ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Kawasaki; ലോഞ്ച് 2023 ഓടെ

ജര്‍മ്മനിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്റര്‍മോട്ട് 2022-ല്‍ ഇവന്റില്‍ പുതിയ ഇലക്ട്രിക് സ്ട്രീറ്റ് ഫൈറ്ററിനെ വെളിപ്പെടുത്തി നിര്‍മാതാക്കളായ കവസാക്കി.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Kawasaki; ലോഞ്ച് 2023 ഓടെ

ജാപ്പനീസ് ബ്രാന്‍ഡിന് പൈപ്പ്ലൈനില്‍ ഒന്നിലധികം ഇവികള്‍ ഉണ്ടെങ്കിലും, ഒരു ഉല്‍പ്പന്നം മാത്രമാണ് പ്രദര്‍ശനത്തിലെത്തിയത്, അത് കവസാക്കിയുടെ ഭാവി ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ അടിത്തറയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Kawasaki; ലോഞ്ച് 2023 ഓടെ

ICE അധിഷ്ഠിത മോട്ടോര്‍സൈക്കിളുകളുകളുടെ വില്‍പ്പന ഇപ്പോഴും ശക്തമായി തുടരുന്നതിനിടയിലും, ഇവി വിഭാഗത്തിലെ തങ്ങളുടെ എതിരാളികളെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാവസാക്കി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Kawasaki; ലോഞ്ച് 2023 ഓടെ

കമ്പനിക്ക് ഒരു ദീര്‍ഘകാല പദ്ധതിയുണ്ടെന്ന് വേണം പറയാന്‍. 2035-ഓടെ തങ്ങളുടെ പോര്‍ട്ട്ഫോളിയോ പൂര്‍ണ്ണമായും വൈദ്യുതീകരിച്ച മോഡലുകളെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതില്‍ പ്യുവര്‍ ഇവികളും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടും.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Kawasaki; ലോഞ്ച് 2023 ഓടെ

ഇന്റര്‍മോട്ട് 2022-ല്‍, A1 സ്‌പെസിഫിക്കേഷന്‍ (125 cc, 15 hp) ഉള്ളതായി തോന്നിക്കുന്ന ഒരു പുതിയ ഇവി പ്രോട്ടോടൈപ്പാണ് കവസാക്കി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം ഓഗസ്റ്റില്‍ സുസുക്ക 8 മണിക്കൂര്‍ എന്‍ഡ്യൂറന്‍സ് റേസിംഗ് ഇവന്റില്‍ പ്രദര്‍ശിപ്പിച്ച അതേ മോഡലാണിത്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Kawasaki; ലോഞ്ച് 2023 ഓടെ

ചടങ്ങില്‍ കവാാസാക്കി ഒരു ഹൈബ്രിഡ് ഇലക്ട്രിക് വാഹനവും (HEV) പ്രദര്‍ശിപ്പിച്ചിരുന്നു. 2023-ല്‍ യുഎസ്, യൂറോപ്പ് തുടങ്ങിയ തിരഞ്ഞെടുത്ത വിപണികളില്‍ കവസാക്കി ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പുറത്തിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Kawasaki; ലോഞ്ച് 2023 ഓടെ

ഇന്റര്‍മോട്ട് 2022-ല്‍ അനാച്ഛാദനം ചെയ്ത കവസാക്കി ഇവി പ്രോട്ടോടൈപ്പിന്റെ ഡിസൈനും സ്‌റ്റൈലിംഗും കവസാക്കിയുടെ Z റേഞ്ച് മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് കടമെടുത്തതാണ്. ഇവി പ്രോട്ടോടൈപ്പിന് അഗ്രസീവ് ഫ്രണ്ട് ഫാസിയ, സ്‌കല്‍പ്റ്റഡ് ഫ്യുവല്‍ ടാങ്ക്, ഷാര്‍പ്പായിട്ടിള്ള ബോഡി പാനലുകള്‍, എക്സ്പോസ്ഡ് ഫ്രെയിം, സ്പ്ലിറ്റ്-സീറ്റ് ഡിസൈന്‍ എന്നിവയുള്ള ഒരു സൈനി പ്രൊഫൈലാണ് കാണാന്‍ സാധിക്കുന്നത്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Kawasaki; ലോഞ്ച് 2023 ഓടെ

ഇതിന് എല്ലാ എല്‍ഇഡി സജ്ജീകരണവും ലഭിക്കും. ലോ-സെറ്റ് ഫ്‌ലാറ്റ് ഹാന്‍ഡില്‍ബാറും ചെറുതായി റിയര്‍ സെറ്റ് ഫൂട്ട് പെഗുകളും ഉപയോഗിച്ച് റൈഡിംഗ് സ്റ്റാന്‍സ് തികച്ചും പ്രതിബദ്ധതയുള്ളതായി തോന്നുകയും ചെയ്യുന്നു.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Kawasaki; ലോഞ്ച് 2023 ഓടെ

ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍, ഇവി പ്രോട്ടോടൈപ്പിന് മുന്നില്‍ സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപിക് ഫോര്‍ക്കുകളും സ്വിംഗാര്‍ം പിന്‍ സസ്‌പെന്‍ഷനുമുണ്ട്. അലോയ് വീലുകള്‍ക്ക് ട്രെന്‍ഡി ഡിസൈനും ട്രാക്ക് ഫോക്കസ് ചെയ്ത പെര്‍ഫോമന്‍സ് ടയറുകളുകളുമാണ് നല്‍കിയിരിക്കുന്നത്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Kawasaki; ലോഞ്ച് 2023 ഓടെ

ബൈക്കിന് രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുണ്ട്. സുസുക്ക 8 മണിക്കൂര്‍ റേസിംഗ് ഇവന്റില്‍ വെളിപ്പെടുത്തിയതുപോലെ, ഈ ബൈക്കിന്റെ സൗണ്ട് നോട്ട് ഒരു ഇലക്ട്രിക് മോട്ടോറിന്റെ സാധാരണ ഹമ്മിനോട് അടുത്താണ്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Kawasaki; ലോഞ്ച് 2023 ഓടെ

ഇവി പ്രോട്ടോടൈപ്പിന് ആകര്‍ഷകമായ പ്രൊഫൈല്‍ ഉണ്ടെങ്കിലും, റേഞ്ച്, ബാറ്ററി കപ്പാസിറ്റി, ചാര്‍ജിംഗ് സമയം തുടങ്ങിയ പ്രധാന വിശദാംശങ്ങള്‍ ഈ സമയത്ത് ലഭ്യമല്ല. വൈകാതെ തന്നെ ഈ കാര്യങ്ങള്‍ കവസാക്കി വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Kawasaki; ലോഞ്ച് 2023 ഓടെ

പ്രോട്ടോടൈപ്പ് പരമാവധി 15 ps പവര്‍ ഉത്പാദിപ്പിക്കുമെന്ന് കാണിക്കുന്ന VIN വിവരങ്ങള്‍ മാത്രമാണ് നേരത്തെ വെളിപ്പെടുത്തിയത്. നഗര പരിതസ്ഥിതിയില്‍ ചില ത്രില്ലിംഗ് റൈഡുകള്‍ക്ക് ഇത് മതിയാകുമെന്നാണ് കമ്പനിയും പറയുന്നത്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Kawasaki; ലോഞ്ച് 2023 ഓടെ

കവസാക്കി ഇവി പ്രോട്ടോടൈപ്പിന് ഫിക്‌സഡ് അല്ലെങ്കില്‍ നീക്കം ചെയ്യാവുന്ന ബാറ്ററി പാക്ക് ഉണ്ടോ എന്ന് ഉറപ്പില്ല. ബാറ്ററികള്‍ ബൈക്കിന്റെ താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്, അത് എല്ലാ വശങ്ങളില്‍ നിന്നും ഫ്രെയിമിനെ പൊതിഞ്ഞിരിക്കുകയും ചെയ്യുന്നു. ഫാക്‌സ് ഇന്ധന ടാങ്ക് ലിഡ് വഴി ബാറ്ററി പായ്ക്ക് ആക്‌സസ് ചെയ്യാവുന്നതാണ്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Kawasaki; ലോഞ്ച് 2023 ഓടെ

ഇലക്ട്രിക്, ഹൈബ്രിഡ് പോര്‍ട്ട്ഫോളിയോയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും, സമീപഭാവിയില്‍ ICE അധിഷ്ഠിത ഇരുചക്രവാഹനങ്ങളിലായിരിക്കും അതിന്റെ പ്രാഥമിക ശ്രദ്ധയെന്ന് കവസാക്കി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Kawasaki; ലോഞ്ച് 2023 ഓടെ

ICE അധിഷ്ഠിത ഇരുചക്രവാഹനങ്ങളുടെ സമഗ്രമായ ശ്രേണിയുമായി കമ്പനിക്ക് ആഗോള പ്രവര്‍ത്തനങ്ങളുള്ളതിനാല്‍ ഇത് ഒരു യുക്തിസഹമായ കാര്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കവസാക്കിയുടെ 2035-ലെ പൂര്‍ണ്ണ വൈദ്യുതീകരണം കൈവരിക്കാനുള്ള ലക്ഷ്യം സുഗമമായ പരിവര്‍ത്തനം സാധ്യമാക്കുന്നതിന് അനുയോജ്യമാണ്.

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Kawasaki; ലോഞ്ച് 2023 ഓടെ

കമ്പനിയുടെ പ്യുവര്‍ ഇവികളും HEV-കളും അതിന്റെ നിലവിലെ ICE ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട അതേ നിലവാരത്തിലുള്ള പ്രകടനവും വിശ്വാസ്യതയും തുടര്‍ന്നും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki electric motorcycle debuts at intermot 2022 launch expected next year
Story first published: Thursday, October 6, 2022, 14:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X