100 ശതമാനം ഇന്ത്യൻ നിർമ്മിതം; പുത്തൻ Exito Solo ഇ-മോപ്പഡ് ഇന്ത്യയിൽ അവതരിപ്പിച്ച് Nahak Motors
പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിനിടയിൽ, ഇന്ത്യയിലെ നമ്പർ 1 ഇ-മൊബിലിറ്റി കമ്പനിയായ നഹക് മോട്ടോർസ് 100 ശതമാനം ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഇ-മോപെഡ് എക്‌സിറ്റോ സോളോ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു.

85,999 രൂപയാണ് എക്‌സിറ്റോ സോളോയുടെ എക്സ്-ഷോറൂം വില. ഇ-മോപെഡിന്റെ പ്രവർത്തനച്ചെലവ് കിലോമീറ്ററിന് 25 പൈസ മാത്രമാണ്. നഹക് മോട്ടോർസ് 2022 ഏപ്രിൽ മുതൽ ഇത് വിതരണം ചെയ്യാൻ തുടങ്ങും.

നഹക് മോട്ടോർസിൽ നിന്നുള്ള എക്‌സിറ്റോ സോളോ എല്ലാ റോഡ് സാഹചര്യങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്തതാണ്. ഈ ഇ-മോപെഡിന് 150 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും.

48 v 30 AH ബാറ്ററിയാണ് വാഹനത്തിൽ വരുന്നത്, ഇത് സിംഗിൾ ചാർജിൽ 80 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ സഹായിക്കുന്നു. പൂർണ്ണമായി ചാർജ് ചെയ്യാൻ അഞ്ച് മണിക്കൂർ സമയം മാത്രമേ ഈ ബാറ്ററി പായ്ക്ക് എടുക്കൂ, കൂടാതെ ചാർജർ ഒരു സാധാരണ ഹോം പവർ സോക്കറ്റിലേക്ക് പ്ലഗ് ചെയ്യാനും സാധിക്കുന്നു.

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിരവധി വേരിയന്റുകൾ ഉള്ളതിനാൽ തങ്ങൾ ഇന്ത്യയുടെ നമ്പർ 1 ഇ-മൊബിലിറ്റി കമ്പനിയാണ് എന്ന് ഇ-മോപ്പഡിനെ കുറിച്ച് സംസാരിച്ച നഹക്ക് ഗ്രൂപ്പ് ചെയർമാൻ ഡോ. പ്രവത് നഹക് പറഞ്ഞു.

ഭാവിയിൽ പോലും പെട്രോൾ, ഡീസൽ വിലകൾ ഉയരും, ചെറുകിട ബിസിനസ്സുകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന മൊബിലിറ്റി ചെലവ് ഇത് വർധിപ്പിക്കുകയും ചെയ്യും. അതിനാൽ താങ്ങാനാവുന്ന മൊബിലിറ്റി സൊല്യൂഷന്റെ ആവശ്യകത മനസ്സിലാക്കിയാണ് തങ്ങൾ എക്സിറ്റോ സോളോ പുറത്തിറക്കിയത് എന്ന് അദ്ദേഹം പറഞ്ഞു.

100 ശതമാനം ഇന്ത്യയിൽ തന്നെയാണ് ഇ-മോപെഡ് നിർമ്മിച്ചിരിക്കുന്നത്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് ദർശനത്തിന് അനുസൃതമാണിത്. ഇന്ത്യയിലെ തങ്ങളുടെ ഷോറൂമുകളിൽ ഇ-മോപ്പഡ് താമസിയാതെ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് ബ്രാൻഡ്, അതോടൊപ്പം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഒരാൾക്ക് ഇത് ഓൺലൈനായി ബുക്ക് ചെയ്യാമെന്നും പ്രവത് നഹക് വ്യക്തമാക്കി.

ഇനി നഹക് മോട്ടോർസിനെ കുറിച്ച് ഒന്ന് നോക്കാം
ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള ഒരു ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയാണ് നഹക് മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡ്. ഇ-സൈക്കിളുകൾ, ഇ-സ്‌കൂട്ടറുകൾ, ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ, ഇലക്ട്രിക് ത്രീ വീലറുകൾ തുടങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ വൈവിധ്യമാർന്ന ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകൾ നഹക്ക് മോട്ടോർസിനുണ്ട്.

100 ശതമാനം ഇന്ത്യയിൽ നിർമ്മിച്ച ഇ-റിക്ഷകളുടെയും ഇ-കാർട്ടുകളുടെയും FRP ശ്രേണി നിർമ്മിക്കുന്ന ഒരേയൊരു ഇന്ത്യൻ കമ്പനിയാണിത്, കൂടാതെ സാധാരണ ഇ-റിക്ഷകളും ഇ-കാർട്ടുകളും കമ്പനി നിർമ്മിക്കുന്നു. സർക്കാർ നിയന്ത്രണങ്ങൾക്കും നിർദ്ദേശങ്ങൾക്കുമുള്ളിൽ ക്ലയന്റ് ആവശ്യങ്ങൾക്കനുസരിച്ച് കമ്പനിക്ക് ഇ-റിക്ഷകളും ഇ-കാർട്ടുകളും കസ്റ്റമൈസ് ചെയ്യാൻ കഴിയും.

ഡീലർമാരുടെയും വിതരണക്കാരുടെയും ശക്തമായ ശൃംഖലയാണ് നഹക്ക് മോട്ടോർസിനുള്ളത്. തങ്ങളുടെ നെറ്റ്‌വർക്ക് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് കമ്പനി. യുണൈറ്റഡ് കിംഗ്ഡം, നേപ്പാൾ, യുഎഇ, മൗറീഷ്യസ്, ബംഗ്ലാദേശ്, കാനഡ, ജർമ്മനി തുടങ്ങിയ രാജ്യാന്തര വിപണികളിലേക്കും കമ്പനി ഇലക്ട്രിക് വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു.

2020 ഓട്ടോ എക്‌സ്‌പോയിൽ നഹക് മോട്ടോർസ് ഇന്ത്യയിലെ ആദ്യത്തെ ഹൈ സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. ഇന്ത്യാ ഗവൺമെന്റ് പിന്തുണയ്ക്കുന്ന അഡ്വാൻസ് സർവീസസ് ഫോർ സോഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ( ASSAR) കൂടാതെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ഓർഗണൈസ് ചെയ്യുന്ന നാഷണൽ ഹൈവേ ഫോർ ഇലക്ട്രിക് വെഹിക്കിൾസിൽ (#NHforEV) ടൂ വീലറിന്റെയും ത്രീ വീലറിന്റെയും ഔദ്യോഗിക പങ്കാളിയും വിതരണക്കാരനുമാണ് നഹക് മോട്ടോർസ്.

ഹരിയാനയിലെ ഫരീദാബാദിലും ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലും കമ്പനിക്ക് നിർമ്മാണ, ഗവേഷണ-വികസന സൗകര്യങ്ങളുണ്ട്, അവിടെ ഭൂരിഭാഗം ഇലക്ട്രിക് വാഹന പോർട്ട്‌ഫോളിയോ നിർമ്മിക്കുകയും അസംബിൾ ചെയ്യുകയും ചെയ്യുന്നു.

ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിനായി കമ്പനി ഗവേഷണ-വികസനത്തിൽ വളരെയധികം നിക്ഷേപിക്കുന്നു, ഇത് നൂതനവും വിശ്വസനീയവുമായ ഉൽപ്പന്ന ശ്രേണിയുടെ വികസനത്തിന് കാരണമാവുന്നു. ഇവി വ്യവസായത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്ന ഒന്നിലധികം ഉൽപ്പന്നങ്ങൾ വരും വർഷങ്ങളിൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.


Click it and Unblock the Notifications








