യമഹ RX100 പ്രേമികളേ ഇതിലേ; നിങ്ങളുടെ പ്രിയ വാഹനത്തിന്റെ നിര്‍മാണം കാണാം
വാഹന പ്രേമികള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത മോട്ടോര്‍സൈക്കിളാണ് യമഹ RX100. 90കളില്‍ യുവാക്കള്‍ക്കിടയില്‍ ഒരു ഹരമായി മാറിയ വണ്ടിക്ക് അന്നും ഇന്നും വന്‍ ഡിമാന്‍ഡാണ്.

ഇന്ന് പൊന്നും വില കൊടുത്താല്‍ മാത്രമാണ് ഒരു RX100 നമുക്ക് സ്വന്തമാക്കാനാകൂ. ആ പഴയ RX100 നെ ഏറ്റവും മികച്ച അവസ്ഥയില്‍ ഇന്നും നിലനിര്‍ത്തിപോരുന്നവര്‍ നിരവധിയുണ്ട്. യമഹ RX100 ന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ കാണിക്കുന്ന ഒരു വീഡിയോ ആണ് ഇന്ന് ഇവിടെ കാണിക്കാന്‍ പോകുന്നത്.
Recommended Video

വൈല്‍ഡ് ഫിലിംസ് ഇന്ത്യയുടെ വീഡിയോയില്‍ മോട്ടോര്‍സൈക്കിളുകള്‍ നാല് വ്യത്യസ്ത ഘട്ടങ്ങളിലായി അസംബിള്‍ ചെയ്യുന്നതായി കാണിക്കുന്നു. 1996ല്‍ പ്രൊഡക്ഷന്‍ നിര്‍ത്തലാക്കുന്നതുവരെ എസ്‌കോര്‍ട്ട്‌സ് യമഹയായിരുന്നു യമഹ 100 നിര്‍മ്മിച്ചിരുന്നത്.
വീഡിയോയുടെ തുടക്കത്തില്‍ നിരവധി തൊഴിലാളികള്‍ യമഹ RX100 അസംബിള്‍ ചെയ്യുന്നതായി കാണിക്കുന്നു. മറ്റൊരു അസംബ്ലി ലൈന്‍ തൊഴിലാളിയും മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ പരിശോധിക്കുന്നു. RX100 മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് വീഡിയോയില്‍ കാണാം. സ്പീഡോമീറ്ററില്‍ ടോപ്‌സ്പീഡ് 89 കി.മീ/മണിക്കൂറായും കാണിക്കുന്നുണ്ട്.

1983ലാണ് യമഹ മോട്ടോര്‍ കോര്‍പ്പറേഷനും എസ്‌കോര്‍ട്ട്സും കൈകോര്‍ത്തത്. ബ്രാന്‍ഡില്‍ നിന്ന് പുറത്തിറങ്ങിയ ആദ്യത്തെ ഉല്‍പ്പന്നം RD350 ആയിരുന്നു. അന്താരാഷ്ട്ര വിപണികളില്‍ വിറ്റത് ഇന്ത്യൻ പതിപ്പ് ആയിരുന്നു. ഏതാണ്ട് ഇതേ സമയത്താണ് AX100-മായി സുസുക്കി രംഗത്തെത്തിയത്. അത് വിപണിയെ ഏറെ ആകര്‍ഷിച്ചു. ഒരു ചെറിയ എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന AX100 യുവാക്കള്‍ക്കിടയില്‍ ജനപ്രിയമായി.

യമഹ AX100-ന്റെ വിജയത്തെക്കുറിച്ച് പഠിച്ച യമഹ 1983-ന്റെ അവസാന പകുതിയില്‍ RX100 വിപണിയിലിറക്കി. AX100-നെക്കാള്‍ ശക്തവും താങ്ങാനാവുന്ന വിലയുമായതിനാല്‍ RX100 വേഗം ഹിറ്റായി. AX100ന്റെ 8.25 bhp പവറിന്റെ സ്ഥാനത്ത് RX100 ഉപഭോക്താക്കള്‍ 11 bhp പവര്‍ ആസ്വദിച്ചു. ഒരു ദശാബ്ദത്തിലേറെക്കാലം യമഹ ഒരിക്കലും ബൈക്കില്‍ കാര്യമായ നവീകരണം നടത്തിയില്ല.

പില്‍ക്കാലത്ത് ഇന്ത്യന്‍ വിപണിയില്‍ RX100-നെ മികച്ചതാക്കാന്‍ യമഹ കുറച്ച് മാറ്റങ്ങള്‍ വരുത്തി. ഉദാഹരണത്തിന് പിന്‍സ്ട്രിപ്പിംഗിനൊപ്പം പുതിയ കളർ ഓപ്ഷനുകളും വാഗ്ദാനം ചെയ്തു. നേരത്തെ ഉണ്ടായിരുന്ന 6V ഇലക്ട്രിക്കല്‍ സിസ്റ്റം മെച്ചപ്പെട്ട 12V സിസ്റ്റം ഉപയോഗിച്ച് മാറ്റി. ബാക്കി മെക്കാനിക്കല്‍ സവിശേഷതകള്‍ അതേപടി നിലനിര്‍ത്തി.

വിഖ്യാതമായി മാറിയ RX100 ന്റെ രൂപം ഒരിക്കലും നവീകരിച്ചിട്ടില്ല. എല്ലായ്പ്പോഴും വട്ടത്തിലുള്ള ഹെഡ്‌ലാമ്പുകള്‍, വട്ടത്തിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഫ്‌ലാറ്റ് സീറ്റ്, നീളത്തില്‍ ദീര്‍ഘചതുരാകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, എക്സ്ഹോസ്റ്റ് നോട്ടോടുകൂടിയ ടു-സ്ട്രോക്ക് എഞ്ചിന്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ആദ്യത്തെ മോഡലില്‍ നിന്ന് 1996 ല്‍ നിര്‍മ്മിച്ച അവസാന മോഡലിലേക്ക് ഇതേ പാത അവര്‍ പിന്തുടര്‍ന്നു.

യമഹ RX100 പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതല്ല. പകരം CKD അല്ലെങ്കില്‍ കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (Completely Knocked Down) യൂണിറ്റുകളായാണ് വിപണിയിലെത്തിയത്. പിന്നീട് 'മെയ്ഡ് ഇന്‍ ജപ്പാന്‍' എന്ന ടാഗ് ഉപയോഗിച്ച് ഇത് ഇന്ത്യയില്‍ അസംബിള്‍ ചെയ്തു.

ഈ യൂണിറ്റ് 11 bhp പവറിൽ 10.45 Nm torque വരെസൃഷ്ടിച്ചിരുന്നു. 1996-ന് ശേഷം ഇന്ത്യയിലെ മലിനീകരണ നിയമങ്ങളെയും നിയന്ത്രണങ്ങളെയും മറികടക്കാന്‍ യമഹ RX100ന് പകരം യമഹ RXGയെ വിപണിയിലിറക്കി.

1997ല്‍, യമഹ ചെറിയ വീല്‍ബേസും തികച്ചും വ്യത്യസ്തമായ ഷാസിയും ഉണ്ടായിരുന്ന RXZ പുറത്തിറക്കി. ഈ മോഡല്‍ 12 bhpയില്‍ അല്‍പ്പം കൂടുതല്‍ കരുത്തും ഉത്പാദിപ്പിച്ചു. അല്‍പ്പം സ്‌പോര്‍ട്ടിയര്‍ രൂപകല്‍പ്പന, വ്യത്യസ്തമായ ബോഡി വര്‍ക്ക് എന്നിവയായിരുന്നു മറ്റ് മാറ്റങ്ങൾ.

അടുത്ത വര്‍ഷം, യമഹ RX135 പുറത്തിറക്കിയപ്പോൾ മികച്ച പരിഷ്‌കരണവും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചത്. എന്നിരുന്നാലും, ഈ സമയം പുതിയ 4-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിളുകള്‍ വിപണി പിടിച്ചടക്കിയതിനാല്‍ വില്‍പ്പന കണക്കുകള്‍ മികച്ചതായിരുന്നു.

പിന്നീട് ബൈക്കിന്റെ 5-സ്പീഡ് വേരിയന്റും പുറത്തിറക്കി. 14 bhp പവറും ഉള്ള ഈ മോഡല്‍ കൂടുതല്‍ ശക്തമായിരുന്നു. അതുവരെയുള്ള ഏറ്റവും വേഗമേറിയ RX സീരീസ് ആയി മോഡൽ മാറി.

ചെറിയ കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍, ക്ലാസിക് RX100 ടാങ്ക് സ്‌ട്രൈപ്പുകള്‍, ട്വിന്‍-പോഡ് സ്പീഡോമീറ്റര്‍ എന്നിവയുള്ള 4-സ്പീഡ് RX135 മോട്ടോര്‍സൈക്കിള്‍ പോലും യമഹ പുറത്തിറക്കിയിരുന്നു. 2003-2005 കാലഘട്ടത്തിലാണ് ഈ മോഡൽ വിട്ടുപോയത്.

ഇന്ത്യയില്‍ ഇപ്പോഴും നന്നായി പരിപാലിക്കപ്പെടുന്ന നിരവധി RX100 മോട്ടോര്‍സൈക്കിളുകള്‍ ഉണ്ട്. ഇതിന്റെ കാതടപ്പിക്കുന്ന ശബ്ദം ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്ക് ഒരെണ്ണം സ്വന്തമാക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ മോഹവില നല്‍കേണ്ടി വരും.

പഴയത് വേണ്ട പുതിയൊരെണ്ണം കിട്ടിയാല്‍ കൊള്ളാമെന്ന ചിന്തയുള്ള ആളാണെങ്കില്‍ നിങ്ങള്‍ക്കും സന്തോഷിക്കാന്‍ വകയുണ്ട്. 'RX100' മോണിക്കറിനെ ഇന്ത്യയില്‍ തിരികെ കൊണ്ടുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് യമഹ മോട്ടോര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ മിസ്റ്റര്‍ ഐഷിന്‍ ചിഹാന. ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മലിനീകരണ നിയന്ത്രണങ്ങള്‍ കാരണം മോഡല്‍ ടു-സ്ട്രോക്ക് എഞ്ചിന്‍ ഉപയോഗിക്കില്ലെന്നാണ് ചിഹാന പറയുന്നത്. മോട്ടോര്‍സൈക്കിളിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ 'RX100' മോണിക്കര്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുതലമുറ RX100 2026-ലോ അതിനുശേഷമോ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 2025 വരെ ലോഞ്ച് ചെയ്യുന്നതിനായി കമ്പനി ഉല്‍പ്പന്നങ്ങള്‍ അണിനിരത്തിയിട്ടുണ്ടെന്നതിനാലയാണിത്.

ഈ മോഡലാണ് ജപ്പാനീസ് വാഹന നിര്‍മാതാക്കള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയ സ്വീകാര്യത നേടിക്കൊടുത്തതെന്നതിനാല്‍ യമഹ ഞത100 യമഹയ്ക്ക് ഒരു മോട്ടോര്‍സൈക്കിള്‍ മാത്രമല്ല. തിരിച്ചുവരവിലും RX100നെ ഇന്ത്യന്‍ വാഹനപ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് യമഹയുടെ കണക്കുകൂട്ടല്‍.

ഇതോടൊപ്പം ഇലക്ട്രിക് സ്‌കൂട്ടറുകളും ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ യമഹ പദ്ധതിയിടുന്നുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായുള്ള ടെസ്റ്റ് റണ്ണുകളും ഡ്യൂറബിലിറ്റി ടെസ്റ്റുകളും നടക്കുന്നുണ്ടെന്നും 2025-ഓടെ ലോഞ്ച് ചെയ്യുമെന്നും ചിഹാന പറഞ്ഞു.

യമഹ ഇന്ത്യക്ക് നിലവില്‍ ഗ്രേറ്റര്‍ നോയിഡയിലും ചെന്നൈയിലുമായി രണ്ട് ഉല്‍പ്പാദന കേന്ദ്രങ്ങളാണ് ഉള്ളത്.30 രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്ന് വാഹനങ്ങള്‍ കയറ്റി അയക്കുന്നത്. യമഹയുടെ രണ്ടാമത്തെ വലിയ കയറ്റുമതി കേന്ദ്രമായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷ. 60 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്തോനേഷ്യയാണ് നിലവില്‍ ഒന്നാമത്.


Click it and Unblock the Notifications








