അഡ്ജസ്റ്റബിൾ സസ്പെൻഷനൊപ്പം പുത്തൻ ഫീച്ചറുകളുമായി 2022 RC 390 ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി KTM

ഇന്ത്യൻ വാഹന വിപണി ഏറ്റവുമധികം പ്രതീക്ഷയോടെ ഇരിക്കുന്ന മോട്ടോർസൈക്കിൾ ലോഞ്ചുകളിൽ ഒന്നാണ് 2022 കെടിഎം RC ശ്രേണിയുടേത്. സമീപകാല റിപ്പോർട്ട് അനുസരിച്ച്, കെടിഎം RC 390 അഡ്ജസ്റ്റബിൾ സസ്പെൻഷനോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കരുതുന്നു. അതിനാണ് RC ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്.

അഡ്ജസ്റ്റബിൾ സസ്പെൻഷനൊപ്പം പുത്തൻ ഫീച്ചറുകളുമായി 2022 RC 390 ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി KTM

കെടിഎം RC 390 -യുടെ പുതുക്കിയ പതിപ്പ് 2021 -ൽ ആഗോള വിപണിയിൽ ലോഞ്ച് ചെയ്തിരുന്നു. എന്നിരുന്നാലും, സെമികണ്ടക്ടറുകളുടെ ദൗർലഭ്യവും നിലവിലുള്ള കൊവിഡ് -19 മഹാമാരിയും കാരണം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് കാലതാമസം നേരിട്ടു.

അഡ്ജസ്റ്റബിൾ സസ്പെൻഷനൊപ്പം പുത്തൻ ഫീച്ചറുകളുമായി 2022 RC 390 ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി KTM

ഇന്റർനാഷണൽ സ്പെക്ക് മോട്ടോർസൈക്കിളിൽ അഡ്ജസ്റ്റബിൾ സസ്പെൻഷൻ സെറ്റപ്പ് ഉണ്ട്. മുൻകാലങ്ങളിൽ ഇന്ത്യൻ തീരങ്ങളിലേക്ക് വാങ്ങുമ്പോൾ മറ്റ് മോട്ടോർസൈക്കിളുകളിലെ ഇത്തരം പല ഫീച്ചറുകളും കെടിഎം ഒഴിവാക്കിയിട്ടുണ്ട്.

അഡ്ജസ്റ്റബിൾ സസ്പെൻഷനൊപ്പം പുത്തൻ ഫീച്ചറുകളുമായി 2022 RC 390 ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി KTM

എന്നിരുന്നാലും, പുതിയ സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ അഡ്ജസ്റ്റബിൾ സസ്‌പെൻഷൻ ഫീച്ചർ ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അഡ്ജസ്റ്റബിൾ സസ്പെൻഷനൊപ്പം പുത്തൻ ഫീച്ചറുകളുമായി 2022 RC 390 ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി KTM

ഇത് വരാനിരിക്കുന്ന RC 390 -നെ അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്‌പെൻഷൻ സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്ന സെഗ്‌മെന്റിലെ ഏക മോട്ടോർസൈക്കിളാക്കി മാറ്റുന്നു. RC 390 മോട്ടോർസൈക്കിളിന്റെ പ്രാഥമിക എതിരാളിയായ ടിവിഎസ് അപ്പാച്ചെ RR310 ബ്രാൻഡിന്റെ ബിൽറ്റ് ടു ഓർഡർ പ്രോഗ്രാമിന് കീഴിലുള്ള ഒരു ഓപ്ഷനായി അഡ്ജസ്റ്റബിൾ സസ്പെൻഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

അഡ്ജസ്റ്റബിൾ സസ്പെൻഷനൊപ്പം പുത്തൻ ഫീച്ചറുകളുമായി 2022 RC 390 ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി KTM

പുതിയ മെക്കാനിക്കൽ ഹാർഡ്‌വെയറിന് പുറമെ, മുൻ മോഡൽ ലൈനപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 RC സീരീസിൽ മറ്റ് ഡിസൈൻ, ഫീച്ചർ മാറ്റങ്ങളും ഉണ്ട്.

അഡ്ജസ്റ്റബിൾ സസ്പെൻഷനൊപ്പം പുത്തൻ ഫീച്ചറുകളുമായി 2022 RC 390 ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി KTM

പരിഷ്കരിച്ച RC 390 -യുടെ മുൻവശത്ത് ട്വിൻ പ്രൊജക്ടറോടുകൂടിയ ഒരു പുതിയ ഹെഡ്‌ലാമ്പ് നിർമ്മാതാക്കൾ അവതരിപ്പിക്കും. പുതുക്കിയ ഫ്രണ്ട് ഫാസിയ കാരണം, പുതിയ മോട്ടോർസൈക്കിളിലെ വിൻഡ്‌സ്‌ക്രീനും വീതിയിലും ഉയരത്തിലും വലുതാണ്. കൂടാതെ, ഹെഡ്‌ലാമ്പ് കൗളിൽ ഫ്രണ്ട് ലുക്ക് വർധിപ്പിക്കുന്ന കാർബൺ ഫൈബർ ഫിനിഷ് ഫീച്ചർ ചെയ്യുന്നതായി തോന്നുന്നു.

അഡ്ജസ്റ്റബിൾ സസ്പെൻഷനൊപ്പം പുത്തൻ ഫീച്ചറുകളുമായി 2022 RC 390 ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി KTM

ഹെഡ്‌ലാമ്പിന്റെ ഇരുവശത്തുമായി ബൂമറാംഗ് ആകൃതിയിലുള്ള ലൈറ്റ് യൂണിറ്റുകളും ഇതിലുണ്ട്. വശത്ത് നിന്ന്, എഞ്ചിൻ തുറന്നുകാട്ടുന്ന ഒരു പുതിയ മെലിഞ്ഞ ഫേറിംഗ് വാഹനത്തിലുണ്ട്, ഇത് എഞ്ചിൻ കൂളിംഗിന് വളരെ മികച്ചതാണ്.

അഡ്ജസ്റ്റബിൾ സസ്പെൻഷനൊപ്പം പുത്തൻ ഫീച്ചറുകളുമായി 2022 RC 390 ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി KTM

RC സീരീസിലെ മറ്റൊരു വലിയ മാറ്റം പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ ആയിരിക്കും. ഇന്ത്യയിൽ ലഭ്യമായ ഡ്യൂക്ക്, ADV മോഡലുകളിൽ കാണുന്ന അതേ TFT യൂണിറ്റാണ് പുതിയ മോട്ടോർസൈക്കിളിലും ഉപയോഗിച്ചിരിക്കുന്നത്. ഡിസ്‌പ്ലേ നിരവധി വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നു കൂടാതെ റൈഡർക്ക് ഉപയോഗിക്കാൻ വളരെ എളുപ്പവുമാണ്.

അഡ്ജസ്റ്റബിൾ സസ്പെൻഷനൊപ്പം പുത്തൻ ഫീച്ചറുകളുമായി 2022 RC 390 ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി KTM

കെടിഎം മൈ റൈഡ് കണക്റ്റഡ് സാങ്കേതികവിദ്യയും ഇൻസ്ട്രുമെന്റ് കൺസോളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മ്യൂസ്ക്ക് മാറ്റുക, ഫോൺ കോളുകൾ സ്വീകരിക്കുക അല്ലെങ്കിൽ നിരസിക്കുക എന്നിവയും മറ്റും ഉൾപ്പെടെ ഹാൻഡിൽബാറിലെ സ്വിച്ച് ക്യൂബ് ഉപയോഗിച്ച് റൈഡർക്ക് തന്റെ സ്മാർട്ട്ഫോൺ നിയന്ത്രിക്കാൻ ഇത് അനുവദിക്കുന്നു.

അഡ്ജസ്റ്റബിൾ സസ്പെൻഷനൊപ്പം പുത്തൻ ഫീച്ചറുകളുമായി 2022 RC 390 ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി KTM

ഇലക്‌ട്രോണിക് റൈഡർ എയ്‌ഡുകളുടെ കാര്യത്തിൽ, പുതിയ RC 390 -ൽ ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ABS, സൂപ്പർമോട്ടോ ABS മോഡ്, റൈഡർ ക്ലച്ച് പ്രവർത്തിപ്പിക്കാതെ തന്നെ തടസ്സമില്ലാത്ത അപ്പ് & ഡൗൺ ഷിഫ്റ്റുകൾക്കായി ക്വിക്ക്‌ഷിഫ്റ്റർ+ എന്നിവ ഫീച്ചർ ചെയ്യും.

അഡ്ജസ്റ്റബിൾ സസ്പെൻഷനൊപ്പം പുത്തൻ ഫീച്ചറുകളുമായി 2022 RC 390 ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി KTM

പുതിയ RC 390 മുൻ മോഡലിന്റെ അതേ എഞ്ചിൻ മുന്നോട്ട് കൊണ്ടുപോകും. എന്നിരുന്നാലും, കൂടുതൽ ട്രാക്ക്-ബയാസ്ഡ് ആയ ഒരു റിഫൈൻഡ് യൂണിറ്റിനായി കെടിഎം ചില ആന്തരിക ഘടകങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

അഡ്ജസ്റ്റബിൾ സസ്പെൻഷനൊപ്പം പുത്തൻ ഫീച്ചറുകളുമായി 2022 RC 390 ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി KTM

373.2 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിൻ പരമാവധി 43 bhp പവറും 36 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കും. ആന്റി-സ്ലിപ്പ് ക്ലച്ച് സെറ്റപ്പുള്ള ആറ് സ്പീഡ് ഗിയർബോക്സുമായി മോട്ടോർ കണക്ട് ചെയ്തിരിക്കുന്നു.

More from DriveSpark

Article Published On: Saturday, February 5, 2022, 17:02 [IST]
English summary
Ktm could offer 2022 rc 390 in india with adjustable suspension feature
കൂടുതല്‍... #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X