Jawa 42 Bobber; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഇന്ത്യന്‍ വിപണിയില്‍ പുതിയ 42 ബോബര്‍ അവതരിപ്പിച്ചുകൊണ്ട് അതിന്റെ പോര്‍ട്ട്ഫോളിയോ അപ്ഡേറ്റുചെയ്തിരിക്കുകയാണ് ജാവ മോട്ടോര്‍സൈക്കിള്‍സ്. പുതിയ 42 ബോബര്‍ ഒറ്റ വേരിയന്റിലും മൂന്ന് നിറങ്ങളിലും ലഭ്യമാണ്. ഈ മോട്ടോര്‍സൈക്കിളിന്റെ മികച്ച കുറച്ച് ഹൈലൈറ്റുകളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

Jawa 42 Bobber; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഡിസൈന്‍

പെറാക്കിന് സമാനമായി, പുതിയ ജാവ 42 ബോബര്‍, ബോബര്‍ മോട്ടോര്‍സൈക്കിളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പായ്ക്ക് ചെയ്യുന്നുവെന്ന് വേണം പറയാന്‍. കൂടാതെ മിനിമലിസ്റ്റ് ബോഡി വര്‍ക്ക്, നേര്‍ത്ത ഫെന്‍ഡറുകള്‍, കുറഞ്ഞ സിംഗിള്‍ സീറ്റ്, വലിയ ടയറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.

Jawa 42 Bobber; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഈ മോട്ടോര്‍സൈക്കിളിലെ മറ്റ് സ്‌റ്റൈലിംഗ് ഘടകങ്ങളില്‍ ക്രോം മാസ്‌ക്, ഫ്‌ലാറ്റ് ഹാന്‍ഡില്‍ബാര്‍, ബാര്‍-എന്‍ഡ് മിററുകള്‍, ടിയര്‍-ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, റൈഡര്‍-ഒണ്‍ലി സാഡില്‍, ഇരട്ട-വശങ്ങളുള്ള നേര്‍ത്ത ശൈലിയിലുള്ള എക്സ്ഹോസ്റ്റ് കാനിസ്റ്ററുകള്‍ എന്നിവയുള്ള വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ് ഉള്‍പ്പെടുന്നു.

Jawa 42 Bobber; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഫ്യൂവല്‍ ടാങ്കില്‍ ടാങ്ക് പാഡുകളോട് കൂടിയ കാല്‍മുട്ട് റിസെസുകള്‍ ഉണ്ട്, ഫെന്‍ഡറുകള്‍ക്കും സൈഡ് പാനലുകള്‍ക്കും ഗ്ലോസ് ബ്ലാക്ക് ഫിനിഷും മോഡലിനെ മനോഹരമാക്കുന്നുവെന്ന് വേണം പറയാന്‍.

Jawa 42 Bobber; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഫോര്‍ക്ക് ട്യൂബ് കവറുകളും വയര്‍-സ്പോക്ക് വീലുകളും ജാവ 42 ബോബറിന്റെ റെട്രോ ഡിസൈന്‍ മെച്ചപ്പെടുത്തുന്നു. സാഡില്‍ രണ്ട്-ഘട്ടമായി ക്രമീകരിക്കാവുന്നതാണ്, അത് റൈഡറുടെ മുന്‍ഗണനകള്‍ അനുസരിച്ച് മുന്നിലും പിന്നിലും നീക്കാവുന്നതാണ്.

Jawa 42 Bobber; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

സവിശേഷതകള്‍

ഫീച്ചര്‍ ലിസ്റ്റ് താരതമ്യേന ആധുനികമാണെന്ന് വേണം പറയാന്‍. കൂടാതെ ജാവ യെസ്ഡി മോട്ടോര്‍സൈക്കിളില്‍ നിന്നുള്ള ഈ പുതിയ ഓഫറിന് ഫുള്‍-എല്‍ഇഡി ലൈറ്റിംഗും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു.

Jawa 42 Bobber; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

സ്വിച്ച് ഗിയര്‍ യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ക്ക് സമാനമാണ്, അതുപോലെ തന്നെ യുഎസ്ബി ചാര്‍ജിംഗ് സജ്ജീകരണവും പുതിയ ബോബറില്‍ കാണാന്‍ സാധിക്കും. കൂടാതെ, മോട്ടോര്‍സൈക്കിളിലെ സുരക്ഷാ ഫീച്ചറുകളില്‍ കോണ്ടിനെന്റല്‍-സോഴ്‌സ്ഡ് ഡ്യുവല്‍-ചാനല്‍ എബിഎസ് ഉള്‍പ്പെടുകയും ചെയ്യുന്നു.

Jawa 42 Bobber; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

എഞ്ചിന്‍

സാധാരണ ജാവ 42-നെ അപേക്ഷിച്ച് ഉയര്‍ന്ന ഡിസ്പ്ലേസ്മെന്റ് എഞ്ചിനാണ് മോട്ടോര്‍സൈക്കിളില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ 42 ബോബറിലെ മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകളില്‍ പെറാക്ക്-സോഴ്സ്ഡ് 334 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഉള്‍പ്പെടുന്നു.

Jawa 42 Bobber; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന മോട്ടോര്‍ 30.2 bhp പരമാവധി ഔട്ട്പുട്ടും 32.74 Nm പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്.

Jawa 42 Bobber; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഹാര്‍ഡ്‌വെയര്‍

ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, സസ്പെന്‍ഷന്‍ പുനഃക്രമീകരിക്കുകയും ബ്രേക്കുകള്‍ വീണ്ടും കാലിബ്രേറ്റ് ചെയ്യുകയും ചെയ്തതായി അവകാശപ്പെടുന്നുണ്ട്. സസ്പെന്‍ഷന്‍ ചുമതലകള്‍ ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നിലെ മോണോ-ഷോക്കും കൈകാര്യം ചെയ്യുന്നു, ബ്രേക്കിംഗ് ഹാര്‍ഡ്‌വെയറില്‍ രണ്ട് ചക്രങ്ങളിലും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകള്‍ ഉള്‍പ്പെടുന്നു.

Jawa 42 Bobber; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

നിറങ്ങളും വിലകളും

ജാവയില്‍ നിന്നുള്ള ഈ പുതിയ ബോബര്‍ മൂന്ന് നിറങ്ങളില്‍ ലഭ്യമാകും. കളര്‍ തീമുകള്‍ മോട്ടോര്‍സൈക്കിളിന്റെ വിലയെ ബാധിക്കുന്നു. മിസ്റ്റിക് കോപ്പര്‍ കളര്‍ തീം പട്ടികയിലെ ഏറ്റവും താങ്ങാനാവുന്ന ഒന്നാണ്, ഇത് 2,06,500 രൂപയ്ക്ക് ലഭ്യമാണ്.

Colour Variant Price
Mystic Copper ₹2,06,500
Moonstone White ₹2,07,500
Jasper Red (Dual Tone) ₹2,09,187
Jawa 42 Bobber; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അതേസമയം, മൂണ്‍സ്റ്റോണ്‍ വൈറ്റ് നിറത്തിനും ജാസ്പര്‍ റെഡ് (ഡ്യുവല്‍ ടോണ്‍) പെയിന്റിനും യഥാക്രമം 2,07,500 രൂപയും 2,09,187 രൂപയുമാണ് വില. സിംഗിള്‍ പീസ് സീറ്റിംഗ് ഓപ്ഷനില്‍ വരുന്നതുകൊണ്ട് ഇതിന് നേരിട്ടുള്ള എതിരാളികള്‍ ഇല്ലെന്ന് വേണം പറയാന്‍.

Jawa 42 Bobber; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ജാവ ബ്രാന്‍ഡില്‍ നിന്നുള്ള പെറാക്ക് തന്നെയാണ് ഇതിന്റെ എതിരാളി. എന്നിരുന്നാലും 350 സിസി വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡലുകള്‍ തന്നെയാണ് മുഖ്യഎതിരാളികള്‍.

More from DriveSpark

Article Published On: Monday, October 3, 2022, 12:02 [IST]
English summary
Jawa 42 bobber top highlights and feature details in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X