അപ്പ്ഡേറ്റഡ് 2022 Kawasaki Versys 650 -യുടെ പ്രധാന ഹൈലൈറ്റുകൾ

2022 വെർസിസ് 650 ഇന്ത്യൻ വിപണയിൽ കവസാക്കി അവതരിപ്പിച്ചു. മോട്ടോർസൈക്കിളിന്റെ സ്റ്റൈലിംഗിലും ഫീച്ചറുകളിലും ഒരു കൂട്ടം അപ്‌ഡേറ്റുകൾ നിർമ്മാതാക്കൾ കൊണ്ടുവന്നിട്ടുണ്ട്.

അപ്പ്ഡേറ്റഡ് 2022 Kawasaki Versys 650 -യുടെ പ്രധാന ഹൈലൈറ്റുകൾ

അപ്‌ഡേറ്റ് ചെയ്ത വെർസിസ് 650 -യെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന പോയിന്റുകളാണ് ഞങ്ങൾ ഈ ലേഖനത്തിൽ രേഖപ്പെടുത്തുന്നത്.

അപ്പ്ഡേറ്റഡ് 2022 Kawasaki Versys 650 -യുടെ പ്രധാന ഹൈലൈറ്റുകൾ

1. ഷാർപ്പ് സ്റ്റൈലിംഗ്

കവസാക്കി വെർസിസ് 650 -ക്ക് കൂടുതൽ ഷാർപ്പ് സ്റ്റൈലിംഗാണ് ഇപ്പോൾ ബ്രാൻഡ് നൽകിയിരിക്കുന്നത്, വലിയ വെർസിസ് 1000 -ന് അനുസൃതമായി ഇത് കൊണ്ടുവന്നിരിക്കുന്നത്.

അപ്പ്ഡേറ്റഡ് 2022 Kawasaki Versys 650 -യുടെ പ്രധാന ഹൈലൈറ്റുകൾ

ഫെയറിംഗ് ഇപ്പോൾ കൂടുതൽ കോണാകൃതിയുള്ളതും പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകളും ഉൾക്കൊള്ളുന്നതുമാണ്. കൂടാതെ പുതിയ ഫോർ-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന വിൻഡ്‌സ്‌ക്രീൻ വിൻഡ് പ്രൊട്ടക്ഷൻ വർധിപ്പിക്കുന്നു.

അപ്പ്ഡേറ്റഡ് 2022 Kawasaki Versys 650 -യുടെ പ്രധാന ഹൈലൈറ്റുകൾ

ജാപ്പനീസ് ബ്രാൻഡ് അഡ്വഞ്ചർ ടൂററിന് പുതിയ ഗ്രാഫിക്സും നൽകിയിട്ടുണ്ട്, ഇത് ലൈം ഗ്രീൻ, മെറ്റാലിക് ഫാന്റം സിൽവർ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ വാഗ്ദാനം ചെയ്യുന്നു.

അപ്പ്ഡേറ്റഡ് 2022 Kawasaki Versys 650 -യുടെ പ്രധാന ഹൈലൈറ്റുകൾ

2. പുതിയ TFT ഡിസ്പ്ലേയും ട്രാക്ഷൻ കൺട്രോളും

2022 -ൽ, കവസാക്കി ചില പുതിയ ഫീച്ചറുകളോടെ വെർസിസ് 650 സജ്ജീകരിച്ചിട്ടുണ്ട്. ഔട്ട്‌ഗോയിംഗ് ബൈക്കിലെ DG അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് പകരം, അപ്‌ഡേറ്റ് ചെയ്ത വെർസിസ് 650 -ക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചർ ചെയ്യുന്ന പുതിയ 4.3 ഇഞ്ച് TFT കളർ ഡിസ്‌പ്ലേ ലഭിക്കുന്നു.

അപ്പ്ഡേറ്റഡ് 2022 Kawasaki Versys 650 -യുടെ പ്രധാന ഹൈലൈറ്റുകൾ

കവസാക്കി ട്രാക്ഷൻ കൺട്രോൾ (KTRC) സിസ്റ്റം ഉൾപ്പെടുത്തിയതാണ് അപ്‌ഡേറ്റ് ചെയ്ത വെർസിസ് 650 -ലെ പ്രധാന ചർച്ചാ വിഷയം. ഇത് രണ്ട് മോഡുകളുമായാണ് വരുന്നത്.

അപ്പ്ഡേറ്റഡ് 2022 Kawasaki Versys 650 -യുടെ പ്രധാന ഹൈലൈറ്റുകൾ

ഇതിൽ മോഡ് 1 -ൽ ഫീഡ്ബാക്ക് അല്പം കുറവാണ്, എന്നാൽ മോഡ് 2 ലോ ഗ്രിപ്പ് സാഹചര്യങ്ങളിൽ നേരത്തെയുള്ള ഇന്റർവെൻഷൻ വാഗ്ദാനം ചെയ്യുന്നു. ഈ സംവിധാനം പൂർണ്ണമായും ഓഫ് ചെയ്യാനും കഴിയും. മറ്റ് അഡീഷനുകളിൽ, വെർസിസ് 650 -ക്ക് ഒരു പുതിയ USB പോർട്ടും ലഭിക്കുന്നു.

അപ്പ്ഡേറ്റഡ് 2022 Kawasaki Versys 650 -യുടെ പ്രധാന ഹൈലൈറ്റുകൾ

3. എഞ്ചിൻ മാറ്റമില്ലാതെ തുടരുന്നു

പുതുക്കിയ കവാസാക്കി വെർസിസ് 650, ഔട്ട്‌ഗോയിംഗ് ബൈക്കിൽ നിന്ന് മെക്കാനിക്കലി മാറ്റമില്ലാതെ തുടരുന്നു. 8,500 rpm -ൽ 66 bhp പവറും 7,000 rpm -ൽ 61 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 649 സിസി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിൻ ഉപയോഗിച്ചാണ് ഇത് വിൽപ്പനയിൽ തുടരുന്നത്. അതേസമയം, ഗിയർബോക്‌സ് ആറ് സ്പീഡ് യൂണിറ്റാണ്.

അപ്പ്ഡേറ്റഡ് 2022 Kawasaki Versys 650 -യുടെ പ്രധാന ഹൈലൈറ്റുകൾ

4. അതേ അണ്ടർ പിന്നിംഗുകൾ

വെർസിസ് 650 -യുടെ ഡയമണ്ട് ഫ്രെയിം, സസ്‌പെൻഷൻ, ബ്രേക്കിംഗ് ഹാർഡ്‌വെയർ എന്നിവയിൽ കവാസാക്കി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതുപോലെ, ഇത് ഫ്രണ്ടിൽ ക്രമീകരിക്കാവുന്ന, 41 mm ഷോവ അപ്‌സൈഡ് ഡൌൺ ഫോർക്കും പിന്നിൽ പ്രീലോഡ്-അഡ്ജസ്റ്റ് ചെയ്യാവുന്ന ഷോവ മോണോഷോക്കുമായി തുടരുന്നു.

അപ്പ്ഡേറ്റഡ് 2022 Kawasaki Versys 650 -യുടെ പ്രധാന ഹൈലൈറ്റുകൾ

അതേസമയം, ബ്രേക്കുകൾ മുൻവശത്ത് ഡ്യുവൽ 300 mm ഡിസ്‌കുകളും പിന്നിൽ ഒരു സിംഗിൾ 220 mm ഡിസ്‌ക്കുമാണ്. 2022 വെർസിസ് 650 -ക്ക് 170 mm ഗ്രൗണ്ട് ക്ലിയറൻസും 845 mm സീറ്റ് ഹൈറ്റും 21 ലിറ്റർ ഇന്ധന ശേഷിയും 219 കിലോഗ്രാം ഭാരവുമുണ്ട്.

അപ്പ്ഡേറ്റഡ് 2022 Kawasaki Versys 650 -യുടെ പ്രധാന ഹൈലൈറ്റുകൾ

5. മുമ്പത്തേതിനേക്കാൾ 21,000 രൂപ എക്ട്ര

7.36 ലക്ഷം രൂപ വിലയുള്ള, പുതുക്കിയ വെർസിസ് 650 -ക്ക് അതിന്റെ മുൻഗാമിയേക്കാൾ 21,000 രൂപ കൂടുതലാണ്. ഈ അധിക ചെലവിനായി, നിങ്ങൾക്ക് ഒരു ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഒരു പുതിയ TFT ഡിസ്‌പ്ലേ, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയും അതിലേറെയും ലഭിക്കുന്നു, ഇത് വളരെ ശ്രദ്ധേയമായ ഒരു ഡീലാക്കി മാറ്റുന്നു.

അപ്പ്ഡേറ്റഡ് 2022 Kawasaki Versys 650 -യുടെ പ്രധാന ഹൈലൈറ്റുകൾ

പരിഷ്കരിച്ച വെർസിസ് 650 അതിന്റെ എതിരാളികളായ ട്രയംഫ് ടൈഗർ സ്പോർട്ട് 660 (വില 8.95 ലക്ഷം മുതൽ), സുസുക്കി V-സ്ട്രോം 650XT (8.85 ലക്ഷം രൂപ) എന്നിവയെ വൻ മാർജിനിൽ, ഏകദേശം ഒന്നര ലക്ഷം രൂപയ്ക്ക് അണ്ടർകട്ട് ചെയ്യുന്നു എന്നത് നിങ്ങൾ പരിഗണിക്കുമ്പോൾ മാത്രമേ ഈ ഡീൽ കൂടുതൽ മധുരമുള്ളതാകൂ.

More from DriveSpark

Article Published On: Wednesday, June 29, 2022, 8:30 [IST]
English summary
Major highlights of updated 2022 versys 650 motorcycle
കൂടുതല്‍... #കവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X