സ്‌പ്ലെന്‍ഡറിനെ പൂട്ടണം; ഹോണ്ട പുതിയ 100 സിസി കമ്യൂട്ടറിന്റെ പണിപ്പുരയില്‍

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഹീറോ മോട്ടോകോര്‍പ്പും ഹോണ്ട മോട്ടോര്‍സൈക്കിളും തമ്മില്‍ കടുത്ത പോരാട്ടമാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വളരെ കുറഞ്ഞ യൂനിറ്റുകളുടെ മാറ്റത്തിനാണ് പോയ മാസത്തെ വില്‍പന കണക്കുകളില്‍ ഹീറോ മുന്നിലെത്തിയത്.

സ്‌പ്ലെന്‍ഡറിനെ പൂട്ടണം; ഹോണ്ട പുതിയ 100 സിസി കമ്യൂട്ടറിന്റെ പണിപ്പുരയില്‍

ഹീറോയുടെ ഏറ്റവും വില്‍പനയുള്ള മോഡലാണ് സ്‌പ്ലെന്‍ഡര്‍. 100 സിസി സെഗ്‌മെന്റില്‍ സ്‌പ്ലെന്‍ഡറിന്റെ കുത്തക തകര്‍ക്കാന്‍ പുതിയ കമ്മ്യൂട്ടര്‍ മോട്ടോര്‍ സൈക്കിളിന്റെ പണിപ്പുരയിലാണ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ.

MOST READ:പുതിയ എസ്‌യുവി അവതരിപ്പിക്കാന്‍ പദ്ധതിയുമായി Honda; പരിഗണനയില്‍ HR-V

സ്‌പ്ലെന്‍ഡറിനെ പൂട്ടണം; ഹോണ്ട പുതിയ 100 സിസി കമ്യൂട്ടറിന്റെ പണിപ്പുരയില്‍

മോട്ടോര്‍ സൈക്കിള്‍ വ്യവസായം പ്രത്യേകിച്ച് 125 സിസി സെഗ്മെന്റ് വളരുമ്പോള്‍ ഹോണ്ട ഷൈന്‍, എസ്പി 125 എന്നിവക്കൊപ്പം ഗ്രാമീണ ജനതയെ തൃംപ്തിപ്പെടുത്തുന്ന 100 സിസി കമ്മ്യൂട്ടര്‍ കൂടി അണിനിരത്താന്‍ ഹോണ്ട ആഗ്രഹിക്കുന്നുവെന്ന് എച്ച്എംഎസ്‌ഐ സിഇഒയും എംഡിയുമായ അറ്റ്‌സുഷി ഒഗാറ്റ ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

സ്‌പ്ലെന്‍ഡറിനെ പൂട്ടണം; ഹോണ്ട പുതിയ 100 സിസി കമ്യൂട്ടറിന്റെ പണിപ്പുരയില്‍

കഴിഞ്ഞ കുറച്ച് കാലങ്ങളായി വില്‍പ്പന ചാര്‍ട്ടുകളെ ഹീറോ സ്പ്ലെന്‍ഡര്‍ ഭരിക്കുകയാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിനാല്‍ ഗ്രാമീണ മേഖലയില്‍ പിടിച്ചുകയറാന്‍ സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനൊപ്പം പുത്തന്‍ എഞ്ചിനും നല്‍കി പുതിയ കമ്മ്യൂട്ടര്‍ വികസിപ്പിക്കാനാണ് ഹോണ്ട ശ്രമിക്കുന്നത്.

MOST READ: പുതിയ ഇവി സെന്ററുകള്‍ തുറന്ന് Ola Electric ഓഫ്‌ലൈനായി; കേരളത്തിലെ ഷോറൂം ഈ നഗരത്തില്‍

സ്‌പ്ലെന്‍ഡറിനെ പൂട്ടണം; ഹോണ്ട പുതിയ 100 സിസി കമ്യൂട്ടറിന്റെ പണിപ്പുരയില്‍

ബഹുജന വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഹോണ്ട ഈ കമ്മ്യൂട്ടര്‍ മോട്ടോര്‍ സൈക്കിളിന് ആകര്‍ഷകമായ വില നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ സിഡി 110 ഡ്രീം, ലിവോ എന്നിവയാണ് ഹോണ്ടയുടെ ഏറ്റവും ചെറിയ ഓഫറുകള്‍. രണ്ടിനും യഥാക്രമം 70,315 രൂപയും 75,002 രൂപയുമാണ് (എക്‌സ് ഷോറൂം ഡല്‍ഹി) വില. ഇവ 110 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളാണ്. അതിനാല്‍ വരാനിരിക്കുന്ന 100 സിസി ഹോണ്ട ബൈക്കിന്റെ വില ഇവയേക്കാള്‍ കുറയാനാണ് സാധ്യത.

സ്‌പ്ലെന്‍ഡറിനെ പൂട്ടണം; ഹോണ്ട പുതിയ 100 സിസി കമ്യൂട്ടറിന്റെ പണിപ്പുരയില്‍

അടുത്തിടെ ഹോണ്ട ഇന്ത്യ മൂന്ന് പുതിയ മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കുമെന്ന് സൂചന നല്‍കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹോണ്ട തങ്ങളുടെ വരാനിരിക്കുന്ന ലോഞ്ചുകളുടെ പൂര്‍ണ്ണമായ റോഡ്മാപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

MOST READ: ലൈസൻസ് ഇനി വീട്ടിലിരുന്ന് അപേക്ഷിക്കാം, മറ്റ് 58 സേവനങ്ങൾ ഇനി ഓൺലൈനിൽ

സ്‌പ്ലെന്‍ഡറിനെ പൂട്ടണം; ഹോണ്ട പുതിയ 100 സിസി കമ്യൂട്ടറിന്റെ പണിപ്പുരയില്‍

ഹീറോ മോട്ടോര്‍കോര്‍പ് 'വിഡ' ബ്രാന്‍ഡില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ അടുത്ത മാസം പുറത്തിറക്കാന്‍ പോകുകയാണ്. 2023ല്‍ തങ്ങളും ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് ഹോണ്ടയും വ്യക്തമാക്കിയിരുന്നു. 2025 അവസാനത്തോടെ 10 പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കാനാണ് ഹോണ്ട പദ്ധതിയിടുന്നത്.

സ്‌പ്ലെന്‍ഡറിനെ പൂട്ടണം; ഹോണ്ട പുതിയ 100 സിസി കമ്യൂട്ടറിന്റെ പണിപ്പുരയില്‍

ജാപ്പനീസ് ബ്രാന്‍ഡ് അവരുടെ ഇവി പരിപാടികള്‍ കൃത്യമായി വിഭജിച്ചിട്ടുണ്ട്. കമ്പനിയുടെ അടുത്ത ഏതാനും വര്‍ഷത്തെ EV പ്ലാനുകളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ചൈന, ജപ്പാന്‍, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലായി അഞ്ച് പുതിയ കമ്മ്യൂട്ടര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഹോണ്ട ലോഞ്ച് ചെയ്യാന്‍ പോകുന്ന പുതിയ ഇവികള്‍ വൈവിധ്യമാര്‍ന്ന സെഗ്മെന്റുകള്‍ ഉള്‍പ്പെടുത്തും.

MOST READ: Hero Destini 125 മുതൽ TVS Ntorq 125; ദീപാവലിക്ക് വാങ്ങാൻ കഴിയുന്ന മികച്ച 125 സിസി സ്‌കൂട്ടറുകൾ

സ്‌പ്ലെന്‍ഡറിനെ പൂട്ടണം; ഹോണ്ട പുതിയ 100 സിസി കമ്യൂട്ടറിന്റെ പണിപ്പുരയില്‍

2024-2025 സമയത്ത് പുതിയ രണ്ട് വ്യക്തിഗത ഇവികള്‍ കൊണ്ടുവരാനും ഹോണ്ടക്ക് പദ്ധതിയുണ്ട്. ആ സ്‌കൂട്ടറുകളിലൊന്ന് ആക്ടിവയുടെ ഇലക്ട്രിക് പതിപ്പായിരിക്കുമെന്നാണ് സില്‍ഹൗട്ട് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഇലക്ട്രിക് ആക്ടിവ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ യുവതയെ ലക്ഷ്യം വെച്ചാകും രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍. ഇത് മോഡേണ്‍ ലുക്കിലും സ്‌പോര്‍ട്ടിയുമായി എത്തുമെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

സ്‌പ്ലെന്‍ഡറിനെ പൂട്ടണം; ഹോണ്ട പുതിയ 100 സിസി കമ്യൂട്ടറിന്റെ പണിപ്പുരയില്‍

ജപ്പാന്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലായി നാല് പുതിയ 'ഫണ്‍ ഇവി'കളും അവതരിപ്പിക്കും. ചോര്‍ന്ന വിവരങ്ങള്‍ അനുസരിച്ച്, ഈ ഫണ്‍ ഇവികള്‍ ഒരു ഇലക്ട്രിക് നിയോ-റെട്രോ ബൈക്ക്, ഒരു ക്രൂയിസര്‍, ഒരു വലിയ മാക്സി-സ്‌കൂട്ടര്‍ എന്നിവയുടെ രൂപത്തില്‍ വരാം. കുട്ടികള്‍ക്കായി ഒരു ഇലക്ട്രിക് ഡര്‍ട്ട് ബൈക്ക് കൊണ്ടുവരാനും കമ്പനിക്ക് പദ്ധതിയുണ്ട്. മാത്രമല്ല പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം അടുത്ത വര്‍ഷം ഫ്ലെക്സ്-ഫ്യുവല്‍ മോട്ടോര്‍സൈക്കിളുകളും ഹോണ്ട വിപണിയിലെത്തിക്കും.

സ്‌പ്ലെന്‍ഡറിനെ പൂട്ടണം; ഹോണ്ട പുതിയ 100 സിസി കമ്യൂട്ടറിന്റെ പണിപ്പുരയില്‍

EV ഭാവിയും കാര്‍ബണ്‍ ന്യൂട്രാലിറ്റിയും കൈവരിക്കുന്നതിനുള്ള ഹോണ്ടയുടെ പദ്ധതിടെ ഭാഗമായാണ് പുതിയ ലോഞ്ചുകള്‍. കവാസാക്കി, സുസുക്കി, യമഹ എന്നീ ജാപ്പനീസ് വമ്പന്‍മാരുമായി സഹകരിച്ച് ഹോണ്ട 2019-ല്‍ ഒരു കണ്‍സോര്‍ഷ്യമുണ്ടാക്കിയിരുന്നു. ബാറ്ററികള്‍, ചാര്‍ജിംഗ് സ്റ്റേഷനുകള്‍, മറ്റ് ചില ഇവി ഘടകങ്ങള്‍ എന്നിവയ്ക്ക് ഒരു ഏകീകൃത നിലവാരം ലക്ഷ്യമിട്ടായിരുന്നു ഇത്. പിയാജിയോ, കെടിഎം തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കൊപ്പം ബാറ്ററി സ്വാപ്പിങ്ങുമായി ബന്ധപ്പെട്ടും ജാപ്പനീസ് ബ്രാന്‍ഡ് സഹകരിക്കുന്നുണ്ട്.

സ്‌പ്ലെന്‍ഡറിനെ പൂട്ടണം; ഹോണ്ട പുതിയ 100 സിസി കമ്യൂട്ടറിന്റെ പണിപ്പുരയില്‍

ഹോണ്ടയുടെ പുതിയ EV-കള്‍ മോപ്പഡുകള്‍, സൈക്കിളുകള്‍, കമ്മ്യൂട്ടര്‍, ഫണ്‍ ഇവികള്‍ എന്നിവയുടെ രൂപത്തിലാകും വാഗ്ദാനം ചെയ്യുക. മോപ്പഡുകള്‍, സൈക്കിളുകള്‍, കമ്മ്യൂട്ടര്‍ എന്നിവയോകും ആദ്യം വെളിച്ചം കാണുക. 2025-ഓടെ കുറഞ്ഞത് 1 ദശലക്ഷം യൂണിറ്റും 2030-ഓടെ 3.5 ദശലക്ഷം യൂണിറ്റും വില്‍ക്കാനാണ് ഹോണ്ട ലക്ഷ്യം വെക്കുന്നത്. കൃത്യമായ ആസൂത്രണവും വിപണനവും ഉണ്ടെങ്കില്‍, ഹോണ്ട അതിന്റെ ലക്ഷ്യം കൈവരിക്കാന്‍ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Tuesday, September 20, 2022, 12:42 [IST]
English summary
Honda working on a new 100cc commuter motorcycle aiming hero splendor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X