട ഹെഡ്‌ലൈറ്റുകൾക്ക് മുകളിൽ, എൽഇഡി പൊസിഷൻ ലാമ്പുകൾക്കൊപ്പം ടേൺ ഇൻഡിക്കേറ്ററുകളും ഒരുക്കിയിരിക്കുന്നു.

Yamaha Aerox 155 -ന് കടുത്ത വെല്ലുവിളിയായി Vario 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

കൂടാതെ, ഏപ്രൺ സൈഡുകളും സീറ്റിന് താഴെയുള്ള പാനലുകളും മസ്കുലാർ രൂപകൽപ്പന കാണിക്കുന്നു. ഫ്രണ്ട് ഫെൻഡറിന്റെ സൈഡിൽ, വേരിയോ ബ്രാൻഡിംഗ് 3D ലെറ്ററിംഗ് ഉപയോഗിച്ച് ഒട്ടിച്ചിരിക്കുന്നു. സ്‌കൂട്ടറിന്റെ മുൻവശത്തെ എഡ്ജി സ്റ്റൈലിംഗ് പിൻഭാഗത്തേക്കും ഷാർപ്പ് റിയർ ഫെൻഡറും ഉയർത്തിയ ടെയിൽ സെക്ഷനുമായി ക്യാരി ചെയ്തിരിക്കുന്നു.

Yamaha Aerox 155 -ന് കടുത്ത വെല്ലുവിളിയായി Vario 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

ചങ്കി സിംഗിൾ പീസ് ഗ്രാബ് റെയിൽ സ്കൂട്ടറിന് ഒരു പരുക്കൻ ആകർഷണം നൽകുന്നു. ഫ്ലോർബോർഡ്, എക്‌സ്‌ഹോസ്റ്റ് മഫ്‌ളർ, അലോയി വീലുകൾ, റിയർവ്യൂ മിററുകൾ, ഹാൻഡിൽബാറിലെ ഒരു ചെറിയ വൈസർ എന്നിവ പോലുള്ള ബ്ലാക്ക്ഡ് പാനലുകൾ സ്‌കൂട്ടറിന് ആകർഷകവും സ്‌പോർട്ടിയുമായ ഡ്യുവൽ ടോൺ തീം നൽകുന്നു.

Yamaha Aerox 155 -ന് കടുത്ത വെല്ലുവിളിയായി Vario 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, വേരിയോ 160-ക്ക് ഒരു പൂർണ്ണ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ലഭിക്കുന്നു, അത് ഫ്യുവൽ ലെവൽ, പിന്നിട്ട ദൂരം, ശരാശരി ഇന്ധന ഉപഭോഗം, വേഗത മുതലായവ ഉൾപ്പെടെ നിരവധി വിവരങ്ങൾ ഉൾക്കൊള്ളുന്നു.

Yamaha Aerox 155 -ന് കടുത്ത വെല്ലുവിളിയായി Vario 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

എന്നിരുന്നാലും, ഏതെങ്കിലും തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളെ കുറിച്ച് പരാമർശങ്ങൾ ഒന്നുമില്ല. അണ്ടർ സീറ്റ് സ്റ്റോറേജ് 18 ലിറ്ററാണ്, ഇത് അത്ര വലുത് അല്ലെങ്കിലും ഒരു യുഎസ്ബി ചാർജർ സ്റ്റാൻഡേർഡായി വാഹനത്തിന് ലഭിക്കുന്നു.

Yamaha Aerox 155 -ന് കടുത്ത വെല്ലുവിളിയായി Vario 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

15 bhp കരുത്തും 13.4 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 160 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് വേരിയോ 160 പവർ ചെയ്യുന്നത്. ഈ കണക്കുകൾ ഇന്തോനേഷ്യയിൽ വേരിയോ 160 -യുടെ നേരിട്ടുള്ള എതിരാളിയായി കണക്കാക്കപ്പെടുന്ന യമഹ ഏയ്റോക്സ് 155 -ന് ഏതാണ്ട് സമാനമാണ്. CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴിയാണ് പിൻ വീലിലേക്ക് പവർ കൈമാറുന്നത്.

Yamaha Aerox 155 -ന് കടുത്ത വെല്ലുവിളിയായി Vario 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

90/80 സെക്ഷനും 100/80 സെക്ഷൻ ടയറുമുള്ള 14 ഇഞ്ച് അലോയി വീലുകളിലാണ് വേരിയോ 160 വരുന്നത്. ചങ്കിയർ ടയറുകൾ കോണുകളിൽ മികച്ച ഹാൻഡിലിംഗ് നൽകണം. ഡ്യുവൽ-ചാനൽ ABS ഉപയോഗിച്ച് രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

Yamaha Aerox 155 -ന് കടുത്ത വെല്ലുവിളിയായി Vario 160 മാക്സി സ്കൂട്ടർ അവതരിപ്പിച്ച് Honda

CBS, ഡ്യുവൽ ചാനൽ ABS എന്നീ രണ്ട് വേരിയന്റുകളിൽ ഹോണ്ട സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു. ആദ്യത്തേതിന് RP 25,800,000 (ഏകദേശം 1.34 ലക്ഷം രൂപ), രണ്ടാമത്തേതിന് 28,500,000 (ഏകദേശം 1.48 ലക്ഷം) എന്നിങ്ങനെയാണ് എക്സ്-ഷോറൂം വില.

More from DriveSpark

Article Published On: Friday, February 4, 2022, 8:30 [IST]
English summary
Honda unveils all new vario 160 maxi scooter in indonesia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X