Moto Morini മോഡലുകള്‍ കളത്തിലേക്ക്; X-Cape, Seiemezzo 6 ½ മോഡലുകളുടെ വില പ്രഖ്യാപിച്ചു
ഇന്ത്യയിലെ ഏക മള്‍ട്ടി-ബ്രാന്‍ഡ് സൂപ്പര്‍ബൈക്ക് ഫ്രാഞ്ചൈസിയായ മോട്ടോ വോള്‍ട്ട് അതിന്റെ 650 സിസി മോട്ടോര്‍സൈക്കിളുകളുടെ ഇന്ത്യയിലെ വിലകള്‍ പ്രഖ്യാപിച്ചു. X-കേപ്പ് അഡ്വഞ്ചര്‍, സീമെസോ 6 ½ റെട്രോ ബൈക്കുകളാണ് കമ്പനി രാജ്യത്ത് അവതരിപ്പിച്ചത്.

എന്നാല്‍ ആദ്യം അവതരിപ്പിക്കുന്ന ഘട്ടത്തില്‍ വിലകള്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിലകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മാറ്റ് ഗ്രേയിലുള്ള സീമെസോ 6 ½ റെട്രോ സ്ട്രീറ്റ് മോട്ടോര്‍സൈക്കിളിന് 6.89 ലക്ഷം രൂപ മുതലാണ് വില. റെട്രോ സ്ട്രീറ്റ് മെറ്റിലൈസ് വൈറ്റ്, മിലാനോ റെഡ് കളര്‍ ഓപ്ഷനുകളിലും ലഭ്യമാണ്, ഇവ രണ്ടും 6.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ഇതിനൊപ്പം തന്നെ സീമെസോ 6 ½ റെട്രോ സ്‌ക്രാമ്പ്‌ളര്‍ മോട്ടോര്‍സൈക്കിളിന്റെയും വില കമ്പനി പ്രഖ്യാപിച്ചു. ഇന്‍ഡിഗോ ബ്ലൂ കളര്‍ ഓപ്ഷനില്‍ എത്തുന്ന മോഡലിന് 6.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്, മാറ്റ് ഗ്രീന്‍, ഗ്രാഫൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകള്‍ക്കൊപ്പം 7.10 ലക്ഷം രൂപയുമാണ് വിപണിയിലെ എക്‌സ്‌ഷോറൂം വില.

സ്മോക്കി ആന്ത്രാസൈറ്റ് നിറത്തിലുള്ള X-കേപ്പ് അഡ്വഞ്ചര്‍ മോഡലിന് 7.20 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. കരാര വൈറ്റ്, റെഡ് പാഷന്‍ കളര്‍ ഓപ്ഷനുകളും ഉണ്ട്, വില 7.30 ലക്ഷം രൂപയാണെന്നും കമ്പനി അറിയിച്ചു.
| Moto Morini Range Price | |
| SEIEMMEZZO 6½ RETRO STREET | |
| Matte Grey | ₹6,89,000 |
| Mstelize White | ₹6,99,000 |
| Milano Red | ₹6,99,000 |
| SEIEMMEZZO 6½ RETRO SCRAMBLER | |
| Indigo Blue | ₹6,99,000 |
| Matte Green | ₹7,10,000 |
| Graphite Black | ₹7,10,000 |
| X-CAPE 650 | |
| Smoky Anthracite | ₹7,20,000 |
| Carrara White | ₹7,30,000 |
| Red Passion | ₹7,30,000 |
| X-CAPE 650X | |
| Smoky Anthracite | ₹7,40,000 |
| Carrara White | ₹7,50,000 |
| Red Passion | ₹7,50,000 |

X-കേപ്പിനൊപ്പം ലഭ്യമായ അതേ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ടോപ്പ്-സ്‌പെക്ക് X-കേപ്പ് 650X ഉം ലഭ്യമാണ്. എന്നാല്‍ ആദ്യത്തേതിനെക്കാള്‍ 7.40 ലക്ഷം രൂപ പ്രീമിയം വിലയായി നല്‍കുകയും വേണം. ഇതിന്റെ വില 7.50 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില ഉയരുകയും ചെയ്യുന്നു.

സീമെസോ, X-കേപ്പ് മോട്ടോര്‍സൈക്കിളുകള്‍ ഒരേ 650 സിസി എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. എന്നാല്‍ റെട്രോ ബൈക്കുകളില്‍ 8,250 rpm-ല്‍ 55 bhp കരുത്തും 7,000 rpm-ല്‍ 54 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അഡ്വഞ്ചര്‍ മോഡലില്‍ ഈ എഞ്ചിന്‍, 8,250 rpm-ല്‍ 60 bhp കരുത്തും 7,000 rpm-ല്‍ 54 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

രണ്ട് ബൈക്കുകളും KYB സസ്‌പെന്‍ഷനോടുകൂടിയ ഒരേ അഡ്വാന്‍സ് 20Cr-Mo സ്റ്റീല്‍ ഫ്രെയിമിന് ചുറ്റുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ X-കേപ്പിന് 50 എംഎം വ്യാസമുള്ള ഫ്രണ്ട് അഡ്ജസ്റ്റ് ചെയ്യാവുന്ന ഫോര്‍ക്കും മാര്‍സോച്ചിയില്‍ നിന്ന് ലഭിക്കുന്നു. ബോഷ് ഡ്യുവല്‍-ചാനല്‍ എബിഎസ് സീമെസോ, X-കേപ്പ് എഡിവി എന്നിവയ്ക്കൊപ്പം പിറെല്ലി ടയറുകളോടൊപ്പം സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്.

ഫീച്ചര്‍ അനുസരിച്ച്, X-കേപ്പ് അഡ്വഞ്ചര്‍ പതിപ്പിന് വലിയ 7-ഇഞ്ച് TFT സ്‌ക്രീന്‍ ലഭിക്കുന്നു, എന്നാല്‍ സീമെസോയ്ക്ക് 5-ഇഞ്ച് TFT സ്‌ക്രീന്‍ ലഭിക്കുന്നു. രണ്ട് മോട്ടോര്‍സൈക്കിളുകളിലും DRL-കളുള്ള ലൈറ്റിംഗ് സംവിധാനങ്ങള്‍ വീണ്ടും എല്‍ഇഡിയാണ്.

''മോട്ടോ മോറിനി ഉല്‍പ്പന്നങ്ങള്‍ മെയ്ഡ് ഇന്‍ ഇറ്റലിയിലെ മികവിന്റെയും അന്തസ്സിന്റെയും പ്രതീകമാണെന്ന് ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ PVT ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വികാസ് ജബക് പറഞ്ഞു.

ഇത് മികച്ച ഗുണനിലവാരവും അതുല്യമായ റൈഡിംഗ് അനുഭവവും പ്രോത്സാഹിപ്പിക്കുന്നു. സൂപ്പര്‍ബൈക്ക് സെഗ്മെന്റില്‍ ബ്രാന്‍ഡിന് മികച്ച സാധ്യതകളുണ്ട്, ഇന്ത്യന്‍ റോഡുകളില്‍ തങ്ങള്‍ ഉടന്‍ തന്നെ X-കേപ്പ്, സിമെസോ മോഡലുകള്‍ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications








