ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

ആഗോള ഇരുചക്രവാഹന വിപണിയിലെ ശക്തരാണ് ഹോണ്ട. 2022 ഓഗസ്റ്റ് മാസത്തിലെ വില്‍പന കണക്കില്‍ ഹീറോ മോട്ടോകോര്‍പ്പിനോട് വെറും 856 യൂണിറ്റുകള്‍ക്ക് മാത്രമാണ് ഹോണ്ട ഇന്ത്യ പിന്നിലായിപ്പോയത്. ഇരു കമ്പനികളും പുതിയ മോഡലുകള്‍ പുറത്തിറക്കി തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. ഹീറോ ഈ വര്‍ഷം അവസാനത്തോടെ വിഡ ബ്രാന്‍ഡഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. 2023ല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് ഹോണ്ടയും വെളിപ്പെടുത്തി കഴിഞ്ഞു.

ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

2025 അവസാനത്തോടെ 10 പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കാനാണ് ഹോണ്ട പദ്ധതിയിടുന്നത്. കമ്പനിയുടെ അടുത്ത ഏതാനും വര്‍ഷത്തെ EV പ്ലാനുകളാണ് കഴിഞ്ഞ ദിവസം ചോര്‍ന്നത്. ജാപ്പനീസ് ബ്രാന്‍ഡ് അവരുടെ ഇവി പദ്ധതികള്‍ കൃത്യമായി വിഭജിച്ചുവെന്ന് ആ പ്രസന്‍േറഷനില്‍ നിന്ന് വ്യക്തമാണ്.

ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

ചൈന, ജപ്പാന്‍, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലായി അഞ്ച് പുതിയ കമ്മ്യൂട്ടര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ജപ്പാന്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലായി നാല് പുതിയ 'ഫണ്‍ ഇവി'കളും അവതരിപ്പിക്കും. ചോര്‍ന്ന ചിത്രങ്ങള്‍ അനുസരിച്ച്, ഈ ഫണ്‍ ഇവികള്‍ ഒരു ഇലക്ട്രിക് നിയോ-റെട്രോ ബൈക്ക്, ഒരു ക്രൂയിസര്‍, ഒരു വലിയ മാക്‌സി-സ്‌കൂട്ടര്‍ എന്നിവയുടെ രൂപത്തില്‍ വരാം. കുട്ടികള്‍ക്കായി ഒരു ഇലക്ട്രിക് ഡര്‍ട്ട് ബൈക്ക് കൊണ്ടുവരാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

2024-2025 കാലയളവില്‍ രണ്ട് വ്യക്തിഗത ഇവികള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലും കൂടിയാണ് ഹോണ്ട. സില്‍ഹൗട്ട് അവതരണത്തില്‍ കാണിക്കുന്നത് ശരിയാണെങ്കില്‍ സ്‌കൂട്ടറുകളിലൊന്ന് ആക്ടിവയുടെ ഇലക്ട്രിക് പതിപ്പായിരിക്കും. ഇന്ത്യയിലെ യുവ ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടുതല്‍ മോഡേണ്‍ ലുക്കിലും സ്പോര്‍ട്ടിയുമായി കാണപ്പെടുന്നു. അടുത്ത വര്‍ഷം ഇലക്ട്രിക് ആക്ടിവ ലോഞ്ച് ചെയ്യുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

ഹോണ്ട ലോഞ്ച് ചെയ്യാന്‍ പോകുന്ന പുതിയ ഇവികള്‍ വൈവിധ്യമാര്‍ന്ന സെഗ്മെന്റുകള്‍ ഉള്‍പ്പെടുത്തും. മാത്രമല്ല പുതിയ ഇവികള്‍ക്കൊപ്പം 2023-ല്‍ ഫ്‌ലെക്‌സ്-ഫ്യുവല്‍ മോട്ടോര്‍സൈക്കിളുകളും ഹോണ്ട പുറത്തിറക്കും.

ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

ഹോണ്ടയുടെ പുതിയ ലോഞ്ച്

2025 അവസാനത്തോടെ 10 അതിലധികമോ പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഹോണ്ട പുറത്തിറക്കുന്നു. ഇത് EV ഭാവിയും കാര്‍ബണ്‍ ന്യൂട്രാലിറ്റിയും കൈവരിക്കുന്നതിനുള്ള ഹോണ്ടയുടെ പദ്ധതിയാണ്. ഹോണ്ട ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മോട്ടോര്‍സൈക്കിള്‍ കമ്പനികളില്‍ ഒന്നായതിനാല്‍ തന്നെ ഇതിന് വലിയ വാര്‍ത്താ പ്രാധാന്യം ഉണ്ട്.

ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

കവാസാക്കി, സുസുക്കി, യമഹ എന്നീ ജാപ്പനീസ് വമ്പന്‍മാരുമായി സഹകരിച്ച് ഹോണ്ട 2019-ല്‍ ഒരു കണ്‍സോര്‍ഷ്യമുണ്ടാക്കിയിരുന്നു. ബാറ്ററികള്‍, ചാര്‍ജിംഗ് സ്റ്റേഷനുകള്‍, മറ്റ് ചില ഇവി ഘടകങ്ങള്‍ എന്നിവയ്ക്ക് ഒരു ഏകീകൃത നിലവാരം ലക്ഷ്യമിട്ടായിരുന്നു ഇത്. പിയാജിയോ, കെടിഎം തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കൊപ്പം ബാറ്ററി സ്വാപ്പിങ്ങുമായി ബന്ധപ്പെട്ടും ജാപ്പനീസ് ബ്രാന്‍ഡ് സഹകരിക്കുന്നുണ്ട്.

ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

ഹോണ്ടയുടെ പുതിയ EV-കള്‍ മോപ്പഡുകള്‍, സൈക്കിളുകള്‍, കമ്മ്യൂട്ടര്‍, ഫണ്‍ ഇവികള്‍ എന്നിവയുടെ രൂപത്തിലാകും വാഗ്ദാനം ചെയ്യുക. മോപ്പഡുകള്‍, സൈക്കിളുകള്‍, കമ്മ്യൂട്ടര്‍ എന്നിവയോകും ആദ്യം വെളിച്ചം കാണുക.

ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

2025-ഓടെ കുറഞ്ഞത് 1 ദശലക്ഷം യൂണിറ്റും 2030-ഓടെ 3.5 ദശലക്ഷം യൂണിറ്റും വില്‍ക്കാനാണ് ഹോണ്ട ലക്ഷ്യം വെക്കുന്നത്. കൃത്യമായ ആസൂത്രണവും വിപണനവും ഉണ്ടെങ്കില്‍, ഹോണ്ട അതിന്റെ ലക്ഷ്യം കൈവരിക്കാന്‍ സാധ്യതയുണ്ട്. ഹോണ്ട അതിന്റെ പവര്‍ട്രെയിന്‍, കണ്‍ട്രോള്‍ യൂണിറ്റുകളെ മോണോസുകുരി എന്ന് വിളിക്കുന്നു. വരാന്‍ പോകുന്ന പുതിയ ഇവികളില്‍ ഇവ ഉള്‍കൊള്ളിച്ചേക്കും.

ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

ഹോണ്ട ഇലക്ട്രിക് കമ്മ്യൂട്ടര്‍ മോഡലുകള്‍

ഹോണ്ടയുടെ ഇലക്ട്രിക് കമ്മ്യൂട്ടര്‍ മോഡലുകളില്‍ ഒന്നാണ് ബെന്‍ലി ഇ: ഇലക്ട്രിക് സ്‌കൂട്ടര്‍. ബിസിനസ്-ഉപയോഗത്തിനുള്ള ഇലക്ട്രിക് മോഡലായാണ് ഹോണ്ട ഇതിനെ തരംതിരിക്കുന്നത്. ജപ്പാന്‍ പോസ്റ്റ്, വിയറ്റ്‌നാം പോസ്റ്റ് കോര്‍പ്പറേഷന്‍ എന്നിവര്‍ക്ക് ബെന്‍ലി ഇ നല്‍കാന്‍ കമ്പനി സമ്മതിച്ചിട്ടുണ്ട്. കൂടാതെ തായ്ലന്‍ഡ് പോസ്റ്റ് കമ്പനി ലിമിറ്റഡുമായി സംയുക്ത പരീക്ഷണങ്ങളും നടത്തുന്നു.

ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

ഈ മാസം അവസാനത്തോടെ തായ്ലന്‍ഡില്‍ ബെന്‍ലിങ് ഇയുടെ ഉല്‍പ്പാദനവും വില്‍പ്പനയും ആരംഭിക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഭാവിയില്‍ എപ്പോഴെങ്കിലും ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. സ്‌കൂട്ടര്‍ ഇതിനകം തന്നെ നമ്മുടെ രാജ്യത്ത് പരീക്ഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

കൂടാതെ ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്രവാഹന വിപണി ഇപ്പോള്‍ കാണുന്ന കുതിച്ചുചാട്ടം മോഡലിന്റെ ലോഞ്ചിന് സാധ്യതയേറ്റുന്നു. ഹോണ്ട മൊബൈല്‍ പവര്‍ പാക്ക് (എംപിപി) എന്ന് വിളിക്കുന്ന മാറ്റാവുന്ന ബാറ്ററികളാണ് ബെന്‍ലി ഇയില്‍ ഉപയോഗിക്കുന്നത്. ബിസിനസ് ആവശ്യത്തിനും അല്ലാതെ വ്യക്തിഗത ഉപയോഗത്തിനുമായിട്ട് മോഡല്‍ ഇന്ത്യയില്‍ എത്തിയേക്കാം.

ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

ഹോണ്ട ഇലക്ട്രിക് മോപ്പഡുകളും സൈക്കിളുകളും

ഹോണ്ട ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു വിഭാഗമാണ് ഇലക്ട്രിക് മോപ്പഡ്. ഇലക്ട്രിക് മോപ്പഡിന് 25 മുതല്‍ 50 കിലോമീറ്റര്‍ വരെ പരമാവധി വേഗതയുണ്ടെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. അതേസമയം ഇലക്ട്രിക് സൈക്കിളിന് 25 കിലോമീറ്ററോ അതില്‍ കുറവോ ആണ് ഉയര്‍ന്ന വേഗത.

ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

ഈ ക്ലാസ് വാഹനങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് ചൈന. അവിടെ ഹോണ്ട ഈ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയും കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മണിക്കൂറില്‍ 25 കി.മീറ്ററില്‍ താഴെ വേഗതയില്‍ പോകുന്ന ഇവ രജിസ്റ്റര്‍ ചെയ്യാതെയും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയും ഉപയോഗിക്കാന്‍ അനുവദിക്കുന്നു. അതിനാല്‍ ഹോണ്ടയുടെ ചില ഇലക്ട്രിക് മോപ്പഡ്, സൈക്കിള്‍ മോഡലുകള്‍ നമ്മുടെ രാജ്യത്തും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

ഹോണ്ട ഫണ്‍ ഇവികള്‍

ഹോണ്ട ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവസാന ക്ലാസ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെ ഫണ്‍ ഇവികള്‍ എന്ന് വിളിക്കുന്നു. ഇത് പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള മെഷീനുകളായിരിക്കുമെന്നാണ് സൂചന. മൂന്ന് ഉല്‍പ്പന്നങ്ങളാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്. ഈ മോഡലുകള്‍ ജപ്പാന്‍, യൂറോപ്പ്, യുഎസ്എ എന്നിവിടങ്ങളില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് ഹോണ്ട അറിയിച്ചു. എന്നാല്‍ ഇവ ഇന്ത്യന്‍ വിപണിയെ ലക്ഷ്യം വെക്കുന്നില്ല.

ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

ഫ്‌ലെക്‌സ് ഇന്ധന ബൈക്കുകള്‍

ഹോണ്ടയുടെ ഇവികളില്‍ ചിലത് ഇന്ത്യയില്‍ എത്തിക്കും. ആക്ടീവ ഇലക്ട്രിക് ആയിരിക്കും അതില്‍ ഒന്ന്. ഹോണ്ട ഇന്ത്യ അടുത്തിടെ ഇന്ത്യയില്‍ ഒരു ഹബ് മോട്ടോറിന് പേറ്റന്റ് നേടിയിരുന്നു. ബാറ്ററികളുടെ കാര്യത്തില്‍, ഹോണ്ട ഇന്ത്യയിലും ആഗോളതലത്തിലും മാറ്റിവെക്കാവുന്ന ബാറ്ററി സാങ്കേതികവിദ്യയെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. കൂടുതല്‍ സുരക്ഷിതവും മികച്ച ബാറ്ററി കെമിസ്ട്രി ഉള്ളതുമായ സോളിഡ്-സ്റ്റേറ്റ് ബാറ്ററികളിലാണ് ഹോണ്ട പ്രവര്‍ത്തിക്കുന്നത്.

ആക്ടിവയും ഇലക്ട്രിക്കാകും; 2025ഓടെ 10 പുതിയ ഇലക്ട്രിക് ടൂവീലറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട

നിലവില്‍ 10% എഥനോള്‍ കലര്‍ന്ന ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഇന്ത്യയില്‍ ഫെ്‌ലക്‌സ് ഫ്യുവല്‍ ബൈക്കുകള്‍ ഹോണ്ട അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഈ ഫ്‌ലെക്‌സ് ഫ്യൂവല്‍ ബൈക്കുകള്‍ക്ക് 20% എഥനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. 2025 ഓടെ, 100% എഥനോളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എഞ്ചിനുകളും ഹോണ്ട വികസിപ്പിച്ചേക്കാം. 2023-ല്‍ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ 20% എഥനോള്‍ കലര്‍ന്ന ഇന്ധനങ്ങള്‍ എത്തിക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്.

More from DriveSpark

Article Published On: Wednesday, September 14, 2022, 15:25 [IST]
English summary
Honda would launch 10 new electric two wheelers by 2025 including activa electric scooter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X