Energy S1, Jeet ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ച് iVOOMi; പ്രാരംഭ വില 82,999 രൂപ
പുതിയ ഇലക്ട്രിക് സ്കൂട്ടർ ലോഞ്ചുകൾ ഇന്ന് ഒരു ദൈനംദിന സംഭവമായി മാറിയിരിക്കുകയാണ്. വർധിച്ചുവരുന്ന ഡിമാൻഡ് നിറവേറ്റുന്നതിനായി ഒരോ ദിവസവും പുത്തൻ മോഡലുകൾ അവതരിപ്പിക്കപ്പെടുന്നു. ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന മെച്ചപ്പെടുന്നതിലൂടെ സമീപ മാസങ്ങളിൽ വിപണിയിൽ അവതരിപ്പിക്കപ്പെട്ടത് വളരെയധികം മോഡലുകളാണ്.

എന്നാൽ ഇവി വിപണിയിൽ സ്ഥിരമായ വളർച്ചയുണ്ടായിട്ടും, വോളിയത്തെ സംബന്ധിച്ചിടത്തോളം, സംഖ്യകൾ ഇപ്പോഴും ചെറുതാണ്. ഇന്ന് ഉപഭോക്താക്കളിൽ പലരും ഏർളി സീക്കർമാരും പ്രൊഡക്ടുകളെക്കുറിച്ച് അവബോധമുള്ളവരുമാണ്. ഇത്തരത്തിൽ നല്ല വിവരമുള്ള ഉപഭോക്തൃ അടിത്തറയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന്, ഹൈവേകളിലും അർബൻ ട്രാഫിക്കിലും ദൈനംദിന യാത്രാമാർഗ്ഗത്തിനായി ഇ-സ്കൂട്ടറുകൾ ഇന്ന് ലോകോത്തര സാങ്കേതിക വിദ്യകൾ ഒരുമിച്ച് കൊണ്ടുവരേണ്ടതുണ്ട്.

കോംപറ്റീറ്റീവ് വിലകളിൽ സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകളിലൂടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ iVoomi ഉദ്ദേശിക്കുന്നു. ബ്രാൻഡിന്റെ ഇരുചക്രവാഹനങ്ങൾ സ്മാർട്ട് സാങ്കേതികവിദ്യയിലും ഉപഭോക്തൃ കേന്ദ്രീകൃത ഫീച്ചറുകളിലും നിർമ്മിച്ചതാണ്. എൻഡ് യൂസറിന്, അവ സുഖസൗകര്യങ്ങൾ, എളുപ്പത്തിലുള്ള ഉപയോഗം, റൈഡിംഗ് പാറ്റേൺ പ്രെഡിക്ഷനിലൂടെ അഡാപ്‌റ്റീവ് റേഞ്ച് ഉപയോഗിച്ച് ക്വിക്ക് ടൈം ചാർജ്ജ് എന്നിവ പ്രദാനം ചെയ്യുന്നു.

iVOOMi എനർജി S1, ജീത്ത് എന്നീ ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. രണ്ട് ഹൈ സ്പീഡ് ഇ-സ്‌കൂട്ടറുകളും പരമാവധി 60 കിലോമീറ്റർ വേഗതയും സിംഗിൾ ചാർജിന് 130 കിലോമീറ്റർ വരെ റൈഡ് റേഞ്ചും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

iVOOMi S1 ഹൈ-സ്പീഡ് ഇ-സ്കൂട്ടർ 84,999 രൂപ എക്സ്-ഷോറൂം വിലയ്ക്ക് ലഭ്യമാണ്. 65 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുന്ന 2KW ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് പവർ വരുന്നത്. 75 കിലോഗ്രാമാണ് വാഹനത്തിന്റെ കെർബ് വെയ്റ്റായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. iVOOMi S1 ഡിസ്‌ക് ബ്രേക്കുമായിട്ടാണ് വരുന്നത്. മൂന്ന് മുതൽ നാല് മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയുന്ന 60V, 2.0Kwh സ്വാപ്പബിൾ ലിഥിയം-അയൺ ബാറ്ററിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഫുൾ ചാർജിൽ 115 കിലോമീറ്റർ റൈഡിംഗ് റേഞ്ച് ഇ-സ്കൂട്ടർ വാഗ്ദാനം ചെയ്യും.

iVOOMi ജീത്ത് രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ജിത്ത് പ്രോ 92,999 രൂപയ്ക്കും ജീത് 82,999 രൂപയ്ക്കുമാണ് വിപണിയിൽ എത്തുന്നത്. iVOOMi S1, ജീത്ത് e-സ്കൂട്ടറുകൾ 'പ്രീമിയം ഡിസൈനും അൾട്രാ പവർ ബിൽഡും' കൊണ്ടുവരുമെന്ന് കമ്പനി പറയുന്നു. ജീത്, ജീത് പ്രോ എന്നിവ 1.5kw-2 kW ബാറ്ററി പായ്ക്കുമായിട്ടാണ് വരുന്നത്. സിംഗിൾ ചാർജിൽ 130 കിലോമീറ്റർ റേഞ്ചും നൽകുമെന്ന് അവകാശപ്പെടുന്നു. ഇവ, റെഡി, ബ്ലൂ, ഗ്രേ എന്നിങ്ങനെ മൂന്ന് കളർ കോമ്പിനേഷനുകളിൽ ലഭ്യമാണ്.

ഇ-സ്കൂട്ടറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 170 mm ആണ്. ഇവയുടെ നിർമ്മാണം ഇന്ത്യൻ ഒഇഎമ്മുകളെയും ആഭ്യന്തര വാഹന പാർട്സ് നിർമ്മാതാക്കളെയും ആശ്രയിച്ചിരിക്കുന്നു. ഫൈൻഡ് മൈ സ്‌കൂട്ടർ, ലാർജ് 30 ലിറ്റർ ബൂട്ട് സ്‌പേസ്, സുഗമവും ക്ലീനറും ഗ്രീനറുമായ റൈഡിനും USB ചാർജിംഗിനുള്ള പാർക്കിംഗ് അസിസ്റ്റും സ്റ്റാൻഡേർഡ് ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ലിഥിയം-അയൺ ബാറ്ററി പായ്ക്കുകൾ ഇൻ ഹൗസിൽ തന്നെ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നു. പൂനെയിൽ ഗവേഷണ-വികസന (R&D) കേന്ദ്രങ്ങളും നോയിഡ, പൂനെ, അഹമ്മദ്‌നഗർ എന്നിവിടങ്ങളിൽ നിർമ്മാണ പ്ലാന്റുകളും പ്രവർത്തിക്കുന്നു.

രണ്ടു വർഷത്തെ വിപുലമായ ഗവേഷണത്തിനും വികസനത്തിനും ശേഷം, തങ്ങളുടെ ടീം ഇന്ത്യൻ റോഡുകളിലും പരിസ്ഥിതി വ്യവസ്ഥയിലും തെളിയിക്കപ്പെട്ട ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും രൂപകൽപ്പന ചെയ്യുകയും തദ്ദേശീയമാക്കുകയും ചെയ്തു എന്ന് iVOOMi എനർജി സ്ഥാപകനും എംഡിയുമായ സുനിൽ ബൻസാൽ പറഞ്ഞു. ഇന്ത്യൻ ഉപഭോക്താക്കളെയും അവരുടെ ഡ്രൈവിംഗ് സാഹചര്യങ്ങളെയും തങ്ങൾ മനസ്സിലാക്കുന്നു, അതിനാൽ സസ്‌പെൻഷനുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, വിപുലീകരിച്ച ലെഗ്‌റൂം എന്നിവ വാഹനങ്ങൾക്ക് നൽകിയിരിക്കുന്നു.

വരും തലമുറകൾക്കായി മികച്ചതും ഹരിതവുമായ ഒരു ഭാവി വികസിപ്പിച്ചെടുക്കുക എന്ന വെല്ലുവിളി ivoomi-ൽ തങ്ങൾ ഏറ്റെടുത്തിരിക്കുന്നു, ഇത് തങ്ങളുടെ ഇവികളിൽ സംയോജിപ്പിച്ചിരിക്കുന്ന വിവിധ സാങ്കേതികവിദ്യകൾ രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും വിന്യസിക്കാനും തങ്ങളെ പ്രേരിപ്പിക്കുന്നു. "ജീത്", "S1" എന്നിവ ഉപഭോക്താക്കൾ ഊഷ്മളമായി സ്വാഗതം ചെയ്യുമെന്നും ഇന്ത്യൻ റോഡുകളിൽ ഇലക്ട്രിക് വാഹന വിപ്ലവത്തിന്റെ പുതിയ യുഗത്തിന് തുടക്കമിടുമെന്നും തങ്ങൾക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications








