Ninja 300 ഇപ്പോള്‍ വാങ്ങാം; ഓഫറുകള്‍ പ്രഖ്യാപിച്ച് Kawasaki

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് നിര്‍മാതാക്കളായ കവസാക്കി പുതുക്കിയ MY2022 നിഞ്ച 300 മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2022 കവസാക്കി നിഞ്ച 300-ന്റെ വില 3.37 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ആരംഭിച്ചിരുന്നത്. പുതുക്കിയ ഗ്രാഫിക്‌സും കുറച്ച് കോസ്‌മെറ്റിക് നവീകരണങ്ങളുമായിരുന്നു പുതിയ മോഡലിന്റെ ഹൈലൈറ്റ്.

പഴയ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 13,000 രൂപയുടെ വ്യത്യാസമാണ് പുതിയ മോഡലിന് ഉണ്ടായിരുന്നത്. കോസ്‌മെറ്റിക് മാറ്റങ്ങള്‍ ഒഴികെ, ഒരേ പാരലല്‍-ട്വിന്‍ എഞ്ചിനില്‍ തുടരുന്ന ബേബി നിഞ്ച 300-ന് മറ്റ് മെക്കാനിക്കല്‍ അപ്ഗ്രേഡുകളൊന്നുമില്ലായിരുന്നു. നിഞ്ച 300 ഇപ്പോഴും വില്‍പ്പനയ്ക്കുള്ള ആഗോള വിപണികളില്‍ ഒന്നാണ് ഇന്ത്യയെന്ന കാര്യം എടുത്ത് പറയേണ്ടതു തന്നെയാണ്. പക്ഷേ കാര്യമായ വില്‍പ്പന മോട്ടോര്‍സൈക്കിളില്‍ നേടിയെടുക്കാന്‍ ഇതുവരെ ബ്രാന്‍ഡിന് സാധിച്ചില്ല.

Ninja 300 ഇപ്പോള്‍ വാങ്ങാം; ഓഫറുകള്‍ പ്രഖ്യാപിച്ച് Kawasaki

അതുകൊണ്ട് തന്നെ മറ്റ് ബ്രാന്‍ഡുകളെപ്പോലെ തന്നെ ഈ മോഡലിനും ഓഫറുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ഇന്ത്യയിലുടനീളമുള്ള കവസാക്കി ഡീലര്‍മാര്‍ നിഞ്ച 300 വാങ്ങുമ്പോള്‍ 10,000 രൂപ ക്യാഷ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. മോട്ടോര്‍സൈക്കിളിന്റെ ഓണ്‍-റോഡ് വിലയില്‍ ഈ ഓഫര്‍ ബാധകമാണ്, 2022 ഡിസംബര്‍ 31 വരെയാണ് ഈ ഓഫര്‍ ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഒരുപക്ഷേ സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പ്പനയാണ്. ബൈക്കിന്റെ പുതിയ 2023 ആവര്‍ത്തനം അവതരിപ്പിക്കുന്നതിന് മുമ്പ് ബ്രാന്‍ഡ് സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പ്പന നടത്തുന്നതാകാം ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ഏപ്രിലില്‍ 2022 മോഡല്‍ അവതരിപ്പിച്ചതിന് ശേഷം കവസാക്കി നിഞ്ച 300-ന്റെ വില രണ്ട് തവണ നിര്‍മാതാക്കള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. അപ്ഡേറ്റ് ചെയ്ത ഗ്രാഫിക്സ് ഉപയോഗിച്ച് ഇത് നല്‍കിയിട്ടും, 2021 പതിപ്പിനേക്കാള്‍ കമ്പനി അതിന്റെ വില 13,000 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഓഗസ്റ്റില്‍ 3,000 രൂപയുടെ നാമമാത്രമായ വില കുതിച്ചുയര്‍ന്നു. ഇപ്പോള്‍, മേല്‍പ്പറഞ്ഞ കിഴിവ് ഒന്നിലധികം വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കാനും കൂടുതല്‍ വാങ്ങുന്നവരെ ആകര്‍ഷിക്കാനും ബ്രാന്‍ഡിനെ സഹായിക്കുമെന്ന് വേണം പ്രതീക്ഷിക്കാന്‍.

നിലവില്‍ വിപണിയില്‍ എത്തുന്ന മോഡലിന് ലൈം ഗ്രീന്‍, കാന്‍ഡി ലൈം ഗ്രീന്‍, എബോണി എന്നീ മൂന്ന് നിറങ്ങളിലാണ് കവസാക്കി നിഞ്ച 300 വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍, കാന്‍ഡി ലൈം ഗ്രീന്‍, എബോണി നിറങ്ങള്‍ക്ക് ഇപ്പോള്‍ കുറച്ച് ഗ്രാഫിക്‌സാണ് ലഭിക്കുന്നത്. അതേസമയം, പുതിയ ഗ്രാഫിക്‌സ് ഫെയറിംഗിലും ഇന്ധന ടാങ്കിലും ദൃശ്യമാണ്. ഷാര്‍പ്പ് ട്വിന്‍ ഹെഡ്‌ലാമ്പും ഫുള്‍-ഫെയറിംഗ് ഏജിംഗ് ആയാലും ഡിസൈന്‍ ഭാഷ അതേപടി തുടരുന്നുവെന്ന് വേണം പറയാന്‍.

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ 2022 കവസാക്കി നിഞ്ച 300-ന്റെ പവര്‍ 296 സിസി ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിനില്‍ നിന്നാണ് വരുന്നത്, അത് BS6 എമിഷന്‍ മാനദണ്ഡങ്ങളിലേക്ക് ഇതിനോടകം തന്നെ നവീകരിച്ചതാണ്. മോട്ടോര്‍ 11,000 rpm-ല്‍ 38.4 bhp കരുത്തും 10,000 rpm-ല്‍ 26.1 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു, അതേസമയം 6-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. ഇരട്ട-പാഡ് ഹാലൊജന്‍ ഹെഡ്‌ലാമ്പുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഒരു അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയും അതിലേറെയും ഉള്‍പ്പെടുന്ന സവിശേഷതകളാണ് മോട്ടോര്‍സൈക്കിളിന്റെ ഹൈലൈറ്റ്.

ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിയിരുന്ന ഏറ്റവും വില കുറഞ്ഞ മോട്ടോര്‍സൈക്കിളായിരുന്നു നിഞ്ച 300. ഇപ്പോള്‍ ആ ഖ്യാതി അടുത്തിടെ അവതരിപ്പിച്ച W17 മോട്ടോര്‍സൈക്കിളിനാണ്. മാത്രമല്ല, പാരലല്‍ ട്വിന്‍ മോട്ടോര്‍ വാഗ്ദാനം ചെയ്യുന്ന ഈ സെഗ്മെന്റിലെ ചുരുക്കം ചില ബൈക്കുകളില്‍ ഒന്നാണ് നിഞ്ച 300. ബൈക്കിന്റെ ജനപ്രീതിയുടെ പ്രധാന ഘടകങ്ങളിലൊന്നാണിത്. ബൈക്കിന്റെ ആകര്‍ഷണീയമായ ടോര്‍ക്ക് ഡെലിവറിയും ഉയര്‍ന്ന വേഗതയില്‍ സുഗമമായ പെര്‍ഫോമെന്‍സും ആളുകള്‍ ഇഷ്ടപ്പെടുന്നു. ഉയര്‍ന്ന വേഗതയില്‍ ബാലന്‍സും കൈകാര്യം ചെയ്യലും വളരെ നല്ലതാണ്.

മുന്‍വശത്ത് 290 mm, 220 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകളും ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ഷോക്ക് അബ്സോര്‍ബറുമാണ് നല്‍കിയിരിക്കുന്നത്. കെടിഎം RC 390, ടിവിഎസ് അപ്പാച്ചെ RR 310 എന്നിവയ്ക്കെതിരെയാണ് നിഞ്ച 300 മത്സരിക്കുന്നത്. വരും വര്‍ഷം ഏതാനും പുതിയ കുറച്ച് മോഡലുകളെക്കൂടി വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി. അടുത്തിടെയാണ് W175 മോഡലിനെ വിപണിയില്‍ എത്തിക്കുന്നത്. 1.47 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ എത്തുന്ന മോഡലിന്റെ ഡെലിവറിയും ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, December 22, 2022, 10:55 [IST]
English summary
Kawasaki announced offer for ninja 300 to boost december sales
കൂടുതല്‍... #കവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X