ഒരല്പ്പം ചെയ്ഞ്ചാവാം! പുത്തൻ ഹൈബ്രിഡ് & ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ച് Kawasaki

ഫോർ-വീലർ സെഗ്മെന്റിൽ എന്നപോലെ തന്നെ ടു-വീലർ സെഗ്മെന്റിലും ട്രെൻഡുകൾ മാറി മറിയുകയാണ്. ഇവിടേയും ഇവികൾക്ക് പ്രിയമേറി വരികയാണ്. പെട്രോൾ മോഡലുകളെ പല സെഗ്മെന്റുകളിലും ഇന്ന് ഇവികൾ മാറ്റിസ്ഥാപിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് നമുക്ക് കണ്ടറിയാം.

ഒരല്പ്പം ചെയ്ഞ്ചാവാം! പുത്തൻ ഹൈബ്രിഡ് & ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ച് Kawasaki

ഇതോടനുബന്ധിച്ച് കവസാക്കിയും വളരെക്കാലമായി പുതിയ ഇലക്ട്രിക്, ഹൈബ്രിഡ് മോട്ടോർസൈക്കിളുകളിൽ പ്രവർത്തിക്കുകയാണ്. കൂടാതെ വിപണിയിൽ വരാനിരിക്കുന്ന ഓഫറുകൾക്കായി ഒന്നിലധികം പുതിയ പേറ്റന്റുകൾക്കായും ബ്രാൻഡ് അപേക്ഷിച്ചിട്ടുണ്ട്.

ഒരല്പ്പം ചെയ്ഞ്ചാവാം! പുത്തൻ ഹൈബ്രിഡ് & ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ച് Kawasaki

എട്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ഏറ്റവും പുതിയ സുസുക്കി എൻഡ്യൂറൻസ് റേസിൽ ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കൾ തങ്ങളുടെ രണ്ട് പുതിയ പ്രോട്ടോടൈപ്പുകൾ അടുത്തിടെ പ്രദർശിപ്പിച്ചു.

ഒരല്പ്പം ചെയ്ഞ്ചാവാം! പുത്തൻ ഹൈബ്രിഡ് & ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ച് Kawasaki

ഈ രണ്ട് പ്രോട്ടോടൈപ്പുകൾ പ്രൊഡക്ഷന് തയ്യാറാണെന്ന് തോന്നുന്നു, ഈ പുതിയ കാവസാക്കി ഹൈബ്രിഡ്, ഇലക്ട്രിക് ബൈക്കുകളെക്കുറിച്ച് ഞങ്ങൾക്കറിയാവുന്ന എല്ലാ വിശദാംശങ്ങളും ഈ ലേഖനത്തിൽ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു.

ഒരല്പ്പം ചെയ്ഞ്ചാവാം! പുത്തൻ ഹൈബ്രിഡ് & ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ച് Kawasaki

ആദ്യമായി, പുതിയ കവസാക്കി ഹൈബ്രിഡ് ബൈക്കിൽ പാരലൽ-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ എഞ്ചിന് ഏകദേശം 650 സിസി ശേഷി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ഒരൊറ്റ ഇലക്ട്രിക് മോട്ടോർ സജ്ജീകരണവുമായി ഇത് കണക്ട് ചെയ്യും.

ഒരല്പ്പം ചെയ്ഞ്ചാവാം! പുത്തൻ ഹൈബ്രിഡ് & ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ച് Kawasaki

പുതിയ കാവസാക്കി നിഞ്ച HEV ഹൈബ്രിഡ് ശക്തമായ പെർഫോമെൻസും പ്രശംസനീയമായ ഇന്ധന ഇക്കോണമി കണക്കുകളുമായി വിൽപ്പനയ്ക്ക് എത്തും. ഇനി ഡിസൈനിന്റെ കാര്യത്തിൽ, ബൈക്കിന് നിഞ്ച 400 -ൽ നിന്ന് ശക്തമായ പ്രചോദനം ലഭിക്കുന്നു.

ഒരല്പ്പം ചെയ്ഞ്ചാവാം! പുത്തൻ ഹൈബ്രിഡ് & ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ച് Kawasaki

മുന്നിൽ ഡ്യുവൽ ഡിസ്ക് ബ്രേക്കുകളും, പിന്നിൽ ഒരൊറ്റ ഡിസ്ക് ബ്രേക്കിംഗ് സജ്ജീകരണവും ബൈക്കിന് ലഭിക്കുന്നു. ഇതിനുപുറമെ, മോട്ടോർസൈക്കിളിന് മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോ-ഷോക്ക് സസ്പെൻഷൻ സജ്ജീകരണവും ലഭിക്കുന്നു.

ഒരല്പ്പം ചെയ്ഞ്ചാവാം! പുത്തൻ ഹൈബ്രിഡ് & ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ച് Kawasaki

സ്വിംഗ്‌ആം പതിവിലും നീളമുള്ളതായി തോന്നുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.നീളമേറിയ സ്വിംഗ്ആം സൈസ്, ഹൈബ്രിഡ് സംവിധാനത്തെ ഉൾക്കൊള്ളാൻ ബ്രാൻഡിനെ സഹായിച്ചേക്കാം. മുന്നോട്ട് പോകുമ്പോൾ, ബ്രാൻഡ് പ്രദർശിപ്പിക്കുന്ന രണ്ടാമത്തെ പ്രോട്ടോടൈപ്പ് പുതിയ Z ഇവി ആയിരുന്നു. ഈ മോഡൽ ഉടൻ തന്നെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും.

ഒരല്പ്പം ചെയ്ഞ്ചാവാം! പുത്തൻ ഹൈബ്രിഡ് & ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ച് Kawasaki

പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് ഒരു ഓൾ-ഇലക്ട്രിക് ഇരുചക്രവാഹനമായിരിക്കും, സിംഗിൾ ചാർജിൽ ശക്തമായ പെർഫോമെൻസും പ്രശംസനീയമായ റൈഡിംഗ് റേഞ്ചും ഇത് സമ്മാനിക്കും.

ഒരല്പ്പം ചെയ്ഞ്ചാവാം! പുത്തൻ ഹൈബ്രിഡ് & ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ച് Kawasaki

ചെയിൻ ഡ്രൈവും ഡയഗണലായി ഘടിപ്പിച്ച ബാറ്ററിയുമുള്ള സെൻട്രലി മൗണ്ടഡ് മോട്ടോറും ബൈക്കിന് ലഭിക്കുന്നു. മികച്ച ഡൈനാമിക്സിനും റൈഡിംഗ് എക്സ്പീരിയൻസിനും വേണ്ടി ഭാരം ശരിയായി വിതരണം ചെയ്യാൻ എഞ്ചിനീയർമാരെ ഈ സജ്ജീകരണം സഹായിക്കും.

ഒരല്പ്പം ചെയ്ഞ്ചാവാം! പുത്തൻ ഹൈബ്രിഡ് & ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ച് Kawasaki

ഡിസൈനിന്റെ വശത്ത്, പുതിയ Z ഇവി അതിന്റെ സ്‌റ്റൈലിംഗ് സൂചകങ്ങൾ Z250 -ന്റെ ബോഡി വർക്കുമായി പങ്കിടുകയും ശക്തമായ റോഡ് സാന്നിധ്യത്തിന് കമാൻഡ് ചെയ്യുകയും ചെയ്യുന്നു. ഈ പുതിയ ഇലക്ട്രിക് ടു-വീലറിൽ എൽഇഡി ലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയ സവിശേഷതകളും ഉണ്ട്.

ഒരല്പ്പം ചെയ്ഞ്ചാവാം! പുത്തൻ ഹൈബ്രിഡ് & ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ച് Kawasaki

നിഞ്ച HEV -യിൽ നിന്ന് വ്യത്യസ്തമായി, Z EV -ക്ക് മുന്നിലും പിന്നിലും ഒരു ഡിസ്‌ക് ബ്രേക്ക് സജ്ജീകരണം ലഭിക്കും. മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോ-ഷോക്ക് സസ്‌പെൻഷനുമാണ് മോട്ടോർസൈക്കിളിന്റെ സസ്‌പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

ഒരല്പ്പം ചെയ്ഞ്ചാവാം! പുത്തൻ ഹൈബ്രിഡ് & ഇലക്ട്രിക് മോഡലുകൾ അവതരിപ്പിച്ച് Kawasaki

പുതിയ ഹൈബ്രിഡ്, ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എന്ന് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല, എന്നിരുന്നാലും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണികളിൽ ഒന്നായ ഇന്ത്യയിൽ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് പ്രമുഖ വാഹന നിർമ്മാതാക്കൾ.

More from DriveSpark

Article Published On: Tuesday, August 16, 2022, 12:08 [IST]
English summary
Kawasaki unvieled all new hybrid and electric motorcyle prototypes
കൂടുതല്‍... #കവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X