ഇറ്റാലിയന്‍ ബ്രാന്‍ഡായ MBP ഇന്ത്യയിലേക്ക്; അരങ്ങേറ്റം ഓട്ടോഎക്‌സ്‌പോയിലൂടെ
ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിലവില്‍ അഞ്ച് വ്യത്യസ്ത നിര്‍മ്മാതാക്കളിലൂടെ 26 വ്യത്യസ്ത ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ബ്രാന്‍ഡായ മോട്ടോ ബൊളോന്യ പാസിയോണിയെ (എംബിപി) കൂടി ഇന്ത്യയില്‍ എത്തിച്ച് തങ്ങളുടെ ആവനാഴിയിലെ അസ്ത്രങ്ങളുടെ എണ്ണം കൂട്ടുകയാണ് ആദീശ്വര്‍ ഓട്ടോ.
2023 ഓട്ടോ എക്സ്പോയിലൂടെ എംബിപി ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. എംബിപി എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ വിഷമിക്കേണ്ട, യൂറോപ്പില്‍ കീവേ ബൈക്കുകള്‍ക്കൊപ്പം വില്‍ക്കുന്ന ഒരു ചെറിയ ഇറ്റാലിയന്‍ ബ്രാന്‍ഡാണ് ഇത്. വാസ്തവത്തില്‍, ഈ പുതിയ ബൈക്ക് ബ്രാന്‍ഡ് ഇന്ത്യയിലെ കീവേ, ബെനെല്ലി ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍ക്കുന്നത്.M502N നേക്കഡ് ബൈക്കായിരിക്കും ഇന്ത്യന്‍ വിപണിയിലെത്തുന്ന എംബിപിയുടെ ആദ്യ ഉല്‍പ്പന്നം. ഇതോടൊപ്പം, ഓട്ടോ എക്സ്പോയില്‍ കീവേ SR250 നിയോ-റെട്രോ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിക്കും.

ഇറ്റാലിയില്‍ പിറവി കൊണ്ട ഒരു ബ്രാന്‍ഡാണ് എംബിപി. ബെനെല്ലി, മോട്ടോ മൊറിനി എന്നിവയ്ക്ക് സമാനമായി ഇപ്പോള്‍ എംബിപിയും ചൈനീസ് ഉടമസ്ഥതയിൽ ആണുള്ളത്. ഇപ്പോള്‍ എംബിപി കൂടി ആദീശ്വര്‍ ഓട്ടോ റൈഡിന്റെ കുടക്കീഴില്‍ ഇന്ത്യയിലേക്ക് വരികയാണ്. എംബിപി കമ്പനിയുടെ ആദ്യ ഉല്‍പ്പന്നം മിഡ് കപ്പാസിറ്റി നേക്കഡ് ബൈക്കായ M502N ആയിരിക്കും. അത് ജനുവരി13 മുതൽ 18 വരെ നടക്കാന്‍ പോകുന്ന ഓട്ടോ എക്സ്പോ 2023-ല്‍ അവതരിപ്പിക്കും.
8,500 rpm-ല്‍ 51 bhp കരുത്തും 6,750 rpm-ല്‍ 45 Nm ടോര്‍ക്കും നല്‍കുന്ന ലിക്വിഡ് കൂള്‍ഡ്, 486 സിസി, പാരലല്‍ ട്വിന്‍ എഞ്ചിനാണ് M502N ന് കരുത്ത് പകരുന്നത്. 6 സ്പീഡ് യൂണിറ്റുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. ഈ ബൈക്കിന്റെ എഞ്ചിന്‍ ഹോണ്ടയുടെ 500 സിസി എഞ്ചിനോട് വളരെ സാമ്യമുള്ളതാണ്. അതേ എഞ്ചിന്‍ സ്വഭാവസവിശേഷതകള്‍ ഈ ഇറ്റാലിയന്‍ നേക്കഡ് മോട്ടോര്‍സൈക്കിളിലും ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

പ്രീലോഡ് ക്രമീകരിക്കാവുന്ന ഫോര്‍ക്കും മോണോഷോക്കും ഉള്ള KYB സസ്‌പെന്‍ഷന്‍ ബൈക്കിന്റെ മറ്റൊരു പ്രത്യേകത. ബ്രേക്കിംഗ് ഹാര്‍ഡ്വെയര്‍ വിതരണം ചെയ്യുന്നത് J.Juan ആണ്. ഫ്രണ്ടില്‍ ഇരട്ട ഡിസ്‌കുകളും പിന്നില്‍ ഒരു സിംഗിള്‍ ഡിസ്‌കും ഉണ്ട്. ഇത് ഡ്യുവല്‍-ചാനല്‍ എബിഎസുമായി ഇണചേരുന്നു. ബെനെല്ലി 502C-ക്ക് സമാനമായി 120/60-ZR17 (ഫ്രണ്ട്), 160/60-ZR17 (ബാക്ക്) കാസ്റ്റ് അലോയ് റിമ്മുകളും പിറെല്ലി ഏഞ്ചല്‍ GT ടയറുകളും M502N മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നു.
M502N-ന്റെ സീറ്റ് ഉയരം 790 മില്ലീമീറ്ററാണ്. ഭാരം 198 കിലോഗ്രാം ആണ്. മോട്ടോര്‍സൈക്കില്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ബെനെല്ലി ലിയോണ്‍സിനോ, മോട്ടോ മൊറിനി സീമെസോ 6 ½ എന്നിവയ്ക്ക് എതിരാളിയാകും. 5 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ഈ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ പറഞ്ഞ വാക്ക് പാലിച്ച് ഹംഗേറിയന്‍ ബ്രാന്‍ഡായ കീവേ അതിന്റെ എട്ടാമത്തെ ഉല്‍പ്പന്നം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്.
5 മാസത്തിനുള്ളില്‍ ഏഴ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച് കീവേ ഞെട്ടിച്ചിരുന്നു. SR125 ആയിരുന്നു കീവേയുടെ അവസാന ലോഞ്ച്. അധികം വൈകാതെ തന്നെ SR250 എന്നൊരു മോഡലും ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കീവേ ഇതിനകം തന്നെ SR125 നിയോ-റെട്രോ ബൈക്ക് ഇന്ത്യയില്‍ വില്‍ക്കുന്നതിനാല്‍ വലിയ ഡിസ്പ്ലേസ്മെന്റ് എഞ്ചിനോടുകൂടിയ സമാനമായ ശൈലിയിലുള്ള ബൈക്കായിരിക്കും ഇത്. ഒരു എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളായിട്ടാണ് SR125 കീവേ ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ഫ്യുവല്‍ ഇഞ്ചക്ഷന്‍ ലഭിക്കുന്ന 125 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് കീവേ ഉപയോഗിക്കുന്നത്. ഇത് 9,000 rpm-ല്‍ 9.7 bhp പരമാവധി കരുത്തും 7,500 rpm-ല്‍ 8.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് ട്രാന്‍സ്മിഷനുമായി ജോടിയാക്കുകയും പിന്‍ ചക്രത്തിലേക്ക് പവര്‍ കൈമാറാന്‍ ഒരു ചെയിന്‍ ഡ്രൈവ് ഉപയോഗിക്കുകയും ചെയ്യുന്നു. 1.19 ലക്ഷം രൂപയാണ് SR125 മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില. വിപണിയില്‍ നേരിട്ടുള്ള എതിരാളികള്‍ ഇല്ലെങ്കിലും ഈ വില പരിധിയില്‍ വരുന്ന നിരവധി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളെയാണ് SR125 നേരിടുന്നത്.


Click it and Unblock the Notifications








