ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

ഒരു പുതിയ അഡ്വഞ്ചര്‍ ബൈക്ക് അടക്കം ഇന്ത്യന്‍ വിപണിയില്‍ ഇറക്കാനുള്ള ഒന്നു രണ്ട് 300 സിസി ബൈക്കുകളുടെ പണിപ്പുരയിലാണ് ഹീറോ എന്ന കാര്യം അത്ര രഹസ്യമല്ല. എക്‌സ്പള്‍സ് 300 എന്നാകും പുതിയ മോഡലിനെ വിളിക്കാന്‍ സാധ്യത.

ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

അഡ്വഞ്ചര്‍ ബൈക്ക് പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വാഹനത്തിന്റെ ലോഞ്ച് അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ പുതിയ ബൈക്കിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് ഇവിടെ പറയാന്‍ പോകുന്നത്.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

ഡിസൈന്‍

വിന്‍ഡ്സ്‌ക്രീന്‍, ഫ്രണ്ട് ബീക്ക് തുടങ്ങിയ അഡ്വഞ്ചര്‍ ഘടകങ്ങള്‍ക്കൊപ്പം ഒരു തനത് ലുക്ക് നല്‍കുന്ന നേക്കഡ്, സെമി-ഫെയറിംഗ് സ്‌റ്റൈലിംഗ് ബൈക്കിന് ലഭിക്കുമൊണ് പരീക്ഷണ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഒതുക്കമുള്ള ഫൂട്പ്രിന്റും ലൈറ്റ്‌വെയ്റ്റായ ബോഡിയും XPulse 300 മോഡലിന് മേല്‍ മികച്ച കൺട്രോൾ നേടാന്‍ റൈഡറെ സഹായിക്കുന്നു. ക്രോം ഘടകങ്ങളും ഷാര്‍പ്പ് റിയര്‍ വ്യൂ മിററുകളും ബൈക്കിന് മികച്ച രൂപഭംഗിയാണ് സമ്മാനിക്കുന്നത്

ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

എഞ്ചിന്‍

ഈ വരാനിരിക്കുന്ന ഹീറോ എക്‌സ്പള്‍സ് 300 അഡ്വഞ്ചര്‍ ബൈക്കിനായി ഹീറോ ഒരു പുതിയ 300 സിസി മോട്ടോര്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പീക്ക് പവര്‍, ടോര്‍ക്ക് ഔട്ട്പുട്ട് കണക്കുകള്‍ (ഒരുപക്ഷേ 35-40 bhp) എന്നിവയുള്‍പ്പെടെയുള്ള സ്‌പെസിഫിക്കേഷനുകള്‍ ഇതുവരെ അറിവായിട്ടില്ല. എന്നാല്‍ പുതിയ എഞ്ചിനെ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

ഫീച്ചറുകള്‍

ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഡ്യുവല്‍-ചാനല്‍ എബിഎസ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക് സ്റ്റാര്‍ട്ട്, വയര്‍-സ്പോക്ക്ഡ് വീലുകള്‍, മൊബൈല്‍ കണക്റ്റിവിറ്റി എന്നിവയടക്കമുള്ള ഫീച്ചറുകളാണ് ഹീറോ എക്സ്പൾസ് 300 പതിപ്പിൽ വാഗ്ദാനം ചെയ്യുന്നത്. ഓള്‍ എല്‍ഇഡി ലൈറ്റുകള്‍ പോലെയുള്ള മറ്റ് ഫീച്ചറുകളും ഈ പുതിയ ബൈക്കില്‍ നല്‍കിയേക്കാം.

ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

മെക്കാനിക്കല്‍

പുതിയ ഹീറോ എക്സ്പൾസ് 300 ന് മുന്നില്‍ USD ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്പെന്‍ഷനും നല്‍കും. കൂടാതെ, ബൈക്കിന് ഡ്യുവല്‍-ചാനല്‍ എബിഎസിനൊപ്പം ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകളും സുരക്ഷ വാഗ്ദാനം ചെയ്യുന്നു. വലിയ ഇന്ധന ടാങ്കും വീതിയേറിയ സീറ്റും ബൈക്കിനുണ്ടാകും.

ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

എന്നാല്‍ ബൈക്കിന്റെ ഫീച്ചറുകളും മറ്റ് വിവരങ്ങളും കമ്പനി ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ല. കരുത്തുറ്റ ഹാര്‍ഡ്‌വെയറുകളുടെ ബലത്തില്‍ മികച്ച ഓഫ്‌റോഡ് യാത്രയായിരിക്കും ബൈക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കാം.

ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

എതിരാളികളും ലോഞ്ചും

ഇന്ത്യയില്‍ പുതിയ ഹീറോ XPulse 300-ന്റെ ഔദ്യോഗിക ലോഞ്ച് എന്ന് നടക്കുമെന്ന് ഹീറോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അടുത്ത വര്‍ഷം എപ്പോഴെങ്കിലും ബൈക്ക് ഷോറമുകളിലെത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, യെസ്ഡി അഡ്വഞ്ചര്‍, കെടിഎം 390 അഡ്വഞ്ചര്‍, ബിഎംഡബ്ല്യു G310 GS തുടങ്ങിയ മോഡലുകളുമായിട്ടാകും എക്സ്പൾസ് 300 മത്സരിക്കേണ്ടി വരിക.

ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

ഓഫ്-റോഡിംഗിലും ദൈനംദിന യാത്രകള്‍ക്കും അനുയോജ്യനാണെന്നു തെളിയിച്ച എക്സ്പള്‍സിന് സിറ്റി ടൂറര്‍ വിഭാഗത്തിലും ഒരു വേരിയന്റുണ്ട്. എക്സ്പള്‍സ് 200T. ഇപ്പോഴും വില്‍പനക്ക് എത്തുന്നുണ്ടെങ്കിലും ഏവരും അഡ്വഞ്ചര്‍ പതിപ്പ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഒന്ന് മുഖംമിനുക്കി വരാനുള്ള തയാറെടുപ്പിലാണ് ഹീറോ എക്സ്പള്‍സ് 200T.

ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

പുതിയ ഡ്യുവല്‍-ടോണ്‍ മാറ്റ് ഗ്രീനിലും ഗ്രേ ഷേഡിലുമാകും എക്സ്പള്‍സ് 200ഠ ഫെയ്സ്ലിഫ്റ്റ് എത്തുകയെന്നാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍. പുതിയ ബോഡി കളര്‍ ഹെഡ്ലൈറ്റ് ഫ്‌ലൈസ്‌ക്രീനും ചങ്കി ഫോര്‍ക്ക് ബൂട്ടുകളും എന്നിവയാണ് ഏറ്റവും പുതിയ ഹീറോ എക്സ്പള്‍സ് 200Tന്റെ സുപ്രധാന പരിഷ്‌കാരങ്ങളില്‍ ഒന്ന്.

ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

ഇവ സ്പോര്‍ട്ടി ലുക്ക് നല്‍കുന്നതോടൊപ്പം വലിയ പ്രീമിയം ബൈക്കിന്റെ പ്രതീതി കൊടുക്കുന്നു. വ്യത്യസ്തമായ ഡിസൈനിലാണ് മുന്‍വശത്തെ ക്രാഷ് ഗാര്‍ഡുകള്‍ക്ക് ഹീറോ ഒരുക്കിയിരിക്കുന്നത്.

ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

ബോഡിയില്‍ പച്ച നിറം പൂശിയിരുന്ന ഇടങ്ങളില്‍ ഗ്രേ ഗ്രാഫിക്സും ലഭ്യമാക്കുന്നൂ. 'X' ആകൃതിയിലാണ് ഗ്രാഫിക്‌സ്. മനോഹരമായാണ് മുന്‍വശത്തെ മഡ്ഗാര്‍ഡിന് ബോഡി കളര്‍ സമ്മാനിച്ചിരിക്കുന്നത്. അതേസമയം മുന്‍ഭാഗത്തെ പെറ്റല്‍ ഡിസ്‌ക്, ഇന്‍ഡിക്കേറ്ററുകള്‍, ഹെഡ്ലൈറ്റ് എന്നിവ നിലവിലെ മോഡലില്‍ നിന്ന് അതേപടി നിലനിര്‍ത്തിയിട്ടുണ്ട്.

ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

വശങ്ങളില്‍ നിന്നും നോക്കിയാല്‍ എക്സ്ഹോസ്റ്റ് മഫ്ലറിന് ഗ്രേ-ഫിനിഷ്ഡ് ഹീറ്റ് ഷീല്‍ഡാണ് ലഭിക്കുന്നത്. ഈ പൈപ്പ് തെരഞ്ഞെടുത്ത നിറത്തെ അടിസ്ഥാനമാക്കി ഡാര്‍ക്ക് ഗ്രേ നിറത്തിലോ ഗോള്‍ഡന്‍ ഫിനിഷിലോ ആയിരിക്കും പൂര്‍ത്തിയാക്കുക. എഞ്ചിന്‍ ഹെഡിന് നിലവിലെ മോഡലിനെപ്പോലെ ഒരു കോണ്‍ട്രാസ്റ്റ് കളറും ലഭിക്കും.

ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

പിന്‍വശത്ത് ഒരു പരമ്പരാഗത ഗ്രാബ് ഹാന്‍ഡിലാണ് നല്‍കിയിരിക്കുന്നത്. നല്ല ലുക്കുള്ള മുന്‍ശത്തിന് ഒട്ടും അനുയോജ്യമല്ല പരമ്പരാഗത ഗ്രാബ് ഹാന്‍ഡിലെന്ന് അഭിപ്രായമുണ്ട്. എഞ്ചിന്‍ ഗാര്‍ഡും വളരെ വലുതാണ്. അങ്ങനെ മൊത്തത്തില്‍ പഴയ ബൈക്കിന്റെ കൂടുതല്‍ സ്‌റ്റൈലൈസ്ഡ് യൂണിറ്റിന് വിരുദ്ധമായി ലളിതമായ ട്യൂബുലാര്‍ നിര്‍മാണത്തോടെ എക്സ്പള്‍സ് 200T മോഡലിന് ഇപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ രൂപം ഹീറോ നല്‍കുന്നു.

ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

മെക്കാനിക്കല്‍ വശങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് എക്സ്പള്‍സ് 200 വേരിയന്റിന് നല്‍കിയ 4-വാല്‍വ് എഞ്ചിന്‍ ലഭിക്കുമെന്നും പ്രതീക്ഷിക്കാം. അല്ലെങ്കില്‍ 8500 rpm-ല്‍ 17.8 bhp പവറും 6500 rpm-ല്‍ 16.15 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 200 സിസി ഓയില്‍-കൂള്‍ഡ് എഞ്ചിനായിരിക്കും കമ്പനി നല്‍കുക.

ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

5 സ്പീഡ് ഗിയര്‍ബോക്സുമായാണ് ഈ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഒരു ഡയമണ്ട് ഫ്രെയിമിലാണ് ബൈക്കിന്റെ നിര്‍മാണം. നിലവിലെ മോഡലിലുള്ള അതേഡിസ്‌ക് ബ്രേക്ക് സജ്ജീകരണവും എക്സ്പള്‍സ് 200T ഫെയ്സ്ലിഫ്റ്റ് മോഡലിന് ഉണ്ടാവും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമായിരിക്കും സസ്‌പെന്‍ഷന്‍.

ഹീറോയുടെ ഫ്ലാഗ്ഷിപ്പ് മോഡലാകാന്‍ XPulse 300; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

മോട്ടോര്‍സൈക്കിളിന്റെ സീറ്റ് ഹൈറ്റ് 800 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറന്‍സ് 178 മില്ലീമീറ്ററുമായിരിക്കും. അതേസമയം പുതിയ ഹീറോ എക്സ്പള്‍സ് 200T ഫെയ്സ്ലിഫ്റ്റിന് 154 കിലോഗ്രാമാണ് മൊത്തത്തിലുള്ള ഭാരം വരുന്നത്. മാറ്റങ്ങളോടെയെത്തുന്ന മോട്ടോര്‍സൈക്കിള്‍ അപ്പാച്ചെ RTR 200 4V, ബജാജ് പള്‍സര്‍ N250, യമഹ FZ25, തുടങ്ങിയവയാകും എതിരാളികള്‍.

More from DriveSpark

Article Published On: Saturday, August 20, 2022, 15:44 [IST]
English summary
Know top five things about hero s new flagship model xpulse 300
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X