പുതുതലമുറ 390 അഡ്വഞ്ചർ അവതരിപ്പിച്ച് KTM; വില 3.28 ലക്ഷം
കെടിഎം പരിഷ്കരിച്ച 2022 മോഡൽ 390 അഡ്വഞ്ചർ ഇന്ത്യയിൽ അവതരിപ്പിച്ചു. ADV -യുടെ ഏറ്റവും പുതിയ ആവർത്തനം ഈ വർഷം ജനുവരിയിൽ യുഎസ് വിപണിയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. മോട്ടോർസൈക്കിൾ കാര്യമായ കുറച്ച് അപ്‌ഡേറ്റുകൾക്ക് വിധേയമായിട്ടുണ്ട്.

3.28 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള അഡ്വഞ്ചർ ടൂററിന് ചില സൗന്ദര്യാത്മകവും ഫംഗ്ഷണലുമായ നവീകരണങ്ങൾ ലഭിച്ചിട്ടുണ്ട്. കെടിഎം ആകർഷകമായ ഫിനാൻസ് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. EMI പ്രതിമാസം 6,999 രൂപയിൽ നിന്ന് ആരംഭിക്കുന്നു.

പുതിയ 390 അഡ്വഞ്ചറിന്റെ വിഷ്വൽ അപ്‌ഡേറ്റുകൾ ഡാകാർ നേടിയ കെടിഎം ഫാക്ടറി റാലി മെഷീനുകൾക്ക് അനുസൃതമാണ്. മൊത്തത്തിലുള്ള രൂപകൽപ്പനയുടെ കാര്യത്തിൽ, 2022 കെടിഎം 390 ADV, അഡ്വഞ്ചർ ബൈക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്ന നിലവിലെ മോഡലിന്റെ അതേ പരുക്കൻ സ്റ്റൈലിംഗുമായി ഏറെക്കുറെ സമാനമാണ്.

ഏറ്റവും ശ്രദ്ധേയമായ സ്റ്റൈലിംഗ് അപ്‌ഡേറ്റ് രണ്ട് പുതിയ പെയിന്റ് സ്കീമുകളുടെ കൂട്ടിച്ചേർക്കലാണ്- ഗ്രേ/ബ്ലാക്ക് സ്കീമും ഒരു ബ്ലൂ സ്കീമും, ഓറഞ്ച് ആക്‌സന്റുകളും ബോഡി ഗ്രാഫിക്സും വാഗ്ദാനം ചെയ്യുന്നു. ഈ രണ്ട് കളർ ഓപ്ഷനുകളും കെടിഎം ലൈനപ്പിലെ അഡ്വഞ്ചർ 890 പോലത്തെ വലിയ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

അപ്ഡേറ്റ് ചെയ്‌ത അഡ്വഞ്ചർ ടൂററിന് പുതിയ ടാങ്ക് ആവരണങ്ങളും സാഡിലിനേക്കാൾ അല്പം വീതിയുള്ള പിൻ സൈഡ് പാനലുകളും ലഭിക്കുന്നു. ഇത് റൈഡർക്ക് മികച്ച നിയന്ത്രണം ഉറപ്പാക്കുകയും തേയ്മാനം കുറയ്ക്കുകയും ചെയ്യുന്നു.

പുതിയ 390 ADV -യുടെ ഹെഡ്‌ലാമ്പ് ബെസൽ ഫ്രണ്ട് എൻഡിന് അല്പം ഭാരം കുറയ്ക്കാൻ ചെറുതാക്കിയിരിക്കുന്നു. ഇതോടൊപ്പം, റൈഡർക്ക് അനായാസം ചലിക്കാനും കൺട്രോൾ ചെയ്യാനും മികച്ച സ്വാതന്ത്ര്യം ഉറപ്പാക്കാൻ ഇന്ധന ടാങ്കിന്റെ ആകൃതിയും ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്.

ഇതുകൂടാതെ, 390 അഡ്വഞ്ചറിന്റെ സ്റ്റൈലിംഗിൽ മാറ്റമില്ലാതെ തുടരുന്നു. ഇതിന് സമാനമായ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, ഫ്രണ്ട് വൈസർ, ഉയർത്തിയ ടെയിൽ സെക്ഷൻ, ചങ്കി അണ്ടർബെല്ലി ബാഷ് പ്ലേറ്റ്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ എന്നിവ ലഭിക്കുന്നു.

ഓസ്ട്രിയൻ ബൈക്ക് നിർമ്മാതാക്കൾ ഓൾ എൽഇഡി ലൈറ്റിംഗ്, ക്രമീകരിക്കാവുന്ന വിൻഡ്‌സ്‌ക്രീൻ, ഒരു സ്റ്റാൻഡേർഡ് 12V ചാർജിംഗ് പോർട്ട് തുടങ്ങിയ സവിശേഷതകളിൽ കാര്യമായ അപ്‌ഡേറ്റുകളൊന്നും നടത്തിയിട്ടില്ല.

സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ഓപ്‌ഷണൽ ടേൺ-ബൈ-ടേൺ നാവിഗേഷനും ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ ഫുള്ളി കളർഡ് TFT ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

എന്നിരുന്നാലും, കെടിഎം ട്രാക്ഷൻ കൺട്രോൾ (TC) സിസ്റ്റം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്, അത് ഇപ്പോൾ സ്ട്രീറ്റ്, ഓഫ്-റോഡ് എന്നിങ്ങനെ രണ്ട് മോഡുകൾ അവതരിപ്പിക്കുന്നു. ആദ്യത്തേത് നോർമൽ ഇന്റർവെൻഷൻ വാഗ്ദാനം ചെയ്യുന്നു, അതേസമയം ഓഫ്-റോഡ് മോഡ് കിക്ക് ഇൻ ചെയ്യുന്നതിന് മുമ്പ് കുറച്ച് റിയർ വീൽ സ്ലിപ്പ് അനുവദിക്കുന്നു.

ബൈക്കിന്റെ ഹാർഡ്‌വെയർ കോൺഫിഗറേഷനിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആറിനുപകരം അഞ്ച് സ്‌പോക്കുകൾ ലഭിക്കുന്ന പുതിയ കാസ്റ്റ് അലുമിനിയം വീലുകളാണ് ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ്. തൽഫലമായി, വീലുകൾ ഇപ്പോൾ ആഘാതത്തെ കൂടുതൽ പ്രതിരോധിക്കുകയും ബൈക്കിന്റെ സ്റ്റിഫ്നെസ് വർധിപ്പിക്കുകയും ചെയ്യുന്നു.

ക്രമീകരിക്കാനാകാത്ത ഇൻവേർട്ടഡ് ഫ്രണ്ട് ഫോർക്കുകൾ, WP അപെക്‌സ് റിയർ മോണോ-ഷോക്ക്, ഓഫ്-റോഡ് മോഡിനൊപ്പം ഡ്യുവൽ-ചാനൽ ABS സഹായത്തോടെ രണ്ടറ്റത്തും സിംഗിൾ ഡിസ്‌ക് ബ്രേക്കുകൾ എന്നിവ ഉൾക്കൊള്ളുന്ന ബ്രേക്കിംഗ് സജ്ജീകരണത്തിലോ സസ്പെൻഷനിലോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

പരിചിതമായ 373.2 സിസി സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് മോട്ടോർ തന്നെയാണ് പുതിയ 390 അഡ്വഞ്ചർ പവർ ചെയ്യുന്നത്. സ്റ്റാൻഡേർഡ് ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്ററുമായി വരുന്ന ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കുമ്പോൾ ഈ എഞ്ചിൻ 42.3 bhp കരുത്തും 37 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.


Click it and Unblock the Notifications








