വിലയോ തുച്ഛം ഗുണമോ മെച്ചം; താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന അഞ്ച് ഇ-സൈക്കിളുകള്‍

ഇന്ത്യയില്‍ ഇന്ന് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം ഇലക്ട്രിക് സൈക്കിളുകള്‍ക്കും പ്രചാരം ഏറുന്നുണ്ട്. എന്നാല്‍ വന്‍ ബാറ്ററി ബാക്കപ്പുള്ള ഒരു ഫാന്‍സി ഇലക്ട്രിക് സൈക്കിള്‍ വാങ്ങാന്‍ പലരും താല്‍പര്യപ്പെടുന്നില്ല. നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ചില ഇലക്ട്രിക് സൈക്കിളുകള്‍ ഞങ്ങള്‍ പരിചയപ്പെടുത്താം.

വിലയോ തുച്ഛം ഗുണമോ മെച്ചം; താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന അഞ്ച് ഇ-സൈക്കിളുകള്‍

ചിലര്‍ക്ക് അടിസ്ഥാന ആവശ്യകതകള്‍ മാത്രം നിറവേറ്റുന്ന ഇ സൈക്കിള്‍ മതിയാകും. ചിലര്‍ക്ക് അവ ചെറിയ യാത്രകള്‍ക്ക് ഉതകുന്നതായിരിക്കണം. നിങ്ങള്‍ ഈ കൂട്ടത്തില്‍ പെടുന്നവരാണെങ്കില്‍ ഏറ്റവും താങ്ങാനാവുന്ന അഞ്ച് ഇ-സൈക്കിളുകള്‍ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

വിലയോ തുച്ഛം ഗുണമോ മെച്ചം; താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന അഞ്ച് ഇ-സൈക്കിളുകള്‍

ഹീറോ ലെക്ട്രോ ഇലക്ട്രിക് സി3

വില: 28,999 രൂപ

ഹീറോ ലെക്ട്രോയുടെ പോര്‍ട്ട്ഫോളിയോ എന്‍ട്രി ലെവല്‍ ഇ-സൈക്കിള്‍ വിഭാഗത്തില്‍ നിരവധി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. അവയില്‍ ഏറ്റവും താങ്ങാനാവുന്നത് ഹീറോ ലെക്ട്രോ ഇലക്ട്രിക് സി3 ആണ്. ഇത് ബേസിക് മോഡല്‍ ആണെങ്കിലും ഈ വിലയ്ക്ക് മാന്യമായ ഒരു സെറ്റ് ഉപകരണങ്ങള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. തുടക്കക്കാര്‍ക്കായി റോഡ്-ബയേസ്ഡ് ടയറുകള്‍, മികച്ച ബ്രേക്കിംഗിനായി മുന്നില്‍ ഒരു ഡിസ്‌ക്, സുഖപ്രദമായ സീറ്റ്, സിംഗിള്‍ ഡ്രൈവ്‌ട്രെയിന്‍ എന്നിവയുമായാണ് C3 വരുന്നത്.

വിലയോ തുച്ഛം ഗുണമോ മെച്ചം; താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന അഞ്ച് ഇ-സൈക്കിളുകള്‍

250W റിയര്‍ ഹബ് മോട്ടോറും 5.8Ah ലിഥിയം-അയണ്‍ ബാറ്ററിയും ഇതിന് കരുത്തേകുന്നു. പെഡല്‍ അസിസ്റ്റില്‍ 30 കിലോമീറ്റര്‍ വരെ ക്ലെയിം ചെയ്ത റേഞ്ച് നല്‍കുന്നു. പൂര്‍ണ്മായി ത്രോട്ടിലിനെ ആശ്രയിച്ചാല്‍ 25 കി.മീ ദൂരം വരെ സഞ്ചരിക്കാനാകും. നിങ്ങളുടെ യാത്രാമാര്‍ഗവും സൈക്ലിംഗ് ദിനചര്യയും 30 കിലോമീറ്ററില്‍ കവിയുന്നില്ലെങ്കില്‍ C3 മികച്ച ഒരു ഓപ്ഷനാണ്.

വിലയോ തുച്ഛം ഗുണമോ മെച്ചം; താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന അഞ്ച് ഇ-സൈക്കിളുകള്‍

ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി ന്യൂട്രോണ്‍

വില: 29,900 രൂപ

പട്ടികയില്‍ അടുത്തത് ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി ന്യൂട്രോണ്‍ ആണ്. ഈ മോഡലിന് ഹീറോ C3-യേക്കാള്‍ ഏകദേശം 900 രൂപ അധികം വില വരും. എന്നാല്‍ വിലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. മികച്ച സൗകര്യമാണ് ഈ ഇസൈക്കിളിന്റെ ഏറ്റവും മികച്ച പ്ലസ് പോയിന്റ്. വേര്‍പെടുത്താവുന്ന ബാറ്ററി നിങ്ങള്‍ എവിടെയായിരുന്നാലും ഒരു 5A സോക്കറ്റിലൂടെ ചാര്‍ജ് ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്നു.

വിലയോ തുച്ഛം ഗുണമോ മെച്ചം; താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന അഞ്ച് ഇ-സൈക്കിളുകള്‍

മുമ്പിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ ബ്രേക്കിംഗ് ഡ്യൂട്ടികള്‍ നിര്‍വഹിക്കുന്നു. ഡ്യുവല്‍ പര്‍പ്പസ് ടയറുകള്‍, ഫ്രണ്ട് സസ്പെന്‍ഷന്‍ എന്നിവയും ഉപഭോക്താക്കളെ ആകര്‍ഷിക്കും. ഇത് കുഴികള്‍ നിറഞ്ഞ ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമാണ്.

വിലയോ തുച്ഛം ഗുണമോ മെച്ചം; താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന അഞ്ച് ഇ-സൈക്കിളുകള്‍

ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി ക്രോസ്

വില: 35,700 രൂപ

വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ മികച്ച ഉപയോഗക്ഷമത വാഗ്ദാനം ചെയ്യുന്ന 21-സ്പീഡ് ഡ്രൈവ്‌ട്രെയിന്‍ വാഗ്ദാനം ചെയ്യുന്ന പട്ടികയിലെ ആദ്യ ഇ സൈക്കിളാണ് ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി ക്രോസ്. അല്‍പ്പം കൂടുതല്‍ കര്‍ക്കശമായ ഫ്രെയിം, ഡ്യുവല്‍ പര്‍പ്പസ് ടയറുകള്‍, ഫ്രണ്ട് സസ്പെന്‍ഷന്‍, മികച്ച ആങ്കറേജിനായി ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയും ലഭിക്കും.

വിലയോ തുച്ഛം ഗുണമോ മെച്ചം; താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന അഞ്ച് ഇ-സൈക്കിളുകള്‍

5 ലെവല്‍ പെഡല്‍ അസിസ്റ്റ് നിങ്ങളുടെ ദൈനംദിന റൈഡുകളില്‍ കൂടുതല്‍ വഴക്കം നല്‍കും. ഇതെല്ലാം വളരെ വിലകുറവില്‍ ലഭിക്കുന്നതിനാല്‍ ബജറ്റ് ഉപഭോക്താക്കള്‍ക്ക് ശ്രമിക്കാവുന്ന ഓപ്ഷനായി മാറുന്നു.

വിലയോ തുച്ഛം ഗുണമോ മെച്ചം; താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന അഞ്ച് ഇ-സൈക്കിളുകള്‍

ലെക്ട്രോ ഇലക്ട്രിക് സി8

വില: 36,999 രൂപ

നിങ്ങളുടെ ബജറ്റ് അല്‍പ്പം കൂടി കൂട്ടിയാല്‍ ഹൈബ്രിഡ് ഇ സൈക്കിളായ ലെക്ട്രോ ഇലക്ട്രിക് സി8 സ്വന്തമാക്കാം. വില കൂടുമെന്ന് കരുതി ബേജാറാകണ്ട അതിനൊത്ത ചില അധിക ഗുണങ്ങളും ഇ ബൈക്ക് നിങ്ങള്‍ക്ക് നല്‍കുന്നു. ഉദാഹരണത്തിന് C8-ല്‍ ഫ്രണ്ട് സസ്പെന്‍ഷന്‍, രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍, 7 സ്പീഡ് ഡ്രൈവ്‌ട്രെയിന്‍, ഭാരം കുറഞ്ഞ ടയറുകള്‍, ഫ്രണ്ട് എല്‍ഇഡി ലൈറ്റ് എന്നിവ സ്റ്റാന്‍ഡേര്‍ഡായി അവതരിപ്പിക്കുന്നു.

വിലയോ തുച്ഛം ഗുണമോ മെച്ചം; താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന അഞ്ച് ഇ-സൈക്കിളുകള്‍

ഇതിന്റെ ഇലക്ട്രിക് സെറ്റപ്പ് C3, C5 എന്നിവയ്ക്ക് സമാനമാണ്. പെഡല്‍ അസിസ്റ്റില്‍ 30 കിലോമീറ്റര്‍ റേഞ്ചും ത്രോട്ടില്‍ 25 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നതിനായി റിയര്‍ ഹബ് മോട്ടോറും ലിഥിയം-അയണ്‍ ബാറ്ററിയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം.

വിലയോ തുച്ഛം ഗുണമോ മെച്ചം; താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന അഞ്ച് ഇ-സൈക്കിളുകള്‍

എസ്സല്‍ എനര്‍ജി ഗെറ്റ് 1

വില: 37,500 - 39,500 രൂപ

പെഡല്‍ പവറിന്റെ സൗകര്യമുള്ള ഒരു സ്‌കൂട്ടറിന്റെ സുഖസൗകര്യങ്ങള്‍ക്കായാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ എസ്സല്‍ എനര്‍ജി ഗെറ്റ് 1 ഒരു മികച്ച ഓപ്ഷനാണ്. ഒന്നാമതായി ഇത് അധിക സംഭരണ ശേഷി വാഗ്ദാനം ചെയ്യുന്നു. ഗെറ്റ് 1-ന് ഒരു പിന്‍സീറ്റ് ഉണ്ട്. നിങ്ങള്‍ക്ക് ഒരു പ്രൊജക്ടര്‍ ഹെഡ്ലൈറ്റും കൂടുതല്‍ സുരക്ഷയ്ക്കായി ഒരു ടെയില്‍ലൈറ്റും ലഭിക്കും.

വിലയോ തുച്ഛം ഗുണമോ മെച്ചം; താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന അഞ്ച് ഇ-സൈക്കിളുകള്‍

നിങ്ങള്‍ക്ക് ഗെറ്റ് 1-നെ ഒരു പരമ്പരാഗത ഇ-സ്‌കൂട്ടര്‍ പോലെ കൈകാര്യം ചെയ്യാമെന്നതും ആവശ്യമെങ്കില്‍ പെഡല്‍ പവറിലേക്ക് മാറാമെന്നതും ഈ ലിസ്റ്റിലെ മറ്റ് ഓപ്ഷനുകളെ അപേക്ഷിച്ച് ഇതിനെ വേറിട്ട് നിര്‍ത്തുന്നു. വലിയ 11Ah, 13Ah ബാറ്ററി ഓപ്ഷനുകളുടെ കരുത്തില്‍ ഗെറ്റ് 1-ല്‍ ഓരോ ചാര്‍ജിനും 50 കി.മീ വരെ നിങ്ങള്‍ക്ക് സഞ്ചരിക്കാനാകും. മിക്ക ഉപയോക്താക്കള്‍ക്കും ഇത് ആവശ്യത്തിലധികം ആണെന്നാണ് തോന്നുന്നത്. കുറഞ്ഞ വേഗതയുള്ള ഇവി ആയതിനാല്‍ ഇത് ഓടിക്കാന്‍ ലൈസന്‍സും ആവശ്യമില്ല.

Article Published On: Tuesday, October 25, 2022, 13:05 [IST]
English summary
List of india s five cheapest electric cycles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X