വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Jawa Yezdi

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) യുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി ഇരുചക്ര വാഹന നിര്‍മാതാക്കളായ ജാവ യെസ്ഡി. ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന സ്ട്രീമുകള്‍ക്ക് ചുറ്റും ഒരു സമഗ്രമായ ഫിനാന്‍സിംഗ് ഇക്കോസിസ്റ്റം സ്ഥാപിക്കുന്നതിനാണ് ഇപ്പോള്‍ ഇത്തരത്തിലൊരു പങ്കാളിത്തമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യന്‍ വിപണിയില്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പന വര്‍ധിപ്പിക്കാനാണ് ജാവ യെസ്ഡി ലക്ഷ്യമിടുന്നത്. ചാനല്‍ പങ്കാളികള്‍ക്കും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്കും ഈ ക്രമീകരണം ഫണ്ടിംഗിന്റെയും ധനസഹായ പരിപാടികളുടെയും വിപുലമായ ലഭ്യത ഉറപ്പാക്കുമെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ജാവ യെസ്ഡി മോട്ടോര്‍സൈക്കിളിന് നിലവില്‍ രാജ്യത്തുടനീളം 375-ലധികം ടച്ച് പോയിന്റുകളുടെ ശൃംഖലയുണ്ട്, കൂടാതെ ജാവ, യെസ്ഡി ബ്രാന്‍ഡുകളിലായി 7 മോഡലുകള്‍ റീട്ടെയില്‍ ചെയ്യുന്നു.

വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് Jawa Yezdi

ഇന്ത്യയിലുടനീളം തങ്ങളുടെ കാല്‍പ്പാടുകള്‍ നിരന്തരം വിപുലീകരിക്കുന്നുണ്ടെന്നും അത് തുടരുമെന്നും കമ്പനി അറിയിച്ചു. SBI-യുമായുള്ള ഈ ബന്ധം ബ്രാന്‍ഡിന്റെ ചാനല്‍ പങ്കാളികളുടെ എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന കുടുംബത്തിന് ഒരു പ്രത്യേക പ്രാധാന്യം നല്‍കുന്നു, SBI-യുടെ വ്യാപകമായ ശൃംഖല കാരണം അവര്‍ക്ക് സൗകര്യപ്രദമായ ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ അവരുടെ വീട്ടുവാതില്‍ക്കല്‍ വാഗ്ദാനം എത്തി വാഗ്ദാനം ചെയ്യാനും ഇതുവഴി സാധിക്കും.

ഏറ്റവും വ്യാപകമായ കവറേജുള്ള രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് SBI-യെന്നും ഈ തന്ത്രപരമായ അസോസിയേഷന്‍ തങ്ങളുടെ ചാനല്‍ പങ്കാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും നിരവധി ഫണ്ടിംഗ് ഓപ്ഷനുകളിലേക്ക് പ്രവേശനം നല്‍കുമെന്നും ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സിഇഒ ആശിഷ് സിംഗ് ജോഷി പറഞ്ഞു. തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവര്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഏഴ് ഉല്‍പ്പന്നങ്ങളാണ് ജാവ യെസ്ഡി ഇന്ത്യന്‍ വിപണിയില്‍ നല്‍കുന്നത്.

ജാവ സ്റ്റാന്‍ഡേര്‍ഡ്, ജാവ 42, ജാവ 42 ബോബര്‍, ജാവ പെറാക്, യെസ്ഡി അഡ്വഞ്ചര്‍, യെസ്ഡി സ്‌ക്രാംബ്ലര്‍, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മുകളില്‍ പറഞ്ഞ മോഡലുകള്‍ ഇവിടെ റോയല്‍ എന്‍ഫീല്‍ഡ് ശ്രേണികള്‍ക്കെതിരെയാണ് പ്രധാനമായും മത്സരിക്കുന്നത്. അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, റോയല്‍ എന്‍ഫീല്‍ഡ് നിരയ്‌ക്കെതിരെയാണ് ഇരുബ്രാന്‍ഡും കച്ചകെട്ടി ഇറങ്ങിയതെങ്കിലും വിപണിയില്‍ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന് പറയുന്നതാകും ശരി.

പ്രതിമാസ വില്‍പ്പന കണക്കുകളില്‍ പോലും റോയല്‍ എന്‍ഫീല്‍ഡ് നിരയുടെ അടുത്ത് പോലും എത്താന്‍ ജാവ യെസ്ഡി ബ്രാന്‍ഡുകള്‍ക്ക് ആയിട്ടില്ല. വില്‍പ്പന പിടിച്ചെടുക്കുന്നതിനായി പല വഴികള്‍ ഇരുവരും കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തു. അടുത്തിടെയാണ് ജാവ പുതിയ തന്ത്രം എന്ന നിലവിയില്‍, 42 ബോബര്‍ എന്ന് പേരിട്ടിരിക്കുന്ന ഒരു മോഡലിനെ അവതരിപ്പിക്കുന്നത്. മൂന്ന് കളര്‍ ഓപ്ഷനിലാണ് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചിരിക്കുന്നത്. മോഡലുകളുടെ വിലയും അവയുടെ കളറിനെ ആശ്രയിച്ച് വ്യത്യസ്തപ്പെടുകയും ചെയ്യുന്നു.

കളറിനനുസരിച്ചുള്ള വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, മിസ്റ്റിക് കോപ്പറാണ് പ്രാരംഭ പതിപ്പെന്ന് വേണം പറയാന്‍. ഇതിന് 2,06,500 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. അതിന് ശേഷം മൂണ്‍സ്റ്റോണ്‍ വൈറ്റ് ഷേഡാണ് ഉള്ളത്. ഇതിന് 2,07,500 രൂപയാണ് എക്‌സ്‌ഷോറൂം വില. ഏറ്റവും അവസാനമായി, ടോപ്പ-എന്‍ഡ് പതിപ്പെന്ന് വേണമെങ്കില്‍ പറയാവുന്നത് ഡ്യുവല്‍-ടോണ്‍ ജാസ്പര്‍ റെഡ് എഡിഷനാണ്. ഇതിനാണെങ്കില്‍ 2,09,187 രൂപയാണ് ഉപഭോക്താക്കള്‍ എക്സ്ഷോറൂം വിലയായി നല്‍കേണ്ടത്. ഇന്ത്യയില്‍ ഇപ്പോള്‍ വില്‍ക്കുന്ന ഏറ്റവും താങ്ങാനാവുന്ന ബോബറാണ് ജാവ 42 ബോബര്‍ എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.

എഞ്ചിന്‍ സവിശേഷതകളിലേക്ക് വരുകയാണെങ്കില്‍, ഇതിനോടകം തന്നെ ബ്രാന്‍ഡ് നിരയിലുള്ള പെറാക്കില്‍ കാണപ്പെടുന്ന അതേ 334 സിസി സിംഗിള്‍-സിലിണ്ടര്‍ ഫ്യൂവല്‍-ഇഞ്ചക്റ്റഡ് ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഇതിലും കരുത്ത് നല്‍കുന്നതിനായി നല്‍കിയിരിക്കുന്നത്. ഈ യൂണിറ്റ് പരമാവധി 30.6 bhp കരുത്തും 32.7 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. കൂടാതെ ആറ് സ്പീഡ് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നുവെന്നും കമ്പനി പറയുന്നു. പുതിയ പദ്ധതികളും, പുതിയ മോഡലുകളും എത്തുന്നത് വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ഗുണം ചെയ്യുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിനെ തളയ്ക്കാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യന്‍ വിപണിയില്‍ മോശമല്ലാത്ത് വില്‍പ്പന സംഖ്യ തന്നെയാണ് ഇരുകൂട്ടരും പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, December 20, 2022, 20:00 [IST]
English summary
Jawa yezdi made partnership with state bank of india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X