6,000-ല്‍ അധികം ബുക്കിംഗുകള്‍ വാരിക്കൂട്ടി OXO ഇലക്ട്രിക് ബൈക്ക്; ടെസ്റ്റ് ഡ്രൈവ് തീയതി വെളിപ്പെടുത്തി HOP
ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് ജയ്പൂര്‍ ആസ്ഥാനമായുള്ള HOP ഇലക്ട്രിക് മൊബിലിറ്റി തങ്ങളുടെ OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. 1.25 ലക്ഷം രൂപ മുതലാണ് ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

HOP OXO, HOP OXO X എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഉയര്‍ന്ന വേരിയന്റിന് 1.40 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഇപ്പോഴിതാ ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് HOP. നവംബര്‍ 25 മുതല്‍ OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനായുള്ള ഉപഭോക്തൃ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് HOP ഇലക്ട്രിക് അറിയിച്ചു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വിപണിയില്‍ വില്‍പ്പനയ്ക്കെത്തിയ പുതുതായി പുറത്തിറക്കിയ ഇലക്ട്രിക് ബൈക്കിന് പ്രോത്സാഹജനകമായ പ്രതികരണമാണ് ലഭിച്ചതെന്ന് ഇവി സ്റ്റാര്‍ട്ട്-അപ്പ് കൂട്ടിച്ചേര്‍ത്തു.

ജയ്പൂര്‍, ഡല്‍ഹി, പുനെ എന്നിവയുള്‍പ്പെടെ രാജ്യത്തെ 50 സ്ഥലങ്ങളില്‍ പുതിയ മോട്ടോര്‍സൈക്കിളുകള്‍ക്കായി ഓര്‍ഡര്‍ ബുക്കുകള്‍ ഇതിനകം തുറന്നിട്ടുണ്ടെന്നും നാളിതുവരെ 6,000-ത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചതായും HOP ഇലക്ട്രിക് അറിയിച്ചു.

കൂടാതെ, മോട്ടോര്‍സൈക്കിളിനായി രാജ്യത്തുടനീളം 10,000 താല്‍പ്പര്യങ്ങള്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. FAME II ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ അപ്ഡേറ്റുകളും പുതിയ ടെസ്റ്റുകളും സ്റ്റാന്‍ഡേര്‍ഡുകളും അവതരിപ്പിക്കുന്നത് കാരണം ബൈക്കിന്റെ ഡെലിവറിയില്‍ കാലതാമസമുണ്ടായതായി കമ്പനി അറിയിച്ചു. എന്നിരുന്നാലും, 2500-ല്‍ അധികം വാഹന യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന മോട്ടോര്‍സൈക്കിളുകളുടെ ആദ്യ ഡെലിവറി ബാച്ച് കമ്പനി തയ്യാറാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി മോട്ടോര്‍സൈക്കിളുകളില്‍ അപ്ഡേറ്റുകള്‍ നടത്തുന്നുണ്ടെന്ന് HOP ഇലക്ട്രിക് അടുത്തിടെ ഒരു പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വെളിപ്പെടുത്തി.

'തങ്ങളുടെ ഉപഭോക്താക്കളോട് നന്ദിയുള്ളവരാണ് - HOP OXO- യുടെ മികച്ച പ്രതികരണത്തിനും സ്വീകാര്യതയുമാണ് വിപണിയില്‍ ലഭിച്ചതെന്ന് HOP ഇലക്ട്രിക് സഹസ്ഥാപകനും സിഇഒയുമായ കേതന്‍ മേത്ത പറഞ്ഞു. 'സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും FAME II സബ്സിഡികള്‍ക്കായുള്ള പ്രാദേശികവല്‍ക്കരണത്തിനുമുള്ള GoI-യുടെ കര്‍ശനമായ മാനദണ്ഡങ്ങളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു.

HOP OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സാങ്കേതികമായി പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുകയും പുതിയ സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ HOP ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ റിവോള്‍ട്ട് RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെതിരെയാണ് പ്രധാനമായും മത്സരിക്കുന്നത്.

പുതിയ HOP OXO ഇലക്ട്രിക് ബൈക്കില്‍ 6200 വാട്ട് പീക്ക് പവര്‍ മോട്ടോറിനൊപ്പം 72V ആര്‍ക്കിടെക്ചറും ഉണ്ട്. റിയര്‍ വീല്‍ ടോര്‍ക്കില്‍ 200 Nm പീക്ക് ടോര്‍ക്ക് നല്‍കുന്നതാണ് ഈ മോട്ടോര്‍.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ബൈക്കിന് കഴിയും, അതേസമയം മണിക്കൂറില്‍ 0-40 കിലോമീറ്റര്‍ വേഗത വെറും 4 സെക്കന്‍ഡില്‍ കൈവരിക്കും. അധിക ടര്‍ബോ മോഡിനൊപ്പം മൂന്ന് റൈഡ് മോഡുകള്‍ (ഇക്കോ, പവര്‍, സ്പോര്‍ട്സ്) സഹിതമാണ് ഇത് വരുന്നത്.

ഓരോ ചാര്‍ജിനും 150 കിലോമീറ്ററാണ് ബൈക്കിന്റെ മുഴുവന്‍ ചാര്‍ജ്ജ് പരിധി. പോര്‍ട്ടബിള്‍ സ്മാര്‍ട്ട് ചാര്‍ജര്‍ ഉപയോഗിച്ച് ഏത് 16Amp പവര്‍ സോക്കറ്റിലും ഇത് ചാര്‍ജ് ചെയ്യാം, ശരാശരി 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജിംഗ് സമയം 4 മണിക്കൂറിനുള്ളില്‍, കമ്പനി പറയുന്നു.

മള്‍ട്ടി-മോഡ് റീ-ജനറേറ്റീവ് ബ്രേക്കിംഗ്, 4G കണക്റ്റിവിറ്റി, സ്പീഡ് കണ്‍ട്രോള്‍, ജിയോ ഫെന്‍സിംഗ്, ആന്റി-തെഫ്റ്റ് സിസ്റ്റം, റൈഡ് സ്ഥിതിവിവരക്കണക്കുകള്‍ തുടങ്ങി നിരവധി സവിശേഷതകള്‍ അണ്‍ലോക്ക് ചെയ്യുന്ന ഒരു കണക്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ ബൈക്കിന്റെ ചില പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.


Click it and Unblock the Notifications








