SR125 റെട്രോ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Keeway; വില, എഞ്ചിന്‍, ഫീച്ചറുകള്‍, ബുക്കിംഗ് വിവരങ്ങള്‍ അറിയാം

റെട്രോ ക്ലാസിക് മോഡലായ SR125 രാജ്യത്ത് അവതരിപ്പിച്ച് ഹംഗേറിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ കീവേ. ഒരു എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളായിട്ടാണ് മോഡലിനെ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്.

SR125 റെട്രോ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Keeway; വില, എഞ്ചിന്‍, ഫീച്ചറുകള്‍, ബുക്കിംഗ് വിവരങ്ങള്‍ അറിയാം

കഴിഞ്ഞ 5 മാസത്തിനുള്ളില്‍ കീവേയുടെ ഏഴാമത്തെ ഉല്‍പ്പന്നമാണ് പുതിയ SR125. ഇത് ഇന്ത്യന്‍ വിപണിയിലെ അതിന്റെ അഭിലാഷ പദ്ധതികളെ സൂചിപ്പിക്കുന്നു. ആകര്‍ഷണീയമായ വിലയോടൊപ്പം പവര്‍, പെര്‍ഫോമന്‍സ്, ടൈംലെസ് ഡിസൈന്‍ എന്നിവയുടെ ഒപ്റ്റിമല്‍ മിശ്രിതമാണ് മോട്ടോര്‍സൈക്കിളെന്നും കമ്പനി വ്യക്തമാക്കി.

SR125 റെട്രോ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Keeway; വില, എഞ്ചിന്‍, ഫീച്ചറുകള്‍, ബുക്കിംഗ് വിവരങ്ങള്‍ അറിയാം

അധികം വൈകാതെ തന്നെ SR250 എന്നൊരു മോഡലും ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 1.19 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് SR125 മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ലഭിക്കുന്നത്. വിപണിയില്‍ നേരിട്ടുള്ള എതിരാളികള്‍ ഇല്ലെങ്കിലും ഈ വില പരിധിയില്‍ വരുന്ന നിരവധി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍ SR125-ന് എതിരാളികളാകും.

KEEWAY SR125 Price
Glossy White ₹1,19,000
Glossy Black ₹1,19,000
Glossy Red ₹1,19,000
SR125 റെട്രോ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Keeway; വില, എഞ്ചിന്‍, ഫീച്ചറുകള്‍, ബുക്കിംഗ് വിവരങ്ങള്‍ അറിയാം

ടിവിഎസ് റൈഡര്‍, ഹോണ്ട SP 125, ബജാജ് പള്‍സര്‍ NS125 എന്നിവരും ഈ പുതിയ മോഡലിന്റെ വിപണിയിലെ എതിരാളികള്‍. SR125-നായുള്ള ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ബെനലിയുടെയോ, കിവേയുടെയോ ഡീലര്‍ഷിപ്പ് വഴിയോ, വെബ്‌സൈറ്റ് വഴിയോ 1,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം.

SR125 റെട്രോ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Keeway; വില, എഞ്ചിന്‍, ഫീച്ചറുകള്‍, ബുക്കിംഗ് വിവരങ്ങള്‍ അറിയാം

വൈറ്റ്, ബ്ലാക്ക്, റെഡ് എന്നീ മൂന്ന് നിറങ്ങളില്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ലഭ്യമാകുകയും ചെയ്യും. ഇതിനോടകം തന്നെ ഏതാനും മോഡലുകളെ കീവേ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.

SR125 റെട്രോ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Keeway; വില, എഞ്ചിന്‍, ഫീച്ചറുകള്‍, ബുക്കിംഗ് വിവരങ്ങള്‍ അറിയാം

ഡിസൈന്‍ ഭാഷയുടെ കാര്യത്തില്‍, SR125 ഒരു സ്‌ക്രാംബ്ലര്‍ പോലെയാണ് കാണപ്പെടുന്നത്. ബ്ലോക്ക്-പാറ്റേണ്‍ ടയറുകള്‍, റിബഡ് സീറ്റ്, ചെറിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, റെട്രോ-ലുക്ക് ഫ്യൂവല്‍ ടാങ്ക് എന്നിവയെല്ലാം ഡിസൈന്‍ ഹൈലൈറ്റുകളാണ്.

SR125 റെട്രോ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Keeway; വില, എഞ്ചിന്‍, ഫീച്ചറുകള്‍, ബുക്കിംഗ് വിവരങ്ങള്‍ അറിയാം

സ്പോക്ക്ഡ് റിമ്മുകള്‍, വൃത്താകൃതിയിലുള്ള ടെയില്‍ ലാമ്പ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയും റെട്രോ ലുക്ക് നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

SR125 റെട്രോ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Keeway; വില, എഞ്ചിന്‍, ഫീച്ചറുകള്‍, ബുക്കിംഗ് വിവരങ്ങള്‍ അറിയാം

കീവേ SR125-ന്റെ ഫീച്ചര്‍ ലിസ്റ്റ് വളരെ ചെറുതാണ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പ്, ബില്‍റ്റ്-ഇന്‍ എഞ്ചിന്‍ കട്ട് ഓഫ് സ്വിച്ച് ഉള്ള സൈഡ് സ്റ്റാന്‍ഡ്, കോമ്പി ബ്രേക്കിംഗ് സിസ്റ്റം, ഹസാര്‍ഡ് സ്വിച്ച് എന്നിവയൊക്കെയാണ് ഫീച്ചര്‍ ലിസ്റ്റില്‍ ഉള്ളത്.

SR125 റെട്രോ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Keeway; വില, എഞ്ചിന്‍, ഫീച്ചറുകള്‍, ബുക്കിംഗ് വിവരങ്ങള്‍ അറിയാം

SR125-ലെ സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത് 128 mm ട്രാവലുള്ള ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളാണ്. പിന്നില്‍ 29 mm ട്രാവല്‍ ഉള്ള ടെലിസ്‌കോപ്പിക് കോയില്‍ സ്പ്രിംഗുകളാണ് പിന്‍ സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. 5-ഘട്ട അഡ്ജസ്റ്റബിലിറ്റിയും ഉണ്ട്.

SR125 റെട്രോ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Keeway; വില, എഞ്ചിന്‍, ഫീച്ചറുകള്‍, ബുക്കിംഗ് വിവരങ്ങള്‍ അറിയാം

സുരക്ഷയ്ക്കായി മുന്‍വശത്ത് 300 mm ഡിസ്‌ക്കും പിന്നില്‍ 210 mm ഡിസ്‌ക്കും ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നു. മുന്നിലും പിന്നിലും 17 ഇഞ്ച് സ്പോക്ക് വീലുകളാണ് കീവേ ഉപയോഗിക്കുന്നത്. ടയര്‍ വലുപ്പം 110/70, 130/70 എന്നിങ്ങനെയാണ്.

SR125 റെട്രോ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് Keeway; വില, എഞ്ചിന്‍, ഫീച്ചറുകള്‍, ബുക്കിംഗ് വിവരങ്ങള്‍ അറിയാം

ഫ്യുവല്‍ ഇഞ്ചക്ഷന്‍ ലഭിക്കുന്ന 125 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് കീവേ ഉപയോഗിക്കുന്നത്. ഇത് 9,000 rpm-ല്‍ 9.7 bhp പരമാവധി കരുത്തും 7,500 rpm-ല്‍ 8.2 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് ട്രാന്‍സ്മിഷനുമായി ജോടിയാക്കുകയും പിന്‍ ചക്രത്തിലേക്ക് പവര്‍ കൈമാറാന്‍ ഒരു ചെയിന്‍ ഡ്രൈവ് ഉപയോഗിക്കുകയും ചെയ്യുന്നു.

More from DriveSpark

Article Published On: Thursday, October 13, 2022, 14:18 [IST]
English summary
Keeway sr125 launched in india price features engine booking details
കൂടുതല്‍... #കീവേ #keeway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X