ക്ഷമ വേണം; Honda ഫ്ലക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിൽ എത്താന്‍ വൈകും

ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടേഴ്സ് ഇന്ത്യ (എച്ച്എംഎസ്ഐ) ഈ വര്‍ഷമാദ്യമാണ് തങ്ങള്‍ ഫ്ളെക്സ് ഇന്ധന അധിഷ്ഠിത മോഡലുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. അത് വൈകാതെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ കമ്പനി തങ്ങളുടെ ആദ്യത്തെ ഫ്‌ലെക്‌സ്-ഫ്യുവല്‍ മോട്ടോര്‍സൈക്കിളിന്റെ ലോഞ്ച് ഇനിയും വര്‍ഷങ്ങള്‍ അകലെയാണെന്ന് പ്രഖ്യാപിച്ചു.

ക്ഷമ വേണം; Honda ഫെ്‌ലക്‌സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിൽ എത്താന്‍ വൈകും

ബുധനാഴ്ച (ഒക്ടോബര്‍ 19) ഡല്‍ഹിയില്‍ നടന്ന ജൈവ ഇന്ധനങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറ്റ്സുഷി ഒഗാറ്റയാണ് ഇക്കാര്യം അറിയിച്ചത്. ഹോണ്ടയുടെ ആദ്യത്തെ ഫ്‌ലെക്സ്-ഇന്ധന മോഡലിന്റെ ലോഞ്ച് 2024 അവസാനത്തോടെ നടക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'ഞങ്ങളുടെ ആഭ്യന്തര ലക്ഷ്യം ഏറ്റവും കുറഞ്ഞതാണ്. 2024 അവസാനത്തോടെ പുറത്തിറക്കുന്ന ഫ്‌ലെക്‌സ്-ഫ്യുവല്‍ മോട്ടോര്‍സൈക്കിളിന്റെ ആദ്യ മോഡല്‍ ലോഞ്ച് ചെയ്യും' ഒഗാറ്റ പറഞ്ഞു.

ക്ഷമ വേണം; Honda ഫെ്‌ലക്‌സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിൽ എത്താന്‍ വൈകും

ഫെ്‌ലക്‌സ് ഫ്യുവല്‍ മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കിയാല്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കമ്പനിയാകും ഹോണ്ട. അപ്പാച്ചെ RTR 200 Fi E100 പുറത്തിറക്കി ഫ്‌ലെക്സ്-ഫ്യുവല്‍ എഞ്ചിന്‍ പവര്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായി ടിവിഎസ് മാറിയിരുന്നു. വിപണി പ്രതികരണം അളക്കുന്നതിനായി കമ്പനി ഇതിനകം കുറച്ച് ഫ്‌ലെക്‌സ് ഇന്ധന അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ക്ഷമ വേണം; Honda ഫെ്‌ലക്‌സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിൽ എത്താന്‍ വൈകും

NXR 150 ബ്രോസ് മിക്‌സ്, ബിസ് 125 ഫെ്‌ലക്‌സ് തുടങ്ങി ഫ്‌ലെക്‌സ്-ഫ്യുവല്‍ എഞ്ചിന്‍-പവേഡ് മോട്ടോര്‍സൈക്കിളുകളുടെ ഒരു ശ്രേണി തന്നെ ഇതിനകം കമ്പനി ബ്രസീലില്‍ വില്‍ക്കുന്നുണ്ട്. CG150 ടൈറ്റന്‍ മിക്സിന്റെ രൂപത്തില്‍ ലോകത്തിലെ ആദ്യത്തെ ഫ്‌ലെക്സ്-ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ റീട്ടെയില്‍ ചെയ്യുന്ന ആദ്യത്തെ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹോണ്ട. 2009-ല്‍ ബ്രസീലിലായിരുന്നു ഈ മോഡല്‍ അവതരിപ്പിച്ചത്.

ക്ഷമ വേണം; Honda ഫെ്‌ലക്‌സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിൽ എത്താന്‍ വൈകും

ഹോണ്ട നിലവില്‍ അതിന്റെ ഫ്‌ലെക്സ്-ഇന്ധന സാങ്കേതികവിദ്യയ്ക്കായി ഒരു മാര്‍ഗരേഖ തയാറാക്കി വരികയാണ്. വൃത്തിയുള്ളതും താങ്ങാനാവുന്നതുമായ ബദല്‍ ഇന്ധന അധിഷ്ഠിത വാഹനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അനുസൃതമായി വരുന്നു.

ക്ഷമ വേണം; Honda ഫെ്‌ലക്‌സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിൽ എത്താന്‍ വൈകും

അടുത്തിടെയാണ് ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലെക്‌സ് ഇന്ധന കാറായ ടൊയോട്ട കാംറി ഹൈബ്രിഡ് പ്രദര്‍ശിപ്പിച്ച പരിപാടിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പങ്കെടുത്തിരുന്നു. വിലകൂടിയ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി രാജ്യത്ത് ഫ്‌ലെക്‌സ് ഇന്ധന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വാഹനങ്ങള്‍ പുറത്തിറക്കുന്നതിനെക്കുറിച്ച് ഗഡ്കരി വാചാലനായിരുന്നു.

ക്ഷമ വേണം; Honda ഫെ്‌ലക്‌സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിൽ എത്താന്‍ വൈകും

പെട്രോള്‍, എഥനോള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നോ അതിലധികമോ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍ ഫ്‌ലെക്‌സ്-ഫ്യുവല്‍ എഞ്ചിനുകളോടെ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചേക്കാം.

ക്ഷമ വേണം; Honda ഫെ്‌ലക്‌സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിൽ എത്താന്‍ വൈകും

ഹോണ്ടയുടെ ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള മോഡലാണ് ഷൈന്‍. 125 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലെ ഒന്നാം സ്ഥാനക്കാരാണ് ഷൈന്‍. ഈ ഉത്സവ സീസണിനെ അടയാളപ്പെടുത്തുന്നതിനായി ഹോണ്ട തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളായ ഷൈനിന് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഹോണ്ടയുടെ ഉത്സവകാല ഓഫറിന് കീഴില്‍ മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ 5,000 രൂപ വരെ ക്യാഷ്ബാക്കില്‍ ലഭ്യമാണ്.

ക്ഷമ വേണം; Honda ഫെ്‌ലക്‌സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിൽ എത്താന്‍ വൈകും

സീറോ ഡൗണ്‍ പേയ്‌മെന്റ്, നോ-കോസ്റ്റ് ഇഎംഐ ഫിനാന്‍സ് സ്‌കീമുകളുടെ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് നേടാനാകും. മോഡലില്‍ താല്‍പര്യമുള്ളവര്‍ 2022 ഒക്ടോബര്‍ 31 വരെ ഈ ഓഫറില്‍ ഇഷ്ട വാഹനം സ്വന്തമാക്കാന്‍ സാധിക്കും. തിരഞ്ഞെടുത്ത ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ക്ക് മാത്രമേ ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാകൂ.

Most Read Articles

Malayalam
English summary
Launch of hondas first flex fuel model by the end of 2024
Story first published: Wednesday, October 19, 2022, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X