താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മികച്ച 250 സിസി ബൈക്കുകള്‍

ഇന്നത്തെ യുവതലമുറ പെര്‍ഫോമന്‍സിന് കൂടി പ്രാധാന്യം നല്‍കിയാണ് അവരുടെ ബൈക്കുകള്‍ തെരഞ്ഞെടുക്കുന്നത്. 250 സിസി മുതല്‍ പെര്‍ഫോമന്‍സിനെ നമുക്ക് ഗൗരവമായി കാണാനാകും. താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന അഞ്ച് 250 സിസി ബൈക്കുകള്‍ പരിചയപ്പെടുത്തുകയാണ് ഞങ്ങള്‍ ഇന്ന്.

താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മികച്ച 250 സിസി ബൈക്കുകള്‍

250 സിസി എന്ന് പറയുമ്പോള്‍ ഈ വിഭാഗം ഡ്രൈവിംഗില്‍ തുടക്കക്കാരായവര്‍ക്ക് താങ്ങാവുന്നതല്ലെന്ന തോന്നല്‍ വേണ്ട. ഈ സെഗ്മെന്റിലെ ബൈക്കുകള്‍ താരതമ്യേന താങ്ങാനാവുന്നതാണെങ്കിലും 150/160 സിസി എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ പ്രകടനത്തില്‍ ഗണ്യമായ മാറ്റം നമുക്ക് കാണാനാകും.

താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മികച്ച 250 സിസി ബൈക്കുകള്‍

നിങ്ങള്‍ ഒരു 250 സിസി മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന അഞ്ച് മോഡലുകള്‍ പരിചയപ്പെടുത്തുകയാണ് ഞങ്ങള്‍ ഇവിടെ. ഈ പട്ടികയിലെ ബൈക്കുകളില്‍ ഒന്നിന് പോലും രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ വിലയില്ല.

താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മികച്ച 250 സിസി ബൈക്കുകള്‍

5. QJ മോട്ടോര്‍ SRC 250

വില: 1,99,000 രൂപ

ഈ പട്ടികയിലെ ഏറ്റവും വിലയേറിയ ബൈക്ക് ഈ അടുത്ത കാലത്ത് നമ്മുടെ രാജ്യത്ത് അരങ്ങേറ്റം കുറിച്ചQJ മോട്ടോര്‍ SRC250 ആണ്. രണ്ട് ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില.

താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മികച്ച 250 സിസി ബൈക്കുകള്‍

ഓയില്‍-കൂള്‍ഡ്, 249cc പാരലല്‍-ട്വിന്‍ എഞ്ചിനാണ് ഈ ഈ 250 സിസി ബൈക്കിന് ലഭിക്കുന്നത്. ഈ എഞ്ചിന്‍ 17.4 bhp പവറും 17 Nm ടോര്‍ക്കും നല്‍കുന്നു. അധിക സിലിണ്ടര്‍ ഉണ്ടെങ്കിലും പട്ടികയിലെ ഏറ്റവും കരുത്ത് കുറഞ്ഞ ബെക്കാണിത്.

താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മികച്ച 250 സിസി ബൈക്കുകള്‍

4. സുസുക്കി ജിക്‌സര്‍ 250

വില: 1,81,400 രൂപ

1.8 ലക്ഷം രൂപ വിലയുള്ള സുസുക്കി ജിക്‌സര്‍ 250 ഈ പട്ടികയിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ബൈക്കാണ്. ഏറ്റവും പവര്‍ഫുള്‍ ആയതോ മികച്ച ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നതോ ആയ ആയ ഒരു ബൈക്ക് അല്ല ഇത്. എങ്കിലും ഇതിന്റെ റൈഡിംഗ് അനുഭവം അതെല്ലാം നികത്തുന്ന തരത്തിലാണ്.

താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മികച്ച 250 സിസി ബൈക്കുകള്‍

ഓയില്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിന്‍ 26.5hp കരുത്തും 22.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മികച്ച 250 സിസി ബൈക്കുകള്‍

3. ബജാജ് ഡൊമിനാര്‍ 250

വില: 1,75,002 രൂപ

ബജാജ് ഡൊമിനാര്‍ 400-ന്റെ ഇളയ സഹോദരനായ ഡോമിനാര്‍ 250-ന് മാത്രമാണ് ഇവിടെ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഉള്ളത്. പട്ടികയിലെ ഏറ്റവും ശക്തമായ ബൈക്കും മറ്റൊന്നല്ല. 27 bhp പവറും 23.5 Nm ടോര്‍ക്കുമാണ് ഔട്ട്പുട്ട്. 180 കിലോഗ്രാം ഭാരമുള്ള ഈ ബൈക്ക് പട്ടികയിലെ ഏറ്റവും ഭാരം കൂടിയ സാന്നിധ്യം കൂടിയാണ്.

താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മികച്ച 250 സിസി ബൈക്കുകള്‍

2. യമഹ FZ25

വില: 1,47,900 രൂപ

ആങ്കുലാര്‍ ഡിസൈനിലുള്ള ബൈക്കാണ് യമഹ FZ25. 2017 ആദ്യതലമുറ മോഡലില്‍ നിന്നാണ് തുടക്കം. 20.8 bhp കരുത്തും 20.1 Nm ടോര്‍ക്കും എന്ന മിതമായ ഔട്ട്പുട്ട് കണക്കുകളാണ് മറ്റൊരു ഹൈലൈറ്റ്. വിലയുടെ കാര്യം നോക്കിയാലും പരിഗണിക്കാം.

താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മികച്ച 250 സിസി ബൈക്കുകള്‍

1. ബജാജ് പള്‍സര്‍ N250

വില: 1,40,666 രൂപ

ഈ പട്ടികയിലെ ഏറ്റവും താങ്ങാനാവുന്ന 250 സിസി ബൈക്ക് ആണ് ബജാജ് പള്‍സര്‍ N250 സിംഗിള്‍-ചാനല്‍ എബിഎസ് വേരിയന്റ്. 1.4 ലക്ഷം രൂപ വിലയില്‍ ഈ വണ്ടി വാങ്ങാം. കെടിഎം 250 ഡ്യൂക്കിന്റെ വിലയേക്കാള്‍ ഒരു ലക്ഷം രൂപയുടെ മാറ്റമുണ്ട്.

താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മികച്ച 250 സിസി ബൈക്കുകള്‍

എന്നാല്‍ ഫീച്ചറുകള്‍ എടുത്താല്‍ കെടിഎം ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ വര്‍ഷം ബജാജ് തങ്ങളുടെ പള്‍സര്‍ ഉല്‍പ്പന്ന നില നവീകരിച്ചിരുന്നു. N250, F250 എന്നീ മോഡലുകള്‍ പുതുതായി എത്തി. ഈ 250 സിസി ബൈക്ക് 24.5 bhp കരുത്ത് നല്‍കുന്നു. പവറിന്റെ കാര്യത്തില്‍ അത്ര അഹങ്കരിക്കാനില്ലെങ്കിലും 21.5 Nm ടോര്‍ക്ക് മാന്യമായ കണക്കാണ്. ബൈക്കിന്റെ ഭാരം 162 കിലോഗ്രാം മാത്രമാണ്.

താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മികച്ച 250 സിസി ബൈക്കുകള്‍

മുകളില്‍ നല്‍കിയിരിക്കുന്ന ബൈക്കുകളില്‍ ഏതെങ്കിലും നിങ്ങള്‍ക്ക് ഇഷ്ടമായോ?. ഇവയില്‍ ഏതെങ്കിലും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വേഗം ഡീലര്‍ഷിപ്പിലേക്ക് വിട്ടോളൂ. മുകളില്‍ നല്‍കിയിരിക്കുന്ന വില ഡല്‍ഹി എക്‌സ്‌ഷോറൂമിലേതാണെന്ന് പ്രത്യേകം ശ്രദ്ധിക്കണേ...

More from DriveSpark

Article Published On: Friday, November 18, 2022, 11:00 [IST]
English summary
List of most affordable 250cc bikes in india under rs 2 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X