നവീകരണങ്ങളോടെ CB650R, CBR650R മോഡലുകള്‍ അവതരിപ്പിച്ച് Honda; മാറ്റങ്ങള്‍ അറിയാം

മിഡില്‍ വെയ്റ്റ് സ്പോര്‍ട്ബൈക്കുകളായ CB650R, CBR650R മോഡലുകളുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് ഹോണ്ട. വാര്‍ഷിക അപ്ഡേറ്റിനൊപ്പം, മോട്ടോര്‍സൈക്കിളുകള്‍ക്ക് രണ്ട് പുതിയ കളര്‍ ഓപ്ഷനുകളും കമ്പനി നല്‍കിയിട്ടുണ്ട്.

നവീകരണങ്ങളോടെ CB650R, CBR650R മോഡലുകള്‍ അവതരിപ്പിച്ച് Honda; മാറ്റങ്ങള്‍ അറിയാം

ജനപ്രിയ ഇരട്ട സഹോദരങ്ങളായ CB650R, CBR650R എന്നിവയ്ക്ക് റോഡിലെ തങ്ങളുടെ പ്രെസന്‍സ് ഉയര്‍ത്താന്‍ ഒരു ബ്ലാക്ക് പതിപ്പ് ഉള്‍പ്പെടെയുള്ള ഗ്രാഫിക് അപ്ഡേറ്റുകളാണ് നല്‍കിയിരിക്കുന്നത്. അപ്ഡേറ്റുകള്‍ നിലവില്‍ യൂറോപ്യന്‍ വിപണിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും, അവ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലേക്കും എത്തുമെന്ന് വേണം പറയാന്‍.

നവീകരണങ്ങളോടെ CB650R, CBR650R മോഡലുകള്‍ അവതരിപ്പിച്ച് Honda; മാറ്റങ്ങള്‍ അറിയാം

അപ്ഡേറ്റിന്റെ ഭാഗമായി, നേക്കഡ് റോഡ്സ്റ്റര്‍ 2023 ഹോണ്ട CB650R രണ്ട് പുതിയ നിറങ്ങളില്‍ ലഭിക്കും - മാറ്റ് ഡിം ഗ്രേ മെറ്റാലിക്, ഒരു മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് കളര്‍. ഈ ബോഡി കളര്‍ ഓപ്ഷനുകള്‍ മുമ്പത്തെ റെഡ്, ബ്ലൂ മെറ്റാലിക് ഓപ്ഷനുകള്‍ക്കൊപ്പം ലഭ്യമാണ്. മൊത്തം കളര്‍ ഓപ്ഷന്‍ 4 ആയി കണക്കാക്കുന്നു.

നവീകരണങ്ങളോടെ CB650R, CBR650R മോഡലുകള്‍ അവതരിപ്പിച്ച് Honda; മാറ്റങ്ങള്‍ അറിയാം

മോട്ടോര്‍സൈക്കിളിന്റെ രണ്ടാമത്തേതും പൂര്‍ണ്ണമായും ഫെയര്‍ ചെയ്തതുമായ പതിപ്പായ CBR650R ഇപ്പോള്‍ ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ രണ്ട് പുതിയ ഷേഡുകള്‍ വാഗ്ദാനം ചെയ്യുന്നു. പുതിയ ഹോണ്ട 650 സഹോദരങ്ങള്‍ക്ക് ബ്ലാക്ക്-ഔട്ട് എഞ്ചിന്‍ കേസിംഗും പുതുക്കിയ ഡീക്കലുകളും ലഭിക്കുന്നു, ബാക്കി മെക്കാനിക്കല്‍ വിശദാംശങ്ങള്‍ അതേപടി തുടരുകയും ചെയ്യുന്നു.

നവീകരണങ്ങളോടെ CB650R, CBR650R മോഡലുകള്‍ അവതരിപ്പിച്ച് Honda; മാറ്റങ്ങള്‍ അറിയാം

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, 12,000 rpm-ല്‍ 86 bhp കരുത്തും 8,500 rpm-ല്‍ 57.5 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാനുള്ള ശേഷിയുള്ള അതേ 649 സിസി, DOHC 16-വാല്‍വ്, ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ബൈക്കുകള്‍ക്ക് കരുത്ത് നല്‍കുന്നത്. അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച് ഫംഗ്ഷന്‍ എന്നിവയ്ക്കൊപ്പം ആറ് സ്പീഡ് ട്രാന്‍സ്മിഷനും പവര്‍ട്രെയിനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

നവീകരണങ്ങളോടെ CB650R, CBR650R മോഡലുകള്‍ അവതരിപ്പിച്ച് Honda; മാറ്റങ്ങള്‍ അറിയാം

ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (HSTC), ഹോണ്ട ഇഗ്‌നിഷന്‍ സെക്യൂരിറ്റി സിസ്റ്റം (HISS), എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ (ESS) സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകളും ഇലക്ട്രോണിക്‌സും മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിരിക്കുന്നു. ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് പാക്കേജും ഡിജിറ്റല്‍ ഡിസ്പ്ലേയും മോട്ടോര്‍സൈക്കിളുകളുടെ ഹൈലൈറ്റാണ്.

നവീകരണങ്ങളോടെ CB650R, CBR650R മോഡലുകള്‍ അവതരിപ്പിച്ച് Honda; മാറ്റങ്ങള്‍ അറിയാം

കൂടാതെ, CB650R, CBR650R എന്നിവയില്‍ 4-ല്‍ 1 സൈഡ്-സ്വീപ്റ്റ് എക്സ്ഹോസ്റ്റ് ഫീച്ചര്‍ ചെയ്യുന്നു, ഇത് മോട്ടോര്‍സൈക്കിളിന്റെ മൊത്തത്തിലുള്ള രൂപഭാവം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍, ഹോണ്ട CB650R-ന് 9.15 ലക്ഷം രൂപയും, CBR650R -ന് യഥാക്രമം 9.35 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

നവീകരണങ്ങളോടെ CB650R, CBR650R മോഡലുകള്‍ അവതരിപ്പിച്ച് Honda; മാറ്റങ്ങള്‍ അറിയാം

ഒരേ ഷാസി, സസ്‌പെന്‍ഷന്‍, ബ്രേക്ക് സജ്ജീകരണം എന്നിവ ഉപയോഗിക്കുന്ന രണ്ട് മോട്ടോര്‍സൈക്കിളുകളിലും സമാനതകള്‍ കൂടുതല്‍ ആഴത്തില്‍ പോകുന്നു. ഒരു പരമ്പരാഗത സ്വിംഗ്-ആം ഉപയോഗിച്ച് ജോടിയാക്കിയ ഇരട്ട-ട്യൂബ് തരമാണ് ഫ്രെയിം.

നവീകരണങ്ങളോടെ CB650R, CBR650R മോഡലുകള്‍ അവതരിപ്പിച്ച് Honda; മാറ്റങ്ങള്‍ അറിയാം

രണ്ട് മോട്ടോര്‍സൈക്കിളുകളിലെയും സസ്‌പെന്‍ഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത് ഷോവ സെപ്പറേറ്റ് ഫംഗ്ഷന്‍-ബിഗ് പിസ്റ്റണ്‍ (SSF-BP) USD ഫോര്‍ക്കുകള്‍ മുന്‍വശത്തും ഒരു മോണോ-ഷോക്ക് സസ്പെന്‍ഷനുമാണ്. ഇവ രണ്ടും പ്രീലോഡിന് ക്രമീകരിക്കാവുന്നവയാണ്.

നവീകരണങ്ങളോടെ CB650R, CBR650R മോഡലുകള്‍ അവതരിപ്പിച്ച് Honda; മാറ്റങ്ങള്‍ അറിയാം

മുന്‍വശത്ത് നാല് പിസ്റ്റണ്‍ ബ്രേക്ക് കാലിപ്പറുകളുള്ള ഡ്യുവല്‍ 310 mm റോട്ടറുകളും പിന്നില്‍ ഒരൊറ്റ 240 mm റോട്ടറുമാണ് മോട്ടോര്‍സൈക്കിളുകളില്‍ ബ്രേക്കിംഗ് ചെയ്യുന്നത്. മോട്ടോര്‍സൈക്കിളുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍-ചാനല്‍ എബിഎസ് വാഗ്ദാനം ചെയ്യുന്നു.

നവീകരണങ്ങളോടെ CB650R, CBR650R മോഡലുകള്‍ അവതരിപ്പിച്ച് Honda; മാറ്റങ്ങള്‍ അറിയാം

രണ്ട് മോട്ടോര്‍സൈക്കിളുകളിലെയും ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഒന്നുതന്നെയാണ്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഗിയര്‍ പൊസിഷന്‍, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, ഡിജിറ്റല്‍ ബാര്‍-ഗ്രാഫ് ടാക്കോമീറ്റര്‍, ഡ്യുവല്‍ ട്രിപ്പ് മീറ്ററുകള്‍, ഡിജിറ്റല്‍ ഫ്യൂവല്‍ ലെവല്‍ ഗേജ്, ഫ്യൂവല്‍ ഗേജ് എന്നിവയ്ക്കുള്ള റീഡ്ഔട്ടുകള്‍ നല്‍കുന്നു.

നവീകരണങ്ങളോടെ CB650R, CBR650R മോഡലുകള്‍ അവതരിപ്പിച്ച് Honda; മാറ്റങ്ങള്‍ അറിയാം

ഇന്ത്യന്‍ മിഡില്‍ വെയ്റ്റ് സെഗ്മെന്റിന് ഉതകുന്ന ഹോണ്ടയുടെ രണ്ട് പ്രീമിയം മോട്ടോര്‍സൈക്കിളുകളാണ് ഇവ. എന്നിരുന്നാലും, രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും 8 ലക്ഷം രൂപയിലധികം വിലയുണ്ട്, ഇത് അതത് എതിരാളികളേക്കാള്‍ ചെലവേറിയതാക്കുന്നു. CB650R, CBR650R എന്നിവ പ്രാഥമികമായി ഇന്ത്യന്‍ വിപണിയില്‍ കവസാക്കി Z650, നിഞ്ച 650 എന്നിവരാണ് എതിരാളികള്‍.

More from DriveSpark

Article Published On: Friday, October 28, 2022, 13:29 [IST]
English summary
Honda updated cb650r and cbr650r with new graphic details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X