OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തി HOP; പദ്ധതികള്‍ ഇങ്ങനെ

ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന HOP ഇലക്ട്രിക് മൊബിലിറ്റി അതിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് ബൈക്കായ OXO അതിന്റെ ഔദ്യോഗിക ലോഞ്ചിന് മുമ്പ് പുറത്തിറക്കി. മോട്ടോര്‍സൈക്കിള്‍ നിലവില്‍ അതിന്റെ ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലാണെന്നും കമ്പനി വ്യക്തമാക്കി.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തി HOP; പദ്ധതികള്‍ ഇങ്ങനെ

ഇത് ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഡീലര്‍ഷിപ്പുകളിലേക്ക് വൈകാതെ കയറ്റി അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. HOP അതിന്റെ മോട്ടോര്‍സൈക്കിളിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അതിന്റെ ഡീലര്‍ പങ്കാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും റൈഡ് ടെസ്റ്റിംഗ് വിപുലീകരിച്ചു.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തി HOP; പദ്ധതികള്‍ ഇങ്ങനെ

കൂടാതെ, ടെസ്റ്റിംഗ് ഘട്ടത്തില്‍ ഉണ്ടാകുന്ന പോരായ്മകള്‍ മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള മൊത്തത്തിലുള്ള പ്രോഗ്രാമില്‍ കമ്പനിയുടെ R&D ടീം നിരീക്ഷിച്ച് വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തി HOP; പദ്ധതികള്‍ ഇങ്ങനെ

ഒരു ഉപഭോക്തൃ-സൗഹൃദ ഉല്‍പ്പന്നം വികസിപ്പിക്കുന്നതിന് ഗവേഷണ-വികസന ടീമിന് ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തില്‍ ലഭിക്കുന്ന ഇന്‍പുട്ടുകള്‍ വിലപ്പെട്ടതാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, HOP OXO, 100 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കും. അതിന്റെ ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ഉപയോഗിച്ച്, ഒറ്റ ചാര്‍ജില്‍ ഏകദേശം 150 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ ഇതിന് പ്രാപ്തമാകും.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തി HOP; പദ്ധതികള്‍ ഇങ്ങനെ

ഒരു സ്‌പോര്‍ട്ടി ഡിസൈന്‍ ശൈലിയാണ് ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിച്ചിരിക്കുന്നതെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. സ്ലീക്ക് എല്‍ഇഡി ഡിആര്‍എല്‍, സിംഗിള്‍ സീറ്റ് ഡിസൈന്‍, ഷോര്‍ട്ട് ടെയില്‍ സെക്ഷന്‍ എന്നിവ ചില പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തി HOP; പദ്ധതികള്‍ ഇങ്ങനെ

ബൈക്കിന് ഒരു എയറോഡൈനാമിക് പ്രൊഫൈല്‍ ഉണ്ടെന്ന് വേണം പറയാന്‍, ഇത് വായുസഞ്ചാരം ഉറപ്പാക്കുകയും ബാറ്ററിയില്‍ നിന്നുള്ള കരുത്ത് വഴി കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സഹായിക്കുകയും ചെയ്യും. ഇലക്ട്രിക് ബൈക്കിന്റെ എര്‍ഗണോമിക് വീതിയേറിയ ഹാന്‍ഡില്‍ബാറുകളും കേന്ദ്രീകൃതമായ ഫുട് പെഗുകളും സ്ഥാപിച്ചിട്ടുണ്ട്.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തി HOP; പദ്ധതികള്‍ ഇങ്ങനെ

''സ്റ്റുഡിയോകളിലും ലാബുകളിലും എഞ്ചിനീയര്‍മാരും ഡിസൈനര്‍മാരും ചേര്‍ന്നാണ് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചതെങ്കിലും, ഡീലര്‍മാരില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നുമുള്ള ഉള്‍ക്കാഴ്ചകള്‍ വളരെ നിര്‍ണായകമാണെന്ന് HOP ഇലക്ട്രിക് മൊബിലിറ്റിയുടെ സിഇഒയും സഹസ്ഥാപകനുമായ കേതന്‍ മേത്ത പറഞ്ഞു.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തി HOP; പദ്ധതികള്‍ ഇങ്ങനെ

ഉപഭോക്തൃ പരീക്ഷണങ്ങള്‍ ആരംഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഇവി പ്ലെയറാണ് HOP ഇലക്ട്രിക് മൊബിലിറ്റി എന്ന് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. #OXOSNEAKPEEK പ്രോഗ്രാമിലൂടെ, തെരഞ്ഞെടുത്ത പങ്കാളികളില്‍ നിന്ന് ഞങ്ങള്‍ക്ക് നേരിട്ടുള്ള ഫീഡ്ബാക്കും നിര്‍ദ്ദേശങ്ങളും ലഭിക്കുന്നു.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തി HOP; പദ്ധതികള്‍ ഇങ്ങനെ

ഇന്ത്യയിലുടനീളം 30,000 കിലോമീറ്ററിലധികം ഓണ്‍-റോഡ് ഇന്റേണല്‍ ടെസ്റ്റിംഗ് നടത്തി ഞങ്ങള്‍ ശേഖരിച്ച ഇന്റലിന് പുറമേ, ആധുനിക കാലത്തെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതില്‍ ഈ ഇന്‍പുട്ടുകള്‍ നിര്‍ണായകമാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തി HOP; പദ്ധതികള്‍ ഇങ്ങനെ

അതേസമയം ഇലക്ട്രിക് ബൈക്കിന്റെ പവര്‍ ഔട്ട്പുട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഒന്നും തന്നെ ഈ ഘട്ടത്തില്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഈ മോഡല്‍ വിപണിയില്‍ എത്തിയാല്‍ റിവോള്‍ട്ട് RV400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളാകും ഇതിന്റെ മുഖ്യഎതിരാളി.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തി HOP; പദ്ധതികള്‍ ഇങ്ങനെ

നിലവില്‍, ജോധ്പൂര്‍, ജയ്പൂര്‍, പട്ന, ഹൈദരാബാദ്, ലുധിയാന, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെ രാജ്യത്തെ 20 ഓളം നഗരങ്ങളില്‍ പരീക്ഷണ ഘട്ടത്തില്‍ HOP ഇലക്ട്രിക് മൊബിലിറ്റി 30,000 കിലോമീറ്ററിലധികം OXO പരീക്ഷിച്ചു.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തി HOP; പദ്ധതികള്‍ ഇങ്ങനെ

കൂടാതെ, ജയ്പൂരില്‍ HOP അത്യാധുനിക HOP മെഗാപ്ലെക്സ് ആരംഭിച്ചു. പ്രതിവര്‍ഷം 1.8 ലക്ഷം യൂണിറ്റ് വരെ ഉല്‍പ്പാദന ശേഷിയാണ് കമ്പനി ലക്ഷ്യമിടുന്നത്.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തി HOP; പദ്ധതികള്‍ ഇങ്ങനെ

ബ്രാന്‍ഡ് അതിന്റെ LEO, LYF മോഡലുകള്‍ അതിന്റെ പ്ലാന്റില്‍ നിര്‍മ്മിക്കുന്നു. താമസിയാതെ, ഫാക്ടറിയില്‍ നിന്നുള്ള LYF2.0, OXO എന്നിവയുടെ നിര്‍മ്മാണ പ്രക്രിയയോടെ ഇത് ആരംഭിക്കും.

OXO ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തി HOP; പദ്ധതികള്‍ ഇങ്ങനെ

നിലവില്‍, HOP Megaplex അതിന്റെ ചാര്‍ട്ടില്‍ 55 ഡെലിവറി ലൊക്കേഷനുകളുള്ള ഓരോ ദിവസവും 100 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, ഇന്ത്യന്‍ വിപണിയില്‍ 10 പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനാണ് HOP പദ്ധതിയിടുന്നത്.

More from DriveSpark

Article Published On: Monday, February 28, 2022, 18:09 [IST]
English summary
Hop unveiled oxo electric motorcycle ahead of launch read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X