ഇന്ത്യന്‍ നിരത്തിലെ 'ഭീമന്‍മാര്‍'; ഭാരം കൂടിയ 5 ബൈക്കുകള്‍ പരിചയപ്പെടാം
അത്യാവശ്യം ഭാരമുള്ള ബൈക്ക് ആണോ അതോ ഭാരം കുറഞ്ഞ ബൈക്ക് ആണോ ഓടിക്കാന്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ വണ്ടിഭ്രാന്തന്‍മാര്‍ എന്തായാലും ആദ്യത്തെ ഓപ്ഷന്‍ മാത്രമേ തെരഞ്ഞെടുക്കൂ. ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും ഭാരംകൂടിയ 5 ബൈക്കുകളെ പരിചയപ്പെടുത്തുകയാണ് ഞങ്ങള്‍ ഇന്ന്.
ഇറ്റലിയിലെ മിലാനില്‍ നടന്ന EICMA 2022-ല്‍ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650 അവതരിപ്പിച്ചിരുന്നു. 241 കിലോഗ്രാം (വെറ്റ്) ഭാരമുള്ള വണ്ടി കണ്ട് ചിലര്‍ പുരികം ചുളിച്ചു. കാരണം റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍ നിര്‍മ്മിക്കുന്ന ഏറ്റവും ഭാരമേറിയ മോട്ടോര്‍സൈക്കിളാണ് ഇത് എന്നത് തന്നെ കാര്യം.

എന്നാല്‍ ഇന്ത്യയിലെ ഏറ്റവും ഭാരുമറിയ 5 മോട്ടോര്‍സൈക്കിളുകളുടെ പട്ടികയില്‍ അതിന് സ്ഥാനമില്ല. പട്ടികയിലെ മറ്റ് ബെക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സൂപ്പര്‍ മെറ്റിയര്‍ 650 വെല്‍റ്റര്‍വെയ്റ്റാണ്. ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും ഭാരമേറിയ 5 ബൈക്കുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
5. ഹാര്‍ലി-ഡേവിഡ്സണ്‍ സ്ട്രീറ്റ് ഗ്ലൈഡ് സ്പെഷ്യല്‍
ഭാരം: 375 കിലോഗ്രാം
വില: 33.99 ലക്ഷം രൂപ
സത്യം പറഞ്ഞാല്‍ ഹാര്‍ലി-ഡേവിഡ്സണിന്റെ ടൂറിംഗ് മോഡല്‍ പട്ടികയിലെ ഏറ്റവും ഭാരം കുറഞ്ഞ ബൈക്കായിരിക്കുമെന്ന് ആരെങ്കിലും കരുതിക്കാണുമോ. എന്നാല്‍ സത്യം അതാണ്. 375 കിലോഗ്രാം ഭാരമുള്ള സ്ട്രീറ്റ് ഗ്ലൈഡ് സ്പെഷലാണ് അഞ്ചാമത്.
ഭാരക്കണക്ക് ഇങ്ങനെ ആണെങ്കിലും ബൈക്കിന്റെ 1,868 സിസി മില്‍വുകി എയ്റ്റ് V-ട്വിന്‍ എഞ്ചിന്‍ വെറും 3,250 rm-ല്‍ 158 Nm ടോര്‍ക്ക് ഉല്‍പാദിപ്പിക്കുന്നു. 33.99 ലക്ഷം രൂപ വില വരുന്ന മോഡല്‍ പട്ടികയിലെ ഏറ്റവും താങ്ങാവുന്ന ബൈക്കാണ്.
4. ഹാര്‍ലി-ഡേവിഡ്സണ്‍ റോഡ് ഗ്ലൈഡ് സ്പെഷ്യല്‍
ഭാരം: 387 കിലോഗ്രാം
വില: 36.99 ലക്ഷം രൂപ
ബ്രാന്‍ഡില്‍ നിന്ന് കൂടുതല്‍ ആധുനിക രൂപത്തിലുള്ള ലാന്‍ഡ് ബാര്‍ജ് ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ റോഡ് ഗ്ലൈഡ് സ്‌പെഷ്യല്‍ കണ്ണും പൂട്ടി വാങ്ങാം. റോഡ് ഗ്ലൈഡ് സ്‌പെഷ്യലും മുകളില്‍ പറഞ്ഞ സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യലും അവയുടെ ഭൂരിഭാഗം അണ്ടര്‍പിന്നിംഗുകളും പങ്കിടുമ്പോള്‍, ചില സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ട്.

സ്ട്രീറ്റിന്റെ ഫോര്‍ക്ക് മൗണ്ടഡ് ബാറ്റ്വിംഗ് ഫെയറിംഗിനേക്കാള്‍ റോഡ് ഗ്ലൈഡിലെ ഫെയറിംഗ് ചേസിസിലാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇത് കൂടുതല്‍ ആധുനികമായ ഇരട്ട-എല്‍ഇഡി ഹെഡ്ലൈറ്റ് സജ്ജീകരണവും അവതരിപ്പിക്കുന്നു. 387 കിലോഗ്രാം ആണ് ഭാരം. സ്ട്രീറ്റ് ഗ്ലൈഡിനേക്കാള്‍ 12 കിലോഗ്രാം ഭാരവും 3 ലക്ഷം രൂപയും കൂടുതലാണ്.
3. ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍
ഭാരം: 390 കിലോഗ്രാം
വില: 39.72 ലക്ഷം രൂപ
സുഖസൗകര്യങ്ങളുടെയും ദീര്‍ഘദൂര ടൂറിംഗിന്റെയും അവസാന വാക്കായാണ് ഹോണ്ട ഗോള്‍ഡ് വിംഗ് പ്രശംസിക്കപ്പെടുന്നത്. രണ്ട് ഹാര്‍ലി-ഡേവിഡ്സണ്‍ മോഡലുകളേക്കാള്‍ ഒരു ഹോണ്ട ബൈക്ക് മുകളില്‍ നില്‍ക്കുന്ന ഒരു പട്ടികയാണിത്. ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ നിരവധി ഫീച്ചറുകള്‍ക്കൊപ്പം ഒരു എയര്‍ബാഗും സജ്ജീകരിച്ചിരിക്കുന്നു. ലിക്വിഡ്-കൂള്‍ഡ് 1,833 സിസി ഹൊറിസോണ്ടലി ഓേപാസ്ഡ് ഫ്‌ലാറ്റ് സിക്‌സ് എഞ്ചിന്‍ 125 bhp പവറും 170 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. ഇപ്പോള്‍ ഒരു ഡിസിടി ഗിയര്‍ബോക്സും ഇത് വാഗ്ദാനം ചെയ്യുന്നു.
2. ഇന്ത്യന്‍ റോഡ്മാസ്റ്റര്‍ ലിമിറ്റഡ്
ഭാരം: 403 കിലോ
വില: 43.80 ലക്ഷം രൂപ
ഇന്നത്തെ മുന്‍നിര സൂപ്പര്‍ബൈക്കുകള്‍ക്കെല്ലാം 200 കിലോഗ്രാം കെര്‍ബ് വെയ്റ്റ് ഉണ്ട്. അത്തരത്തില്‍ രണ്ട് മുന്‍നിര ബൈക്കുകളുടെ ഭാരമാണ് ഇന്ത്യന്‍ റോഡ്മാസ്റ്റര്‍ ലിമിറ്റഡിന്. ഹാര്‍ലി-ഡേവിഡ്സണിന് സ്ട്രീറ്റ് ഗ്ലൈഡ് എന്താണോ അതാണ്് റോഡ്മാസ്റ്റര്‍ ഇന്ത്യന്. 1970കളില്‍ വിറ്റിരുന്ന ക്രൂയിസര്‍ ബൈക്കുകളുടെ ഒരു ആധുനിക വകഭേദം എന്ന് വേണമെങ്കില്‍ പറയാം.
കൂടുതല്‍ ശക്തമായ മ്യൂസിക് സിസ്റ്റവും ഫ്‌ലാഷി പെയിന്റ് ഓപ്ഷനുകളും ഉള്ള റോഡ്മാസ്റ്ററിന്റെ ഡെക്ക്-ഔട്ട് പതിപ്പാണ് ലിമിറ്റഡ്. എയര്‍-കൂള്‍ഡ്, 1,890 സിസി തണ്ടര്‍സ്‌ട്രോക്ക് 116 വി ട്വിന്‍ എഞ്ചിനാണ് റോഡ്മാസ്റ്റര്‍ ലിമിറ്റഡിന് കരുത്തേകുന്നത്. ഇത് വെറും 3,000 rpm-ല്‍ 171 Nm ടോര്‍ക്ക് പുറപ്പെടുവിക്കുന്നു.
1. ഇന്ത്യന്‍ പര്‍സ്യൂട്ട് ലിമിറ്റഡ്
ഭാരം: 416 കിലോഗ്രാം
വില: 44.70 ലക്ഷം രൂപ
നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും ഭാരമേറിയ ബൈക്ക് 416 കിലോഗ്രാം ഭാരമുള്ള ഇന്ത്യന്‍ പര്‍സ്യൂട്ട് ലിമിറ്റഡാണ്. ഇന്ത്യന്‍ നിരയിലെ മുന്‍നിര മോട്ടോര്‍സൈക്കിളാണിത്. കമ്പനിയുടെ പുതിയ ലിക്വിഡ് കൂള്‍ഡ്, 1,768 സിസി പവര്‍പ്ലസ് വി-ട്വിന്‍ എഞ്ചിന്‍ 3,800 rpm-ല്‍ 178 Nm ടോര്‍ക്ക് സൃഷ്ടിക്കുന്നു.
ഈ ലേഖനത്തിലെ നമ്മുടെ വിഷയം ഭാരം ആണെങ്കിലും ഈ മോഡലിന്റെ വിലയെ കുറിച്ച് പറയാതെ പോകാനാവില്ല. ഇന്ത്യന്‍ പര്‍സ്യൂട്ട് ലിമിറ്റഡും ഹാര്‍ലി-ഡേവിഡ്സണ്‍ സ്ട്രീറ്റ് ഗ്ലൈഡ് സ്പെഷലും തമ്മിലുള്ള വില വ്യത്യാസം ഏകദേശം 11 ലക്ഷം രൂപയാണ്. ആ വിലയില്‍ ഒരു സ്പോര്‍ട്ടി, മള്‍ട്ടി-സിലിണ്ടര്‍ മിഡില്‍വെയ്റ്റ് നേക്കഡ് മോട്ടോര്‍സൈക്കിള്‍ വാങ്ങാം. ഇന്ത്യന്‍ പര്‍സ്യൂട്ട് ലിമിറ്റഡ് സ്വന്തമാക്കാന്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന് ഓര്‍ഡര്‍ നല്‍കേണ്ടതുണ്ട്.


Click it and Unblock the Notifications