125, 200, 250, 390 ഡ്യൂക്ക് ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് KTM

ഓസട്രേലിയന്‍ നിര്‍മാതാക്കളായ കെടിഎമ്മിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്താണ് സാധാരണ നമ്മുടെയൊക്കെ മനസ്സില്‍ ആദ്യം വരുന്നത്? ഭാരം കുറഞ്ഞതും സ്‌പോര്‍ട്ടിയുമായ മോട്ടോര്‍സൈക്കിളുകള്‍, അത് കാണാന്‍ കഴിയുന്നത് പോലെ തന്നെ രസകരവുമാണ്.

125, 200, 250, 390 ഡ്യൂക്ക് ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് KTM

എന്നാല്‍, കുറച്ച് പേര്‍ക്ക് കെടിഎം എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ഓറഞ്ച് കളര്‍ ആയിരിക്കും. കെടിഎം ഉല്‍പ്പന്നത്തിന് ഏറ്റവും തിരിച്ചറിയാവുന്ന കളര്‍ ഓപ്ഷനുകളിലൊന്നാണ് ഓറഞ്ച്. എന്നാല്‍ ഒരു തരത്തില്‍ പറഞ്ഞാല്‍, ശരിയായ ബാലന്‍സ് നേടുന്നതിന് കമ്പനി ഓറഞ്ച് കോമ്പിനേഷനുകള്‍ തങ്ങളുടെ മോഡലുകളില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നുവെന്ന് വേണം പറയാന്‍.

125, 200, 250, 390 ഡ്യൂക്ക് ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് KTM

എന്നാല്‍ ബ്ലാക്ക്, വൈറ്റ്, ബ്ലൂ കോമ്പിനേഷനുകള്‍ കൂടി വരുന്നതിനാല്‍ ആ ധാരണ ചെറുതായി മാറുകയാണ്. എങ്കിലും, കെടിഎം അത് മികച്ചതായി നിലനിത്തുകയും യുവാക്കളെ വളരെയധികം ആകര്‍ഷിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ തങ്ങളുടെ മോഡലുകളിലേക്ക് പുതിയ കളര്‍ നവീകരണങ്ങള്‍ നടത്തിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

125, 200, 250, 390 ഡ്യൂക്ക് ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് KTM

125 ഡ്യൂക്ക്, 200 ഡ്യൂക്ക്, 250 ഡ്യൂക്ക്, 390 ഡ്യൂക്ക് എന്നിവ പുതിയ കളര്‍ സ്‌കീമുകളോടെ അവതരിപ്പിച്ചതിനാല്‍ ആഭ്യന്തര വിപണിയില്‍ പുതുക്കിയ ഡ്യൂക്ക് ശ്രേണി പുറത്തിറക്കിയതായി കെടിഎം ഇന്ത്യ പ്രഖ്യാപിച്ചു. മുന്‍ വിലകള്‍ക്ക് സമാനമായി തുടരുന്നതിനാല്‍ വീണ്ടും വില കൂട്ടാന്‍ കെടിഎം ഈ അവസരം ഉപയോഗിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

125, 200, 250, 390 ഡ്യൂക്ക് ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് KTM

എല്ലാ കെടിഎമ്മുകളിലും ഏറ്റവുമധികം വിറ്റഴിയുന്നത് 390 സീരീസ് ആയതിനാല്‍ നമുക്ക് അതില്‍ നിന്നും ആരംഭിക്കാം. MY2022-ന്, കെടിഎം RC 390, 390 അഡ്വഞ്ചര്‍ എന്നിവയ്ക്ക് ബ്ലാക്ക് വീലുകളാകും പുതിയ അപ്‌ഡേഷനില്‍ ലഭിക്കുക.

125, 200, 250, 390 ഡ്യൂക്ക് ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് KTM

എന്നാല്‍ 9 വര്‍ഷം മുമ്പ് ആരംഭിച്ചത് മുതല്‍ ഇപ്പോഴും ഓറഞ്ച് ടയറുകള്‍ ഉള്ളതിനാല്‍ ഇത് 390 ഡ്യൂക്കിലേക്ക് വിവര്‍ത്തനം ചെയ്തില്ല. എന്നാല്‍ ഇപ്പോള്‍, 390 ഡ്യൂക്കിന് ഡാര്‍ക്ക് ഗാല്‍വാനോ, ലിക്വിഡ് മെറ്റല്‍ എന്നീ രണ്ട് പുതിയ കളര്‍വേകള്‍ ലഭിക്കുന്നു.

125, 200, 250, 390 ഡ്യൂക്ക് ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് KTM

ഫ്രെയിമടക്കം ലിക്വിഡ് മെറ്റലിന് ഓറഞ്ച് നിറമാണ് ലഭിക്കുന്നത്, പക്ഷേ നീലയും കറുപ്പും ഹൈലൈറ്റുകളുമുണ്ട്, സബ് ഫ്രെയിമും ടയറുകളും ഇപ്പോള്‍ കറുപ്പാണ്. ഡാര്‍ക്ക് ഗാല്‍വാനോ എല്ലാ കെടിഎം ഡ്യൂക്ക് കളര്‍വേകളിലും മികച്ചതായി തോന്നുന്നുവെന്ന് വേണം പറയാന്‍.

125, 200, 250, 390 ഡ്യൂക്ക് ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് KTM

250, 200, 125 ഡ്യൂക്ക്, ഹസ്ഖ്‌വര്‍ണ Svartpilen 250 എന്നിവയിലേക്ക് വരുമ്പോള്‍, അവയ്ക്കെല്ലാം ഓരോ പുതിയ കളര്‍വേകള്‍ വീതവും 390-ന് രണ്ട് ലഭിച്ചു. ഹസ്ഖ്‌വര്‍ണ Svartpilen 250-ന് നിലവില്‍ വില്‍പ്പനയിലുള്ളതിന് പകരമായി ഒരു പുതിയ ബ്ലാക്ക്/ബ്ലൂ/ബീജ് കളര്‍വേ ലഭിക്കുന്നു. 250 ഡ്യൂക്കിന് എബോണി ബ്ലാക്ക് എന്ന് വിളിക്കപ്പെടുന്ന ബ്രൗണ്‍/ബ്ലാക്ക് ഷേഡാണ് ലഭിക്കുന്നത്, ഇതിന് സൂക്ഷ്മമായ ഓറഞ്ച് നിറമുണ്ട്.

125, 200, 250, 390 ഡ്യൂക്ക് ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് KTM

ഡ്രാക്ക് ഗാല്‍വാനോ എന്ന കളര്‍ ഓപ്ഷനും ഇതില്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്. കെടിഎം ഇതുവരെ നല്‍കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും സൂക്ഷ്മമായ കളര്‍ സ്‌കീമുകളില്‍ ഒന്നാണിതെന്ന് വേണം പറയാന്‍. 390-യ്ക്ക് ഇപ്പോള്‍ ഇത് ആദ്യമായി ഇത് ലഭിക്കുന്നു.

125, 200, 250, 390 ഡ്യൂക്ക് ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് KTM

200 ഡ്യൂക്കിനും 125 ഡ്യൂക്കിനും ഓരോ കളര്‍വേകള്‍ ലഭിക്കും. 200 ഡ്യൂക്കിന് പുതിയ ബ്രൗണ്‍ നിറം ലഭിക്കുന്നു, അത് ബ്ലൂ/വൈറ്റ്/ഓറഞ്ച് എന്നിവയുടെ സമ്മിശ്രണത്തില്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നു.

125, 200, 250, 390 ഡ്യൂക്ക് ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് KTM

ഈ കളര്‍വേയെ ഡാര്‍ക്ക് സില്‍വര്‍ മെറ്റാലിക് എന്ന് വിളിക്കുന്നു, ഓറഞ്ച് ടയറുകള്‍ക്കൊപ്പം ബ്ലാക്ക് സബ്‌ഫ്രെയിമും ലഭിക്കുന്നു. ഇലക്ട്രിക് ഓറഞ്ച് കളര്‍വേ അതേപടി കൊണ്ടുപോകുന്നു. എന്നാല്‍ മുമ്പ് നല്‍കിയിരുന്ന സെറാമിക് വൈറ്റ് കളര്‍വേ ഇപ്പോള്‍ 200 ഡ്യൂക്കില്‍ ഇല്ല.

125, 200, 250, 390 ഡ്യൂക്ക് ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് KTM

കെടിഎമ്മിന്റെ ഏറ്റവും ചെറിയ മെഷീന് എല്ലാ കെടിഎം ഡ്യൂക്ക് കളര്‍വേകളിലും ഏറ്റവും മിന്നുന്ന നിറം ലഭിക്കുന്നു. ബ്ലാക്ക് ഫ്രെയിമും ഓറഞ്ച് വീലുകളും സഹിതം വൈറ്റ് സബ്‌ഫ്രെയിമാണ് ഇത്. വൈറ്റ്/ഓറഞ്ച്/ബ്ലൂ നിറമാണ്, 200 ഡ്യൂക്കിനൊപ്പം വാഗ്ദാനം ചെയ്യുന്നതിന് സമാനമായി സെറാമിക് വൈറ്റ് എന്ന് വിളിക്കുന്നു.

125, 200, 250, 390 ഡ്യൂക്ക് ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് KTM

ഇത് വളരെ രസകരവും യുവത്വവുമാണെന്ന് കമ്പനി തന്നെ പറയുന്നു. അതിന്റെ വലിയ സഹോദരന്‍ 200 ഡ്യൂക്ക് പോലെ, ഇലക്ട്രിക് ഓറഞ്ചും ഈ പതിപ്പില്‍ മുന്നോട്ട് കൊണ്ടുപോകുന്നു. മെക്കാനിക്കലായി, എല്ലാ ബൈക്കുകളും സമാനമാണ്.

125, 200, 250, 390 ഡ്യൂക്ക് ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് KTM

124.7 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് 125 ഡ്യൂക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്, പരമാവധി പവര്‍ ഔട്ട്പുട്ട് 14.3 bhp-യും 12 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുകയും ആറ് സ്പീഡ് ട്രാന്‍സ്മിഷനുമായി ജോടിയാക്കുകയും ചെയ്യുന്നു. 200 ഡ്യൂക്ക് 199.5 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനില്‍ നിന്ന് 25.4 bhp കരുത്തും 19.5 Nm ടോര്‍ക്കും ഉണ്ടാക്കുന്നു.

125, 200, 250, 390 ഡ്യൂക്ക് ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് KTM

248.8 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് 250 ഡ്യൂക്ക് ഉപയോഗിക്കുന്നത്. ഇത് 29.6 bhp കരുത്തും 24 Nm ഉം ഉത്പാദിപ്പിക്കാന്‍ പര്യാപ്തമാണ്, അതേസമയം 390 ഡ്യൂക്ക് 373.2 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് DOHC എഞ്ചിനിലാണ് വരുന്നത്, ഇത് 43 bhp കരുത്തും 37 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

125, 200, 250, 390 ഡ്യൂക്ക് ശ്രേണിയില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ച് KTM

ബജാജ് ഓട്ടോയുടെ ഉടമസ്ഥതയിലുള്ള ഓസ്ട്രിയന്‍ നിര്‍മാതാവ് നിലവില്‍ ആഗോള, ഇന്ത്യന്‍ വിപണികള്‍ക്കായി അടുത്ത തലമുറ ഡ്യൂക്ക് ശ്രേണി പരീക്ഷിച്ച് വരികയാണ്. അടുത്ത വര്‍ഷം അത് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
Ktm launched new colours for 125 200 250 390 duke range find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X