300 കി.മീ റേഞ്ചും 200 കി.മീ ടോപ് സ്പീഡും; മാരക ഫീച്ചറുകളുമായി ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍
സങ്കല്‍പ്പിക്കാനാവാത്ത സൂപ്പര്‍ ഫീച്ചറുകളോടെ സെന്‍മെന്റി 0 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഓസ്ട്രിയന്‍ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ഹോര്‍വിന്‍ ഗ്ലോബല്‍. 300 കിലോമീറ്റര്‍ റേഞ്ചും 200 കിലോമീറ്റര്‍ ടോപ് സ്പീഡുമാണ് ഇലക്ട്രിക് സ്‌കൂട്ടറിന് അവര്‍ അവകാശപ്പെടുന്നത്.

ഇന്ത്യയില്‍ ഇന്ന് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരം ഏറുന്ന കാഴ്ച നമുക്ക് കാണാനാകും. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ചെലവ് കുറവായതിനാല്‍ ജനങ്ങള്‍ യാതൊരു മടിയുമില്ലാതെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുകയാണ്. ചില ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കിലോമീറ്ററിന് ഒരു രൂപയില്‍ താഴെയാണ് ചെലവ് വരുന്നത് എന്ന യാഥാര്‍ത്ഥ്യം പലരെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.

ഇപ്പോള്‍ നിരവധി പുത്തന്‍ സവിശേഷതകളുമായി പുതിയ കമ്പനികള്‍ കൂടി എത്തുന്നുതാടെ മാര്‍ക്കറ്റില്‍ മത്സരം കടുക്കുയാണ്. ഈ സാഹചര്യത്തിലാണ് വന്‍ ഫീച്ചറുകളുടെ അകമ്പടിയോടെ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയും ഫുള്‍ ചാര്‍ജില്‍ 300 കിലോമീറ്റര്‍ റേഞ്ചും പോലുള്ള നിരവധി അത്ഭുതകരമായ സവിശേഷതകളാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിട്ടുള്ളത്.

ഓസ്ട്രിയ ആസ്ഥാനമായുള്ള ഹോര്‍വിന്‍ ഗ്ലോബല്‍ എന്ന കമ്പനിയാണ് ഈ അത്ഭുത ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നത്. സെന്‍മെന്റി 0 എന്നാണ് വാഹനത്തിന്റെ പേര്. ഇറ്റലിയിലെ മിലാനില്‍ നടന്നുകൊണ്ടിരിക്കുന്ന EICMA 2022-ലാണ് ഈ മോഡല്‍ വാഹന ലോകത്തിന് പരിചയപ്പെടുത്തിയത്.

ഹാര്‍വിന്‍ മാക്‌സി സ്‌കൂട്ടര്‍ മോഡലിലാണ് വാഹനം വികസിപ്പിക്കുന്നത്. ഇതിന്റെ സ്റ്റൈലിങ്ങും രൂപവും സ്‌കൂട്ടര്‍ ശൈലിയിലാണെങ്കിലും, ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് സമാനമാണ് ഇതിന്റെ ഉപയോഗമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനായി പ്രത്യേക ഷാസി സംവിധാനമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

മാത്രമല്ല ബൈക്കില്‍ ഉപയോഗിക്കുന്ന മോട്ടോറും ബാറ്ററിയും തികച്ചും സവിശേഷമാണ്. 16.5 kWh ബാറ്ററി പാക്കാണ് സ്‌കൂട്ടറിന്റെ മികച്ച റേഞ്ച് നല്‍കുന്നത്. 400 വാള്‍ട്ട് ഇലക്ട്രിക് സജ്ജീകരണം ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണക്കുന്നു. വെറും 30 മിനിറ്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

ഈ വാഹനത്തില്‍ നിന്ന് മറ്റ് ഇലക്ട്രിക് വാഹനങ്ങളിലേക്കും ചാര്‍ജ് മാറ്റാമെന്നതും മറ്റൊരു സവിശേഷ ഫീച്ചറാണ്. ഫുള്‍ ചാര്‍ജില്‍ 300 കിലോമീറ്ററിലധികം സഞ്ചരിക്കാം. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കുള്ള മറ്റൊരു ഇലക്ട്രിക് ഇരുചക്രവാഹനവും ഇത്രയധികം റേഞ്ച് വാഗ്ദാനം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിന് 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും എന്നതാണ് മറ്റൊരു അത്ഭുതം. എന്‍ട്രി ലെവല്‍ സൂപ്പര്‍കാറുകള്‍ക്ക് തുല്യമായ വേഗതാ ശേഷിയാണിത്. വെറും 2.8 സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ സ്‌കൂട്ടറിന് കഴിയും.

ഇതിലൊന്നും അവസാനിക്കുന്നതല്ല ഈ വാഹനത്തിന്റെ സവിശേഷതകള്‍.റഡാര്‍ അടിസ്ഥാനമാക്കിയുള്ള കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനം, മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകള്‍, ലീന്‍ സെന്‍സിറ്റീവ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകള്‍ ഈ വാഹനത്തില്‍ നല്‍കിയിരിക്കുന്നു. ഇതുകൂടാതെ, സെന്‍മെന്റി 0-ന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നൂതന ക്യാമറ, റിവേഴ്‌സ് അസിസ്റ്റ്, കീലെസ്സ് എന്‍ട്രി, ഹില്‍ ക്ലൈം, ഹീറ്റഡ് ഹാന്‍ഡില്‍ ഗ്രിപ്പ്, ക്രമീകരിക്കാവുന്ന വിന്‍ഡ്ഷീല്‍ഡ് എന്നിവയുള്ള TFT സ്‌ക്രീന്‍ ഉണ്ട്.

ഹീറ്റഡ് സീറ്റ് സജ്ജീകരണം, ഹെഡ്ലൈറ്റ് സജ്ജീകരണം, മൊത്തത്തിലുള്ള ബോഡി പാനല്‍, ചക്രങ്ങള്‍ എന്നിവ അതിന്റെ തനതായ രൂപത്തിനായി ഉപയോഗിക്കുന്നു. 023 പകുതിയോടെ ഈ ഇരുചക്രവാഹനം പുറത്തിറക്കാനാണ് ഹാര്‍വിന്‍ പദ്ധതിയിടുന്നത്. ഈ വാഹനം ആദ്യം യൂറോപ്യന്‍ രാജ്യങ്ങളില്‍ വില്‍ക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.


Click it and Unblock the Notifications








