സുഖിച്ചത് മതി; സെക്കിള്‍ സവാരിക്ക് ഇനി ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമാക്കി എംവിഡി

പൊതുവേ സുരക്ഷിതവും ചെലവ് കുറഞ്ഞതും പ്രകൃതി സൗഹൃദവുമായ ഗതാഗത മാര്‍ഗമാണ് സൈക്കിള്‍. വിദേശ രാജ്യങ്ങളിലെ പോലെ തന്നെ നമ്മുടെ നാട്ടിലും സൈക്ലിങ്ങിന് സമീപകാലത്ത് പ്രചാരം ലഭിച്ചിരുന്നു. ഇന്ധന വിലവര്‍ധനവ് കാരണവും വ്യായാമം എന്ന നിലക്കും പലരും സൈക്കിളുമായി കൂട്ടുകൂടി. എന്നാല്‍ സൈക്കിള്‍ യാത്രക്കാരെ ബാധിക്കുന്ന ഒരു സുപ്രധാന ഉത്തരവുമായി എത്തുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

സുഖിച്ചത് മതി; സെക്കിള്‍ സവാരിക്ക് ഇനി ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമാക്കി എംവിഡി

സൈക്കിള്‍ യാത്രക്കാര്‍ ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമായി ധരിക്കണമെന്നാണ് ഉത്തരവ്. സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ആവശ്യപ്പെടുന്നത്. സമീപകാലത്തായി സൈക്കിള്‍ യാത്രികര്‍ കൂടുതലായി അപകടത്തില്‍ പെടുന്ന സാഹചര്യത്തിലാണ് എംവിഡിയുടെ ഉത്തരവ്.

സുഖിച്ചത് മതി; സെക്കിള്‍ സവാരിക്ക് ഇനി ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമാക്കി എംവിഡി

രാത്രിയില്‍ യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും സൈക്കിളില്‍ റിഫ്‌ലക്റ്ററുകള്‍ ഘടിപ്പിക്കണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. യാത്രികര്‍ ഹെല്‍മെറ്റ്, റിഫ്‌ലക്ടീവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. അമിത വേഗത്തില്‍ സൈക്കിളില്‍ സവാരി നടത്തരുത്. സൈക്കില്‍ സുരക്ഷിതമാണെന്നും മറ്റ് തകരാറുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

സുഖിച്ചത് മതി; സെക്കിള്‍ സവാരിക്ക് ഇനി ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമാക്കി എംവിഡി

സൈക്കിളില്‍ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കാന്‍ അടുത്തിടെ ബാലാവകാശകമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. ചിലര്‍ ജോലിയെല്ലാം കഴിഞ്ഞ് സമാധാനമായി സൈക്കിള്‍ സവാരി നടത്താന്‍ രാത്രി സമയമാണ് തെരഞ്ഞെടുക്കാറുളളത്. രാത്രിയില്‍ റോഡില്‍ വാഹനം കുറവായിരിക്കും എന്നതും ഒരു കാരണമാണ്. എന്നാല്‍ സൈക്കിളുകള്‍ രാത്രി മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത് അപകടങ്ങള്‍ കൂട്ടുന്നുണ്ട്. റിഫ്‌ലക്ടീവ് ജാക്കറ്റുകള്‍ ധരിക്കുന്നത് ഇത്തരം അപകടങ്ങള്‍ കുറക്കുമെന്നാണ് നിഗമനം.

സുഖിച്ചത് മതി; സെക്കിള്‍ സവാരിക്ക് ഇനി ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമാക്കി എംവിഡി

ബാറ്ററിയുപയോഗിച്ച് ഓടുന്ന വേഗംകൂടിയ ഇലക്ട്രിക് ബൈക്കുകളും മോപ്പഡുകളും അടുത്ത കാലത്തായി നിരത്തുകള്‍ ഭരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ലൈസന്‍സും ഹെല്‍മെറ്റും വേണ്ടെന്നതും അത്യാവശ്യം സ്പീഡ് ഉണ്ട് എന്നീ ഘടകങ്ങള്‍ ഇതിലേക്ക് ആളുകളെ ആകര്‍ഷിച്ചു തുടങ്ങി. ഇലക്ട്രിക് ബൈക്കുകളില്‍ അമിത വേഗതത്തില്‍ പോകുന്നത് കാരണം അപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ്.

സുഖിച്ചത് മതി; സെക്കിള്‍ സവാരിക്ക് ഇനി ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമാക്കി എംവിഡി

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 1,55,622 പേര്‍ റോഡ് അപകടങ്ങളില്‍ മരിച്ചുവെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2014 മുതല്‍ രാജ്യത്ത് നിരത്തുകളില്‍ ജീവന്‍ പൊലിയുന്നവരുടെ എണ്ണം കുത്തനെ കൂടുകയാണ്.

സുഖിച്ചത് മതി; സെക്കിള്‍ സവാരിക്ക് ഇനി ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമാക്കി എംവിഡി

ഇരുചക്ര വാഹന യാത്രക്കാരാണ് മരിക്കുന്നവരില്‍ ഏറെയും. 69,240 ഇരുചക്ര വാഹന യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം മരിച്ചത്. നമ്മുടെ രാജ്യത്ത് ഓരോ ദിവസവും ഏകദേശം 426 പേരാണ് റോഡ് അപകടങ്ങളില്‍ മരിക്കുന്നത്. റോഡപകട മരണങ്ങളുടെ 44.5 ശതമാനവും ഇരുചക്രവാഹന യാത്രികരാണ്. 15.1 ശതമാനം കാറുകളും 9.4 ശതമാനം ട്രക്കുകളും ലോറികളും മൂന്ന് ശതമാനം ബസുകളും മൂലമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സുഖിച്ചത് മതി; സെക്കിള്‍ സവാരിക്ക് ഇനി ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമാക്കി എംവിഡി

ഇതോടെ റോഡപകട മരണങ്ങള്‍ കുറക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍. അതിനാല്‍ ഹെല്‍മെറ്റ് ധരിക്കാത്തവക്ക് പിഴ ചുമത്തുന്നു. പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്.

ഹെല്‍മെറ്റ് ശരിയായി ധരിക്കാത്തവര്‍ക്കും ചലാന്‍ കൊടുക്കുന്നു. ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് 1000 രൂപയാണ് പിഴ.

സുഖിച്ചത് മതി; സെക്കിള്‍ സവാരിക്ക് ഇനി ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമാക്കി എംവിഡി

ചില വിരുതന്‍മാര്‍ അധികാരികളെ ബോധിപ്പിക്കാന്‍ ഹെല്‍മെറ്റ് ധരിക്കുമെങ്കിലും അതിന്റെ സ്ട്രാപ്പ് ഇടില്ല. ഈ സാഹചര്യത്തില്‍ ഹെല്‍മെറ്റ് ഏത് നിമിഷം വേണമെങ്കിലും തലയില്‍ നിന്ന് താഴെ വീഴാം. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകാം. ഈ ഹെല്‍മെറ്റ് റോഡില്‍ വീണാല്‍ മറ്റ് യാത്രക്കാര്‍ക്കും അത് ദോഷം ചെയ്യും. ഇങ്ങനെ ചെയ്യുന്നവര്‍ക്കും പിഴയുണ്ട്. ഹെല്‍മെറ്റ് ശരിയായി ധരിക്കാത്തവര്‍ക്കും 1000 രൂപയാണ് പിഴ.

സുഖിച്ചത് മതി; സെക്കിള്‍ സവാരിക്ക് ഇനി ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമാക്കി എംവിഡി

ഹെല്‍മെറ്റ് ധരിക്കുന്നവര്‍ ഗുണനിലവാരമുള്ള ഹെല്‍മെറ്റുകള്‍ ധരിക്കണമെന്നും നിയമം അനുശാസിക്കുന്നു. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന 'ചട്ടി' ഹെല്‍മെറ്റുകള്‍ തലക്ക് യാതൊരു സുരക്ഷയും നല്‍കുന്നില്ല. ഇതിനാല്‍ തന്നെ ഇത്തരം ഹെല്‍മെറ്റുകള്‍ ധരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ട്. ബിഐഎസ് നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ ഉപയോഗിക്കുന്നവരെ ആദ്യം ബോധവത്കരിക്കുകയും പിന്നീടും ഉപയോഗം തുടര്‍ന്നാല്‍ പിഴ ഈടാക്കുകയും ചെയ്യുകയാണ്. ബിഐഎസ് നിലവാരമില്ലാത്ത ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കുള്ള പിഴയും ആയിരമാണ്.

സുഖിച്ചത് മതി; സെക്കിള്‍ സവാരിക്ക് ഇനി ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമാക്കി എംവിഡി

ഇതോടൊപ്പം ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. വാഹനമോടിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മൊബൈല്‍ ഉപകരണം ഉപയോഗിക്കുന്നത് ട്രാഫിക് നിയമ പ്രകാരം തെറ്റാണ്. അടുത്തിടെയാണ് ബ്ലൂടൂത്ത് പോലുള്ള ഹാന്‍ഡ്സ് ഫ്രീ ഉപകരണങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പെടുത്തിയത്.

സുഖിച്ചത് മതി; സെക്കിള്‍ സവാരിക്ക് ഇനി ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമാക്കി എംവിഡി

ഇരുചക്രവാഹനങ്ങളില്‍ സവാരി നടത്തുമ്പോള്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നമ്മുടെ ശ്രദ്ധ തെറ്റാനും അത് അപകടം ക്ഷണിച്ചുവരുത്താനും ഇടയാക്കുന്നു. ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ വ്യാപകമായതോടെ അത് ആളുകള്‍ക്ക് സൗകര്യമായി മാറി. ഇതോടെ അവര്‍ അത് യാത്രക്കിടെ ഉപയോഗിക്കാനും തുടങ്ങി. ഇത് അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

സുഖിച്ചത് മതി; സെക്കിള്‍ സവാരിക്ക് ഇനി ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമാക്കി എംവിഡി

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപകരണം വഴി പാട്ട് ആസ്വദിക്കുകയോ ആരെങ്കിലുമായി കോള്‍ ചെയ്യുകയോ ചെയ്താല്‍ റോഡിലെ മറ്റ് വാഹനങ്ങളിലുള്ളവര്‍ ഹോണ്‍ മുഴക്കുന്നത് കേള്‍ക്കാന്‍ സാധിക്കില്ല. അതുപോലെ പാട്ട്കേട്ട് ബൈക്ക് ഓടിക്കുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ ശ്രദ്ധ തെറ്റും. നമ്മുടെ ശരീരം മാത്രമാകും ബൈക്കിലുണ്ടാകുക. മനസ്സ് മറ്റെവിടെയോ ആകും. ഈ സാഹചര്യത്തില്‍ പെട്ടെന്ന് ബ്രേക്ക് അമര്‍ത്തേണ്ട സാഹചര്യങ്ങളോ മറ്റോ ഉണ്ടായാല്‍ കാര്യങ്ങള്‍ നമ്മുകെ കൈകളില്‍ നില്‍ക്കില്ലെന്ന് പറയേണ്ടതില്ലെല്ലോ.

സുഖിച്ചത് മതി; സെക്കിള്‍ സവാരിക്ക് ഇനി ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമാക്കി എംവിഡി

1000 രൂപയാണ് ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത്/മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കുന്നള്ള പിഴ. ഈ നിയമം ആവര്‍ത്തിച്ച് ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ട്രാഫിക് പൊലീസിന് മൂന്ന് മാസത്തേക്ക് വരെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാം.

സുഖിച്ചത് മതി; സെക്കിള്‍ സവാരിക്ക് ഇനി ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമാക്കി എംവിഡി

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപ്രതീക്ഷിത അപകട മരണം രാജ്യത്ത് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ കാരണമായിട്ടുണ്ട്. മെര്‍സിഡീസ് ബെന്‍സിന്റെ ആഡംബര കാറില്‍ യാത്ര ചെയ്തിരുന്ന മിസ്ത്രി പിന്‍സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ്ബെല്‍റ്റ് ധരിക്കാതിരുന്നതാണ് മരണകാരണമെന്ന് മഹാരാഷ്ട്ര പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഫോറന്‍സിക് സംഘവും ഇതേ നിഗമനത്തിലാണ് എത്തിയത്.

സുഖിച്ചത് മതി; സെക്കിള്‍ സവാരിക്ക് ഇനി ഹെല്‍മെറ്റും റിഫ്ലക്റ്റീവ് ജാക്കറ്റും നിര്‍ബന്ധമാക്കി എംവിഡി

മിസ്ത്രിയുടെ മരണത്തിന് പിന്നാലെ കേന്ദ്ര ഗതാഗത മന്ത്രാലയം വാഹനങ്ങളുടെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരുന്നു. കേന്ദ്ര നിര്‍ദേശം വന്നതോടെ പലയിടങ്ങളിലും സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ വാഹനത്തില്‍ യാത്ര ചെയ്തവര്‍ക്ക് പിഴയിട്ടു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന 17 പേരില്‍ നിന്ന് പിഴ ഈടാക്കി. 1000 രൂപയാണ് പിഴ.

More from DriveSpark

Article Published On: Monday, September 19, 2022, 11:39 [IST]
English summary
Mvd now makes helmet and reflective jacket mandatory for bicycle riding
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X