822 Himalayan മുതൽ QJ -യുടെ പടക്കുതിരകൾ വരെ; IBW 2022 -ൽ തിളങ്ങിയ താരങ്ങൾ
മോട്ടോർസൈക്കിളുകളോടുള്ള പ്രണയത്തിന്റെ ആഘോഷത്തിനായി ഗോവയിൽ ഒത്തുകൂടിയ രാജ്യത്തുടനീളമുള്ള ബൈക്ക് ആരാധകരുടെ ഉത്സവമായ ഇന്ത്യ ബൈക്ക് വീക്ക് 2022 -ന് ശനിയാഴ്ച തിരശ്ശീല വീണു. സ്വാഭാവികമായും രാജ്യത്തെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ മാമാങ്കം ആയതിനാൽ, ബ്രാൻഡുകൾ തങ്ങളുടെ പുതിയതും വരാനിരിക്കുന്നതുമായ ബൈക്കുകൾ പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്‌ഫോമായി ഇവന്റ് പ്രവർത്തിക്കുന്നു.
ഹാർലി ഡേവിഡ്സൺ, ബിഎംഡബ്ല്യു മോട്ടൊറാഡ്, കെടിഎം, റോയൽ എൻഫീൽഡ്, കവസാക്കി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിൽ പലരും ഔദ്യോഗിക സ്പോൺസർമാരായി പ്രവർത്തിക്കുന്ന ബൈക്കുകളുടെ ഈ ഉത്സവ വേളയിൽ ആരാധകർക്ക് നടുവിൽ ഒട്ടനേകം മോഡലുകൾ പല ബ്രാൻഡുകളും അവതരിപ്പിച്ചിരുന്നു. അവയിൽ ചില പ്രധാന മോഡലുകൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം.

822 ഹിമാലയൻ
ലോകത്തിലെ ആദ്യത്തേ 822 സിസി പാരലൽ ഇരട്ട ഹിമാലയനായിരുന്നു IBW 2022 -ലെ സ്റ്റാർ അട്രാക്ഷൻ എന്ന് നമുക്ക് പറയാം. ഓട്ടോലോഗ് ഡിസൈനും ഓട്ടോ എഞ്ചിനയും ചേർന്ന് നിർമ്മിച്ച ഒരു കസ്റ്റം ബൈക്കാണ് 822 ഹിമാലയൻ. രണ്ട് 411 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനുകൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു കസ്റ്റം എഞ്ചിനാണ് ഈ ബൈക്ക് ഉപയോഗിക്കുന്നത്. ഇത് ഏകദേശം 45 bhp കരുത്തും 55 Nm torque -ഉം നൽകുന്നു.
ടു-ടു-വൺ എക്‌സ്‌ഹോസ്റ്റ്, സ്വിംഗ്ആം, ഫ്രെയിമിന്റെ താഴത്തെ പകുതി എന്നിവ പോലെ മറ്റ് നിരവധി ഭാഗങ്ങളും ഘടകങ്ങളും കസ്റ്റമൈസായി നിർമ്മിച്ചിരിക്കുന്നു. പ്രൊഡക്ഷന്റെ ആകെ ചെലവ് ഏകദേശം 12-13 ലക്ഷം രൂപയാണെന്ന് ഓട്ടോലോഗ് പറയുന്നു. എന്നാൽ ഒരു ബിൽഡ് ഓർഡർ ചെയ്‌താൽ, ചെലവ് കാര്യക്ഷമമാക്കാനും ഫ്രെയിമിനെ കുറച്ചുകൂടി സ്ലിം ചെയ്യാനും ടീം പ്രവർത്തിക്കുന്നു.
2023 ബിഎംഡബ്ല്യു S1000RR
പുതിയ 2023 S1000RR കഴിഞ്ഞ ആഴ്‌ച IBW -ൽ വളരെയധികം ആരാധകരുടെ നടുവിൽ ബ്രാൻഡ് ആഘോഷമായി വെളിപ്പെടുത്തി. പുതിയ മോഡൽ കൂടുതൽ പവർ പായ്ക്ക് ചെയ്യുന്നു, ഇപ്പോൾ വെറും 197 കിലോഗ്രാം ഭാരവുമായി 210 bhp പുറപ്പെടുവിക്കുന്നു. കൂടാതെ, ബൈക്കിലുള്ള M-സ്റ്റൈൽ ഫീച്ചറുകളും ഏറ്റവും പ്രധാനമായി വിംഗ്‌ലെറ്റുകളുടെ കൂട്ടിച്ചേർക്കലുകളും വാഹനത്തിന്റെ ലുക്കിന് ഗണ്യമായ നവീകരണം നൽകിയിട്ടുണ്ട്. 2023 S1000RR -ന്റെ ഔദ്യോഗിക ലോഞ്ച് ഡിസംബർ 10 -ന് നടക്കും.
QJ മോട്ടോർ
മോട്ടോവോൾട്ട് തങ്ങളുടെ കുടക്കീഴിൽ QJ മോട്ടോർ എന്ന ഒരു പുതിയ ബ്രാൻഡും ചേർത്തിരിക്കുകയാണ്. ബൈക്ക് ഫെസ്റ്റിൽ ബ്രാൻഡ് അതിന്റെ SRK 400, SRV 300, SRC 500 എന്നീ മൂന്ന് മോട്ടോർസൈക്കിളുകൾ പ്രദർശിപ്പിച്ചു. SRC 500 ഒരു ക്ലാസിക് റോഡ്‌സ്റ്ററാണെങ്കിൽ, SRV 300 -ന് ക്രൂയിസർ ശൈലിയിലുള്ള ആകർഷണമാണ് ലഭിക്കുന്നത്, മറുവശത്ത് SRK 400 ഒരു മോഡേൺ സ്ട്രീറ്റ് ഫൈറ്റർ മോഡലാണ്. 2.69 ലക്ഷം എക്സ്-ഷോറൂം വിലയുള്ള 500 സിസി SRC മോഡലാണ് കൂട്ടത്തിൽ ഏറ്റവും താങ്ങാനാവുന്നത്, ഇന്ത്യയിലെ ഏറ്റവും ചെറിയ V-ട്വിൻ മോഡലായ SRV 300 -ന് 3.59 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പാരലൽ ട്വിൻ SRK 400 സ്ട്രീറ്റ് ഫൈറ്ററിന് 3.59 രൂപ ചെലവ് വരും.
ഹാർലി-ഡേവിഡ്സൺ നൈറ്റ്സ്റ്റർ
89 bhp പവറും 95 Nm torque ഉം നൽകുന്ന 975 സിസി റെവല്യൂഷൻ മാക്‌സ് കരുത്തേകുന്ന പുതിയ തലമുറ H-D മോട്ടോർസൈക്കിളുകളിൽ ഒന്നാണ് നൈറ്റ്‌സ്റ്റർ. ബ്ലാക്ക് നിറത്തിന് 14.99 ലക്ഷം രൂപയും കളർ ഷേഡിന് 15.13 ലക്ഷം രൂപയുമാണ് ബൈക്കിന്റെ എക്സ്-ഷോറൂം വില.
കെടിഎം 890 അഡ്വഞ്ചർ
2023 കെടിഎം 890 അഡ്വഞ്ചർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു. ഉപഭോക്തൃ താൽപ്പര്യം അളക്കുന്നതിനായി കെടിഎം ഇന്ത്യ, IBW -ൽ MY22 890 അഡ്വഞ്ചർ R പ്രദർശിപ്പിച്ചു. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 8,000 rpm -ൽ 104 bhp പവറും 6,500 rpm -ൽ 100 Nm പീക്ക് torque ഉം നൽകുന്ന 889 സിസി, പാരലൽ ട്വിൻ എഞ്ചിനാണ് ADV -യുടെ ഹൃദയം. മോട്ടോർസൈക്കിളിന്റെ ഔദ്യോഗിക ഇന്ത്യൻ ലോഞ്ച് സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.


Click it and Unblock the Notifications








