ഇന്ത്യയിൽ തരംഗമാകാനൊരുങ്ങി Moto Morini; എതിരാളികൾ Kawasaki -യും Benelli യും

മോട്ടോ മോറിനി എന്നത് ഇന്ത്യയിൽ പരിചിതമായ ഒരു പേര് ആയിരിക്കില്ല, എന്നാൽ ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ മോട്ടോ മോറിനി തങ്ങളുടെ മോഡൽ നിര ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ആദിശ്വർ ഓട്ടോ റൈഡ് ഇന്ത്യയുമായി (AARI) നിർമാതാക്കൾ പങ്കാളിത്തം പ്രഖ്യാപിച്ചു. ബെനെല്ലിയുടെയും കീവേയുടെയും ഇന്ത്യയിലെ പ്രവർത്തനങ്ങൾ AARI ആണ് കൈകാര്യം ചെയ്യുന്നത്.

ഇന്ത്യയിൽ തരംഗമാകാനൊരുങ്ങി Moto Morini; എതിരാളികൾ Kawasaki -യും Benelli യും

മോട്ടോ മോറിനിയുടെ ലോഗോയായി ഒരു സ്വർണ്ണ കഴുകൻ ഉണ്ട്, സ്ഥാപകൻമാരായ അൽഫോൻസോ മോറിനിയെയും മരിയോ മസെറ്റിയോടുമുളള ബഹുമാന സൂചകമായി രണ്ട് M പരസ്പരം അടുക്കിയിരിക്കുന്നു. കഴുകനെ നോക്കുമ്പോൾ ഇത് ഒരു അമേരിക്കൻ ബ്രാൻഡാണെന്ന് ഒരാൾക്ക് തോന്നാം.എന്നാൽ ഇറ്റലിയിലെ മിലാനിൽ നിന്നുള്ള ഇറ്റാലിയൻ പെഡിഗ്രി മോട്ടോർസൈക്കിൾ നിർമ്മാതാക്കളാണിവർ.

ഇന്ത്യയിൽ തരംഗമാകാനൊരുങ്ങി Moto Morini; എതിരാളികൾ Kawasaki -യും Benelli യും

രണ്ടാം ലോകമഹായുദ്ധസമയത്ത് കഠിനമായ സമയങ്ങളെ അഭിമുഖീകരിച്ച ശേഷം, ഇറ്റലിയിലെ ഏറ്റവും വിജയകരമായ മോട്ടോർസൈക്കിൾ കമ്പനികളിലൊന്നായി മോട്ടോ മോറിനി മാറി. മോട്ടോ മോറിനി അതിന്റെ തുടക്കം മുതൽ മോട്ടോർസ്പോർട്ടിൽ വളരെ സജീവമാണ്. മറ്റ് ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡുകളുമായി മത്സരിക്കുന്ന സമ്പന്നമായ പൈതൃകത്തിനൊപ്പം നിരവധി വിജയങ്ങളും നേടിയിട്ടുണ്ട്.

ഇന്ത്യയിൽ തരംഗമാകാനൊരുങ്ങി Moto Morini; എതിരാളികൾ Kawasaki -യും Benelli യും

അതിന്റെ സുവർണ്ണകാലത്തിനുശേഷം, അതിന്റെ ഉടമസ്ഥാവകാശികളിൽ ചില മാറ്റങ്ങൾ കണ്ടു. 1987-ൽ, അത് കാഗിവയുടെ കീഴിലായി, 1996-ൽ ടെക്സസ് പസഫിക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായി, അക്കാലത്ത് ഡുക്കാറ്റിയുടെ ഉടമസ്ഥതയിലുമായിരുന്നു. 1999-ൽ, അത് അൽഫോൻസോ മോറിനിയുടെ അനന്തരവൻ സ്ഥാപിച്ച മൊറിനി ഫ്രാങ്കോ മോട്ടോറി സ്പായുടെ കൈയിലായിരുന്നു. മോട്ടോ മോറിനി റീലോഞ്ച് പ്രോഗ്രാമിൽ ഫ്രാങ്കോ മൊറിനിയുടെ മകൻ മൗറിസിയോ ബെർട്ടി കുടുംബത്തെ ഉൾപ്പെടുത്തി.

ഇന്ത്യയിൽ തരംഗമാകാനൊരുങ്ങി Moto Morini; എതിരാളികൾ Kawasaki -യും Benelli യും

2018ലാണ് മോട്ടോ മോറിനി ചൈനീസ് കമ്പനിയായ Zhongneng ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ വന്നത്. മോട്ടോ മോറിനി650cc ADV മോട്ടോർസൈക്കിൾ - X കേപ്പ് ഒരു സാഹസിക ടൂറർ മോട്ടോർസൈക്കിളാണ്, ഇത് 649cc സ്ട്രെയിറ്റ്-ട്വിൻ എഞ്ചിൻ ആണ്, ഇതിൽ ഒരു സിലിണ്ടറിന് 4 വാൽവുകളുള്ള DOHC ഡിസൈൻ ലഭിക്കുന്നു.

ഇന്ത്യയിൽ തരംഗമാകാനൊരുങ്ങി Moto Morini; എതിരാളികൾ Kawasaki -യും Benelli യും

ഒരു ലിമിറ്റഡ് എഡിഷൻ മോഡലിൽ, എഞ്ചിന് 48bhp കരുത്തുണ്ട്. മുൻവശത്ത് ഉയരമുള്ള വിൻഡ്‌സ്‌ക്രീനോടുകൂടിയ മനോഹരമായ ഡിസൈൻ ഇതിന് ലഭിക്കുന്നു. ഇതിന് വലിയ 7 ഇഞ്ച് ഡിസ്‌പ്ലേ, പാനിയറുകൾ, ഫുൾ എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയും ഹീറ്റഡ് നോബുകളും ലഭിക്കുന്നു.

ഇന്ത്യയിൽ തരംഗമാകാനൊരുങ്ങി Moto Morini; എതിരാളികൾ Kawasaki -യും Benelli യും

സീരിയസ് ഓഫ്-റോഡിങ്ങിന് മുന്നിൽ 19 ഇഞ്ച് സ്‌പോക്ക് വീലും പിന്നിൽ പിറെല്ലി സ്‌കോർപിയോൺ റാലി എസ്ടിആർ ടയറുകളാൽ പൊതിഞ്ഞ ചെറിയ വലിപ്പത്തിലുള്ള സ്‌പോക്ക് വീലും ലഭിക്കും.

ഇന്ത്യയിൽ തരംഗമാകാനൊരുങ്ങി Moto Morini; എതിരാളികൾ Kawasaki -യും Benelli യും

ഇതിന് SCR, STR വേരിയന്റുകൾ ലഭിക്കുന്നു കൂടാതെ വൃത്താകൃതിയിലുള്ള LED DRL ഉള്ള മനോഹരമായ റൗണ്ട് ഹെഡ്‌ലൈറ്റുകളും നല്ല പ്രകാശം ഉളള ഒരു LED പ്രൊജക്ടറും ലഭിക്കുന്നു. മോട്ടോ മോറിനിയിൽ നിന്നുള്ള വരാനിരിക്കുന്ന മോട്ടോർസൈക്കിളായതിനാൽ കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്നതേയുളളു.

ഇന്ത്യയിൽ തരംഗമാകാനൊരുങ്ങി Moto Morini; എതിരാളികൾ Kawasaki -യും Benelli യും

മോട്ടോ മോറിനി ബൈക്കുകളുടെ ലോഞ്ച് & പ്രൈസിംഗിന് ശേഷം AARI അവരുടെ ഡീലർ നെറ്റ്‌വർക്കിലൂടെയും ടച്ച് പോയിന്റുകളിലൂടെയും ഇന്ത്യയിൽ വിൽക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ത്യയിൽ തരംഗമാകാനൊരുങ്ങി Moto Morini; എതിരാളികൾ Kawasaki -യും Benelli യും

റെഡ് പാഷൻ, സ്മോക്കി ആന്ത്രാസൈറ്റ്, കരാര വൈറ്റ്, ഗോൾഡ് വീൽസ് എഡിഷൻ എന്നിങ്ങനെ 4 വ്യത്യസ്ത കളർ സ്കീമുകളിൽ എക്സ്-കേപ്പ് 650 വരും. ലോഞ്ച് ചെയ്യുമ്പോൾ, ബെനെല്ലി TRK 502-നേക്കാൾ അൽപ്പം ഉയർന്ന വിലയും കവസാക്കി Versys 650-ന് താഴെയുമായിരിക്കും. ഇവ രണ്ടും കൂടാതെ, ഇത് ഹോണ്ട CB500X-മായും മോട്ടോ മോറിനി മത്സരിക്കും.

Most Read Articles

Malayalam
English summary
Moto morini planning to launching in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X