JeetX-ന് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ച് iVOOMi; ഒപ്പം കൈ നിറയെ ഓഫറുകളും

ജീത്ത് X എന്ന പേരില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് iVOOMi എനര്‍ജി ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിക്കുന്നത്. 95,999 രൂപ എക്‌സ്‌ഷോറൂം വിലയിലെത്തുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരു ഹൈ സ്പീഡ് മോഡലാണ്.

JeetX-ന് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ച് iVOOMi; ഒപ്പം കൈ നിറയെ ഓഫറുകളും

ഇപ്പോഴിതാ, ആ മോഡലിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലിനെയും വിപണിയില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. വിപണിയില്‍ അവതരിപ്പിച്ചതിനൊപ്പം കൈ നിറയെ ഓഫറുകളും കമ്പനി അവതരിപ്പിക്കുന്നുണ്ടെന്നതാണ് മറ്റൊരു ഹൈലൈറ്റ്.

JeetX-ന് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ച് iVOOMi; ഒപ്പം കൈ നിറയെ ഓഫറുകളും

ജീത്ത് X ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടറിന് 1.02 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വിലയായി നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രത്യേക ഓഫര്‍ വിലയായ 98,000 രൂപയ്ക്ക് (എക്സ്‌ഷോറൂം) പരിമിത കാലത്തേക്ക് വാങ്ങാന്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

JeetX-ന് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ച് iVOOMi; ഒപ്പം കൈ നിറയെ ഓഫറുകളും

ഈ സ്‌കൂട്ടര്‍ നവംബര്‍ 10 വരെ വാങ്ങാന്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. കൂടാതെ, 'ബിഗ് എനര്‍ജി ഫെസ്റ്റിന്റെ' ഭാഗമായി കമ്പനി അതിന്റെ ഇവികളില്‍ പുതിയ ഓഫറുകളും ഡിസ്‌കൗണ്ടുകളും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

JeetX-ന് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ച് iVOOMi; ഒപ്പം കൈ നിറയെ ഓഫറുകളും

ഈ ഓഫറിന് കീഴില്‍, ഉപഭോക്താക്കള്‍ക്ക് എല്ലാ ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും 4,000 രൂപയുടെ കിഴിവുകളും 5,000 രൂപയുടെ സമ്മാനങ്ങളും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ നിരവധി പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും.

JeetX-ന് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ച് iVOOMi; ഒപ്പം കൈ നിറയെ ഓഫറുകളും

പുതുതായി പുറത്തിറക്കിയ iVOOMi ജീത്ത് X ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടര്‍ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ ലഭ്യമാണ്, അതായത് റെഡ് ഹൈലൈറ്റുകളുള്ള ഗ്ലോസി ബ്ലാക്ക്, ബ്ലൂ ഹൈലൈറ്റുകളുള്ള ഗ്ലോസി ബ്ലാക്ക്, റെഡ് ഹൈലൈറ്റുകളുള്ള മാറ്റ് വൈറ്റ്, ഓറഞ്ച് ഹൈലൈറ്റുകളുള്ള മാറ്റ് വൈറ്റ്.

JeetX-ന് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ച് iVOOMi; ഒപ്പം കൈ നിറയെ ഓഫറുകളും

95,999 രൂപ വിലയുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ പ്രത്യേക പതിപ്പായ ജീത്ത് X പ്രീമിയം വിലയിലും കളര്‍ ഓപ്ഷനുകളിലുമാണ് എത്തുന്നത്. 95,999 രൂപയ്ക്ക് അതേ വിലയില്‍ വാങ്ങാവുന്ന iVOOMi S1 സ്‌കൂട്ടറും കമ്പനി വില്‍ക്കുന്നു (രണ്ട് വിലകളും എക്‌സ്‌ഷോറൂം ആണ്).

JeetX-ന് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ച് iVOOMi; ഒപ്പം കൈ നിറയെ ഓഫറുകളും

''ബിഗ് എനര്‍ജി ഫെസ്റ്റ് അവതരിപ്പിക്കുന്നതിലൂടെ തങ്ങളുടെ കുടുംബത്തോടൊപ്പം സന്തോഷം പകരാനാണ് ങ്ങളുടെ ശ്രമങ്ങള്‍, കൂടുതല്‍ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഭാവിയിലേക്ക് ഇന്ത്യയെ നയിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് iVOOMi എനര്‍ജിയുടെ സിഇഒയും സഹസ്ഥാപകനുമായ അശ്വിന്‍ ഭണ്ഡാരി പറഞ്ഞു.

JeetX-ന് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ച് iVOOMi; ഒപ്പം കൈ നിറയെ ഓഫറുകളും

തങ്ങളുടെ സ്‌കൂട്ടറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഇന്ത്യന്‍ റൈഡിംഗ് സാഹചര്യങ്ങള്‍ കണക്കിലെടുത്താണ്, തങ്ങളുടെ മൊബിലിറ്റി സൊല്യൂഷനുകളിലൂടെ ആളുകളെ മൈലുകള്‍ അകലത്തില്‍ ബന്ധിപ്പിച്ച് സന്തോഷം കൊണ്ടുവരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

JeetX-ന് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ച് iVOOMi; ഒപ്പം കൈ നിറയെ ഓഫറുകളും

എല്ലാ iVOOMi ഡീലര്‍ഷിപ്പുകളിലും പുതിയ ഓഫറുകള്‍ ലഭ്യമാണെന്ന് ഇലക്ട്രിക് വാഹന നിര്‍മാതാവ് അറിയിച്ചു. കമ്പനിയുടെ വാഹനങ്ങളുടെ ഓണ്‍-റോഡ് വിലയുടെ 100 ശതമാനം വരെ ഫിനാന്‍സിംഗ് സൊല്യൂഷനുകളും സീറോ ഡൗണ്‍ പേയ്മെന്റും കുറഞ്ഞ 7 ശതമാനം പലിശ നിരക്കും ലഭ്യമാക്കിയിട്ടുണ്ട്.

JeetX-ന് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ച് iVOOMi; ഒപ്പം കൈ നിറയെ ഓഫറുകളും

അതേസമയം ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ ഫീച്ചറുകളിലോ, ബാറ്ററിയിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ ലഭിക്കുന്ന ഫീച്ചറുകള്‍ തന്നെയാകും ഈ പതിപ്പിലും ലഭിക്കുക. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) സാക്ഷ്യപ്പെടുത്തിയ iVOOMi ജീത്ത് X -ന് 70 കിലോമീറ്റര്‍ വരെ വേഗത ലഭിക്കുന്നു. രണ്ട് വേരിയന്റുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാകും.

JeetX-ന് ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ച് iVOOMi; ഒപ്പം കൈ നിറയെ ഓഫറുകളും

iVOOMi ജീത്ത്X ഇക്കോ മോഡില്‍ 100 കിലോമീറ്ററിലധികം റേഞ്ചും റൈഡര്‍ മോഡില്‍ ഏകദേശം 90 കിലോമീറ്ററും നല്‍കുന്നു. മറുവശത്ത്, ജീത്ത്X180, ഇക്കോ മോഡില്‍ 200 കിലോമീറ്ററിലധികം നല്‍കുന്നു, സ്പോര്‍ട്സ് മോഡില്‍ ഏകദേശം 180 കിലോമീറ്ററും വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Thursday, October 27, 2022, 19:27 [IST]
English summary
Ivoomi launched jeetx limited edition electric scooter price features battery details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X