Elektrode! ആദ്യ ഫുൾ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് Kawasaki

കവസാക്കി തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ടു വീലർ അനാച്ഛാദനം ചെയ്‌തിരിക്കുകയാണ്. കുട്ടികളെ ലക്ഷ്യമിട്ടുള്ള ഇലക്ട്രിക് ബാലൻസ് ബൈക്കാണ് ഇലക്‌ട്രോഡ്.

Elektrode! ആദ്യ ഫുൾ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് Kawasaki

എന്നിരുന്നാലും, ഫുൾ ഇലക്‌ട്രിക് ടൂവീലർ സെഗ്‌മെന്റിലേക്കുള്ള ടീം ഗ്രീനിന്റെ ആദ്യ മുന്നേറ്റത്തെ ഈ ലോഞ്ച് ഔദ്യോഗികമായി അടയാളപ്പെടുത്തുന്നു. പെഡലിൽ പ്രവർത്തിക്കുന്ന സൈക്കിളുകളും ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോർസൈക്കിളുകളും തമ്മിലുള്ള അന്തരം ഇലക്‌ട്രോഡ് നികത്തുമെന്നും കവസാക്കി പറയുന്നു.

Elektrode! ആദ്യ ഫുൾ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് Kawasaki

ഈ ബാലൻസ് ബൈക്കിനെക്കുറിച്ചുള്ള യഥാർത്ഥ വിശദാംശങ്ങൾ പല വായനക്കാർക്കും ഇപ്പോൾ പ്രസക്തമായേക്കില്ല (പ്രത്യേകിച്ച് ഈ ഉൽപ്പന്നം ഇന്ത്യയിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയില്ലാത്തതിനാൽ), എന്നാൽ കവസാക്കിയുടെ ഭാവിയിൽ ഇത് ചെലുത്തുന്ന മാറ്റങ്ങൾ കാരണം പ്രധാന്യം അർഹിക്കുന്ന ഒന്നാണ്.

Elektrode! ആദ്യ ഫുൾ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് Kawasaki

ഇലക്ട്രിക് മൊബിലിറ്റിയുടെ കാര്യത്തിൽ ടീം ഗ്രീൻ ബിഗ് ഫോറിൽ ഏറ്റവും സജീവമാണ്, കൂടാതെ ബ്രാൻഡ് ഹൈബ്രിഡ് മോട്ടോർസൈക്കിളുകൾ വികസിപ്പിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

Elektrode! ആദ്യ ഫുൾ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് Kawasaki

ഈ ബാലൻസ് ബൈക്ക് പുറത്തിറക്കുന്നത്, കമ്പനിക്ക് അതിന്റെ ഇലക്ട്രിക് ടെക്നോളജിയിൽ ആത്മവിശ്വാസം ഉണ്ടെന്നാണ് അർത്ഥമാക്കുന്നത്. ചെറിയ തോതിലുള്ളത് എങ്കിലും, ലഘുവായ ആപ്ലിക്കേഷനിൽ ഇത് വാഗ്ദാനം ചെയ്യാൻ തുടങ്ങും. അടുത്ത ഘട്ടം, തീർച്ചയായും, ഒരു ഫുൾ സൈസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ അല്ലെങ്കിൽ സ്കൂട്ടർ ആയിരിക്കും. അതിന് മുമ്പായി, ഇലക്ട്രോഡിനെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ ഇതാ.

Elektrode! ആദ്യ ഫുൾ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് Kawasaki

36V 5.1Ah ബാറ്ററി, ഫ്രെയിമിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ലിഥിയം-അയൺ യൂണിറ്റാണ്. രണ്ടര മണിക്കൂറിലധികം റൈഡിംഗ് ടൈം ഇത് വാഗ്ദാനം ചെയ്യുന്നു. 250 -വാട്ട് ബ്രഷ്‌ലെസ്, ഇൻ-വീൽ ഇലക്ട്രിക് മോട്ടോർ വഴി പിൻ വീലിലേക്ക് പവർ നൽകുന്നു.

Elektrode! ആദ്യ ഫുൾ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് Kawasaki

പൂർണ്ണമായി ചാർജ് കൈവരിക്കാൻ രണ്ടര മണിക്കൂർ സമയം എടുക്കും, നിലവിൽ ഒരു സാധാരണ ഹോം സോക്കറ്റിൽ നിന്ന് 5A ചാർജിംഗ് മാത്രമേ ഇതിന് ലഭിക്കുന്നുള്ളൂ.

Elektrode! ആദ്യ ഫുൾ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് Kawasaki

ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബാറ്ററി 500 ചാർജ് സൈക്കിളുകൾ വരെ നിലനിൽക്കുമെന്ന് കവസാക്കി അവകാശപ്പെടുന്നു, അതിനുശേഷം ബാറ്ററി ഹോൾഡിംഗ് ലെവൽ അതിന്റെ യഥാർത്ഥ ശേഷിയുടെ 80 ശതമാനമായി ചുരുങ്ങും.

Elektrode! ആദ്യ ഫുൾ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് Kawasaki

ഇലക്‌ട്രോണിക് റൈഡർ എയ്‌ഡുകൾ ഇതിൽ വളരെയധികം മുന്നേറിയ അവസ്ഥയിലാണ്. കുട്ടികളെ ലക്ഷ്യമിട്ടുള്ള ഈ പൂർണ്ണ-ഇലക്‌ട്രിക് ബാലൻസ് ബൈക്ക് ഇപ്പോൾ റൈഡിംഗ് മോഡുകൾ അവതരിപ്പിക്കുന്നു. യഥാക്രമം 8 kmph, 12 kmph, 20 kmph എന്നീ സ്പീഡുകളാണ് ഇലക്‌ട്രോഡിന്റെ ലോ, മീഡിയം, ഹൈ മോഡുകൾ ഓഫർ ചെയ്യുന്നത്.

Elektrode! ആദ്യ ഫുൾ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് Kawasaki

റൈഡർ മോഡുകൾക്കിടയിൽ ടോഗിൾ ചെയ്യുന്നതിന് ഉപഭോക്താക്കൾ ഒരു പാസ്‌കോഡ് നൽകേണ്ടതുണ്ട്, അത് മാതാപിതാക്കൾ അവരുടെ കുട്ടികൾ സഞ്ചരിക്കുന്ന വേഗത നിയന്ത്രിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഈ വേഗതയും കൈകാര്യം ചെയ്യാൻ സാധിക്കുന്നതിലും വളരെ കൂടുതലാണെങ്കിൽ, ഫുട്‌പെഗുകൾ താഴ്ത്തി അത് ഒരു പുഷ്‌ബൈക്കായി ഉപയോഗിക്കുകയും ചെയ്യാം.

Elektrode! ആദ്യ ഫുൾ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് Kawasaki

മൂന്നു മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് കവസാക്കി ഈ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ഈ പ്രായത്തിലുള്ള കുട്ടികളിൽ പ്രത്യക്ഷമായ, ശാരീരിക മാറ്റങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു. ഇത് മനസ്സിൽ വെച്ചുകൊണ്ട്, ഹാൻഡിൽബാറും സീറ്റും സൈക്കിളിൽ ക്രമീകരിക്കാവുന്നതാണ്. ഇലക്‌ട്രോഡിന്റെ ഭാരം വഹിക്കാനുള്ള ശേഷി 45 കിലോഗ്രാമാണ്.

Elektrode! ആദ്യ ഫുൾ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് Kawasaki

ഇലക്‌ട്രോഡിലെ ഫ്രെയിം അലുമിനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ബൈക്കിന് സസ്പെൻഷനില്ല. ഇത് 16 ഇഞ്ച് കാസ്റ്റ് അലുമിനിയം വീലുകളിൽ ചെറുതായി ഓഫ്-റോഡ് ബയസ്ഡ് ടയറുകളും ക്രമീകരിക്കാവുന്ന ബ്രേക്ക് ലിവർ പൊസിഷനോടുകൂടിയ 160 mm റിയർ ഡിസ്‌ക് ബ്രേക്കുമായാണ് വരുന്നത്. ഇലക്‌ട്രോഡ് 15 കിലോഗ്രാം ഭാരമുള്ളതാണ്, കൂടാതെ കവസാക്കിയിലെ 'ലൈം ഗ്രീൻ' നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Elektrode! ആദ്യ ഫുൾ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് Kawasaki

അന്താരാഷ്ട്ര വിപണിയിൽ $1,099 വിലയിലാണ് കവസാക്കി ഇലക്‌ട്രോഡ് പുറത്തിറക്കിയിരിക്കുന്നത്, എന്നാൽ നമ്മൾ നേരത്തെ സൂചിപ്പിച്ചതുപോലെ, ഇന്ത്യയിലെ കവസാക്കി ഷോറൂമുകളിൽ ഇലക്‌ട്രോഡ് ഉടൻ എങ്ങും എത്തില്ല.

More from DriveSpark

Article Published On: Friday, June 10, 2022, 8:30 [IST]
English summary
Kawasaki reveals elektrode ev bike
കൂടുതല്‍... #കവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X